Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

വെളുക്കാൻ തേച്ചത് പാണ്ടാകരുത്; കടകൾ കൂടുതൽ ദിവസം തുറന്നോളൂ...പക്ഷേ സമ്പൂർണ ലോക്ഡൗണിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാകരുത്: ഐഎംഎ നിയുക്ത സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സുൾഫി നൂഹു എഴുതുന്നു

വെളുക്കാൻ തേച്ചത് പാണ്ടാകരുത്; കടകൾ കൂടുതൽ ദിവസം തുറന്നോളൂ...പക്ഷേ സമ്പൂർണ ലോക്ഡൗണിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാകരുത്: ഐഎംഎ നിയുക്ത സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സുൾഫി നൂഹു എഴുതുന്നു

ഡോ സുൽഫി നൂഹു

വെളുക്കാൻ തേച്ചത്?

വെളുക്കാൻ തേച്ചത് പാണ്ടാകരുത്. അങ്ങനെ പാണ്ടാക്കാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും. കടകൾ കൂടുതൽ ദിവസം തുറന്നോളൂ. പക്ഷേ സമ്പൂർണ ലോക്ഡൗണിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാകരുത്.

വീണ്ടും ലോക് ഡൗൺ വേണ്ടെന്നുറപ്പാക്കുക തന്നെ വേണം. ർക്കാർ അനുവദിക്കുകയാണെങ്കിൽ കടകൾ, മറ്റ് സ്ഥാപനങ്ങൾ കൂടുതൽ സമയം തുറന്നിരിക്കുന്നത് ആൾക്കൂട്ടം കുറയ്ക്കാൻ സഹായിക്കുമെങ്കിൽ അതാകാം.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കടകൾ കൂടുതൽ സമയം തുറക്കണമെന്ന് പറഞ്ഞത് ആൾക്കൂട്ടം കുറയ്ക്കാനാണ് കൂട്ടാനല്ല. കടകളെല്ലാം തുറക്കുമ്പോൾ ഇപ്പോൾ വീട്ടിലിരിക്കുന്ന ആൾക്കാർ കൂടി കടകളിലേക്ക് ഓടിയെത്തുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് അടിവരയിട്ട് പറയേണ്ടിവരും

വെളുക്കാൻ തേച്ചത് പാണ്ടായി മാറരുത്. അങ്ങനെയൊരു സാധ്യത മുൻകൂട്ടി കാണുന്നു. ഇപ്പോഴും കോവിഡ് 19 ലെ രണ്ടാം തരംഗം അതിന്റെ ഉയർന്ന നിലയിൽ നിന്നും താഴേക്കെത്തിയിട്ടില്ല. ഈ നിലവാരത്തിൽ നിന്നും മൂന്നാം തരംഗത്തിലേക്ക് പോയാൽ അതൊരു വൻ ദുരന്തമായി മാറും.

ദിവസവും 50,000 മുതൽ ഒരു ലക്ഷം കേസുകളും 500 നടുത്ത് മരണങ്ങളും നമുക്ക് താങ്ങാൻ കഴിയുന്നതിനുപ്പുറമാണ്. ആശുപത്രികൾ നിറഞ്ഞു കവിയുമ്പോൾ കോവിഡ് ചികിത്സ മാത്രമല്ല മറ്റു ചികിത്സകളും നൽകാൻ കഴിയാത്ത രീതിയിലേക്ക് ആശുപത്രികൾ രോഗികളെ കൊണ്ട് നിറയും.

ഇതൊക്കെ ഭയപ്പെടുത്താൻ പറയുന്നതാണെന്ന് പറയുന്നവർക്ക് വളരെ നല്ല നമസ്‌കാരം. പല രാജ്യങ്ങളിലും നടന്ന കാര്യം ചൂണ്ടിക്കാണിക്കുന്നുവെന്ന് മാത്രം.

അതുകൊണ്ട്, കടകൾ തുറക്കൂ. പക്ഷേ അത് തിരക്ക് കുറയ്ക്കാനാണ് കുറയ്ക്കാനാണ് കുറയ്ക്കാനാണ് കൂട്ടാനല്ല.

മറ്റു ചില കാര്യങ്ങൾ കൂടി. മുമ്പ് പല തവണ, പല വട്ടം, പല ആൾക്കാർ പറഞ്ഞതാണ്.

എങ്കിലും വീണ്ടും പറയാതെ വയ്യ.

എണ്ണി എണ്ണി പറയാം

1.കടകളിലെ ആൾക്കൂട്ടം നിയന്ത്രിക്കുവാൻ കടയുടമയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. സർക്കാരിനും.

2.കടകളിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്നുറപ്പാക്കുവാൻ അവിടത്തെ ജീവനക്കാരിൽ ഒരാളിന് പ്രധാന ചുമതല നൽകുകയും അതു കൃത്യമായി മോണിറ്റർ ചെയ്യപ്പെടുകയും വേണം.

3.തുറസ്സായ സ്ഥലങ്ങൾ കോവിഡ് വ്യാപനത്തെ വളരെ വളരെ വളരെ കുറയ്ക്കും. അതുകൊണ്ടുതന്നെ വരാന്തകൾ ടെറസുകൾ എന്തിന് കാർ ഷെഡ്ഡുകൾ പോലും കച്ചവട സംവിധാനങ്ങൾക്ക് കൂടുതൽ ഉപയോഗിക്കാം.

5 .അടച്ചിട്ട മുറി കൊല്ലും. എസിയും. അതുകൊണ്ടുതന്നെ ചെറിയ കടകളിൽ, എയർകണ്ടീഷൻ നിർബന്ധമായും ഒഴിവാക്കണം .പകരം ഫ്‌ളോറിൽ വയ്ക്കുന്ന ഫാനുകൾ വാങ്ങി വാതിലിലൂടെ ജനലിലൂടെ കാറ്റ് പുറത്തേക്ക് കടത്തിവിടുന്ന രീതിയിൽ ഉപയോഗിക്കണം.

6.ഇതാണ് ഏറ്റവും പ്രധാനം .വീണ്ടും ഒന്നുകൂടി പറയേണ്ടിവരുന്നതിൽ അപാകതയുണ്ട്. എങ്കിലും പറയാതെ വയ്യ. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതായത് പനി ചുമ ജലദോഷം തൊണ്ടവേദന ശരീരവേദന ശ്വാസംമുട്ടൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു കാരണവശാലും പുറത്തിറങ്ങരുത്. എത്രയും പെട്ടെന്ന് ടെസ്റ്റ് ചെയ്യണം.

മൂന്നാം തരംഗം ഉറപ്പാണ്. അതിനിടയിൽ കടകൾ തുറക്കുന്നത് തിരക്ക് കുറയ്ക്കാനാണ്. കുറയ്ക്കാനാണ്. കുറയ്ക്കാനാണ് .

തിരക്ക് കൂട്ടാൻ അല്ല. വാക്‌സിൻ അടിയന്തരാവസ്ഥ നടപ്പിലായില്ലെങ്കിൽ സമ്പൂർണ്ണ തുറക്കൽ വളരെ വളരെ അകലെ.

അതുവരെ വെളുക്കാൻ തേച്ചത് പാണ്ടായി മാറരുത് തന്നെ.

ഡോ സുൽഫി നൂഹു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP