Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202123Wednesday

നരേന്ദ്ര മോദി കൊറോണയ്‌ക്കെതിരെ വിളക്കണക്കാൻ പറഞ്ഞ് ആർ എസ് എശ് ആസ്ഥാനത്ത് വിളക്കണച്ചപ്പോൾ അതേ സമയം ക്ലിഫ് ഹൗസിലും വിളക്കണച്ചു കൊടുത്ത് ഐക്യദാർഡ്യം പ്രഖ്യാപിച്ചത് നിങ്ങളാണ്; അപ്പോഴും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിൽ വിളക്ക് മിന്നിത്തന്നെ കിടന്നു; കേരളത്തിലെ ആർ എസ് എസിന്റെ ഐശ്വര്യമാണ് പിണറായി വിജയൻ; ശൂരനാട് രാജശേഖരൻ എഴുതുമ്പോൾ

നരേന്ദ്ര മോദി കൊറോണയ്‌ക്കെതിരെ വിളക്കണക്കാൻ പറഞ്ഞ് ആർ എസ് എശ് ആസ്ഥാനത്ത് വിളക്കണച്ചപ്പോൾ അതേ സമയം ക്ലിഫ് ഹൗസിലും വിളക്കണച്ചു കൊടുത്ത് ഐക്യദാർഡ്യം പ്രഖ്യാപിച്ചത് നിങ്ങളാണ്; അപ്പോഴും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിൽ വിളക്ക് മിന്നിത്തന്നെ കിടന്നു; കേരളത്തിലെ ആർ എസ് എസിന്റെ ഐശ്വര്യമാണ് പിണറായി വിജയൻ; ശൂരനാട് രാജശേഖരൻ എഴുതുമ്പോൾ

ശൂരനാട് രാജശേഖരൻ

രേന്ദ്രമോദി കൊറോണയ്‌ക്കെതിരെ വിളക്കണക്കാൻ പറഞ് RSS ആസ്ഥാനത്ത് വിളക്കണച്ചപ്പോൾ അതേ സമയം AKG സെന്ററിലും ക്ലിഫ് ഹൗസിലും വിളക്കണച്ചുകൊടുത്ത് ഐക്യദാർഡ്യം പ്രഖ്യാപിച്ചത് നിങ്ങളാണ്.അപ്പോഴും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിൽ വിളക്ക് മിന്നിത്തന്നെ കിടന്നു.

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ ഉന്നാവ പീഡന കേസിലെ പ്രതിയായ BJP നേതാവിന് പോലും ലഭിക്കാത്ത സംരക്ഷണമാണ്, പിണറായി വിജയന്റെ പൊലീസ് പാലത്തായി കേസിലെ പ്രതിക്ക് ഒരുക്കി കൊടുത്തിരിക്കുന്നത് എന്നതിന് സമകാലിക കേരളം സാക്ഷിയാണ്.

രമേശ്ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ഒരിക്കൽ പോലും RSS മേധാവി കേരളത്തിലെ ഒരു സ്‌കൂളിലും ദേശീയ പതാക ഉയർത്തിയിട്ടില്ല.എന്നാൽ പിണറായി ഭരണത്തിൽ തുടർച്ചയായി രണ്ടു തവണ RSS മേധാവി ദേശീയ പതാക ഉയർത്തിയതും തടയാൻ ശ്രമിച്ച പാലക്കാട് ജില്ലാ കളക്ടർ ശാരദക്കുട്ടിയെ അർദ്ധരാത്രിയിൽ സ്ഥലം മാറ്റിയതും ഈ ഭരണകാലത്താണ്.

രമേശ്ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന പ്പോൾ ഒരു പൊതുവിദ്യാലയവും RSS ക്യാമ്പിന് തുറന്നുകൊടുത്തിട്ടില്ല.എന്നാൽ CPM മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ കൊടുത്ത പരാതിയിൽ 128 സ്‌കൂളുകളിൽ RSS ക്യാമ്പ് നടന്നുവെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.അന്നും ആഭ്യന്തരം പിണറായി വിജയനായിരുന്നു.

രമേശ്ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ശബരിമലയിലെ പതിനെട്ടാം പടിയുടെയും സന്നിധാനത്തിന്റെയും ക്രമസമാധാന ചുമതല RSS ന് കൊടുത്തിട്ടില്ല.എന്നാൽ പിണറായി ഭരണത്തിൽ RSS നേതാവ് വത്സൻ തില്ലൻകേരി പതിനെട്ടാംപടിയിൽ കയറിനിന്ന് പൊലീസ് മൈക്ക് ഉപയോഗിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതല സ്വയം നിർവഹിച്ചത് കേരളം കണ്ടതാണ്.

ഉമ്മൻ ചാണ്ടി പണിതിട്ട ഉദ്ഘാടനം പോലും പൂർത്തിയാകാത്ത കണ്ണൂർ വിമാനത്താവളം അമിത് ഷായ്ക്ക് തുറന്നുകൊടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.അലനും താഹയും ഉൾപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥികളെ UAPA ചുമത്തി അമിത് ഷായ്ക്ക് കടിച്ചു കീറാൻ വിട്ടുകൊടുത്തത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അല്ല ; അതും പിണറായി വിജയനാണ്.

RSS നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ കേസ് ഒതുക്കി തീർത്ത് RSSനെ പ്രീതിപ്പെടുത്തിയത് രമേശ് ചെന്നിത്തലയല്ല;അതും പിണറായി വിജയനാണ്. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനം ഗുരുപൂജയായി ആചരിക്കാൻ ഉത്തരവിട്ടതും പിണറായി സർക്കാരാണ്.മലപ്പുറത്തും കുറ്റ്യാടിയിലുമെല്ലാം പൗരത്വ ബിൽ പ്രതിഷേധത്തിലേർപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തതും പിണറായി സർക്കാരാണ്.

സെൻ കുമാറിന്റെ സ്വാധീനത്തിന് വഴങ്ങി മാധ്യമ പ്രവർത്തകർക്കെതിരെ പോലും കേസെടുത്ത് BJP യെ പ്രീണിപ്പിച്ചതും പിണറായി ആണെന്ന സത്യം മറക്കണ്ട... 1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ RSS -മായി കൈ കോർത്ത് കൂത്ത് പറമ്പിൽ മത്സരിച്ചു വിജയിച്ചത് രമേശ് ചെന്നിത്തലയല്ല ;പിണറായി വിജയനാണെന്ന് മറക്കേണ്ട. 'കേരളത്തിലെ CPM ഉം മുഖ്യമന്ത്രിയും തന്നെയാണ് എല്ലാ കാലത്തും RSSന്റെ ഐശ്വര്യം'.
സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി വെളിച്ചത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല...

കേരളത്തിലെ കോൺഗ്രസ് പാർട്ടിയും UDF ഉം ശക്തമായി അദ്ദേഹത്തിന്റെ പിന്നിലുണ്ട്....
ആദ്യം കോടിയേരി ബാലകൃഷ്ണന്റെ വേദിയിൽ ബോംബെറിഞ്ഞ RSSകാരെ പിടിക്കൂ. എന്നിട്ട് മതി പ്രതിപക്ഷ നേതാവിനെതിരെ വരുന്നത്.....

(കോൺഗ്രസ് നേതാവായ ലേഖകൻ നിലവിൽ കെപിസിസി വൈസ് പ്രസിഡന്റാണ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP