Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ ദേശീയപ്രസ്ഥാനങ്ങൾ ക്വിറ്റ് ഇന്ത്യാ സമരം നടത്തിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് യൂണിയന്റെ പങ്കാളിയായ ബ്രിട്ടനെ അനുകൂലിച്ച് ദേശീയ ഏകതാ വാരം ആഘോഷിച്ചു; ക്വിറ്റ് ഇന്ത്യാ സമര നേതാക്കളെ കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റുകൊടുത്തു; സ്വതന്ത്ര്യസമരത്തിനെ വർഗ്ഗീയവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ആർ എസ് എസും, സവർക്കറും: ഓഗസ്റ്റ് 9, ക്വിറ്റ് ഇന്ത്യ സമരത്തിന് 78 വയസ്: ശൂരനാട് രാജശേഖരൻ എഴുതുമ്പോൾ

ഇന്ത്യയിൽ ദേശീയപ്രസ്ഥാനങ്ങൾ ക്വിറ്റ് ഇന്ത്യാ സമരം നടത്തിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് യൂണിയന്റെ പങ്കാളിയായ ബ്രിട്ടനെ അനുകൂലിച്ച് ദേശീയ ഏകതാ വാരം ആഘോഷിച്ചു; ക്വിറ്റ് ഇന്ത്യാ സമര നേതാക്കളെ കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റുകൊടുത്തു; സ്വതന്ത്ര്യസമരത്തിനെ വർഗ്ഗീയവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ആർ എസ് എസും, സവർക്കറും: ഓഗസ്റ്റ് 9, ക്വിറ്റ് ഇന്ത്യ സമരത്തിന് 78 വയസ്: ശൂരനാട് രാജശേഖരൻ എഴുതുമ്പോൾ

ശൂരനാട് രാജശേഖരൻ

ഓഗസ്റ്റ് 9, ക്വിറ്റ് ഇന്ത്യ സമരത്തിന് 78 വയസ്സ്

1942 ഓഗസ്റ്റ് 8 ന് ബോംബെയിൽ നടന്ന കോൺഗ്രസിന്റെ സമ്മേളനത്തിൽ മഹാത്മാഗാന്ധിയുടെ 'ക്വിറ്റ് ഇന്ത്യാ' എന്ന ഈ വലിയ ആശയം നെഹ്‌റു അവതരിപ്പിച്ചു. 'പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക'എന്ന് ഇന്ത്യൻ ജനതയോട് ഗാന്ധിജി ആഹ്വാനം ചെയ്തു.

അന്ന് രാത്രി ഗാന്ധി, നെഹ്‌റു,പട്ടേൽ, ആസാദ് തുടങ്ങിയ കോൺഗ്രസ് നേതാക്കളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാൽ, കോൺഗ്രസിന്റെയും ഗാന്ധിജിയുടെയും ആഹ്വാനത്തിൽ ജനങ്ങൾ ക്വിറ്റ് ഇന്ത്യാ സമരവുമായി മുന്നോട്ട് പോയി.ബ്രിട്ടീഷ് ദുഷ്പ്രഭുത്വത്തിന്റെ കോട്ടകൾ ജനകീയ മുന്നേറ്റത്തോടെ തകർത്തെറിഞ്ഞുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് വന്നു. ഈ സമര ഊർജ്ജമാണ് പിൽക്കാലത്ത് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടാൻ മുതൽക്കൂട്ടായത്.

ക്വിറ്റ് ഇന്ത്യാ സമരത്തെ പിന്നിൽ നിന്ന് കുത്തി, ബ്രിട്ടീഷുകാർക്ക് ഒത്താശ ചെയ്തുകൊടുക്കാനും നമ്മുടെ രാജ്യത്ത് പല പ്രസ്ഥാനങ്ങളും അന്ന് ഉണ്ടായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ആർ എസ് എസും ആയിരുന്നു അവരിൽ പ്രധാനികൾ.

ഇന്ത്യയിൽ ദേശീയപ്രസ്ഥാനങ്ങൾ ക്വിറ്റ് ഇന്ത്യാ സമരം നടത്തിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് യൂണിയന്റെ പങ്കാളിയായ ബ്രിട്ടനെ അനുകൂലിച്ച് ദേശീയ ഏകതാ വാരം ആഘോഷിച്ചു. ക്വിറ്റ് ഇന്ത്യാ സമര നേതാക്കളെ കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റുകൊടുത്തു. മുറിവേറ്റ സ്വാതന്ത്ര്യസമര സേനാനികൾക്ക് രക്ത ദാനം നടത്തരുതെന്ന് ,അണികളോട് ആഹ്വാനം ചെയ്തു. ബ്രിട്ടനെ എങ്ങനെ സഹായിക്കാം എന്നു കാണിച്ച് നൂറ്റിയിരുപതോളം പേജുള്ള ഒരു റിപ്പോർട്ട് അന്നത്തെ പാർട്ടി സെക്രട്ടറി പി.സി. ജോഷി നൽകി.

ഇതേ സമയത്ത് തന്നെ സ്വതന്ത്ര്യസമരത്തിനെ വർഗ്ഗീയവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ആർ എസ് എസും, സവർക്കറും... അവർ ഒന്നിച്ചു നിന്ന ജനങ്ങളിൽ മതത്തിന്റെ അതിർവരമ്പുകൾ തീർക്കാനും വിഭജനത്തിന്റെ വിത്തുകൾ പാകുവാനും ശ്രമിച്ചു കൊണ്ടേയിരുന്നു. സ്വാതന്ത്ര്യം നേടാനുള്ള മഹാത്മാ ഗാന്ധിയുടെ മാർഗങ്ങളെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങൾ അവർ 'അന്നു മുതലേ അനുവർത്തിച്ചു...!'

ഇത്തരത്തിൽ ഇന്ത്യൻ സ്വതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തു തുടങ്ങിയ കമ്യൂണിസ്റ്റ്- RSS കൂട്ടുകെട്ട് പിന്നിട്ട് 1977ലെ ജനതാ സർക്കാരിലൂടെയും VP സിങ്ങിനെ പ്രധാനമന്ത്രിയാക്കി അധികാരം പങ്കിട്ടെടുത്തും - ആണവ കരാറിന്റെ പേരിൽ UPA സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതു വരെ എത്തിച്ചേർന്നു... സമകാലിക കേന്ദ്ര കേരള രാഷട്രീയത്തിലും കോൺഗ്രസിനെ ദുർബലപ്പെടുത്തി മതേതര 'ചേരിയെ തകർക്കാൻ ഇവർ തമ്മിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള അന്തർധാര സജീവമാണ്.

രാജ്യദ്രോഹത്തിന്റെ ദുർഗന്ധം വമിക്കുന്ന ഭാണ്ഡക്കെട്ട് തലയിൽ ചുമന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തോട് ചെയ്ത നെറികേടുകളുടെ പേരിൽ, ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും സംഘപരിവാറിനെയും ചരിത്രം എന്നും വേട്ടയാടുക തന്നെ ചെയ്യും.

ചരിത്രം സത്യത്തിന്റെ കേട്ടെഴുത്താണ്. എന്നുമെന്നും അതിനെ മൂടിവെയ്ക്കാനാവില്ല.

ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ആവേശം ഉൾക്കെണ്ടാണ് പിൽക്കാലത്ത് , ഇന്ത്യൻ യൂത്ത് കോൺഗ്രസിനും ഇതേ ദിനത്തിൽ പിറവിയെടുത്തത്. മതേതര ഇന്ത്യയുടെ യുവജന കരുത്തിന്
ഞാൻ ജന്മദിനാശംസകളും നേരുന്നു.

(പ്രമുഖ കോൺഗ്രസ് നേതാവായ ലേഖകൻ കെപിസിസി വൈസ് പ്രസിഡന്റു കൂടിയാണ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP