Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നല്ലത് കാണണം, നല്ലത് മാത്രം! അടച്ചുപൂട്ടൽ തുടരട്ടെ! ലോക് ഡൗൺ ഏതാണ്ട് രാജ്യമാകെ വിജയം മാത്രം: ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സുൽഫി നൂഹു എഴുതുന്നു

നല്ലത് കാണണം, നല്ലത് മാത്രം! അടച്ചുപൂട്ടൽ തുടരട്ടെ! ലോക് ഡൗൺ ഏതാണ്ട് രാജ്യമാകെ വിജയം മാത്രം: ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സുൽഫി നൂഹു എഴുതുന്നു

ഡോ സുൽഫി നൂഹു

ഭാരതത്തിൽ അടച്ചുപൂട്ടൽ വളരെ വളരെ നേരത്തെയാണ് നടപ്പിലാക്കിയത്. പല രാജ്യങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ .അതുകൊണ്ടുതന്നെ അതിന്റെ സമ്പൂർണ ഗുണഗണങ്ങൾ നമുക്ക് കവർന്ന് എടുക്കണം. കൂടാതെ കേരളത്തിൽ പുതിയ കേസുകൾ കുറയുന്നു.ഭാരതം പതിന്മടങ്ങ് കേസുകളുമായി കുതിച്ചുയരുന്നില്ല. മരണ നിരക്ക് പ്രതീക്ഷിച്ചതുപോലെ താഴെ മാത്രം. ലോക് ഡൗൺ ഏതാണ്ട് രാജ്യമാകെ വിജയം മാത്രം.

കൂട്ടപ്രാർത്ഥനകൾ നടന്ന പല സ്ഥലങ്ങളും രോഗവ്യാപന ഹോട്ട്‌സ്‌പോട്ടുകൾ ആയില്ല. നിസാമുദ്ദീൻ വ്യാപന വിഷയം താമസിച്ചാണെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞത് രോഗികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾക്ക് സഹായകരമായി. നിസാമുദ്ദീൻ സംഭവത്തിന് അതേ ദിവസങ്ങളിൽ നടന്ന ക്രിസ്ത്യൻ ഹിന്ദു മുസ്ലിം ആരാധനാലയ ആൾക്കൂട്ടങ്ങൾ നമ്മുടെ പൊങ്കാലകൾ ഉൾപ്പെടെ, കൂടാതെ രാഷ്ട്രീയ ആൾക്കൂട്ടങ്ങൾ ഉൾപ്പെടെ ഹോട്ട്‌സ്‌പോട്ടുകൾ ആയി മാറിയില്ല എന്നുള്ളത് വലിയ നല്ല കാര്യമാണ്. ഈ നല്ല കാര്യങ്ങളിലെ ഏറ്റവും നല്ല കാര്യം ഏതാണ്ട് വിജയകരമായി നടപ്പിലാക്കിയ ലോക് ഡൗൺ തന്നെയാണ്.

ലോക ഡൗണിനെ മറ്റു പല രാജ്യങ്ങളും സമീപിച്ചിരിക്കുന്നു രീതി ഭയപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഈ ലോക് ഡൗൺ തുടരേണ്ടതാണോ എന്നുള്ള ചോദ്യം വളരെ പ്രസക്തമാണ്.അതെ, വളരെ ദുർഘടം ആണ്, ഇനിയുള്ള ദിവസങ്ങളും എങ്കിലും ഈ ദുർഘട ഘട്ടത്തിലെ നല്ലവശങ്ങൾ കാണണം. യുദ്ധം ജയിക്കാൻ ഇനിയും കടുത്ത നിലപാടുകൾ തുടരേണ്ടി തന്നെ വരും.

ഇത് ഇറ്റലി

ലോക് ഡൗൺ തുടങ്ങിയത് മാർച്ച് 9
ആ ദിവസം മൊത്തം കേസുകൾ 9000
മരണം 500

ഇനി സ്‌പെയിൻ

അടച്ചുപൂട്ടൽ തുടങ്ങിയത് മാർച്ച് 15
ആ ദിവസം മൊത്തം കേസുകൾ 8000 മരണം 300

ഫ്രാൻസിന്റെ കണക്കോ

അടച്ചുപൂട്ടിയത് മാർച്ച് 16ന്

അന്ന് കേസുകൾ 7000
മരണമോ 150.

ന്യൂയോർക്കിലെ അടച്ചുപൂട്ടൽ ഉണ്ടായത് മാർച്ച് 20ന്.

അപ്പോൾ അമേരിക്കയിലെ മൊത്തം കേസുകൾ ഏതാണ്ട് 20,000 ന് അടുത്ത്

അപ്പോ നമ്മുടെ രാജ്യമോ

മാർച്ച് ഇരുപത്തിനാലാം തീയതി അടച്ചുപൂട്ടൽ തുടങ്ങിയപ്പോൾ മൊത്തം കേസുകൾ 500 ചുറ്റുവട്ടം മാത്രം.

അതായത് അസുഖം ഗണ്യമായ തോതിൽ മരണനിരക്ക് കൂട്ടിയ രാജ്യങ്ങളിലൊക്കെ പതിനായിരങ്ങൾക്ക് അടുത്തെത്തിയപ്പോഴാണ് അടച്ചുപൂട്ടൽ തുടങ്ങിയത് .

ഭാരതം അത് 500 ന് അടുത്തെത്തിയപ്പോൾ തുടങ്ങി.

ഈ നേരത്തെയുള്ള അടച്ച് പൂട്ടൽ മൂലമുണ്ടായ ഗുണങ്ങൾ

യുദ്ധം ജയിക്കാൻ കൂടുതൽ പ്രയോജനം ചെയ്യണമെങ്കിൽ

അടച്ചുപൂട്ടൽ തുടരുക തന്നെ വേണം.

അതെ അത് തുടരുക തന്നെ വേണം

അടച്ചുപൂട്ടൽ തുടരുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാനസിക സാമൂഹിക സാമ്പത്തിക ദൂഷ്യവശങ്ങൾ കാണരുത് .

തൽക്കാലം അത് മറക്കണം. നല്ലത് മാത്രം കാണണം

അത് മാത്രമേ കാണാവൂ.

അടച്ചുപൂട്ടൽ തുടരട്ടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP