Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വിലക്കുണ്ടെങ്കിലും റഷ്യ കളിക്കും... എങ്ങിനെ? ഡോപ്പിങ് വിലക്ക്.. റഷ്യൻ ഫുട്ബാളിനെ എങ്ങിനെ ബാധിക്കും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..ഡോ മുഹമ്മദ് അഷറഫ് എഴുതുന്നു...

വിലക്കുണ്ടെങ്കിലും റഷ്യ കളിക്കും... എങ്ങിനെ? ഡോപ്പിങ് വിലക്ക്.. റഷ്യൻ ഫുട്ബാളിനെ എങ്ങിനെ ബാധിക്കും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..ഡോ മുഹമ്മദ് അഷറഫ് എഴുതുന്നു...

ഡോ മുഹമ്മദ് അഷറഫ്

വ്യാപക ഉത്തേജ ഔഷധ ദുർവിനിയോഗവും അതിനു ഒത്താശ ചെയ്യുന്ന സർക്കാർ നിലപാടും തെളിയിക്കപ്പെട്ടതോടെ ഒരു കാലത്ത് കായിക മികവിന്റെ പര്യായമായ റഷ്യയെ പലതവണ അന്താരാഷ്ട്ര മത്സര പങ്കാളിത്വത്തിൽ നിന്നു മാറ്റി നിർത്തിയിരുന്നു.. 

ഇത്തവണ 4 വർഷത്തേക്ക് സകല ഒളിമ്പിക് ഇനങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടു പങ്കെടുക്കലും മത്സര നടത്തിപ്പും അടക്കം ....ഇതിൽ ഫുട്‌ബോളും പെടും....., എന്നാൽ യൂറോപ്യൻ ഫുട്ബോൾ സംഘടനയുടെ നിലപാടുകൾ റഷ്യൻ ഫുട്‌ബോളിന് അനുകൂലമാണ്... എങ്ങിനെ അറിയേണ്ട കാര്യങ്ങൾ

Stories you may Like

2020 യുറോ കപ്പ് റഷ്യ കളിക്കുമോ.. എങ്കിൽ എങ്ങിനെ.. !2020 യുറോ കപ്പിൽ അവർക്കു കളിക്കാനാകും അതുപോലെ യുറോ കപ്പ് വേദിയായ സെയിന്റ് പീറ്റേഴ്സ്ബർഗിൽ അവർ ആതിഥേയരായിട്ടുള്ള 4 മത്സരങ്ങളും മുൻ നിശ്ചയം അനുസരിച്ചു അവിടെത്തന്നെ നടത്തും ,തീർന്നില്ല..., 2021യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലും നേരത്തെ നിശ്ചയിച്ചതുപോലെ സെയിന്റ് പീറ്റേഴ്സ് ബെർഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്റ്റേഡിയത്തിൽ തന്നെയാകും...

സമ്പൂർണ്ണ നിരോധനം ആണെങ്കിലും എന്തുകൊണ്ട് യുറോ കളിക്കാൻ കഴിയുന്നു രസകരമാണ് ശ്രദ്ധിക്കുക.., യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ ഡഋഎഅ ഇതുവരെ ണഅഉഅ ആന്റീ ഡോപ്പിങ് കോഡ് അംഗീകരിച്ചിട്ടില്ല. അതിൽ ഒപ്പിട്ടിട്ടുമില്ല.. !അതുകൊണ്ട് സാങ്കേതികമായി വാഡ തീരുമാനം അവർക്കു ബാധകവും അല്ല. അതുകൊണ്ട് മുൻ തീരുമാനം അനുസരിച്ചുള്ള എല്ലാ കളികളും അതുപോലെ നടക്കും

ഈ ജാള്യത മറക്കാൻ വാഡാ ഒരു കാരണം കണ്ടുപിടിച്ചിട്ടുണ്ട്. യൂറോപ്യൻ ഫുട്‌ബോൾ ലോക മത്സര പരിധിയിൽ പെടുന്നില്ല അതുകൊണ്ട് ആ മത്സരമാകാം.. !എന്നാൽ തികച്ചും അസംബന്ധം ആണ് ഈ അഭിപ്രായം. കാരണം അത്‌ലറ്റിക്‌സ് നീന്തൽ അടക്കം ഒരിനങ്ങളിലും റഷ്യൻ ടീമുകളെ ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും പങ്കെടുപ്പിച്ചിട്ടില്ല..
( However, it will be allowed to fulfil those obligations as European football's governing body Uefa is not defined as a 'major event organisation' with regards to rulings on anti-doping breaches.)

ഇനിയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറാൻ പോകുന്നത്. തത്വത്തിൽ ണഅഉഅ വിലക്കനുസരിച്ചു 2022 ദോഹ ലോക കപ്പിൽ റഷ്യക്ക് പങ്കെടുക്കാൻ കഴിയില്ല...., എന്നാൽ UEFA നിയമം അനുസരിച്ചു യൂറോപ്യൻ ഫെഡറേഷൻ അംഗം എന്ന നിലയിൽ റഷ്യക്ക് യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കാനാകും.. റഷ്യൻ ഫുട്‌ബോൾ കളിക്കാർ 'ക്‌ളീൻ ' ആയതു കൊണ്ട് അവരെ യോഗ്യത കളിക്കാൻ UEFA അനുവദിക്കുകയും ചെയ്യും....

അങ്ങിനെ കളിച്ചു അവർ യോഗ്യത നേടിയാൽ പ്രശ്‌നമാവുകയും ചെയ്യും അത്തരം ഒരു സാഹചര്യം ഉണ്ടായാൽ ഫീഫക്ക് അവരെ ലോക കപ്പിൽ നിന്നു മാറ്റിനിർത്തുവാനും കഴിയുകയില്ല ..അപ്പോൾ ഒളിമ്പിക് സമിതിയുടെ നിലവിലുള്ള തീരുമാനം അനുസരിച്ചു യോഗ്യത നേടുന്ന റഷ്യൻ ടീം ' neutral athlete 'പരിധിയിൽ വരുകയും ഫീഫയുടെ കൊടിക്കീഴിൽ സ്വാതന്ത്ര ടീം ആയി മത്സരിക്കുകയും ചെയ്യും...

ഇതേ അവസ്ഥ കൊറിയ നടത്തിയ കഴിഞ്ഞ വിന്റർ ഒളിമ്പിക്‌സിലും ഉണ്ടായി.. വിലക്കുണ്ടായിട്ടും യോഗ്യത കളിച്ച റഷ്യൻ ഐസ് ഹോക്കി ടീം ഒളിമ്പിക് യോഗ്യത നേടിയിരുന്നു.. ഒടുവിൽ അവർക്ക് സ്വാതന്ത്ര രാജ്യമായി പങ്കെടുക്കുവാൻ അനുമതി നൽകേണ്ടിവന്നു..' രാജ്യമില്ലാതെ കളിച്ച ടീം ഫൈനലിൽ ജർമനിയെ തോൽപ്പിച്ചു സ്വർണ്ണമെഡലും നേടി...!ചുരുക്കത്തിൽ നമ്മൾ കരുതും പോലെ അത്ര അനായാസമല്ല റഷ്യക്ക് കിട്ടിയിരിക്കുന്ന വിലക്ക്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP