Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരുന്നു.. റൊണാൾഡീനോയുടെ ട്രോഫി ശേഖരത്തിൽ അത്യപൂർവമായ ഒന്നുകൂടി; കാത്തിരിക്കുന്നു 16 കിലോ ഭാരമുള്ള നിർത്തിപ്പൊരിച്ച ഒരു പന്നി; ആത്മമിത്രം മെസി 4 മില്യൺ യുറോ ചെലവിൽ കൂട്ടുകാരനെ പുറത്തിറക്കാൻ നിയമജ്ഞന്മാരെ ഏർപ്പെടുത്തിയിട്ടുമുണ്ട്; ഡോ. മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

വരുന്നു.. റൊണാൾഡീനോയുടെ ട്രോഫി ശേഖരത്തിൽ അത്യപൂർവമായ ഒന്നുകൂടി; കാത്തിരിക്കുന്നു 16 കിലോ ഭാരമുള്ള നിർത്തിപ്പൊരിച്ച ഒരു പന്നി; ആത്മമിത്രം മെസി 4 മില്യൺ യുറോ ചെലവിൽ കൂട്ടുകാരനെ പുറത്തിറക്കാൻ നിയമജ്ഞന്മാരെ ഏർപ്പെടുത്തിയിട്ടുമുണ്ട്; ഡോ. മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

ഡോ. മുഹമ്മദ് അഷ്‌റഫ്

നിങ്ങൾ വായിക്കും എന്നു നിങ്ങൾ സ്വപ്നത്തിൽപ്പോലും നിനച്ചിരിക്കാത്ത ഒരു സംഭവകഥ ഇതാ... ! വരുന്നു.. റൊണാൾഡീനോയുടെ ട്രോഫി ശേഖരത്തിൽ അത്യപൂർവമായ ഒന്നുകൂടി... 'കാത്തിരിക്കുന്നു 16 കിലോ ഭാരമുള്ള നിർത്തിപ്പൊരിച്ച ഒരു പന്നി..!

പാസ്പോർട്ട് പ്രശ്നത്തെ തുടർന്ന് പരാഗ്വേയുടെ തലസ്ഥാനനഗരമായ അസുൻസിയോനിലെ ജയിലിൽ കഴിയുകയാണ് മുൻ ലോക കപ്പ് വിജയിയും ലോക ഫുട്ബോളാറും ആയ റൊണാൾഡീനോ.

ഈ നേരത്ത് തന്നെയാണ് അവിടെ തടവുകാർക്ക് വേണ്ടിയുള്ള ഫുട്ബോൾ മത്സരം നടക്കാൻ പോകുന്നത്. അസുൻസിയോൻ സെൻട്രൽ പ്രിസൺ ക്യാപ്റ്റൻ അദ്ദേഹത്തിന്റെ ടീമിൽ കളിക്കാൻ സഹ തടവുകാരൻ കൂടിയായ റൊണാൾഡീനോയെ ക്ഷണിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തതായി എ ബി സി ടി വി പരാഗ്വേ റിപ്പോർട്ട് ചെയ്യുന്നു.

വിജയികളെ കാത്തിരിക്കുന്ന സമ്മാനം എന്താന്നറിയേണ്ടേ ' A 16 kg Suckling pig' എന്നാൽ പിന്നേ നല്ല രുചി ആശംസിക്കുന്നു.. എങ്കിൽ ചെറിയ ഒരു പ്രശനമുണ്ട് കൊറോണ പേടി പറഞ്ഞു അതെങ്ങാനും മാറ്റി വച്ചാലോ..?

അതിനിടയിൽ ആത്മമിത്രം മെസി 4 മില്യൺ യുറോ ചെലവിൽ കൂട്ടുകാരനെ പുറത്തിറക്കാൻ നിയമജ്ഞന്മാരെ ഏർപ്പെടുത്തിയതായും വാർത്തയുണ്ട്.ജയിൽ ഭക്ഷണത്തിൽ ലോക ജേതാവ് തൃപ്തനല്ലെങ്കിലും സഹ തടവുകാരുടെ കുപ്പായങ്ങളിൽ ഓട്ടോഗ്രാഫ് ഒപ്പിട്ടും രഹസ്യമായി അവർ എത്തിക്കുന്ന മദ്യം കുടിച്ചും സമയം കളയുന്ന ചിത്രങ്ങളും ട്വീറ്റ് സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP