Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ക്വാഡന് സ്‌നേഹവും സ്വാന്തനവും ആയി അമേരിക്കയിൽ നിന്നൊരു വലിയ ക്വാഡൻ'; ബ്രാഡ് വില്യംസിനെ കുറിച്ചു ഡോ. മുഹമ്മദ് അഷറഫ് എഴുതുന്നു

ക്വാഡന് സ്‌നേഹവും സ്വാന്തനവും ആയി അമേരിക്കയിൽ നിന്നൊരു വലിയ ക്വാഡൻ'; ബ്രാഡ് വില്യംസിനെ കുറിച്ചു ഡോ. മുഹമ്മദ് അഷറഫ് എഴുതുന്നു

ഡോ. മുഹമ്മദ് അഷ്റഫ്

ക്വാഡൻ നീ ലോകം കീഴടക്കിക്കളഞ്ഞല്ലോ... നിന്റെ ആ കണ്ണുനീർ തുള്ളികൾ സ്‌നേഹക്കടലായി നിന്നിലെക്കു തന്നെ തിരിച്ചു എത്തിയിരിക്കുന്നു.. പൊക്കക്കുറവാണ് നിന്റെ പൊക്കമെന്നു നീ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുമല്ലോ

ക്വാഡാനെപ്പോലെ ബാല്യവും കൗമാരവും അപഹർഷാ ബോധത്തിന്റെ പിടിയിലായിരുന്ന ബ്രാഡ് വില്യംസ് തന്റെ പൊക്കക്കുറവ് പൊക്കമാക്കി അമേരിക്കയെ കീഴടക്കിയ കഥ ക്വാഡാനെ അറിയിക്കാനെത്തിയത് അദ്ദേഹത്തിന്റ ഒരു ദിവസത്തെ ഷോയുടെ വരുമാനമായ 280000 ഡോളറുമായിട്ടായിരുന്നു.. തന്റെ ഷോയിൽ പങ്കെടുക്കാൻ ക്വാഡാനെ വില്യംസ് അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെതിട്ടുണ്ട്.

ക്വാഡാനെപ്പോലെ അംഗവൈകല്യത്തെ ഓർത്തു നൊമ്പരമനുഭവിച്ചിരുന്ന വില്യംസ് തന്റെ ചാട്ടുളിപോലെ തുളഞ്ഞുകയറുന്ന വാക്കുകൾ ഫലിതത്തിൽ ചാലിച്ച് പായിച്ചപ്പോൾ അത് അമേരിക്കൻ കലാലോകം ആസ്വാദ്യതയോടെ ഏറ്റെടുത്തു..

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇന്ന് വിഖ്യാതനായ അമേരിക്കൻ ഹാസ്യ കലാകാരൻ ആണ് ക്വാഡാനിലൂടെ നാം അദ്ദേഹത്തെയും അറിഞ്ഞു... Achondroplasia എന്ന ജനിതക രോഗവും ആയി ജനിച്ച വില്യാസും ക്വാർഡനെപോലെ തന്നെ പൊക്കക്കുറവ് കാരണം ഒരുകാലത്തു പുറത്തിറങ്ങാതെ വേദനിച്ചു കഴിഞ്ഞിരുന്ന ആളാണ് ചുരുക്കത്തിൽ അമേരിക്കയിലെ ഗിന്നസ് പക്രുവിനെയും ക്വാഡനിലൂടെ നമുക്ക് കിട്ടി .. !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP