Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കൊറോണ ശരിക്കും പണികൊടുത്തത് ഒളിമ്പിക്‌സിന്... ! ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

കൊറോണ ശരിക്കും പണികൊടുത്തത് ഒളിമ്പിക്‌സിന്... ! ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

ഡോ മുഹമ്മദ് അഷ്റഫ്

രിത്രത്തിൽ ആദ്യമായി മാറ്റിവയ്ക്കപ്പെട്ട ഒളിമ്പിക്‌സ് എന്ന വിശേഷണം നേടിയെടുത്ത ടോക്കിയോ 2020 അടുത്ത വർഷം നടത്തുമ്പോഴും പേര് അത് തന്നെയാകും 'ടോക്കിയോ 2020'. എന്നാൽ അത് 2021 ൽ എന്നതടക്കം നിനച്ചിരിക്കാത്ത നിരവധി പ്രശ്നങ്ങൾ കാരണം ചിന്താക്കുഴപ്പത്തിലാണ് സംഘാടക സമിതിയും അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും. പറ്റിയ തീയതി കണ്ടെത്താനായി ഒരു ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചു വെങ്കിലും 2021 ലെ ലോക സ്‌പോർട്ട്‌സ് കലണ്ടർ വില്ലനായി നിലനിൽക്കുന്നു

1. ഒളിമ്പിക്സിന്റെ മുഖ്യ ആകർഷക ഇനങ്ങളായ അത്‌ലറ്റിക്‌സ്
നീന്തൽ എന്നിവയുടെ ലോക കപ്പും മാറ്റിവച്ച യൂറോകപ്പ് ഫുട്‌ബോൾ എന്നിവയുടെ തീയതികളുമായി എങ്ങനെ ഒളിമ്പിക്‌സ് ഒത്തുപോകും ? അത്‌ലറ്റിക്‌സ് ലോകകപ്പു അമേരിക്കയിലെ യൂജിനിൽ ഓഗസ്റ്റ് 6 മുതൽ 15 വരെ. നീന്തൽ ജൂലൈ 26 മുതൽ ഓഗസ്റ്റ് 1 വരെ ജപ്പാനിലെ തന്നെ ഫ്യൂക്വക്കോയിൽ. മാറ്റിവച്ച യൂറോ കപ്പു ജൂൺ 11 മുതൽ ജൂലൈ 11 വരെ. ഇതിനിടയിൽ എവിടെ സമയം ?

2 . യോഗ്യത

വ്യക്തിഗത ഇനങ്ങളിൽ ഇതുവരെ യോഗ്യത നേടിയവരെ അതുപോലെ അടുത്തവർഷവും പങ്കെടുക്കുവാൻ അനുവദിക്കുമോ, അതല്ലങ്കിൽ ദേശീയ ഫെഡറേഷനുകൾ വേറെ യോഗ്യതാ മത്സരങ്ങൾ നടത്തേണ്ടി വരുമോ? ഇവിടെ നേരിടുന്ന പ്രശനം സാങ്കേതികമാണ്. അത്ലറ്റുകൾ അടക്കം അവരുടെ മാക്‌സിമം പെർഫോമൻസ് ഒളിമ്പിക്‌സ് സമയത്തു ഏറ്റവും മികച്ചതാകും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. അത് അടുത്തവർഷവും അതുപോലെ നിലനിർത്താനാകുമോ? അതല്ല അവരെക്കാൾ മികച്ച പ്രകടങ്ങളുമായി അതാതു രാജ്യങ്ങളിലെ തന്നെ മറ്റു കായികതാരങ്ങൾ മുന്നിൽ എത്തുമോ എങ്കിൽ അവരെ എങ്ങനെ ഉൾപ്പെടുത്തും?

ടീം ഇനങ്ങൾക്കും ഇത് ബാധകമാകും. യോഗ്യത നേടിയ ടീമുകൾക്ക് അതുപോലെ പങ്കെടുക്കാമെങ്കിലും ഫുട്‌ബോളിൽ അണ്ടർ 23 നിയമം നില നിന്നാൽ പുതിയ കളിക്കാരെ കണ്ടെത്തേണ്ടി വരും. അതുകൊണ്ടു പ്രായ പരിധി 24 ആയി വർദ്ധിപ്പിക്കാൻ ഓസ്ട്രേലിയ അടക്കം രാജ്യങ്ങൾ ശ്രമം ആരഭിച്ചിട്ടുണ്ട്

ഇനിയാണ് സംഘാടകർ നേരിടുന്ന പ്രശ്‌നങ്ങൾ

മൊത്തമുള്ള 43 ഇനങ്ങൾക്കും പ്രസ് സെന്റിനും വേണ്ടി താൽക്കാലിക സംവിധാനങ്ങളാണ് ഉണ്ടാക്കിയത്. അതായത് മത്സരം കഴിഞ്ഞാൽ അടുത്ത ദിവസം പൊളിച്ചു മാറ്റാവുന്ന കളിക്കളങ്ങളും കെട്ടിട സമുച്ചയങ്ങളും ഇതൊക്കെ ഒരു വർഷം നില നിർത്തുന്നതും അതിന്റെ യഥാർഥ ഉടമകൾ ആ സമയം മറ്റു ആവശ്യങ്ങൾക്കായി ആ സ്ഥലങ്ങൾ മാറ്റിവച്ചത് പ്രശ്‌നമായിട്ടുണ്ട്. ഉദാഹരണത്തിന് ടോക്കിയോ ബിഗ് സൈറ്റു എക്സിബിഷൻ സെന്റർ സ്ഥലം തിരിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ലെ അന്താരാഷ്ട്ര പ്രദർശനങ്ങൾക്കും.

അതിനേക്കാൾ വലിയ പ്രശ്നമാണ് ഒളിമ്പിക് വില്ലേജിനായി പണിതുയർത്തിയ ആഡംബര ഫ്ളാറ്റ് സമുച്ചയങ്ങളിടെ കാര്യം അതിൽ 21 വൻകിട ഫ്‌ളാറ്റ് സമുച്ഛയങ്ങൾ ഇതിനകം വിറ്റു പോയിട്ടുണ്ട് ആഗസ്റ്റിൽ തന്നെ അവിടെ പ്രവേശിക്കാൻ കാത്തു നിൽക്കുകയാണ് അത് വാങ്ങിയ വ്യക്തികളും സ്ഥാപനങ്ങളും അന്നവർക്ക് താക്കോൽ കൈമാറും എന്നായിരുന്നു കരാർ. ആരെങ്കിലും ഒരാൾ ഇത് കിട്ടാതെ കോടതിയെ സമീപിച്ചാൽ കുടുങ്ങുന്നത് സംഘാടകരും.

അതുപോലാണ് ലക്ഷക്കണക്കിന് ഹോട്ടൽ ബുക്കിങ്ങുകൾ ഇത്ര അധികം പോരെ ഒന്നിച്ചു ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ട് അവരും താൽക്കാലിക സംവിധാങ്ങൾ കണ്ടെത്തിയിരുന്നു അതൊക്കെ പൊളിച്ചു മാറ്റി വീണ്ടും നിർമ്മിക്കേണ്ട അവസ്ഥയിലാണവർ .

ശതകോടികളുടെ നഷ്ടമാണ് സംഘാടക സമിതിക്കു ഉണ്ടായിരിക്കുന്നത് ഇതിനു പരിഹാരം വേണമെന്നും നഷ്ടം നികത്തണമെന്നും അവർ ഒളിമ്പിക് സമിതിയോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ മുൻപൊരിക്കലും നേരിട്ടില്ലാത്ത പ്രശ്നങ്ങളാണ് കൊറോണ ലോക സ്‌പോർട്‌സിനു നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP