Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബുസാനിൽ ലോക ടേബിൾ ടെന്നീസ് അനിശ്ചിതമായി മാറ്റി; യൂറോപ്പ ലീഗും സീരി എയും കാണികളില്ലാതെ നടത്തും; കൊറോണ പേടിയിൽ വിറച്ച് കായിക ലോകവും: ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

ബുസാനിൽ ലോക ടേബിൾ ടെന്നീസ് അനിശ്ചിതമായി മാറ്റി; യൂറോപ്പ ലീഗും സീരി എയും കാണികളില്ലാതെ നടത്തും; കൊറോണ പേടിയിൽ വിറച്ച് കായിക ലോകവും: ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

ഡോ മുഹമ്മദ് അഷ്റഫ്

 സ്‌പോർട്‌സിനു പേടിയായി കൊറോണ വൈറസും ! ലോക ടേബിൾ ടെന്നീസ് മാറ്റിവച്ചു. ഇറ്റലിയിൽ 5 പ്രവിശ്യകളിൽ ഒരു കളിയും പാടില്ല . ജപ്പാൻ ജെ ലീഗിന് മാർച്ചു 15 വരെ അവധി. കൊറിയയിലെ ബുസാനിൽ മാർച്ചു 22 മുതൽ 29 വരെ നടത്തേണ്ടിയിരുന്ന ലോക ടേബിൾ ടെന്നീസ് ആണ് അനിശ്ചിതമായി മാറ്റിയത്‌.

നോർത്ത് ഇറ്റലിയിലെ 5 പ്രവിശ്യകളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ ഒരു കായിക ഇനവും വേണ്ടെന്നു സർക്കാർ ഉത്തരവ്‌. എന്നാൽ വ്യാഴാഴ്ച ഇന്റർ മിലാനും ലുഡോഗോറസ് റാസ്ഗ്യാർഡും തമ്മിലുള്ള യൂറോപ്പ ലീഗ് കാണികളില്ലാതെ നടത്തും. അതുപോലെ സീരിയ എ യിലെ മത്സരങ്ങൾക്കും കാഴ്ചക്കാരുണ്ടാകില്ല

ജപ്പാൻ j ലീഗിൽ മാർച്ചു, 15 വരെ കളി വിലക്ക് ഏർപ്പെടുത്തി. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ എഫ് സി സിയോൾ തയിലാണ്ടിലെ ചൈനൻഗ്രേയ് യുണൈറ്റഡ്... ഉൾസാൻ.. പെർത്ത് ഗ്ലോറി മത്സരങ്ങളും ടെലിവിഷനിലെ കാണാനാകൂ. കളി ആരാധകർക്ക് സ്റ്റേഡിയത്തിനു അടുത്തുപോലും പ്രവേശനം ഉണ്ടാകില്ല. ലോക മഹായുദ്ധ കാലത്തേക്കാൾ പേടിപ്പെടുത്തുന്ന അവസ്ഥയിൽ ആണ് കായിക ലോകം ഇന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP