Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിലർക്ക് അറിയേണ്ടത് ആർത്തവ കാലത്തെ പെണ്ണിന്റെ പാചകവും അടുത്ത ജന്മമത്തിലെ നായായിട്ടുള്ള ജനനത്തെ കുറിച്ചുമായിരുന്നു; സൂര്യന്റെ ഓമിനെക്കുറിച്ചും ഗോ മൂത്രം അർബുദ ഔഷധവും പരിഹാസ്യമാവുന്നു; ആത്മാഭിമാനത്തോടെ തല ഉയർത്തി വിദേശ രാജ്യത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ ഇന്ന്; ദയവായി ഇനിയും അപമാനിക്കരുത്; ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

ചിലർക്ക് അറിയേണ്ടത് ആർത്തവ കാലത്തെ പെണ്ണിന്റെ പാചകവും അടുത്ത ജന്മമത്തിലെ നായായിട്ടുള്ള ജനനത്തെ കുറിച്ചുമായിരുന്നു; സൂര്യന്റെ ഓമിനെക്കുറിച്ചും ഗോ മൂത്രം അർബുദ ഔഷധവും പരിഹാസ്യമാവുന്നു; ആത്മാഭിമാനത്തോടെ തല ഉയർത്തി വിദേശ രാജ്യത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ ഇന്ന്; ദയവായി ഇനിയും അപമാനിക്കരുത്; ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

ഡോ മുഹമ്മദ് അഷ്റഫ്

ദയവായി ഇനിയും അപമാനിക്കരുത്

ഇന്ത്യക്കാരനായി വിദേശത്തു ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ ഇന്ന്. ഇതുവരെ ആത്മാഭിമാനത്തോടെ തല ഉയർത്തി വിദേശ രാജ്യത്തു ജീവിച്ച എനിക്ക് ഇന്ന് അടുത്ത കൂട്ടുകാരുടെ മുഖത്ത് നോക്കാൻ പോലും പേടിയാണ്.. അവരുടെ മുഖത്ത് ഒരു പരിഹാസച്ചിരി ഒളിഞ്ഞിരിപ്പില്ലേ.., അൽപ്പം മുൻപ് മുൻ സഹപ്രവർത്തക ഡോറീസ് ഒരു വാർത്ത വായിച്ച ശേഷം എന്നെ വിളിച്ചു. അവർക്കു അറിയേണ്ടത് ഒന്നായിരുന്നു സ്വാമി കൃഷ്ണ സ്വരൂപ് ദാസ്ജി പറഞ്ഞ ആർത്തവ കാലത്തെ പെണ്ണിന്റെ പാചകവും അടുത്ത ജന്മമത്തിലെ നായായിട്ടുള്ള ജനനത്തെ കുറിച്ചു മായിരുന്നു.. !

എന്ത് പറയും. ചിരിച്ചു. വിഢിയായി തലയൂരി

കഴിഞ്ഞ മാസം എന്റെ പല്ല് ഡോക്ടർക്കു അറിയേണ്ടിയിരുന്നത് സൂര്യന്റെ ഓമിനെക്കുറിച്ചായിരുന്നു.. അതുപോലെ ഗോ മൂത്രം അർബുദ ഔഷധം എന്നതിനെക്കുറിച്ചും. വൈദ്യ ശാസ്ത്രരംഗത്തുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങൾ പരിഹസിക്കാൻ മാത്രമുള്ളതായിരുന്നില്ല.. എന്നിട്ടും നാവിറങ്ങിപ്പോയി. ഭൂമി പിളർന്നു നേരെ താഴുന്നു പോണേ എന്നു തോന്നും പോലുള്ള അവഹേളനം.. ഉയരക്കുറവിൽ അപഹർഷനായി ക്വാഡൻ എന്നെ 8 വയസുകാരൻ ഒന്നു കൊന്നു തരുമോ എന്നു അവന്റെ അമ്മയോട് ചോദിച്ച അതെ മാനസിക അവസ്ഥ. ഇനിയെങ്കിലും നമ്മുടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ഓക്കെ ഒന്ന് ഇടപെടണം ഇത്തരം വായാടിത്തങ്ങൾ അവസാനിപ്പിക്കാൻ സഹിക്കുന്നതിനും അപ്പുറമാണിതൊക്കെ വിദേശിയരുടെ മുന്നിൽ ഇന്ത്യക്കാരൻ ഇതുപോലെ തല കുനിച്ച ഒരു കാലം ഉണ്ടായിട്ടില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP