Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാണികൾ ഇല്ലാതെ എന്ത് ഒളിമ്പിക്‌സ്? 2021 ൽ ഒളിമ്പിക്‌സ് നടക്കുമോ? ഐഒസി സംശയം പ്രകടിപ്പിക്കുമ്പോൾ ടോക്കിയോ ഒളിമ്പിക്‌സ് ചരിത്രം ആവർത്തിക്കുകയാണോ..! ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

കാണികൾ ഇല്ലാതെ എന്ത് ഒളിമ്പിക്‌സ്? 2021 ൽ ഒളിമ്പിക്‌സ് നടക്കുമോ? ഐഒസി സംശയം പ്രകടിപ്പിക്കുമ്പോൾ ടോക്കിയോ ഒളിമ്പിക്‌സ് ചരിത്രം ആവർത്തിക്കുകയാണോ..! ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

ഡോ മുഹമ്മദ് അഷ്റഫ്

2021 ൽ നടത്താനായില്ലെങ്കിൽ ടോക്കിയോ ഒളിമ്പിക്‌സ് ഉണ്ടാകില്ല... ഒഴിഞ്ഞ ഗ്യാലറിയിലും കളികൾ വേണ്ട.. !ഐ ഒ സി പ്രസിഡന്റ് തോമസ് ബഹ് . കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോൾ ഏറ്റവും വലിയ നഷ്ടം കായിക മേഖലയ്ക്കായിരുന്നു. 2020 ടോക്കിയോ ഒളിമ്പിക്‌സ് ഒരു വർഷത്തേക്ക് നീട്ടി വച്ചു. അതോടെ കളിക്കളങ്ങൾ ഒക്കെ താഴിട്ടു പൂട്ടുകയും ചെയ്തു. കാണികൾ ഇല്ലാത്ത കളികൾ. ഈ അവസ്ഥ ഇനിയും ഒരുപാട് നാൾ തുടർന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം

ഈ സാഹചര്യത്തിൽ വേണം ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബഹിന്റെ ഇന്നത്തെ പ്രസ്താവന ആശങ്കയോടെ നോക്കിക്കാണാൻ. 'എന്തെങ്കിലും കാരണവശാൽ നിശ്ചിത തീയതികളിൽ ഒളിമ്പിക്‌സ് നടത്താനായില്ലെങ്കിൽ, കാണികൾക്കു പ്രവേശനം അനുവദിക്കുന്ന നിയമത്തിനു മാറ്റം വന്നില്ലെകിൽ ടോക്കിയോ ഒളിമ്പിക്‌സ് ഉണ്ടാകില്ല.. !

അങ്ങനെ സംഭവിച്ചാൽ രണ്ടാം തവണയാകും ടോക്കിയോ നഗരത്തിന്റെ നഷ്ടം. 1940 ൽ ആയിരുന്നു അവർക്കു ലോക കായിക മാമാങ്കം അനുവദിച്ചു കിട്ടിയത്. എല്ലാ മുൻകരുതലും ഒരുക്കി അവർ മുന്നേറുമ്പോഴായിരുന്നു ഏഷ്യൻ വൻകരയിൽ 1940 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെ നടക്കേണ്ടിയിരുന്ന ആദ്യ ഒളിമ്പിക്‌സ് അതെ വർഷം ജൂലൈ 20 മുതൽ ഓഗസ്റ്റ് 4 വരെ ഫിൻലണ്ടിലെ ഹെൽസിങ്കിയിലേക്കു മാറ്റിയതായി ഒളിമ്പിക് സമിതി പ്രഖ്യാപിച്ചത്. അപ്പോഴേക്കും രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ഒളിമ്പിക്‌സ് തന്നെ ഇല്ലാതാവുകയും ചെയ്തു. ചരിത്രത്തിന്റെ തനിയാവർത്തനം പോലെ ടോക്കിയോ ഒളിമ്പിക്‌സ് രണ്ടാമതും ദുരന്ത അനുഭവം ആകുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP