Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാക്‌സിനെടുത്താലും കോവിഡ് വരാമോ ? വരാം വന്നു; വാക്സിനെടുത്താലും പിന്നെങ്ങനെ? ഡോ.മനോജ് വെള്ളനാട് എഴുതുന്നു

വാക്‌സിനെടുത്താലും കോവിഡ് വരാമോ ? വരാം വന്നു; വാക്സിനെടുത്താലും പിന്നെങ്ങനെ? ഡോ.മനോജ് വെള്ളനാട് എഴുതുന്നു

ഡോ.മനോജ് വെള്ളനാട്

വാക്സിനെടുത്താലും കോവിഡ് വരാമോ?

വരാം.. വന്നു.. ഇന്ന് മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അൽപ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ മുൻകരുതലുകളും തുടർന്നും എടുക്കുന്നുണ്ടായിരുന്നു. എന്നാലും +ve ആണെന്നറിയാത്ത ഒരു രോഗിയുമായുള്ള നിരന്തരസമ്പർക്കമാകാം (High risk) രോഗപ്പകർച്ചക്ക് കാരണമെന്ന് കരുതുന്നു.

വാക്സിനെടുത്താലും പിന്നെങ്ങനെ...?! എന്ന സംശയം പലർക്കും തോന്നാം.ഞാൻ വാക്സിൻ ഫസ്റ്റ് ഡോസല്ലേ എടുത്തിട്ടുള്ളൂ, രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിന്റെ ഗുണഫലം പൂർണമായും കിട്ടൂ.. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൽ വാക്സിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമേയില്ല.

ഇനിയാ വാക്സിൻ കാരണമാണോ രോഗം വന്നത്..?! എന്ന് സംശയിക്കുന്നവരും ഉണ്ടാവാം. കാരണമങ്ങനെ ചില പ്രചരണങ്ങൾ നേരത്തേ മുതൽ ഉണ്ടല്ലോ. ഒരിക്കലുമല്ല. കാരണം ഈ വാക്സിനിൽ കോവിഡ് വൈറസേയില്ല. അതിന്റെയൊരു ജനിതകപദാർത്ഥം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ വാക്സിനിലൂടെ രോഗം പകരില്ല. അതൊരിക്കലും നമ്മളിപ്പോ ചെയ്തു പോരുന്ന രോഗനിർണയ പരിശോധനകളൊന്നും പോസിറ്റീവ് ആക്കുകയുമില്ല. എന്നുവച്ചാൽ, വാക്സിനേഷനു ശേഷം ഒരാൾക്ക് രോഗം വന്നെങ്കിൽ, രോഗാണു പുതുതായി ശരീരത്തിൽ കയറിയതാണെന്നാണ് അതിനർത്ഥം.

ഒരു വർഷം അവന് പിടികൊടുക്കാതെ നടന്നു. അതിനിടയിൽ 15 തവണ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവിൽ 16-ആമത്തെ ടെസ്റ്റ് +ve ആയി. നിലവിൽ, ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ പതിയെ മാറി വരുന്നുണ്ട്. ഈ ഒറ്റമുറിക്കകത്തെ ഏകാന്തവാസം അത്ര പരിചയമില്ലാത്തതിന്റെ പ്രശ്നങ്ങൾ മാത്രമേ ഇപ്പൊ കാര്യമായുള്ളൂ. എന്തായാലും അടുത്തയാഴ്ച കൂടുതൽ ആരോഗ്യവാനായി, കുട്ടപ്പനായി, പുറത്തുചാടാമെന്ന പ്രതീക്ഷയിൽ...

( 2nd dose വാക്സിൻ 2-3 മാസങ്ങൾ കഴിഞ്ഞേ എടുക്കാൻ പറ്റൂ..)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP