Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തുകൊണ്ട് സ്ത്രീ കുറ്റവാളികൾ പെരുകുന്നു? ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും, അതിനു പിന്നിൽ സ്ത്രീ ആണെങ്കിൽ അവളെ കല്ലെറിയാൻ ഒരു അവസരം കിട്ടി എന്ന ആഘോഷം ആണ്; പല പ്രതികരണങ്ങളും കാണുമ്പോൾ സഹതാപം വരുന്നു.. കുഞ്ഞിനെ ഇങ്ങു തന്നിരുന്നു എങ്കിൽ നോക്കിയേനെ എന്ന്.. ആരു നോക്കിയേനെയെന്ന്? ഞാൻ ആ കുഞ്ഞിന്റെ പടം ഒറ്റവട്ടമേ നോക്കിയുള്ളൂ.. അത്രയും നോവുണ്ട്.. എന്നുവെച്ച്, കണ്ണടച്ചു ഇരുട്ടാക്കാൻ വയ്യ: കല കൗൺസിലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

എന്തുകൊണ്ട് സ്ത്രീ കുറ്റവാളികൾ പെരുകുന്നു? ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും, അതിനു പിന്നിൽ സ്ത്രീ ആണെങ്കിൽ അവളെ കല്ലെറിയാൻ ഒരു അവസരം കിട്ടി എന്ന ആഘോഷം ആണ്; പല പ്രതികരണങ്ങളും കാണുമ്പോൾ സഹതാപം വരുന്നു.. കുഞ്ഞിനെ ഇങ്ങു തന്നിരുന്നു എങ്കിൽ നോക്കിയേനെ എന്ന്.. ആരു നോക്കിയേനെയെന്ന്? ഞാൻ ആ കുഞ്ഞിന്റെ പടം ഒറ്റവട്ടമേ നോക്കിയുള്ളൂ.. അത്രയും നോവുണ്ട്.. എന്നുവെച്ച്, കണ്ണടച്ചു ഇരുട്ടാക്കാൻ വയ്യ: കല കൗൺസിലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

കല കൗൺസിലിങ് സൈക്കോളജിസ്റ്റ്

ന്തുകൊണ്ട് സ്ത്രീ കുറ്റവാളികൾ പെരുകുന്നു? അതൊന്നു ആലോചിച്ചു പോകുന്നു.. ശ്രദ്ധയ്ക്ക്: കുറ്റവാളി എന്നാണ് ഞാൻ പറഞ്ഞത്..? പുരുഷന്റെ കാര്യങ്ങൾ വിട്ടു പോകുന്നതല്ലേ.. തത്കാലം ഇവിടെ സ്ത്രീ കുറ്റവാളികൾ പെരുകുന്നതാണ് വിഷയം..

ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും, അതിനു പിന്നിൽ സ്ത്രീ ആണെങ്കിൽ അവളെ കല്ലെറിയാൻ ഒരു അവസരം കിട്ടി എന്ന പോൽ അങ്ങ് ആഘോഷം ആണ്..
പല പ്രതികരണങ്ങളും കാണുമ്പോൾ സഹതാപം വരുന്നു.. കുഞ്ഞിനെ ഇങ്ങു തന്നിരുന്നു എങ്കിൽ നോക്കിയേനെ എന്ന്.. ആരു നോക്കിയേനെന്ന്... ? ഞാൻ പഠിച്ചത് മനഃശാസ്ത്രം ആണ്.. പ്രാക്റ്റീസ് ചെയ്തു തുടങ്ങിയിട്ട് 22 വർഷമായി.. ഓരോ മുഖങ്ങൾക്കും പിന്നിലെ പല മുഖമാണ് കൗൺസലിങ് സമയത്തു കാണാറുള്ളത്..

ഓരോ കേസുകളും വരുമ്പോൾ ഓർക്കും ഇനിയും പഠിക്കാനുണ്ട് ഏറെ.. എത്ര രൂക്ഷമായ പ്രതിസന്ധികളാണ് ഓരോ പെണ്ണും / ആണും ഒളിച്ചു വെച്ചു നീങ്ങുന്നത്..
നാളെ ഒരു നാൾ ഇത് പൊട്ടിത്തകരില്ലേ?! പലതരം വ്യക്തിത്വ വൈകല്യങ്ങളുമായി നടക്കുന്ന എത്രയോ പേരുണ്ട്.. സമർഥമായി പൊതു സമൂഹത്തിൽ മറച്ചു നീങ്ങുന്നവർ..

അവർ മൂലം നശിച്ചു പോകുന്ന എത്ര കുടുംബങ്ങൾ.. എത്രതരം, മാനസിക പ്രശ്‌നങ്ങളുണ്ട്.. സാഹചര്യം മൂലം കൂടുന്ന രോഗാവസ്ഥ ഉണ്ട്.. അടിച്ചമർത്തപ്പെട്ട വൈകാരിക പ്രശ്‌നങ്ങൾ എത്ര മാത്രം അവരെ ബുദ്ധിമുട്ടിക്കുന്നു എന്ന് കാണാറുണ്ട്.. ഒളിഞ്ഞിരിക്കുന്ന ക്രിമിനൽ വ്യക്തിത്വങ്ങൾ ധാരാളമുണ്ട്.. ആരേലും ഒന്ന് അവരെ തിരിച്ചറിയണം എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്.. പക്ഷെ, ഒറ്റ തവണ ചികിത്സ എടുത്താൽ പിന്നെ ഭ്രാന്ത് എന്ന മുദ്രകുത്തും എന്നതുകൊണ്ട് അവരതിന് തയ്യാറാകുന്നില്ല... പുരുഷന്റെ അവസ്ഥ അല്ല ഇവടെയും സ്ത്രീയ്ക്ക്.. അവന്റെ പിരിമുറുക്കങ്ങൾ കുറയ്ക്കാൻ പല മാർഗ്ഗങ്ങളുണ്ട്..

അവൾക്കോ? മനസ്സ് കൈവിട്ടു ഒരു വലിയ തെറ്റിലേക്ക് അവൾ പോകാതിരിക്കാൻ എന്തെങ്കിലും ഒരു തട ഉണ്ടോ? മുക്കിനു മുക്കിനു ബ്യൂട്ടിപാർലർ ഉണ്ടല്ലോ.. അത് പോലെ മനസ്സിന് വേണ്ടി പാർലർ തുറക്ക്.. ചിന്ന വീട്ടില് ഒളിച്ചു പോകുന്ന പോൽ പോകാതെ, നേരെ കേറി ചെല്ലുന്ന സാഹചര്യം ഉണ്ടാകണം.. അപ്പോയ്ന്റ്‌മെന്റ് എടുത്തു കാത്തിരുന്നു കാണുന്ന സുതാര്യമായ ഇടം... മനസ്സ് തുറന്നു സംസാരിക്കാൻ, ഒരവസരം.. അങ്ങനെ ഒരിടം വേണം.. മനസ്സ് പിടിവിട്ടു പോകുമ്പോൾ ഓടി ചെല്ലാൻ.. മുഖത്തു കരുവാളിപ്പ് വരുമ്പോൾ ബ്യൂട്ടിപാർലർ ൽ പോകുന്ന അതേ ലാഘവത്തോടെ.. അത്രയും അനിവാര്യമാണ് അത്..

അംഗനവാടികൾ ഉണ്ടല്ലോ.. അതേ പോലെ ഇങ്ങനെയും തുടങ്ങാം.. Woman empowerment എന്നൊക്കെ പറഞ്ഞാൽ അറിഞ്ഞൂടാത്ത സ്ത്രീകളുമുണ്ട്.. അല്ലേൽ അവരാണ് ഭൂരിപക്ഷം... ഭാരതസ്ത്രീ തൻ ഭാവശുദ്ദി കലർത്തി പോസ്റ്റ് ഇട്ടു കൈഅടിവാങ്ങാൻ നിന്നില്ല എങ്കിൽ തെറി അഭിഷേകം ആണെന്ന് നല്ല വൃത്തിയായി അറിയാം..

എനിക്കും മകളുണ്ട്..ഞാനും ഗർഭം ധരിച്ചു പ്രസവിച്ചതാണ്.. പൊള്ളുന്ന സത്യത്തിന്റെ മർമ്മഭാഗത്ത് കുത്തുമ്പോൾ, കുലസ്ത്രീകൾ, പുരുഷന്മാർ ഒറ്റക്കെട്ടാകും..
പക്ഷെ, വീണ്ടും പറയുന്നു.. മനസ്സുകളെ ആണ് ഞാൻ കാണുന്നത്... കൃത്രിമത്വം ചാലിച്ച് അക്ഷരം നിരത്താൻ വയ്യ.. തെറ്റിനെ ന്യായീകരിക്കുക അല്ല.. ഞാൻ ആ കുഞ്ഞിന്റെ പടം ഒറ്റ വട്ടമേ നോക്കിയുള്ളൂ.. അത്രയും നോവുണ്ട്.. എന്ന് വെച്ച്, കണ്ണടച്ചു ഇരുട്ടാക്കാൻ വയ്യ.. എല്ലാം സൗകര്യങ്ങളും ഉള്ള ജീവിതവും, ഒന്നുമില്ലാത്ത ഒരാളുടെ ദാരിദ്ര്യവും തമ്മിൽ ഉള്ള അന്തരം പോലെയാണ്, ഓരോ പ്രശ്‌നവും അതിനെ നേരിടുന്ന വ്യക്തിയുടെ മാനസികാവസ്ഥയും! തനിക്കും തനിക്കു ചുറ്റുമുള്ളവർക്കും ഉള്ളത് മാത്രമാണ് പ്രശ്‌നം എന്ന് തീർപ്പ് കല്പിക്കരുത്.

സമൂഹത്തിൽ, ക്രിമിനിലുകൾ ഇനിയും പെരുകുകയേ ഉള്ളൂ .. അട്ടൻകുളങ്ങര, പൂജപ്പുര തുടങ്ങിയ ജയിലുകൾ ഞാൻ പോയിട്ടുണ്ട്.. ''അവൾ '' പറഞ്ഞ അവളുടെ കഥകൾ കുറിച്ച് വെച്ചിട്ടുണ്ട്.. മനസ്സും മനുഷ്യനും എന്നത് പലപ്പോഴും നമ്മൾ കരുതുന്നത് പോലെ അല്ല.. അതിലും അപ്പുറമാണ്...?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP