Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിലെ ബിജെപി നേതാക്കളുമായും മന്ത്രിമാരുമായും തട്ടിപ്പ് നടത്തിയ അരുണിന് അടുത്ത ബന്ധമാണ് ഉള്ളതത്രെ; രാഷ്ട്രീയ പാർട്ടികളും ഈ കേസിനെക്കുറിച്ചു മിണ്ടാൻ ഭയക്കുന്നു; ദേശരക്ഷാ നിയമങ്ങൾ പ്രസക്തമാവുന്ന കേസുകളെ വെറും വഞ്ചനാകേസുകളായി ഒതുക്കുന്നത് കുറ്റകരവും ആപത്ക്കരവുമാണ്; ഡോ. ആസാദ് എഴുതുന്നു

ഡൽഹിയിലെ ബിജെപി നേതാക്കളുമായും മന്ത്രിമാരുമായും തട്ടിപ്പ് നടത്തിയ അരുണിന് അടുത്ത ബന്ധമാണ് ഉള്ളതത്രെ; രാഷ്ട്രീയ പാർട്ടികളും ഈ കേസിനെക്കുറിച്ചു മിണ്ടാൻ ഭയക്കുന്നു; ദേശരക്ഷാ നിയമങ്ങൾ പ്രസക്തമാവുന്ന കേസുകളെ വെറും വഞ്ചനാകേസുകളായി ഒതുക്കുന്നത് കുറ്റകരവും ആപത്ക്കരവുമാണ്; ഡോ. ആസാദ് എഴുതുന്നു

ഡോ. ആസാദ്

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിലെ പ്രതിരോധ ഗവേഷണ- വികസന വിഭാഗത്തിൽ ശാസ്ത്രജ്ഞനെന്ന വ്യാജരേഖ ചമച്ചു ഡൽഹി കേന്ദ്രമാക്കി തട്ടിപ്പു നടത്തിയ ഒരു മലയാളി (അരുൺ രവീന്ദ്രൻ) പിടിയിലായിട്ടു കുറച്ചു ദിവസമായി. കേന്ദ്ര മന്ത്രിയുടെ വീട്ടിലും ഓഫീസിലും സന്ദർശകനായിരുന്നു എന്നു പറയപ്പെടുന്ന ഇയാൾ തലസ്ഥാനത്തെ തന്ത്ര പ്രധാനമായ പല ഓഫീസുകളിലും ബന്ധപ്പെട്ടു പോന്നിരുന്നത്രെ.

പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന് വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കി ഇയാൾ നടത്തിപ്പോന്ന പ്രവർത്തനം രാജ്യരക്ഷയെ എങ്ങനെയൊക്കെ ബാധിക്കുന്നതാണെന്ന അന്വേഷണം ഉണ്ടാവേണ്ടതാണ്. രാജ്യത്തോ പുറത്തോ ഉള്ള ആരുടെയെങ്കിലും താൽപ്പര്യം മുൻനിർത്തി ഏതെങ്കിലും ദൗത്യത്തിൽ ഏർപ്പെടുകയായിരുന്നുവോ ഇയാൾ എന്നതും തെളിയേണ്ടതുണ്ട്.

വഞ്ചനാകുറ്റത്തിന് ഭാര്യ നൽകിയ പരാതിയിലാണ് അരുൺ അറസ്റ്റിലാവുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖകൾ കണ്ടെത്തിയത്. യു പി എസ് സിയുടെ വ്യാജ കാൾലെറ്ററും ഇയാളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹിയിലെ ബിജെപി നേതാക്കളുമായും മന്ത്രിമാരുമായും അരുണിന് അടുത്ത ബന്ധമാണ് ഉള്ളതത്രെ. അതിനാലാവാം ഈ കേസ് മാധ്യമങ്ങൾ ഗൗരവത്തോടെ കാണാൻ മടിച്ചത്. രാഷ്ട്രീയ പാർട്ടികളും ഈ കേസിനെക്കുറിച്ചു മിണ്ടാൻ ഭയക്കുന്നു.

അലനെയും താഹയെയും ചില പുസ്തകങ്ങൾ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു യു എ പി എ ചുമത്തിയ ആഭ്യന്തര വകുപ്പും എൻ ഐ എയുമൊന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ കേസിൽ ഉചിതമായ നടപടി എടുത്തതായി കാണുന്നില്ല. കോട്ടയത്തെ തോക്കു നിർമ്മാണവും വിൽപ്പനയും നാമമാത്രമായ ഒരു കേസാക്കി തമസ്കരിച്ചതു പോലെ ഈ കേസും അവഗണിക്കാൻ രാഷ്ട്രീയ പാർട്ടികളും സർക്കാറുകളും ഐക്യപ്പെടുകയാണെന്നു സംശയിക്കണം.

ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ മാത്രമാണ് വിഷയം പൊതുസമൂഹത്തിൽഉന്നയിച്ചത്. ഡൽഹിയിലെ തന്ത്രപ്രധാനമായ ഓഫീസുകളിൽ കടന്നു കയറിയ അരുണിന് കേന്ദ്രമന്ത്രിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും സലീം ആവശ്യപ്പെട്ടു. ദേശാഭിമാനി, ദീപിക, മീഡിയാവൺ തുടങ്ങി ഏതാനും മാധ്യമങ്ങളിലേ വാർത്ത വെളിച്ചം കണ്ടിട്ടുള്ളു. ഇത്രയും ഗൗരവതരമായ തട്ടിപ്പും അഴിമതിയും മാധ്യമങ്ങളുടെ രാത്രി ചർച്ചകളിൽപോലും വിഷയമായിട്ടില്ല.

തട്ടിപ്പാണോ ചാരപ്രവർത്തനമാണോ എന്നൊക്കെ അന്വേഷണത്തിലേ തെളിയൂ. പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ ഐ ഡി അവിടെയാരെങ്കിലും നൽകിയതാണോ അരുൺ വ്യാജമായി നിർമ്മിച്ചതാണോ എന്നും അറിയേണ്ടതുണ്ട്. എത്ര ആഴമുണ്ട് ഈ ഇടപെടലുകൾക്കെന്ന് കേരളപൊലീസ് മാത്രം പരിശോധിച്ചാൽ വ്യക്തമാകുമോ?

വാർത്തയിൽ കാണുന്നത് അരുൺ വെറും ഒമ്പതാം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളു എന്നാണ്. പല വിദേശ രാജ്യങ്ങളിലും സന്ദർശിച്ചതായും പറയുന്നു. നിറയെ ദുരൂഹതകളുള്ള വാർത്തകളാണ് കാണുന്നത്. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണം. ദേശരക്ഷാ നിയമങ്ങൾ പ്രസക്തമാവുന്ന കേസുകളെ വെറും വഞ്ചനാകേസുകളായി ഒതുക്കുന്നത് കുറ്റകരവും ആപത്ക്കരവുമാണ്.
ആസാദ്
23 ജൂൺ 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP