Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ തുടങ്ങുന്നത് പൂജയോടെത്തന്നെ! ജനാധിപത്യ മതേതര സർക്കാറിന്റെ മതം പുറത്താവുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്; ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര വികസിച്ചാലും ഈ പൂണൂൽ പൗരോഹിത്യം ഒപ്പമില്ലാതെ വയ്യ! പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ? ഡോ ആസാദ് എഴുതുന്നു

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ തുടങ്ങുന്നത് പൂജയോടെത്തന്നെ! ജനാധിപത്യ മതേതര സർക്കാറിന്റെ മതം പുറത്താവുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്; ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര വികസിച്ചാലും ഈ പൂണൂൽ പൗരോഹിത്യം ഒപ്പമില്ലാതെ വയ്യ! പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ? ഡോ ആസാദ് എഴുതുന്നു

ഡോ. ആസാദ്

പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ?

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ തുടങ്ങുകയാണ്. തുടക്കം പൂജയോടെത്തന്നെ! ജനാധിപത്യ മതേതര സർക്കാറിന്റെ മതം പുറത്താവുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര വികസിച്ചാലും ഈ പൂണൂൽ പൗരോഹിത്യം ഒപ്പമില്ലാതെ വയ്യ!

വെറുതെയല്ല പാലം പൊളിയുന്നത്! ഇബ്രാഹിം കുട്ടിക്ക് ഒരു ഹിന്ദുപാലം പണിയാനാവില്ല! അതിനു സുധാകരനാണ് ഭേദം. കർക്കിടക മാസത്തിൽ ആ ഭക്തി നിറഞ്ഞു വഴിയുന്നത് നാം കണ്ടതാണ്. മുഖ്യമന്ത്രിയെ രാമായണ മാസത്തിലാണോ വിമർശിക്കുന്നത് എന്ന അദ്ദേഹത്തിന്റെ അമ്പരപ്പും ഉത്ക്കണ്ഠയും നമ്മെ വിസ്മയിപ്പിച്ചതുമാണ്. സംഘപരിവാരം നാണം കെട്ടു തലകുനിക്കുന്ന ഭക്തിയാണിത്.

കേരളം ഒരു ഹിന്ദു ഭൂരിപക്ഷ സമൂഹമല്ല. ന്യൂനപക്ഷ വിഭാഗങ്ങളാണ് ഭൂരിപക്ഷം. പല സാംസ്‌കാരിക ധാരകളുണ്ട്. സർക്കാറിനു മാത്രമായി ഒരു മതം നിശ്ചയിക്കപ്പെട്ടിട്ടില്ല. നമ്മുടേത് മത രാഷ്ട്രവുമല്ല. മത ദേശീയതയും മതേതര ദേശീയതയും വേറെവേറെയാണ്.

പാലം പൊളിക്കുന്നത് മുഖ്യമന്ത്രിക്കോ മരാമത്ത് മന്ത്രിക്കോ ഉദ്ഘാടനം ചെയ്യാം. അവർക്കു പൂജ നിർബന്ധമാണെങ്കിൽ അത് അവരുടെ വീടുകളിലാവാം. ബ്രാഹ്മണിക്കൽ ആചാരങ്ങളെ പൊതുജീവിതത്തിൽ ചേർത്തു കെട്ടരുത്. വിശ്വാസം വ്യക്തിപരമാവണം. ജനങ്ങളുടെ സമ്പത്ത് അധികാരികൾ ദുരുപയോഗം ചെയ്തതിന്റെ സ്മാരകമായ പാലം പൊളിക്കാൻ ഇ ശ്രീധരന്റെ മേൽനോട്ടം മതിയാവുമെന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ട്. അതിനു പാലത്തെ മതത്തിൽ ചേർക്കേണ്ട. മതാചാരവും പൂണൂൽ മഹിമയും നമ്മുടെ പൊതുസംസ്‌കാരത്തിന്റെ ഭാഗമെന്ന ഗിരിപ്രഭാഷണങ്ങളും വേണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP