Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു

ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു

ഡോ ആരിഫ് ഹുസൈൻ തെരുവത്ത്

ഹലാൽ ഗോമൂത്രം

ഒരാൾക്ക് തന്റെ സ്ഥാപനത്തിൽ ഹലാൽ എന്ന ബോർഡ് വെക്കാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ, വേറെ ഒരാൾക്ക് അയാളുടെ സ്ഥാപനത്തിൽ നോൺ ഹലാൽ എന്ന ബാർഡ് വെക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത് ജനാധിപത്യത്തിന്റെ പ്രത്യേകത ആണ്. ഇന്ത്യയിൽ ജനാധിപത്യം ആണ് ഉള്ളത്. മതേതരത്വവും ഉണ്ട് എന്ന് പറയപ്പെടുന്നു..! ഇത് സൗദി അറേബ്യാ അല്ല എന്നും കേട്ടു കേൾവി ഉണ്ട്.

'ഹലാൽ എന്നതിന്റെ ഏറ്റവും അടിസ്ഥാനം എന്നത്, അത് എത്ര ക്വാളിറ്റി ഉള്ള മൃഗം ആയാലും, അതിനെ അറുക്കുന്നത് ഇസ്ലാം ഉൾകൊള്ളുന്ന മുസ്ലിം അല്ലെങ്കിൽ, അറുക്കുന്ന സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെട്ടില്ലെങ്കിൽ... അത് വേദക്കാരായ യഹൂദനോ, ക്രിസ്ത്യാനിയോ അല്ലെങ്കിൽ....അത് ഹലാൽ അല്ല, ഹറാം ആണ്. ഈ വിവരം ഇന്ന് ഏതൊരു ആൾക്കും എളുപ്പം തിരിച്ചറിയാൻ വെറും ഒരു ഗൂഗിൾ സേർച്ച് മതി. അനറബിയായ ഒരു സാധാരണ മനുഷ്യന് മനസ്സിലാവാത്ത ഭാഷയിൽ എഴുതി വെച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ആണ് ഇത്ര കാലം നാട്ടുകാർ ജാതി മത ഭേദമന്യേ നിങ്ങളുടെ അടുത്ത് വന്നു കച്ചവടം നടത്തി പോന്നത്..! അതല്ലാതെ, ഹലാൽ എന്നത് എന്ത് എന്ന് മനസ്സിലാക്കി അല്ല.

പക്ഷേ...ഇത് പറയുമ്പോൾ, നോൺ ഹലാൽ എന്നാൽ വണ്ടി ഇടിച്ചു ചത്ത പോത്താണ്, ആ പോത്ത് പിടിച്ചു പറിച്ച കാശ് കൊണ്ട് വാങ്ങിയതാണ്, അതിനു 'അകിടിൽ' വീക്കം ഉണ്ടായിരുന്നു, അങ്ങനെ ഉള്ള പോത്തിറച്ചിയാണ് ബാക്കി നാട്ടുകാർ ഒക്കെ തിന്നാൻ പോകുന്നത് എന്നൊക്കെ പറഞ്ഞു നടക്കുന്നത്, സത്യത്തിൽ നിങ്ങൾ സ്വയം കുഴിയിൽ ചാടുന്നതിനു തുല്യം ആണ്..! നിങ്ങൾക്ക് നിങ്ങളെ കുറിച്ച് ഒരു ശുദ്ധിവാദം പണ്ടേ ഉണ്ട് എന്ന് നമ്മൾ പറയുന്നത് എന്തുകൊണ്ടായിരിക്കും എന്ന് ഇപ്പോഴെങ്കിലും മനസ്സിലായിരിക്കും എന്ന് കരുതുന്നു.

ഏതായാലും...'സ്നേഹ സംവാദം' നടത്തി നടത്തി, സമൂഹത്തിൽ ഓണം ഉണ്ണാൻ പാടില്ല, കിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല, തൊക്കെ ഹറാം ആണ്. അത് ഹലാൽ അല്ല, എന്നൊക്കെ നിങ്ങൾ വെച്ച് കാച്ചിനടന്ന കാലം ഓർമ്മയുണ്ടോ ആവോ? മറ്റു മതങ്ങൾ അവരുടെ ദൈവത്തിന്റെ നാമത്തിൽ ഉണ്ടാക്കപ്പെടുന്ന ഭക്ഷണം നിങ്ങൾക്ക് ഹറാം ആണ് എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഒരു ജാള്യതയും നിങ്ങൾക്ക് ഇല്ലെങ്കിൽ, ഇതിൽ ഒരു തരം വർഗീയതയും നിങ്ങൾക്ക് സ്വയം കാണാൻ സാധിക്കുന്നില്ല എങ്കിൽ, അതെ അളവ് കോല് വെച്ച് നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ അറുക്കുന്നത്, മറ്റുള്ളവർ അവർക്ക് 'ഹറാം' ആണ് എന്ന് പറയുമ്പോൾ, എന്തിനാണ് നിങ്ങൾക്ക് ഇത്ര പിടച്ചിൽ...?

ഭക്ഷണത്തിൽ നിങ്ങൾ മതം പച്ചക്ക് കലർത്തി നടന്നപ്പോൾ ആലോചിക്കണം ആയിരുന്നു, കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലം ആണ് ഇന്നുള്ളത് എന്ന്...! ഇനി ഒരേ ഒരു വഴിയാണ് നിങ്ങളുടെ മുന്നിൽ ഉള്ളൂ.നിങ്ങളുടെ സ്ഥാപനങ്ങളിലെ ഹലാൽ എന്ന ബോർഡ് എടുത്തു മാറ്റുക. ഭക്ഷണത്തിൽ മത ചിഹ്നങ്ങൾ കലർത്തുന്നത് നിർത്തുക.മറ്റു മതങ്ങൾ വിശ്വസിക്കുന്നവരെ പ്രകോപിപ്പിക്കുന്ന തരം ആചാര പ്രകടനപരത നിർത്തലാക്കുക.

അതുകൊണ്ട് ഹലാലിനെ വിമർശിക്കുന്നത് കണ്ടിട്ട്, ചങ്ക് പൊട്ടുന്ന ഏതെങ്കിലും ഇസ്ലാം വിശ്വാസി ഇവിടെ ഉണ്ടെങ്കിൽ, ദയവായി ഹലാൽ എന്ന ബോർഡ് സ്വന്തം വീട്ടിലെ അടുക്കളയിൽ കൊണ്ടുപോയി തൂക്കുക. എന്നിട്ട് പോത്തുബിരിയാണി അവിടെ തന്നെ ഉണ്ടാക്കി മൂക്ക് മുട്ടെ തട്ടുക...! ആർക്കും ഒരു ചേതവും ഇല്ല. ആരും നിങ്ങളുടെ ആ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യില്ല.

ഇനി, ഇസ്ലാമിക വിശ്വാസികൾ അറിയാൻ. അടുത്ത് അറബിയിൽ നിങ്ങൾ അഞ്ചു നേരം അലറിവിളിക്കുന്ന ബാങ്ക് ആണ്. 'അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല' എന്ന ആ നിലവിളി മറ്റു മതങ്ങളെയും പരിഗണിച്ച് ഉച്ചഭാഷിണി ഒഴിവാക്കി പയ്യെ ചെയ്യുവാൻ നോക്കുക. അടുത്തത് ഇനി അതാണ്. അന്നേരം ഇതുപോലെ ഇരവാദവും ആയി വന്നിട്ട് കാര്യം ഇല്ല.

ഒരു മതേതര സമൂഹത്തിൽ മതപരത പൊതുഇടങ്ങളിൽ കുറച്ച് കൊണ്ടുവരാൻ മതം കൊണ്ടുനടക്കുന്നവർ തന്നെ മുൻകൈയെടുക്കുന്നതാണ് ഏറ്റവും നല്ലത്..! ഇരവാദം കയ്യോടെ പിടികൂടപ്പെടുന്ന കാലം ആണ് ഇന്ന്. ഇസ്ലാമോഫോബിയ എന്ന ഇണ്ടാസ് അധികം ഓടില്ല ഇനി. ന്യൂനപക്ഷ വർഗീയതയാണ് ഭൂരിപക്ഷ വർഗ്ഗീയതക്ക് കളമൊരുക്കുന്നത് എന്ന് ഇനിയെങ്കിലും മനസിലാക്കുക.

അവസാനം ആയി പറയട്ടെ. വർഗീയത ഒക്കെ അങ്ങ് മാറ്റി വെക്കുക, സത്യത്തിൽ ഇന്ന് ഈ ഹലാൽ എന്നത് ഏറെയും നല്ല ഒരു ഒന്നാംതരം കച്ചവട തന്ത്രം ആയി ആണ് ഉപയോഗിക്കപ്പെടുന്നത് എന്ന് പോലും ഈ പാവം കോയാസ് അറിയുന്നില്ലല്ലോ എന്റെ ഡിങ്കാ...!

അതിനുദാഹരണം ആണ് ഹലാൽ ഗോമൂത്രം..
ഹലാൽ പപ്പടം...
ഹലാൽ പുട്ടുപൊടി...
ഹലാൽ എംബിബിഎസ്...
അങ്ങനെ പോകുന്നു...
ബാറുകളിൽ ടച്ചിങ്ങായി ആളുകൾ ആവശ്യപ്പെടുന്നത് പോലും ഹലാൽ ബീഫ് ആണ് എന്നാണ് കരക്കമ്പി ..കാലം പോയ പോക്കേ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP