Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപ്പോ ഞങ്ങടെ ലസിതച്ചേച്ചീനെ അപമാനിച്ച സാബുമോനോന്ന് ചോദിക്കണംന്നില്യ! എല്ലാ സാബുമോന്മാർക്കും ഈ നിയമം ബാധകമാണ്! സ്ത്രീകളെ സ്ത്രീകൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാലും ശിക്ഷ ഒന്നുതന്നെ; ഓൺലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നിയമഭേദഗതി നടന്നാ മത്യാർന്നെന്ന് ദീപ നിശാന്ത്

അപ്പോ ഞങ്ങടെ ലസിതച്ചേച്ചീനെ അപമാനിച്ച സാബുമോനോന്ന് ചോദിക്കണംന്നില്യ! എല്ലാ സാബുമോന്മാർക്കും ഈ നിയമം ബാധകമാണ്! സ്ത്രീകളെ സ്ത്രീകൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാലും ശിക്ഷ ഒന്നുതന്നെ; ഓൺലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നിയമഭേദഗതി നടന്നാ മത്യാർന്നെന്ന് ദീപ നിശാന്ത്

ദീപ നിശാന്ത്

ൺലൈൻ പലർക്കും ഒരു സുരക്ഷിത ഇടമാണ്.ഒരു ഫേക്ക് ഐഡിയുണ്ടെങ്കിൽ സ്ത്രീകൾക്കെതിരെ എന്ത് വൃത്തികേടും വിളിച്ചു പറയാം. ബോഡി ഷെയിമിങ് നടത്താം. സ്വന്തം പെർവേർഷനുകൾ മുഴുവൻ പ്രകടിപ്പിക്കാം. ഇരുതലമൂർച്ചയുള്ള ഒരു വാള് ( സൈബർ വാൾ!)തന്നെയാണ് സോഷ്യൽ മീഡിയ.. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കം പ്രചരിക്കുന്നത് അതിവേഗതയിലാണ്.അതുകൊണ്ടുതന്നെ അതിന് അപകടങ്ങളും ഏറെയാണ്.

ഓൺലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ വനിതാശിശുക്ഷേമമന്ത്രാലയം നിയമഭേദഗതി കൊണ്ടു വരുന്നു. സാമൂഹിക മാധ്യമങ്ങളുൾപ്പെടെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ സ്ത്രീകളെ അമാന്യമായി ചിത്രീകരിക്കുന്നവർക്ക് മൂന്നു വർഷംവരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ ഉറപ്പാക്കും വിധമാണ് നിയമഭേദഗതി.നിലവിൽ ഈ നിയമം അച്ചടി മാധ്യമങ്ങൾക്കു മാത്രമേ ബാധകമായിരുന്നുള്ളൂ.. പുതിയ വ്യവസ്ഥകളനുസരിച്ച് വാട്‌സപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവരേയും പ്രചരിപ്പിക്കുന്നവരേയും ശിക്ഷിക്കാനാകും.

2012 ൽ യു പി എ സർക്കാരിന്റെ കാലത്ത് സമാന ഭേദഗതികളടങ്ങുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും അംഗീകരിച്ചില്ല. അന്നത്തെ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിഠാണ് ആറു വർഷത്തെ അനിശ്ചിതത്വത്തിനു ശേഷം കരടുരൂപം തയ്യാറാക്കിയത്. ഭേദഗതിയുടെ കരട് നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് ഉടൻ അയയ്ക്കും. അധിക്ഷേപങ്ങൾക്കെതിരെ പരാതിപ്പെടാൻ ദേശീയ വനിതാ കമ്മീഷനു കീഴിൽ അഥോറിറ്റിക്കു രൂപം നൽകും.

[അപ്പോ ഞങ്ങടെ ലസിതച്ചേച്ചീനെ അപമാനിച്ച സാബുമോനോ?ന്ന് ചോദിക്കണംന്നില്യ! എല്ലാ സാബുമോന്മാർക്കും ഈ നിയമം ബാധകമാണ്! സ്ത്രീകളെ സ്ത്രീകൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാലും ശിക്ഷ ഒന്നുതന്നെ എന്നാണ് അറിയാൻ കഴിഞ്ഞത്]

നടന്നാ മത്യാർന്നു!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP