Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പച്ചവെള്ളം ചേർത്ത് പാൽ വിൽക്കുന്നവരെ ആറുമാസം ജയിലിൽ അടയ്ക്കാൻ നിയമമുള്ള നാട്ടിൽ മരുന്നെന്ന പേരിൽ എന്തുവിറ്റാലും തടിതപ്പാം; കോൾഡ് ബെസ്റ്റ് കഫ് സിറപ്പ് 12 കുട്ടികളുടെ മരണത്തിന് ഇടയാക്കിയോ? ജേക്കബ് വടക്കഞ്ചേരി എഴുതുന്നു

പച്ചവെള്ളം ചേർത്ത് പാൽ വിൽക്കുന്നവരെ ആറുമാസം ജയിലിൽ അടയ്ക്കാൻ നിയമമുള്ള നാട്ടിൽ മരുന്നെന്ന പേരിൽ എന്തുവിറ്റാലും തടിതപ്പാം; കോൾഡ് ബെസ്റ്റ് കഫ് സിറപ്പ് 12 കുട്ടികളുടെ മരണത്തിന് ഇടയാക്കിയോ? ജേക്കബ് വടക്കഞ്ചേരി എഴുതുന്നു

ജേക്കബ് വടക്കഞ്ചേരി

മ്മുകാശ്മീരിലെ ഉധംപൂർ ജില്ലയിലെ രാംനഗർ പ്രദേശത്ത് കോൾഡ് ബെസ്റ്റ് പിസി കഫ് സിറപ്പ് കഴിച്ച 12 കുട്ടികൾ മരിച്ചു. 'ഡൈ ഈതൈലൻ ഗ്ലൈക്കോൾ' കലർന്നതിനാലാണ് മരണങ്ങൾ ഉണ്ടായതെന്നും റീജിയണൽ ഡ്രഗ്സ് ടെസ്റ്റിങ് ലാബിന്റെ അന്തിമ പരിശോധന ഫലം കാത്തിരിക്കുകയാണെന്നും ജമ്മു കാശ്മീർ ഡ്രഗ് കൺട്രോൾ ലതിക കജ്ജരിയ പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഡിജിറ്റൽ വിഷൻ ഫാർമ (പത്രങ്ങളൊന്നും കമ്പനിയുടെ പേര് പറയുന്നില്ല) നിർമ്മിച്ച് വിതരണം ചെയ്തിട്ടുള്ള കോൾഡ് ബെസ്റ്റ് ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്തിട്ടുള്ളതാണ്.

2014 മുതൽ 2019 വരെ നടന്നിട്ടുള്ള പരിശോധനയിൽ പലപ്രാവശ്യവും അപകടകാരികളായ മരുന്നുകളിൽ പിടിക്കപ്പെട്ടിട്ടുള്ളതാണ് ഡിജിറ്റൽ വിഷൻ പാർമസ്യൂട്ടിക്കൽസ്. രാജസ്ഥാനിലും കർണാടകയിലും മഹാരാഷ്ട്രയിലും, കേരളത്തിൽ പോലും ഡിജിറ്റൽ വിഷന്റെ തരതാണ മരുന്നുകൾ പിടിച്ചിട്ടുള്ളതാണ്.

ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ലൈസൻസ് നൽകുന്ന എക്സ്റ്റന്റഡ് ലൈസൻസിങ് ആൻഡ് ലാബ്വറി നോഡ് നിരവധി തവണ തരംതാണ മരുന്നുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതാണ്. 2014 - 16 ലെ കേന്ദ്ര സർക്കാരിന്റെ നാഷണൽ ഡ്രഗ് ക്വാളിറ്റി സർവ്വേ റിപ്പോർട്ടിൽ കമ്പനിയുടെ എട്ട് ഉൽപ്പന്നങ്ങളുടെ സാമ്പിളുകളിൽ നാലെണ്ണവും തരംതാണതാണെന്ന് കണ്ടെത്തിയിരുന്നതുമാണ്.

പച്ചവെള്ളം ചേർത്തതിനാൽ ഗുണമേന്മയില്ലാത്തതെന്ന് കണ്ടെത്തി പാല് വിൽക്കുന്നവരെ ആറു മാസം ജയിലിലടക്കുന്നതിനും ഒരു ലക്ഷം രൂപ പിഴയിടുന്നതിനും നിയമമുള്ള ഇന്ത്യയിൽ മരുന്നെന്ന പേരിൽ എന്തു വിറ്റാലും കേസും തടവും ഒന്നും ഉണ്ടാകുന്നില്ല. ജമ്മുവിലെ 12 കുട്ടികളുടെ മരണത്തിലും കമ്പനിക്ക് കുഴപ്പമുണ്ടാകാൻ സാധ്യതയില്ല. കോൾഡ് ബെസ്റ്റ് ഒരു ബെസ്റ്റ് കൊലയാളി.

രാംനഗറിൽ മരിച്ച പന്ത്രണ്ട് കുട്ടികളും വൃക്കരോഗം ബാധിച്ചാണ് മരിച്ചിട്ടുള്ളത്. കുട്ടികളിൽ വൃക്കരോഗം വ്യാപകമായിരുന്നതിന്റെ പിന്നിൽ ഇംഗ്ലീഷ് മരുന്നുകളാണെന്ന് താക്കീത് സുജീവിതം മാസിക പല പ്രാവശ്യമായി നൽകിയിട്ടുള്ളതാണ്.

വൃക്കകൾ നശിപ്പിച്ച് കുട്ടികളെ കൊല്ലുന്ന കൊലയാളി മരുന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിതരണം ചെയ്തിട്ടുണ്ടെങ്കിലും അത് വാങ്ങിക്കഴിക്കുന്നവർക്ക് അപകട സൂചന നൽകുന്നതിന് യാതൊരുവിധ നടപടികളും ആരോഗ്യ വകുപ്പുകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കൊലയാളി മരുന്ന് കടകളിൽ നിന്നും മാറ്റുന്നതിനുള്ള ഫലപ്രദമായ സംവിധാനവും ഇന്ത്യയിൽ ഇല്ല.

സുരക്ഷയിൽ പ്രവർത്തിക്കുന്ന അപകടകാരികളായ മരുന്നുകൾക്കെതിരെ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ ദിനേശ് ധാക്കൂർ പറയുന്നത് മരുന്നുകൾ തിരിച്ചെടുക്കുന്നതിനുള്ള നിയമങ്ങൾ പോലും ഇന്ത്യയിൽ ഇല്ലെന്നാണ്. എങ്ങനെയാണ് രാജ്യമെമ്പാടുമുള്ള കടകളിലും ആശുപത്രികളിലും നിന്ന് മരുന്ന് തിരിച്ചെടുക്കുന്നതെന്ന് അവർ വ്യക്തമാക്കണം.

പിജിഐ ചണ്ഡിഗഡ് ലാബിലെ പരിശോധനയിൽ ഡൈജതൈലൻ ഗ്ലൈക്കോൾ എന്ന രാസവിഷം കലർന്നതായി കണ്ടെത്തിയിട്ടുണ്ട്. ആന്റി ഫ്രീസിങ് ഏജന്റായ ഇന്ത്യ പോളിമർ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതാണ്.

കോൾഡ് ബെസ്റ്റ് കഫി സിറപ്പിന്റെ മെഡിക്കലി പ്രമോട്ടഡ് ദോഷ ഫലങ്ങൾ

ഡിജിറ്റൽ വിഷൻ ഫാർമയുടെ വെബ് സൈറ്റ് അനുസരിച്ച് കോൾഡ് ബെസ്റ്റ് കഫ് സിറപ്പിന്റെ ദോഷഫലങ്ങൾ താഴെ പറയുന്നതാണ്. സാധാരണയായി എല്ലാ കമ്പനികളും എഴുതി വയ്ക്കുന്ന പൊതുവായ കുറേ തകരാറകളുണ്ട്. അതിനെയാണ് മെഡിക്കലി പ്രമോട്ടഡ് സൈഡ് ഇഫെക്ട്സ് എന്ന് പരിഹസിക്കുന്നത്.

ഉപയോഗം

അലർജി ലക്ഷണങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നു (അലർജി ഇല്ലാതാക്കുന്നു എന്ന് കമ്പനി അവകാശപ്പെടുന്നില്ല. അലർജിയുടെ കാരണങ്ങളെ മാറ്റാതെ അലർജി മാറുന്നില്ല. എന്ന പ്രകൃതി ചികിത്സകരുടെ താക്കീത് ഓർക്കുക)

എങ്ങനെയാണ് കോൾഡ് ബെസ്റ്റ് പ്രവർത്തിക്കുന്നത്?

അലർജിയുണ്ടാക്കുന്ന അലർജനുകളോട് ശരീരം പ്രതികരിക്കുന്നത് അവസാനിപ്പിക്കുകയാണ്. (അലർജി തുടരുമ്പോൾ അതിനെ ശരീരം എതിർക്കുന്നതിനെയും തുമ്മിയും ചുമച്ചും മൂക്കൊലിച്ചും കളയുന്നതിനെ തടയുന്നു. എന്നു തന്നെയാണ് കമ്പനി അവകാശപ്പെടുന്നത്)

പൊതുവായ ലക്ഷണങ്ങൾ

ഉന്മാദം തലയ്ക്കു പിടിച്ച അവസ്ഥ, ഉറക്കം തൂങ്ങൽ, കാഴ്ച മങ്ങൽ, ശരിയായി ചിന്തിക്കാൻ കഴിയാത്ത അവസ്ഥ, ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതായ ഡ്രൈവിങ്, അപകടസാധ്യതയുള്ള ജോലികൾ ഒന്നും ചെയ്യരുത്. തലവേദന, വരണ്ട വായ, ഇടയ്ക്കിടെ ഡന്റിസ്റ്റിനെ കാണണം.

പനി, ഫിറ്റ്സ്, മുഖവും ചുണ്ടും നാവും തൊണ്ടയും നീരു വയ്ക്കൽ, ചൊറിച്ചിൽ, ത്വക്കിൽ വിളർച്ചയും നീല നിറവും, ശ്വസിക്കാൻ പ്രയാസം തല ചുറ്റൽ, ബോധക്കേട് തുടങ്ങിയ നിരവധി തകരാറുകൾ ഡോസ് അൽപ്പം കൂടിയാൽ ഉണ്ടാകാം.

ആസ്തമ, പ്രോസ്രേറ്റ് വീക്കം, ഗ്ലൂക്കോമ, അൾസർ. മൂത്രാശായ തകരാറുകൾ തുടങ്ങിയ രോഗങ്ങൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അപകടമാണീ മരുന്ന്.

മറ്റു മരുന്നുകളും മദ്യവും ചില ഭക്ഷണങ്ങളുമായും കൂടിച്ചേരുന്നത് അപകടകരമാണ്.

ഗർഭിണികളിൽ ഈ മരുന്ന് ഗർഭസ്ഥ ശിശുവിന് കുഴപ്പമുണ്ടാകുമോ എന്ന് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP