Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്മാർട്ട് ഫോൺ വിപണി ചൈനീസ് കമ്പനിയായ ഷവോമി പിടിച്ചടക്കിയത് ഒരു പരസ്യം പോലും നൽകാതെ ഓൺലൈൻ വ്യാപാരത്തിലൂടെ അവർ നമ്പർ വൺ ആയി മാറി; കുറഞ്ഞ വിലയിൽ മികച്ച ഫോൺ എന്നായപ്പോൾ റെഡ്മി സാധാരണക്കാരന്റെ സ്വന്തം സ്മാർട്ട് ഫോണായി; ഷവോമിയും ഒപ്പോയും എല്ലാം ഇന്ത്യയിൽ ഫാക്ടറികൾ ആരംഭിക്കുമ്പോൾ നാട്ടുകാർക്ക് തൊഴിൽ ലഭിക്കുന്നു അവരുടെ വരുമാനം കൂടുന്നു; ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്‌ക്കരണമെന്ന് പറയുമ്പോഴും എത്രത്തോളം സാധ്യമാകും?

സ്മാർട്ട് ഫോൺ വിപണി ചൈനീസ് കമ്പനിയായ ഷവോമി പിടിച്ചടക്കിയത് ഒരു പരസ്യം പോലും നൽകാതെ ഓൺലൈൻ വ്യാപാരത്തിലൂടെ അവർ നമ്പർ വൺ ആയി മാറി; കുറഞ്ഞ വിലയിൽ മികച്ച ഫോൺ എന്നായപ്പോൾ റെഡ്മി സാധാരണക്കാരന്റെ സ്വന്തം സ്മാർട്ട് ഫോണായി; ഷവോമിയും ഒപ്പോയും എല്ലാം ഇന്ത്യയിൽ ഫാക്ടറികൾ ആരംഭിക്കുമ്പോൾ നാട്ടുകാർക്ക് തൊഴിൽ ലഭിക്കുന്നു അവരുടെ വരുമാനം കൂടുന്നു; ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്‌ക്കരണമെന്ന് പറയുമ്പോഴും എത്രത്തോളം സാധ്യമാകും?

സജീവ് ആല

ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്‌ക്കരണം

ചൈനീസ് കമ്പനികളെ തുരത്തണം.

നടക്കുന്ന കാര്യം വല്ലതും പറ ചേട്ടാ

ഇതുമാത്രമാണ് ബോയ്‌ക്കോട്ട് വാദികൾക്കുള്ള ഉത്തരം.

ക്വാളിറ്റി വിലക്കുറവ്
ഇവ രണ്ടുമാണ് മാർക്കറ്റിന്റെ ചലനനിയമങ്ങളെ നിയന്ത്രിക്കുന്നത്.

സ്മാർട്ട് ഫോൺ വിപണി ചൈനീസ് കമ്പനിയായ ഷവോമി പിടിച്ചടക്കിയത് ഒരു പരസ്യം പോലും നല്കാതെയാണ്. ഓൺലൈൻ വ്യാപാരത്തിലൂടെ തന്നെ അവർ നമ്പർ വൺ ആയി മാറി.

കുറഞ്ഞ വിലയിൽ മികച്ച ഫോൺ
റെഡ്മി സാധാരണക്കാരന്റെ സ്വന്തം സ്മാർട്ട് ഫോണായി.

വിവോ ഒപ്പോ ഹുവൈ ഇവരെല്ലാം വിപണിയിൽ സ്ഥാനം പേരെടുത്തത് അവരുടെ ഉല്പന്നങ്ങളുടെ മികവ് കൊണ്ടാണ്.

ലോകത്തെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ മാർക്കറ്റായ ഇന്ത്യയിൽ കൊള്ളാവുന്ന ഒരു സ്വദേശി ഫോണില്ല. ചൈനയെ തോല്പിക്കേണ്ടത് അവരേക്കാൾ മികച്ച ഉല്പന്നങ്ങൾ ജനങ്ങളുടെ കയ്യിലെത്തിച്ചാണ്.

ഷവോമിയും ഒപ്പോയും എല്ലാം ഇന്ത്യയിൽ ഫാക്ടറികൾ ആരംഭിക്കുമ്പോൾ നാട്ടുകാർക്ക് തൊഴിൽ ലഭിക്കുന്നു അവരുടെ വരുമാനം കൂടുന്നു.

ചൈനീസ് കമ്പനികൾ കോടിക്കണക്കിന് ഡോളർ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത് ദേശീയ താല്പര്യത്തിന് വിരുദ്ധവും കൂടിയാണ്.

ഭരണകൂടത്തിന്റെ പേരിൽ മാത്രമാണ് ചീനയിൽ കമ്മ്യൂണിസം കുടികൊള്ളുന്നത്. ഒന്നാന്തരം കാപ്പിറ്റലിസ്റ്റ് സൊസൈറ്റിയാണ് ഷീ പിങ്ങിന്റെ രാജ്യം. മാർക്കറ്റിന്റെ ഡിമാന്റുകളെ മൂലധനത്തിന്റെ ഉത്തരവുകളെ ധിക്കരിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരടി മുന്നോട്ട് പോകാനാവില്ല.

അതായത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഭാരതത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള ചൈനീസ് കമ്പനികളുടെ താല്പര്യങ്ങളെ ഗുരുതരമായി ബാധിക്കും.

ബിസിനസിന് കോട്ടം സംഭവിക്കുന്ന ഒരു നടപടിയും സ്വീകരിക്കാൻ ഈ കമ്പനികൾ ചൈനീസ് ഭരണകൂടത്തെ അനുവദിക്കില്ല. ചുരുക്കത്തിൽ ഇന്തോ- ചൈന സമാധാനത്തിനുള്ള ഗ്യാരണ്ടിയായി ചൈനീസ് കമ്പനികളുടെ മൂലധനം മാറുന്നു.

മക്‌മോഹൻ ലൈൻ കടന്നുവരുന്ന നിക്ഷേപം ചൈനീസ് ഭരണകൂടത്തെ ഒരു പരിധിവരെ മര്യാദരാമന്മാരാക്കും.

കമ്പോള സമ്പദ്വ്യവസ്ഥയുടെ അനന്തസാധ്യതകൾ സമർത്ഥമായി ഉപയോഗിച്ച് അധിനിവേശ പ്രവണതയുള്ള ചൈനീസ് ആക്രമണകാരികളെ പിടിച്ചു കെട്ടാനാവണം.

സയൻസും സാങ്കേതികവിദ്യയും വികസിക്കാതെ യോഗയും കളിച്ച് കുത്തിമറഞ്ഞ് നടന്നാൽ ഇന്ത്യ എങ്ങുമെത്തില്ല.

നമ്മുടെ പ്രതിരോധ സേനകളെ സ്വയം പര്യാപ്തമാക്കാനായി സ്ഥാപിച്ച DRDO ഒരു സമ്പൂർണ്ണ പരാജയമാണ്. അതുകൊണ്ടാണ് സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയുധ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നാണക്കേട് ഇന്ത്യ പേറുന്നത്.

പ്രതിരോധ മേഖലയിൽ 100% വിദേശ നിക്ഷേപം അനുവദിക്കണം. റാഫേൽ വിമാനങ്ങളും ബോഫോഴ്‌സ് പിരങ്കികളും ഇന്ത്യയിലെ ഫാക്ടറികളിൽ നിന്ന് പുറത്തുവരണം. ഭാരതീയർക്ക് തൊഴിൽ ലഭിക്കാനും രാജ്യത്തിന് വിദേശനാണ്യ നഷ്ടം ഒഴിവാകുവാനും ഡിഫൻസ് സെക്ടറിലെ FDI സഹായിക്കും.

സ്വകാര്യ കമ്പനികൾ നിർമ്മിക്കുന്ന തോക്കും പീരങ്കികളുമാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും കയറ്റുമതി ചെയ്യുന്നത്.

സാംസങ്ങ് എൽജി ഹ്യുണ്ടായി പോലുള്ള ആഗോളഭീമന്മാർ ഇന്ത്യയിൽ നിന്നുണ്ടാവണം. അംബാനിയും ടാറ്റായും വേൾഡ് ബ്രാൻഡായി മാറണം.

പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യാ പോളിസി ഇപ്പോഴും വെറും മുദ്രാവാക്യമായി അവശേഷിക്കുന്നു.

നികുതിപ്പണം കൊള്ളയടിക്കാനായി തുറന്നുവച്ചിട്ടുള്ള എല്ലാ പൊതുമേഖലാ വെള്ളാനകളും വിറ്റ് കളയണം.

ചാന്ദ്രയാൻ മംഗളയാൻ തുടങ്ങിയ ഒരു ഗുണവുമില്ലാത്ത പൊങ്ങച്ച വേഷം കെട്ടലുകൾ അവസാനിപ്പിക്കണം.

ബിസിനസ് ഫ്രണ്ട്‌ലി മാനുഫാക്ടറിങ് ഫ്രണ്ട്‌ലി രാജ്യമായി ഇന്ത്യ പേരെടുക്കണം.

ഗോമൂത്ര വാദികളേയും പൂട്ടിക്കൽ വരട്ടുതത്വവാദക്കാരേയും പരിസ്ഥിതി കടുംവെട്ടുകളേയും ഒരു മൂലയ്ക്ക് ഒതുക്കിയിരുത്താനായാൽ ഭാരതം മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും.

ബഹിഷ്‌ക്കരിച്ചും തിരസ്‌കരിച്ചും ഒരു സമൂഹത്തിനും മുന്നോട്ട് പോകാനാവില്ല.

ചൈനീസ് നിക്ഷേപം തന്നെ ഒരു സ്ട്രാറ്റജിക്ക് അസറ്റായി ഉപയോഗിച്ച് ബെയ്ജിംഗിലെ യുദ്ധവീരന്മാരെ നിലയ്ക്ക് നിർത്താനാവണം.

ഒഴിഞ്ഞവയറുമായി ഭക്ഷണ ബഹിഷ്‌കരണം നടത്തിയാൽ പട്ടിണി കിടന്ന് മരിച്ചുപോകുമെന്ന് ബോയ്‌ക്കോട്ട് മാനിയക്കാർ തിരിച്ചറിയേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP