Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

2020 സെപ്തമ്പറിൽ കോവിഡ് വാക്സിൻ വരുമെന്ന് കരുതാമോ; 12-18 മാസത്തിനുള്ളിൽ എത്തുമെന്ന് പ്രവചിക്കുന്ന കോവിഡ് വാക്‌സിൻ ഇത്ര പെട്ടെന്ന് എത്തുമോ; സാധ്യമാണ് എന്നാണ് വാർത്ത; ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഇന്ത്യൻ നിർമ്മിതാക്കളുമാണ് ഈ ദൗത്യത്തിന് പിന്നിൽ; സെപ്തമ്പറിൽ കോവിഡ് വാക്‌സിൻ; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

സെപ്തമ്പറിൽ കോവിഡ് വാക്‌സിൻ

(1) 2020 സെപ്തമ്പറിൽ വാക്സിൻ വരുമെന്ന് കരുതാമോ? അസാധാരണ സാഹചര്യമായതുകൊണ്ട് 12-18 മാസത്തിനുള്ളിൽ എത്തുമെന്ന് പ്രവചിക്കുന്ന കോവിഡ് വാക്‌സിൻ ഇത്ര പെട്ടെന്ന് എത്തുമോ? സാധ്യമാണ് എന്നാണ് വാർത്ത. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഇന്ത്യൻ നിർമ്മിതാക്കളുമാണ് ഈ ദൗത്യത്തിന് പിന്നിൽ. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ടീമാണ് ChAdOX1 vaccine എന്ന പേരിട്ട വാക്‌സിൻ കണ്ടെത്തിയത്. 2020 സെപ്തമ്പർ ആകുമ്പോഴേക്കും അതിന്റെ കോടിക്കണക്കിന് യൂണിറ്റുകൾ ഇന്ത്യയിലെ പൂനൈ സീറം ഇൻസ്റ്റിട്യൂട്ട് നിർമ്മിക്കും. വാക്സിന്റെ 4 കോടി യൂണിറ്റുകൾ നിർമ്മിക്കാനാണ് തീരുമാനം. വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും അത് വിജയിക്കും എന്നുമുള്ള പ്രതീക്ഷയിൽ ഒരു മുഴം മുൻകൂട്ടി എറിയുകയാണ്. പരാജയപെട്ടാൽ സാമ്പത്തിക നഷ്ടം സഹിക്കാൻ സീറം ഇൻസ്റ്റിട്യൂട്ട് തയ്യാറാണ്. It is a risk worth taking!

(2) ശരിക്കും ഇതൊരു ചൂതാട്ടമാണ്. ഓക്‌സ്‌ഫോഡ് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം പൂർത്തിയായിട്ടില്ല. പൂർത്തിയാകാൻ കാത്തിരുന്നാൽ, അഥവാ വാക്സിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ, സെപ്തമ്പറിൽ വാക്സിൻ പുറത്തിറക്കാനാവില്ല. പേറ്റന്റ് സ്വന്തമാക്കാൻ ശ്രമിക്കാതെ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് സീറം ഇൻസ്റ്റിട്യൂട്ടിന്റെ തീരുമാനം. വികസനഘട്ടത്തിലുള്ള എൺപതിലധികം കാൻഡിഡേറ്റ് വാക്സിനുകൾ WHO സൈറ്റിലുണ്ട്. ഇതിലാരാണ് ആദ്യം വിജയിക്കുക എന്നറിയില്ല. ആര് വിജയിച്ചാലും കോടിക്കണക്കിന് ആളുകൾക്ക് ലഭ്യമാകത്തക്ക രീതിയിൽ വാക്സിൻ ഉണ്ടാക്കാൻ പിന്നെയും സമയം വേണം. അവിടെയാണ് സീറം ഇൻസ്റ്റിട്യൂട്ട് രംഗത്തുവരുന്നത്. വൻതോതിൽ വാക്‌സിൻ നിർമ്മിക്കാനുള്ള കഴിവിൽ ഇന്ത്യ നേടിയ മുൻതൂക്കം ലോകത്തിനാകെ ഗുണകരമായേക്കും.

(3) ChAdOX1 ഒരു സംയോജിത വാക്‌സിനാണ്. സാധാരണ ജലദോഷം പരത്തുന്ന അഡനോ വൈറസിന്റെ (adenovirus) നീർവീര്യമാക്കപെട്ട രൂപമാണ് ഉപയോഗിക്കുന്നത്. ചിമ്പാൻസികളിൽ രോഗബാധ ഉണ്ടാക്കുന്നുവെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും മനുഷ്യരിൽ വൈറസ് ബാധ അസാധ്യമാക്കുന്ന രീതിയിൽ ജനിതകമായി പുനഃക്രമീകരിക്കപെട്ട അഡനോ വൈറസാണ് ChAdOX1Â ഉപയോഗിക്കുന്നത്. അഡനോ വൈറസിന്റെ നിർവീര്യ രൂപത്തോടൊപ്പം പുതിയ കൊറോണ വൈറസിന്റെ പ്രോട്ടീൻ മുള്ളുകൾ (protein spikes) ഉണ്ടാക്കാൻ നിർദ്ദേശിക്കുന്ന ജീനുകൾ സംയോജിപ്പിക്കുകയാണ് ഓക്‌സ്‌ഫോഡ് ടീം ചെയ്തിരിക്കുന്നത്. വാക്‌സിൻ തത്വം അനുസരിച്ച് കോവിഡ് വൈറസിന്റെ പ്രോട്ടീൻ മുള്ളുകൾ തിരിച്ചറിഞ്ഞ് പ്രതിരോധം ഒരുക്കാനും കോശങ്ങൾക്കുള്ളിൽ കടന്ന് രോഗമുണ്ടാക്കുന്നത് തടയാനുമുള്ള പരിശീലനം ശരീരത്തിന് സിദ്ദിഖും.

(4) ഇതിനകം 310 പേരിൽ ChAdOX1പരീക്ഷിച്ചതിൽ സുരക്ഷിതവും സഹനീയവുമെന്ന് കണ്ടിട്ടുണ്ട്. കയ്യിൽ നീരുവെക്കൽ, തലവേദന, ചെറിയ പനി തുടങ്ങിയ സാധാരണ പാർശ്വഫലങ്ങൾ ചിലരിൽ കണ്ടു എന്നല്ലാതെ മറ്റ് അപകടങ്ങളൊന്നുമില്ല. 2020 ഏപ്രിൽ 23 ന് തുടങ്ങിയ മനുഷ്യരിലുള്ള ട്രയലിൽ തങ്ങൾക്ക് കുത്തിവെക്കുന്നത് യഥാർത്ഥ വാക്‌സിനാണോ എന്ന ഉറപ്പ് വോളണ്ടിയർമാർക്ക് നൽകാതെയാണ് പരീക്ഷണകുത്തിവെപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെയ്‌ അവസാനത്തോടെ 5000-6000 മനുഷ്യരിൽ പരീക്ഷണം പൂർത്തിയാകും.

(5) സുരക്ഷ(safety)-പ്രവർത്തനക്ഷമത(efficacy)- വർദ്ധിച്ച പ്രയോഗക്ഷമത (expansion) എന്നിങ്ങനെ മൂന്ന് തത്വങ്ങളാണ് വാക്‌സിൻ നിർമ്മാണത്തിന് പിന്നിലുള്ളത്. രോഗാണുവിനെ കണ്ടെത്തി ആദ്യം എലികളിലും പിന്നീട് പ്രൈമേറ്റുകളിലും പരീക്ഷിച്ച ശേഷമാണ് മനുഷ്യരിലെത്തേണ്ടത്. കോവിഡ് വാക്‌സിൻ നിർമ്മാണമത്സരത്തിൽ മനുഷ്യരിലുള്ള പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്ന നാലാമത്തെ വാക്‌സിനാണ് ഓക്‌സ്‌ഫോഡ് ടീമിന്റേത്. രണ്ട് അമേരിക്കൻ കമ്പനികളും ഒരു ചൈനീസ് കമ്പനിയുമാണ് മുന്നിലെത്തിയ മറ്റ് രണ്ട് മത്സരാർത്ഥികൾ. സുരക്ഷിതമെങ്കിൽ കാര്യക്ഷമത, കൃത്യത എന്നിവയുടെ കാര്യത്തിലാവും മത്സരം. നിർവീര്യമാക്കപെട്ട പുതിയ കൊറോണ വൈറസ് തന്നെയാണ് ഒരു ചൈനീസ് ടീം ഉപയോഗിക്കുന്നത്. അവരത് കുരങ്ങുകളിൽ പരീക്ഷിച്ച് വരികയാണ്. മറ്റ് നിർമ്മിതാക്കൾ സുരക്ഷിതത്വം(safety) തെളിയിക്കാനായി മനുഷ്യരിൽ പരീക്ഷണം നടത്തുമ്പോൾ ഒക്‌സ്‌ഫോർഡ് ടീം ഈ ഘട്ടം വിജയകരമായി പിന്നിടുമെന്ന പ്രതീക്ഷ ശക്തമാണ്. പലതരം രോഗങ്ങളുമായി ബന്ധപെട്ട 12 ക്ലിനിക്കൽ ട്രയലുകൾ ChAdOX1 vaccine ഇതിനകം വിജയകരമായി പിന്നിട്ടുകഴിഞ്ഞു. സുരക്ഷിതത്വം സംബന്ധിച്ച കടമ്പ കഴിഞ്ഞാൽ പിന്നെ തെളിയേണ്ടത് കാര്യക്ഷമത(efficacy)യാണ്.

(6) അമേരിക്കയിലെ മൊണ്ടാനയിലെ റോക്കി മൗണ്ടൈൻ ലബോറട്ടിയിൽ(NIH) കഴിഞ്ഞ മാസം ആറ് റീസസ് മക്വാകു കുരങ്ങുകളിൽ (rhesus macaque monkeys) ഓക്‌സ്‌ഫോഡ് വാക്‌സിൻ കുത്തിവെച്ചു. ശേഷം അവിടെയുണ്ടായിരുന്ന മറ്റ് റീസസ് കുരങ്ങുകളോടൊപ്പം ഈ ആറെണ്ണത്തിനെയും കനത്ത തോതിലുള്ള കോവിഡ് 19 വൈറസ് ബാധയ്ക്ക് വിധേയമാക്കി. വാക്‌സിൻ ലഭിക്കാത്ത കുരങ്ങുകളൊക്കെ രോഗബാധിതരായി. എന്നാൽ കുത്തിവെപ്പ് ലഭിച്ചവ 28 ദിവസത്തിന് ശേഷവും നല്ല ആരോഗ്യം നിലനിർത്തുന്നതായി കണ്ടെത്തി. റീസസ് കുരങ്ങിലെ ഈ പരീക്ഷണവിജയം മനുഷ്യരിൽ ആവർത്തിക്കാം എന്നാണ് ഓക്‌സ്‌ഫോർഡ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. വിജയകരമായ വാക്‌സിൻ കണ്ടെത്തുന്നതിൽ 80 ശതമാനം വിജയിച്ചു എന്നാണ് ഒക്‌സഫോഡ് യൂണിവേഴ്‌സിറ്റിയിലെ വാക്‌സിനോളജി പ്രൊഫസറായി സാറ ഗിൽബർട്ട് (Sarah Gilbert ) പലകുറി വ്യക്തമാക്കിയിട്ടുണ്ട്.

(7) മൂന്നാഴ്ചയ്ക്ക് ശേഷം പ്രതിമാസം 5 ദശലക്ഷം യൂണിറ്റുകൾ എന്ന നിരക്കിലും ആറ് മാസത്തിന് ശേഷം 10 ദശലക്ഷം യൂണിറ്റുകൾ എന്ന നിരക്കിലും വാക്‌സിൻ ഉദ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുടെ CEO അഡാർ പൂനവാല(Adar Poonawalla) ഉറപ്പു തരുന്നു. ക്ലിനിക്കൽ ട്രയലുകൾ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മുന്നൊരുക്കം. അവർ ഓക്‌സ്‌ഫോഡ് വാക്‌സിൻ ടീമിന് സാമ്പത്തികസഹായം ചെയ്യുന്നുണ്ട്. വാക്‌സിൻ മാത്രമല്ല വൈറസ് വിരുദ്ധ ഔഷധങ്ങളും കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിയിലെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ(FDA) ഇന്നലെ അംഗീകാരം നൽകിയ remdesivir ഹൈഡ്രോക്‌സി ക്ലോറോകിനെപോലെ ഒരു ആന്റി വൈറൽ മരുന്നാണ്. ഇത് കോവിഡ് വൈറസിനെ തടസ്സപെടുത്തുന്നു എന്നാണ് വൈറ്റ് ഹൗസ് ഇമ്മ്യൂണളോജിസ്ര്‌റായ ഡോ ആൻഥോണി ഫൗച്ചി പ്രഖ്യാപിച്ചത്. remdesivir ഉപയോഗിച്ച രോഗികളിൽ രോഗശമനകാലഘട്ടം 15 ദിവസത്തിൽനിന്ന് 11 ആയി കുറഞ്ഞു. മരണനിരക്ക് 11 ശതമാനത്തിൽ നിന്ന് 8 ശതമാനമാക്കാൻ ഈ ഔഷധത്തിന് കഴിയുന്നതായും കണ്ടത്തി. ഹൈഡ്രോക്‌സി ക്ലോറോകിനിനെപോലെ തന്നെ ട്രമ്പ് പുകഴ്‌ത്തിയിരുന്ന മരുന്നാണ് remdesivir.

...പ്രതീക്ഷകൾ ഉണ്ടായിരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP