1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

ആർട്ടിക്കിൾ 14 ന്റെ ലംഘനം എന്ന നിലയിലല്ല പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധമാകുന്നത്; വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ അടങ്ങിയ ആർട്ടിക്കിൾ 371 ന്റെ ലംഘനമാണ്; പുതുക്കിയ പൗരാവകാശനിയമം മുസ്ലിം അഭായാർത്ഥികളോട് വിവേചനപരമായി പെരുമാറുന്നുണ്ട് എന്ന കാര്യത്തിലും തർക്കമില്ല; സി രവിചന്ദ്രൻ എഴുതുന്നു

December 19, 2019 | 06:12 PM IST | Permalinkആർട്ടിക്കിൾ 14 ന്റെ ലംഘനം എന്ന നിലയിലല്ല പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധമാകുന്നത്; വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ അടങ്ങിയ ആർട്ടിക്കിൾ 371 ന്റെ ലംഘനമാണ്; പുതുക്കിയ പൗരാവകാശനിയമം മുസ്ലിം അഭായാർത്ഥികളോട് വിവേചനപരമായി പെരുമാറുന്നുണ്ട് എന്ന കാര്യത്തിലും തർക്കമില്ല; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

പൗരത്വബില്ലും ഭരണഘടനയും

(1) പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയൽരാജ്യങ്ങളിലെ(പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട അഭയാർത്ഥികളെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കാനാവൂ. ജന്മസ്ഥലം (place of birth) അടിസ്ഥാനപെടുത്തിയുള്ള വിവേചനം ഭരണഘടനയിലെ ആർട്ടിക്കിൾ 15 ന്റെ ലംഘനമാണ്. പക്ഷെ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ബാധകമായ വകുപ്പായതിനാൽ പുറത്തുനിന്നുള്ളവരെ എങ്ങനെ പരിഗണിക്കണം എന്നകാര്യത്തിൽ വ്യക്തതയില്ല. പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ടല്ലോ. മൂന്നര ശതമാനം വരുന്ന ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, യഹൂദർ.....തുടങ്ങിയവരാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷം എന്നാണ് ഇന്ത്യൻ സർക്കാരിന്റെ നിലപാട്. പാക്കിസ്ഥാനിലെ മുസ്ലിം സമുദായം മുസ്ലിം ആയി പരിഗണിക്കാത്ത അമഹമ്മദിയ വിഭാഗം(ക്വദിയാനികള്/Qadian movement)

കണക്കിൽ എവിടെ വരും?

(2) പഞ്ചാബുകാരനായിരുന്ന മിർസ ഗുലാം അഹമ്മദ്  എന്ന വ്യക്തിയാണ് അഹമ്മദിയരുടെ അവസാന പ്രവാചകൻ. മുഹമ്മദിന് ശേഷം പ്രവാചകരില്ല എന്ന മുഖ്യധാരാ മുസ്ലിം സമുദായത്തിന്റെ നിലപാട് കാരണം പിന്നീട് പ്രവാചകത്വം അവകാശപെട്ട് വന്നവരുടെയെല്ലാം കാര്യം കുദാ ഗവ ആയി.

മുഹമ്മദ് വന്നതോടെ പ്രവാചകനിർമ്മാണം അള്ളാഹു അവസാനിപ്പിച്ചു എന്ന് മുഖ്യധാരാ മുസ്ലീങ്ങൾ വാദിക്കുമ്പോൾ അതല്ല വേറൊരു ആൾ കൂടെ അതിന് ശേഷം വന്നു എന്നാണ് അഹമ്മദിയരുടെ വാദം. അതായത് കുർ-ആൻ + മുഹമ്മദ് + മിർസ ഗുലാം അഹമമ്മദ് എന്നതാണ് ക്വാദിയാനികളുടെ വഴിക്കണക്ക്. അതങ്ങ് ക്വദിയാനി പള്ളിയിൽ പറഞ്ഞാൽ മതിയെന്ന് മുഖ്യധാരാ മുസ്ലിങ്ങളും. അന്ത്യനാളുകളിൽ പ്രതീക്ഷിക്കപെടുന്ന മഹ്ദി താനാണെന്ന അവകാശവാദമാണ് ഗുലാം അഹമ്മദ് ഉന്നയിച്ചത്. മുഹമ്മദിന്റെ മറ്റൊരു പേരായ അഹമ്മദ് എന്ന നാമം ആധാരമാക്കി ഇവർ തങ്ങളെ അഹമ്മദീയർ എന്നടയാളപെടുത്തുന്നത്.

(3) 209 രാജ്യങ്ങളിൽ അഹമ്മദിയരുണ്ട്. പല വ്യക്തികളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ വിന്യസിക്കപ്പെട്ടതിനാൽ ലോകമെമ്പാടും എത്രപേരുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ല. ഒരു കോടി മുതൽ രണ്ട് കോടി വരെയാണ് അഹമ്മദിയ ജനസംഖ്യയായി പൊതുവെ അംഗീകരിക്കപ്പെടുന്നത്. അതിൽ 40 ലക്ഷം പാക്കിസ്ഥാനിലുണ്ട്. ഇന്ത്യയിൽ അവരുടെ ജനസംഖ്യ അറുപതിനായിരം മുതൽ പത്ത് ലക്ഷംവരെയാണ്. അവിടെയും കണക്കിൽ കൃത്യതയില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഹമ്മദീയർ മുസ്ലിങ്ങളാണ്. എന്നാൽ പാക്കിസ്ഥാനിൽ അഹമ്മദീയർക്ക് മുസ്ലിം ആയി ജീവിക്കാനാവില്ല-അത് നിയമവിരുദ്ധമാണ്. സിയ ഉൾഹഖിന്റെ കാലത്ത് അഹമ്മദിയ വിഭാഗത്തെ അമുസ്ലിം ആയി പ്രഖ്യാപിച്ചിരുന്നു. മുസ്ലിം അഭിവാദനരീതികളും മതപദങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഹമ്മദിയരെ വിലക്കി കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയും പാക്കിസ്ഥാനിലുണ്ട്. മുസ്ലിങ്ങൾക്ക് പാക്കിസ്ഥാനിൽ പൗരത്വം കിട്ടണമെങ്കിൽ അവർ മിർസ ഗുലാം അഹമ്മദ് വ്യാജനായിരുന്നു എന്ന് എഴുതി ഒപ്പിട്ടുകൊടുക്കണം. അല്ലെങ്കിൽ ജനറൽ ക്വാട്ടയിൽ അപേക്ഷിക്കണം.

(4) പ്രപഞ്ചോത്പത്തി സംബന്ധിച്ച സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തത്തിന് നൽകിയ സംഭാവനകളുടെ പേരിൽ അറിയപ്പെടുന്ന പാക്കിസ്ഥാനി ശാസ്ത്രജ്ഞനാണ് തിയററ്റിക്കൽ ഫിസിസിസ്റ്റായ ഡോ അബ്ദു സാലാം (Abdus Salam /1926 1996). അദ്ദഹേത്തിന്റെ electroweak unification theory ക്ക് 1979 ൽ ഫിസിക്സിലെ നൊബേൽ സമ്മാനം ലഭിച്ചിരുന്നു. ഷെൽഡൻ ഗ്ലാസ്‌ഷോ, സ്റ്റീവൻ വീൻബൈർഗ് എന്നിവർക്കൊപ്പമാണ് അന്ന് സാലാം നൊബേൽ പുരസ്‌കാരം പങ്കുവെച്ചത്.

അഹമ്മദിയ (Ahmadiyya Community ) വിഭാഗക്കാരനായ അദ്ദേഹത്തിന്റെ കബറിന് മുകളിൽ ''ആദ്യത്തെ മുസ്ലിം നൊബേൽ ജേതാവ്''( 'First Muslim Nobel Laureate') എന്ന് നാട്ടുകാർ അഭിമാനപൂർവം എഴുതിവെച്ചു. പിന്നീടാണ് അഹമ്മദീയരെ അമുസ്ലിങ്ങളാക്കിയ നിയമം പാക്കിസ്ഥാനിൽ വരുന്നത്. മതവെറിയർ ഈ വാചകത്തിൽ നിന്നും 'മുസ്ലിം' മായിച്ചു കളഞ്ഞു. അങ്ങനെ അബ്ദു സാലാമിനെ ''ആദ്യത്തെ നൊബേൽ ജേതാവ് ''ആക്കി മാറ്റി പാക്കിസ്ഥാന്റെ ആദ്യ വിദേശകാര്യ മന്ത്രിയായിരുന്ന, കാശ്മീർ തർക്കവിഷയത്തിലൊക്കെ ഐക്യരാഷ്ട്ര സഭയിലും മറ്റും സൂപ്പർ പ്രകടനം കാഴ്ചപെച്ച സഫറുള്ള ഖാനും (Muhammad Zafarullah Khan) അഹമ്മദിയ വിഭാഗക്കാരനായിരുന്നു. ഇന്ന് പാക്കിസ്ഥാനിൽ നടക്കുന്ന മതപ്രചോദിത കൊലകൾക്കും മതനിന്ദാകുറ്റങ്ങൾക്കും മതപീഡനത്തിനും ഏറ്റവുമധികം വിധേയമാകുന്നത് അഹമ്മദിയ വിഭാഗക്കാരാണ്.

(5) സമാനമാണ് മുഹമ്മദിന്റെ മരുമകനായ അലിയുടെ പാരമ്പര്യം അവകാശപെടുന്ന ഷിയ മുസ്ലിംങ്ങൾ. പാക്കിസ്ഥാനിൽ പല വെള്ളിയാഴ്ചകളിലും പൊട്ടിത്തെറിച്ച മുസ്ലിംപള്ളികളിൽ മിക്കതും ഷിയ വിഭാഗക്കാരുടേതാണ്. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 25 ശതമാനത്തിലധികം ഷിയ മുസ്ലിങ്ങളാണ്. മറ്റൊരു അയൽ രാജ്യമായ ഇറാൻ ഷിയ ഭൂരിപക്ഷ രാജ്യമാണ്. എങ്കിലും പാക്കിസ്ഥാനിൽ ഷിയകളുടെ അവസ്ഥ ഒട്ടും മഹത്തരമല്ല. പക്ഷെ അഹമ്മദിയകളും ഷിയകളും മുസ്ലീങ്ങളാണെന്ന് ഇന്ത്യ പ്രഖ്യാപിക്കുമ്പോൾ മതപരമായ പീഡനം നേരിട്ട് അഭയാർത്ഥികളിൽ നല്ലൊരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുകയാണ്. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പരിഗണിച്ചതിൽ മതപീഡനം മാനദണ്ഡമായി സ്വീകരിക്കുന്നുവെങ്കിൽ അഹമ്മദിയകളെയും ഷിയകളെയും വിട്ടുകളയുന്നത് ദയാശൂന്യതയാണ്. സമാനമാണ് ശ്രീലങ്ക, ബർമ്മ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ അഭയാർത്ഥികളെ മൊത്തത്തിൽ ഒഴിവാക്കുന്നതും. ദശകങ്ങളായി നീറിപ്പുകയുന്ന ആസ്സാമിലെ വിദേശ പൗരത്വപ്രശ്‌നത്തിന് വേണ്ടി പണിത മോതിരം ആയതിനാലാണ് ഇത്തരം ഒഴിവാക്കലുകൾ പുതുക്കിയ പൗരത്വനിയമത്തിൽ കടന്നുകൂടിയതെന്ന് വ്യക്തം.

(6) പുതുക്കിയ പൗരത്വനിയമം ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന വാദം സാധുവാകുന്നത് എങ്ങനെ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഭരണഘടന നിരന്തരം പരിഷ്‌കരിക്കപ്പെടുന്ന ഒരു ഡോകുമെന്റാണ്. അതിനുള്ള വഴി ഭരണഘടന തന്നെ മുന്നോട്ടുവെക്കുന്നുണ്ട്(ആർട്ടിക്കിൾ 368). ജാതിയും മതവും അടിസ്ഥാനത്തിൽ വിവേചനം(discrimination) നടത്താൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടോ? ഉണ്ടെന്നും പറയാം-ഇല്ലെന്നും പറയാം. ആർട്ടിക്കിൾ 14 മുതൽ 16 വരെയുള്ള വകുപ്പുകളിലെ വ്യവസ്ഥകളും ഉപാധികളും ലിംഗ/ജാതി പരമായ വിവേചനം അംഗീകരിക്കുമ്പോൾ ആർട്ടിക്കിൾ 30 ഭാഷ/മതപരമായ വിവേചനത്തിൽ തെറ്റു കാണുന്നില്ല. നിയമത്തിന് മുമ്പാകെയുള്ള സമത്വം സംബന്ധിച്ച ആർട്ടിക്കിൾ 14 ഇന്ത്യയിൽ എല്ലാത്തരം വാദക്കാരും തരാതരംപോലെ ഉന്നയിക്കുന്ന ഒരു ഭരണഘടനാ നിയമം ആണ്.

(7) ശബരിമലയിൽ സ്ത്രീകൾ കയറുന്നത് സംബന്ധിച്ച് തർക്കം വന്നപ്പോൾ സുപ്രീകോടതിയും ഒരു വിഭാഗം രാഷ്ട്രീയകക്ഷികളും ആർട്ടിക്കിൾ 14 വച്ചാണ് കോടതിവിധിയെ ന്യായീകരിച്ചത്. കോൺഗ്രസ്സും ബിജെപി യും അവിടെ ആർട്ടിക്കിൾ 14 ന്റെ പ്രസക്തിയെക്കാൾ ആർട്ടിക്കിൾ 25 ന്റെ(മതസ്വാതന്ത്ര്യം) വലുപ്പം ഉന്നയിച്ച് ആചാരസംരക്ഷണത്തിന് വേണ്ടി അണിനിരന്നു. പിന്നീട് കാശ്മീരിൽ ആർട്ടിക്കിൾ 370 ൽ ഭേദഗതി വരുത്തിയപ്പോൾ ഇതേ ബിജെപി രണ്ടുതരം ജനതയോ സംസ്ഥാനങ്ങളോ പാടില്ല, ഒരു രാജ്യം-ഒരു ജനത-ഒരു നിയമം എന്ന മുദ്രാവാക്യമുയർത്തി ആർട്ടിക്കിൾ പതിനാലിനെ ആശ്ലേഷിച്ചു. എന്നാൽ മറുപക്ഷത്ത് കോൺഗ്രസ്സിനും പ്രതിപക്ഷത്തിനും ആർട്ടിക്കിൾ 14 അക്കാര്യത്തിൽ ആകർഷണീയമായി തോന്നിയില്ല. അവർ കാശ്മീരിന്റെ പ്രത്യേക പദവി നിലനിറുത്തുന്നതിനെ കുറിച്ചും ആർട്ടിക്കിൾ 370 നിലനിറുത്തുന്നതിനെ കുറിച്ചും സംസാരിച്ചു. ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിലും ബിജെപി ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്നു, ഒരു രാജ്യം-ഒരു നിയമം എന്ന മുദ്രാവാക്യം മുഴക്കുന്നു. കോൺഗ്രസ്സും പ്രതിപക്ഷവും അത് കണ്ടില്ലെന്ന് നടിക്കുന്നു, മതത്തിന് വേണ്ടി ബാറ്റ് ചെയ്യുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതി ബിൽ വരുമ്പോൾ കോൺഗ്രസ്സും പ്രതിപക്ഷവും വീണ്ടും ആർട്ടിക്കിൾ 14 ലേക്ക് തിരിച്ചുപോകുന്നു.

(8) ബിജെപിയാകട്ടെ ആർട്ടിക്കിൾ 14 അനുവദിക്കുന്ന വിവേചനത്തിന്(the os called positive discrimination) ആധാരമായ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ച് തന്നെയാണ് പൗരത്വബിൽ(ഇഅആ) അവതരിപ്പിച്ചതെന്ന് സ്ഥാപിക്കുന്നു. കോൺഗ്രസ്സും പ്രതിപക്ഷവും അതംഗീകരിക്കുന്നില്ല. അവർ ഇക്കാര്യത്തിൽ ആർട്ടിക്കിൾ 14 ന്റെ 'പവിത്രത'യെ(sanctity) മുറുകെ പിടിക്കുന്നു. രാഷ്ട്രീയപാർട്ടികൾ അവരവരുടെ സൗകര്യമനുസരിച്ച് തട്ടിക്കളിക്കുന്ന ആർട്ടിക്കിൾ 14 വലിയതോതിൽ വ്യാഖ്യാനത്തിന് വിധേയമാണ് എന്ന വസ്തുതയാണ് ഇവിടെ പ്രകടമാകുന്നത്. സമത്വം സ്ഥാപിക്കാനായാലും വിവേചനം നടപ്പിലാക്കാനായാലും, എല്ലാവർക്കും എപ്പോഴും വേണ്ടിവരുന്ന ആയുധമാണ് ആർട്ടിക്കിൾ 14 എന്ന് സാരം.

(9) രാജ്യത്തെ എല്ലാ നിയമങ്ങളും എല്ലാവർക്കും തുല്യമായിരിക്കണം എന്നും ആർട്ടിക്കിൾ 14 അനുശാസിക്കുന്നില്ല.(Article 14 does not mean that all laws must be general in character or that the same laws should apply to all perosns or that every law must have universal application). എല്ലാവരും സ്വഭാവപരമായി (by nature) തുല്യർ അല്ലാത്തതിനാൽ സമത്വം(equality) എല്ലാവർക്കും ബാധകമാകുന്ന രീതിയിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് ആർട്ടിക്കിൾ 14 ലെ അനുബന്ധ വ്യവസ്ഥകൾ നിഷ്‌കർഷിക്കുന്നത്. ഭിന്ന വ്യക്തികളെ വ്യത്യസ്തമായി തന്നെ രാഷ്ട്രം കൈകാര്യം ചെയ്യണം. തുല്യമല്ലാത്ത സാഹചര്യങ്ങളിലുള്ളവരെ തുല്യരായി പരിഗണിച്ചാൽ അത് അസമത്വം സൃഷ്ടിക്കും (The State can treat different perosns in differently if circumstances justify such treatment. Further, the identical treatment in unequal circumstances would amount to inequality). അതായത് സമത്വം വേണം, പക്ഷെ എല്ലാ വ്യക്തികളുടെയും കാര്യത്തിൽ അത് പിന്തുടരാനാവില്ല. ആർട്ടിക്കിൾ 14 അനുസരിച്ച് സമത്വം പാലിക്കാനുള്ള ബാധ്യത എല്ലാവർക്കുമില്ല, സമത്വം ലഭിക്കാനുള്ള അവകാശവും എല്ലാവർക്കുമില്ല.

(10) ഉദാഹരണമായി ബംഗ്ലാദേശിൽ നിന്ന് മതപീഡനം മൂലം ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന അവിടുത്തെ ന്യുനപക്ഷങ്ങളെയും കച്ചവടവും മറ്റ് സാധ്യതകളും ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന അവിടുത്തെ ഭൂരിപക്ഷ സമുദായത്തെയും 'സമാനരായി' (equal) പരിഗണിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ ആർട്ടിക്കിൾ 14 വ്യക്തമായ ഉത്തരം നൽകില്ല. ഇവരുടെ സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ സ്റ്റേറ്റിന് അവരെ വ്യത്യസ്തരായി പരിഗണിക്കാവുന്നതേയുള്ളൂ.

2012 ൽ സിപിഎം ജനറൽ സെക്രട്ടറി അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിന് അയച്ച കത്തിൽ മന്മോഹൻസിങ് 2003 ൽ പാർലമെന്റിൽ നടത്തിയ പ്രസംഗം തന്നെ ചൂണ്ടിക്കാട്ടി ഇക്കാര്യം പ്രത്യേകം പരാമർശിക്കുന്നത് ശ്രദ്ധിക്കുക. മതപീഡനം മൂലം പ്രാണനും വാരിപ്പിടിച്ച് പലായനം ചെയ്യുന്ന മതന്യൂനപക്ഷങ്ങളെയും കച്ചവടത്തിനും മെച്ചപെട്ട ജീവിതസാധ്യതകൾ മുൻനിറുത്തി അനധികൃതമായി രാജ്യത്തിലേക്ക് നുഴഞ്ഞുകയറുന്നവരെയും സമീകരിക്കുന്നത് യുക്തിസഹമല്ല എന്നു സാരം.

(11) ആർട്ടിക്കിൾ 14 ൽ യുക്തിസഹമായ വർഗ്ഗീകരണം(reaosnable classification) നടത്താൻ സ്റ്റേറ്റിന് അവകാശമുണ്ടെന്ന് പറയുന്നുണ്ട്. അതാകട്ടെ തിരിച്ചറിയാനാവുന്ന വ്യതിരിക്തതകളെ (intelligible differentia) ആധാരമാക്കിയ യുക്തിസഹമായ(rational) വർഗ്ഗീകരണം ആയിരിക്കണം. വർഗ്ഗീകരണം സ്വേച്ഛാപരമാകാനും (arrary) പാടില്ല. അതായത് ആളുംതരവും നോക്കി പെരുമാറുന്നതിൽ തെറ്റില്ല-സാധൂകരിക്കാനാവശ്യമായ വാദങ്ങൾ മുന്നോട്ടുവെക്കണമെന്ന് മാത്രം. അതേസമയം 'വർഗ്ഗ അടിസ്ഥാനത്തിലുള്ള നിയമനിർമ്മാണം'(class legislation) സ്റ്റേറ്റ് നടത്താൻ പാടില്ലെന്നും ഇതേ ആർട്ടിക്കിൾ നിഷ്‌കർഷിക്കുന്നു(The article 14 forbids class legislation). കാരണം അത് വിവേചനപരമാണ്. ചുരുക്കത്തിൽ ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്ന 'fair and equitable't reatment അത്ര എളുപ്പം വിശകലനത്തിന് വിധേയമാക്കാവുന്ന ഒന്നല്ല.

12) ആർട്ടിക്കിൾ 14 ന്റെ അന്തസത്തയെ ദുർബലപെടുത്തുന്ന ഉപവകുപ്പുകൾ അതിൽ തന്നെയുണ്ട് എന്നതാണ് വിഷയം. സ്ത്രീകൾ, കുട്ടികൾ, സംവരണം, ഭാഷ-മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികപരവുമായ പ്രത്യേക അവകാശങ്ങൾ.... തുടങ്ങിയവയൊക്കെ ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്ന സമത്വം എന്ന ആശയവുമായി ചേർന്നുപോകുന്നവ അല്ലാത്തതിനാലാണ് ഉപാധികളും ഉപവകുപ്പുകളും ചേർക്കേണ്ടി വന്നത്. അതുപോലെതന്നെ മതാടിസ്ഥാനത്തിൽ 'ന്യൂനപക്ഷ-ഭൂരിപക്ഷ' വിഭജനങ്ങൾ നടത്തുന്നത് 1976 ലെ ഭരണഘടനാ ഭേദഗതിയുമായും ചേർന്നു പോകുന്നില്ല. പക്ഷെ അതു സംബന്ധിച്ച് ആധുനിക ജനാധിപത്യവും ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളും മുന്നോട്ടുവെക്കുന്ന ആശയങ്ങൾ വ്യത്യസ്തമാണ്. അതായത് ആർട്ടിക്കിൾ 14 ൽ തുളയിട്ടാൽ അത് അപ്പടി മുങ്ങിപ്പോകുമെന്ന് പറയുന്നത് ശരിയല്ല. അത്യാവശ്യം തുളകൾ ഇട്ട് തന്നെയാണ് അത് മുന്നോട്ടു പോകുന്നത്. പിന്നെ ''ആ തുളയല്ല ഈ തുള..'' എന്നൊക്കെയുള്ള വാദപ്രതിവാദ സാധ്യത മാത്രം ബാക്കിയാകുന്നു.

(13) ചോദ്യമിതാണ്, ആർട്ടിക്കിൾ 14 ലെ നിയമത്തിന് മുന്നിലെ സമത്വം(ഏതൊരു വ്യക്തിക്കും, പൗരൻ ആകണമെന്നില്ല) പാലിക്കാൻ പൗരത്വഭേദഗതി നിയമത്തിന് സാധിക്കുന്നുണ്ടോ? വിവേചനത്തിന് (discrimination) ആസ്പദമായി പരിഗണിക്കേണ്ട മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെട്ടു എന്ന് വേണമെങ്കിൽ വാദിക്കാനാവും എന്നതാണ് വാസ്തവം. മൂന്ന് അയൽ രാജ്യങ്ങളെ മാത്രം പരിഗണിച്ചത് സ്വച്ഛാപരമാണ് എന്നു തോന്നാമെങ്കിലും ആസ്സാം സംഘർഷവും രാജീവ് ഗാന്ധിയും ആസ്സാം ഗണപരിഷത്തുമായുള്ള കരാറും പിന്നീട് ഇന്ത്യയിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും ബംഗ്ലാദേശിലെ ന്യൂനപക്ഷ അഭയാർത്ഥികൾക്ക് വേണ്ടി നടത്തിയ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ചരിത്രവും പരിഗണിക്കുമ്പോൾ NRC യുടെ പരിഹാരബലിയായി അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിന് ദശകങ്ങൾ നീളുന്ന രാഷ്ട്രീയ-നിയമ ചരിത്രത്തിന്റെയും സ്വാഭാവികമായ പരിണാമത്തിന്റെയും പിന്തുണ അവകാശപെടാനാവും.

(14) പാക്കിസ്ഥാനിലെ അഹമ്മദിയ വിഭാഗം പാക്കിസ്ഥാന് മുസ്ലിങ്ങളല്ല എന്നത് പാക്കിസ്ഥാൻ നിയമമാണ്. ഇന്ത്യൻ നിയമം അനുസരിച്ച് അവർ മുസ്ലിങ്ങൾ തന്നെയാണ്. ആ നിലയിലാണ് അവരെ ഇന്ത്യൻ ഭരണഘടന സ്വീകരിച്ചിട്ടുള്ളതും ന്യൂനപക്ഷ പദവി നൽകിയിട്ടുള്ളതും. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഷിയകളെ സംബന്ധിച്ചിടത്തോളം ഇരുകൂട്ടരെയും മുസ്ലീങ്ങളായി തന്നെയാണ് ആ രാജ്യങ്ങളും ലോകവും പരിഗണിക്കുന്നത്. ഇന്ത്യയിൽ ഷിയകൾക്ക് മുസ്ലിം പദവിയും ന്യൂനപക്ഷപദവിയും മുസ്ലിം സംവരണവും ലഭിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബിൽ ആർട്ടിക്കിൾ 14 അനുശാസിക്കുന്ന മാനദണ്ഡമായ യുക്തിസഹമായ വർഗ്ഗീകരണം (reaosnable classification) എന്ന മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ എങ്ങുമെത്താത്ത രീതിയിൽ സംവാദം സാധ്യമാണ്.

(15) ആർട്ടിക്കിൾ 14 ന്റെ അന്തസത്ത ഒരിക്കൽ ലംഘിച്ചാൽ പിന്നീട് നിരന്തര ലംഘിപെടാനുള്ള സാധ്യത നിലവിൽ വരും, നിയമത്തിന് മുന്നിലുള്ള സമത്വം എന്ന അവകാശം തന്നെ ആവിയായിപോകും എന്ന വാദം ഉയരുന്നുണ്ട്. ആർട്ടിക്കിൾ 14 മുതൽ 16 വരെ വായിച്ചു നോക്കിയാൽ നിയമത്തിനു മുന്നിലുള്ള സമത്വവും അവസരങ്ങളുടെ സമത്വവും ലിഗം, ജാതി, മതം അടിസ്ഥാനത്തിൽ ലംഘിക്കാനും ഇളവ് വരുത്താനും ഭരണഘടന തന്നെ തയ്യാറായിട്ടുണ്ടെന്ന് വ്യക്തമാകും.

അങ്ങനെയാണ് സ്ത്രീകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും കൂടുതൽ സമത്വം അനുവദിക്കാൻ ഭരണഘടന തയ്യാറായിട്ടുള്ളത്. എന്നാൽ അതുകൊണ്ട് മാത്രം ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്ന സമത്വം എന്ന ആശയം ആവിയായിപ്പോയിട്ടുമില്ല. ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്ന വിവേചന വ്യവസ്ഥകളായ യുക്തിസഹമായ വർഗ്ഗീകരണം, യുക്തിസഹമായ കാര്യകാരണബന്ധം, നോൺ ആർബിട്രറിനെസ്സ് എന്നിവയൊക്കെ തൽപര കക്ഷികൾക്ക് വാദിച്ച് ജയിക്കാൻ പാകത്തിൽ അവ്യക്തവും ഇലാസ്തികവുമാണ്.

(16) അപ്പോൾ പുതുക്കിയ പൗരത്വനിയമത്തിൽ ഭരണഘടനാലംഘനം എവിടെയാണ് വരുന്നത്? അതിലൊന്ന് നാൽപ്പത്തി രണ്ടാം ഭേദഗതിയിൽ 1976 ൽ കൂട്ടിചേർത്ത ഭരണഘടനയുടെ ആമുഖത്തിലെ ലെരൗഹമൃ എന്ന പദമാണ്. ഒരു സെക്കുലർ രാജ്യത്തിന് അഭയാർത്ഥികളുടെ പൗരത്വാവകാശം മതാടിസ്ഥാനത്തിൽ തീരുമാനിക്കാനാവില്ല. മതരാജ്യങ്ങൾക്ക് അത്തരമൊരു ധർമ്മസങ്കടം ആവശ്യമില്ല. സെക്കുലറിസം എന്താണെന്ന് ഇന്ത്യയിലെ കോടതികളോ സർക്കാരോ ഭരണഘടന തന്നെയോ കൃത്യമായി നിർവചിച്ചിട്ടില്ല. സ്വാഭാവികമായും സെക്കുലറിസത്തിന് ലോകം മുഴുവൻ കൽപ്പിച്ച് നൽകുന്ന അർത്ഥം തന്നെ നമുക്ക് സ്വീകരിക്കേണ്ടിവരും. പൗരത്വഭേദഗതി ബിൽ സംശയലേശമന്യേ ഇവിടെ ഭരണഘടനാ ലംഘനം നടത്തുന്നുണ്ട്. ഇതിനും എതിർവാദങ്ങളില്ലേ? തീർച്ചയായും ഉണ്ട്. നിർവചന കൃത്യത ഇല്ലാത്ത എന്തും സംവാദങ്ങളിൽ ച്യൂയിംഗംപോലെ പെരുമാറും.

(17) വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ അടങ്ങിയ ആർട്ടിക്കിൾ 371 ന്റെ ലംഘനമാണ് പൗരത്വഭേദഗതി എന്നതാണ് പരിഗണിക്കപ്പെടേണ്ട കാര്യം. ഇവിടെ അധികം ചർച്ചിച്ച് കൊഴുപ്പിക്കാനുള്ള അവസരമില്ല. ആസ്സാമിലെ പൗരത്വ രജിസ്റ്റർ പ്രകാരം ഇനിയും യോഗത്യ നേടാനാവാത്ത 19 ലക്ഷം പുറംദേശക്കാരിൽ 13-14 ലക്ഷംഅമുസ്ലിങ്ങളാണ് എന്നാണറിയുന്നത്((ദേശീയ പൗരത്വരജിസ്റ്റർ അപേക്ഷകന്റെ ജാതിയോ മതമോ പരിഗണിക്കുന്നില്ല എന്നാണറിയുന്നത്. അപ്പോൾ ഈ കണക്കിന്റെ സ്രോതസ്സ് വ്യക്തമല്ല)ഇവരെ പൗരന്മാരായി ഉൾകൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൗരത്വബിൽ അവതരിപ്പിക്കപ്പെട്ടത്. ബാക്കി അഞ്ചുലക്ഷംവരുന്ന മുസ്ലിം അഭയാർത്ഥികളുടെ കാര്യത്തിൽ പുതുക്കിയ നിയമം നിശബ്ദമാണ്. ഇത് വിവേചനപരമാണെന്ന് സ്പഷ്ടമാണ്.

എന്നാൽ അഭയാർത്ഥികളെ ആരെയും സ്വീകരിക്കാനിവില്ല എന്ന നിലപാടുമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അവിടുത്തെ ജനത തെരുവ് കത്തിക്കുന്നത്. തങ്ങളുടെ വംശീയവും സാംസ്‌കാരികപരവുമായ അവകാശങ്ങൾ സംരക്ഷിക്കപെടാൻ അന്യർ ഭീഷണിയാണ് എന്നും അത്തരം കലർപ്പുകൾ അംഗീകരിക്കാനാവില്ല എന്നുമാണ് ആസ്സാം ജനതയുടെ വാദം. ഇവിടെ അവർക്ക് ഭരണഘടനാലംഘനം വ്യക്തമായി ഉന്നയിക്കുകയും ചെയ്യാം. എതിർവാദങ്ങൾ തീരെ ദുർബലമാണ്.

(18) അപ്പോൾ പരിഹാരമെന്താണ്? പുതുക്കിയ പൗരത്വബിൽ പിൻവലിക്കുകയോ മുസ്ലിം അഭയാർത്ഥികളെ കൂടി ഉൾപ്പെടുത്തി അത് ഭേദഗതി ചെയ്യുകയോ ആണ് പോംവഴി. സർക്കാർ അങ്ങനെ ചെയ്യുന്നതായി സങ്കൽപ്പിക്കുക. പ്രശ്‌നം ആത്യന്തികമായി പരിഹരിക്കപ്പെടുമോ? പുതുക്കിയ പൗരത്വനിയമം പിൻവലിച്ചാൽ ആസ്സാമിലെ പുറത്തുപോയ 19 ലക്ഷത്തെയും ജാതമതഭേദമില്ലാതെ പൗരന്മാരായി സ്വീകരിക്കേണ്ടതുണ്ട്. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും രാജ്യമെമ്പാടും സമാനമായ നിലപാട് സ്വീകരിക്കണം. അതിന് തയ്യാറല്ലെന്ന് കിഴക്കൻ സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്നു.

ആസ്സാമിലെ ഭൂരിപക്ഷ ജനത കഴിഞ്ഞ നാൽപ്പത് വർഷമായി മുന്നോട്ടുവെക്കുന്ന നിലപാടാണിത്. അതിൽ ഒരു മാറ്റം പ്രതീക്ഷിക്കാനാവില്ല. അപ്പോഴെന്തു ചെയ്യും? ഈ അഭയാർത്ഥികളെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ സ്വീകരിക്കുമോ? ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും എന്തുചെയ്യും? ''അഭയാർത്ഥികളെ സംരക്ഷിക്കണം''എന്നാണ് നാം പൊതുവെ പറയുക. ''അഭയാർത്ഥികളെ സംരക്ഷിച്ചുകൊള്ളാം'' എന്നല്ല എന്നോർക്കുക. സംരക്ഷണം അന്യന്റെ ബാധ്യതയാകുമ്പോഴേ മുദ്രാവാക്യംവിളിക്ക് ഉശിരുണ്ടാകൂ.

(19) ചുരുക്കത്തിൽ ആർട്ടിക്കിൾ 14 ന്റെ ലംഘനം എന്ന നിലയിലല്ല പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധമാകുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനതയ്ക്ക് അവരുടെ വംശീയവും സാംസ്‌കാരികവുമായ അവകാശങ്ങൾ സംരക്ഷിച്ച് കൊടുക്കാം എന്ന് ഇന്ത്യൻ ഭരണഘടന നൽകുന്ന സംബന്ധിച്ചാണ് കൃത്യമായ ഭരണഘടനാ ലംഘനം നടന്നിട്ടുള്ളത്.പുതുക്കിയ പൗരാവകാശനിയമം മുസ്ലിം മതവിഭാഗത്തിലുള്ള അഭായാർത്ഥികളോട് വിവേചനപരമായി പെരുമാറുന്നുണ്ട് എന്ന കാര്യത്തിലും തർക്കമില്ല. ആധുനിക ജനാധിപത്യമൂല്യങ്ങളുടെയും മാനവികതയുടെയും അന്തസത്തയ്ക്ക് കടക വിരുദ്ധമാണ് ഈ സമീപനം.

മാനവികതയുടെയും വിവേചനരാഹിത്യത്തിന്റെയും പക്ഷം ചേരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഭരണഘടന ഉറപ്പുനൽകുന്ന സംവാദസാധ്യതകൾക്കും ഉയരത്തിൽ സഞ്ചരിക്കാൻ തയ്യാറാവണം. എങ്കിൽ മാത്രമേ ഇത്തരം വിവേചനങ്ങളെ യുക്തിസഹമായി തുറന്നു കാട്ടാനാവൂ. ഭരണഘടനാ ധാർമ്മികത വിഭാവനം ചെയ്യുന്ന മൂല്യബോധത്തിനും ഉയരത്തിൽ പറക്കാൻ കഴിയുന്ന ഒരു സമൂഹം ഉരുത്തിരിയണം. സഹജീവി സ്‌നഹത്തിനും മാനവികതയ്ക്കും മുൻതൂക്കം നൽകണം അന്യർ ള്ളതുകൊണ്ടാണ് നാം ഉള്ളത്എന്ന ഉബുണ്ടു തത്വം തിരിച്ചറിയണം.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി; വേഷം ടീഷർട്ടും ബർമുഡയുമാണെന്നും മൊഴി നൽകി; ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നവെന്നത് വസ്തുതയും; മൊഴിയുടെ ദുരൂഹതകൾ ചർച്ചയാകുമ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്ത്; അപകട മരണമുറപ്പിച്ച മൊഴി നൽകിയ ഡ്രൈവർ ഇന്ന് യുഎഇയിൽ സർക്കാർ ഡ്രൈവർ; ജോലി കിട്ടിയത് കോൺസുലേറ്റിലെ ഇടപെടലും; ബാലഭാസ്‌കറിന്റെ കേസ് ഫയൽ അട്ടിമറിക്ക് പിന്നിലും സ്വപ്‌നാ സുരേഷ്?
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ബോർഡ് പോലും വയ്ക്കാതെ അതീവ രഹസ്യമായി പ്രവർത്തിച്ച കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫീസ്; കവർച്ചയ്‌ക്കെത്തിയവർ ശ്രമിച്ചത് സ്‌ട്രോങ് റൂം തല്ലി പൊളിക്കാൻ; രേഖകൾ നഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോഴും നടന്നത് തെളിവു നശീകരണത്തിനുള്ള ശ്രമം തന്നെ; ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ കേസ് ഫയൽ സിബിഐ തുറക്കുമ്പോൾ ഡിആർഐ കണ്ടെത്തുകൾ ആരോ ഭയക്കുന്നുവെന്ന സംശയവുമായി അന്വേഷണം; ഡിആർഐ ഓഫീസിലെ മോഷണത്തിലെ സംശയ മുന നീളുന്നത് മെന്റലിസ്റ്റ് അടക്കമുള്ള അട്ടിമറിക്കാർക്ക് നേരെ
17000 സ്‌ക്വയർ ഫീറ്റിൽ നീണ്ടു നിവർന്ന് നിൽക്കുന്ന കൂറ്റൻ മണിമാളിക; വാസ്തുശിൽപഭംഗിയിൽ ചരിത്രസ്മാരകം തോറ്റുപോകുന്ന നിർമ്മാണ രീതി; നാലമ്പലവും നടുമറ്റവും ക്ഷേത്ര സമാനമായ പൂജാ മുറിയും; നാലുകെട്ടും കൂത്തമ്പലത്തനായുള്ള അരങ്ങും തുടങ്ങി കൂത്താടാൻ വേറെ മുറിയും; സ്വിമ്മിങ് പൂളും അലങ്കാര ചെടികളും നിറഞ്ഞ് നിൽക്കുന്ന വയലോരത്തെ ചരിത്രസ്മാരകമായ സൗധം; മണർക്കാട്ടെ ചൂതാട്ടകേന്ദ്രം മുഖ്യപ്രതി മാലം സുരേഷിന്റെ വീടിന്റെ ഗൃഹപ്രവേശവും സാമ്പത്തിക കരുത്തിന് നേർ സാക്ഷ്യം
അതിരാവിലെ 3.40 നു ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ടു എന്ന് മൊഴി; ഷെഡ്യൂൾ പ്രകാരം അവിടെ എത്തേണ്ടത് നാലു പത്തിനും; സ്പീഡ് ഗവർണർ ഘടിപ്പിച്ച വണ്ടിയുമായി അപകട സമയത്ത് പള്ളിപ്പുറത്ത് എത്തിയെന്ന മൊഴിയിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; യുഎഇ സർക്കാരിലെ ഡ്രൈവിങ് ജോലി കൂടിയായപ്പോൾ സംശയങ്ങൾ പുതിയ തലത്തിൽ; ബാലഭാസ്‌കറിന്റെ ഡ്രൈവിങ് സീറ്റിലെ ദൃക്‌സാക്ഷി മൊഴി ദുരൂഹം; വയലിനിസ്റ്റിന്റെ മരണത്തിലും കോൺസുലേറ്റ് ചതിയുടെ സംശയം; ഡ്രൈവർ അജിയും വില്ലന്മാരുടെ പട്ടികയിലേക്ക്
ഹൈദരാബാദിലെ കോൺസുലേറ്റിൽ ഫർണ്ണിച്ചർ വാങ്ങാൻ അടങ്കൽ നൽകിയത് 40 കോടി! സ്വപ്‌നയ്ക്കും സന്ദീപിനും പണമുണ്ടാക്കാൻ കോൺസുലേറ്റിൽ സഹായം നൽകിയവരുണ്ടെന്നതിന് തെളിവായി ഈ കച്ചവടവും; ജലാലിന്റെ കീഴടങ്ങലിന് പിന്നിൽ മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയും പിടിയിലാകാതിരിക്കാനുള്ള തന്ത്രം; ഒരു കിലോ സ്വർണം കടത്തുമ്പോൾ സന്ദീപ് ചോദിച്ച് വാങ്ങിയത് 75,000 രൂപയും; സ്വർണ്ണ കടത്തിൽ നിറയുന്നത് തീവ്രവാദത്തിന്റെ അദൃശ്യ കരങ്ങൾ തന്നെ
ചർമ്മത്തിന് നൽകാറുള്ള സൗന്ദര്യസംവർദ്ധക വസ്തുക്കൾ നൽകാതെ ഉപവസിപ്പിക്കുക; വെറും ജലം ഉപയോഗിച്ച് ത്വക്കിന്റെ സൗന്ദര്യ സംരക്ഷണം ഉറപ്പാക്കുന്ന ജാപ്പനീസ് വിദ്യക്ക് ജനപ്രീതിയേറുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് സൗന്ദര്യ സംവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നവരുടേത്; ലോക്ക്ഡൗണും മാസ്‌കും പുതിയ പരീക്ഷണത്തിന് സഹായകരമായപ്പോൾ സ്‌കിൻ ഫാസ്റ്റിങ് പരീക്ഷിച്ചു വിജയം കണ്ടവർ ഏറെ; സൗന്ദര്യ സംരക്ഷണത്തിൽ പണം ലാഭിക്കാൻ ഒരു പുതിയ വിദ്യ ഇതാ
മദ്യത്തിന് അടിമയായതിനൊപ്പം ലൈംഗിക വൈകൃതവും; പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനടക്കം നിർബന്ധിക്കുക പതിവ്; എതിര് പറഞ്ഞാൽ ക്രൂരമർദ്ദനവും; പീഡനത്തിൽ സഹികെട്ട ഭാര്യ എൻജിനീയറായ ഭർത്താവിനെ ഒഴിവാക്കിയതുകൊലപ്പെടുത്തി; സ്വകാര്യഭാഗങ്ങളിൽ മർദ്ദിച്ചു; അദ്ധ്യാപികയായ ഭാര്യ അറസ്റ്റിലായത് യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ അടക്കം പരിക്കുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
പൊന്നിൻ വിലയുള്ള ആ ഒറ്റുകാരൻ തുഷാർ വെള്ളാപ്പള്ളിയോ? തുഷാറിനെ ദുബായിലേക്ക് വിളിച്ചു വരുത്തി കുടുക്കിയത് സ്വപ്ന സുരേഷോ? അന്ന് നടന്നത് ബിജെപിയുമായി ഒട്ടി നിൽക്കുന്ന ബിഡിജെഎസിനെ അടർത്തി മാറ്റാൻ നടത്തിയ കളിയോ? ചട്ടുകമാക്കിയത് സ്വപ്നയെയും തുഷാറിന്റെ അടുത്ത സുഹൃത്തുക്കളെയും; കാത്തിരുന്ന് പക വീട്ടി എസ് എൻ ഡി പി നേതാവും! ചതിക്ക് പകരം ചതിയുമായി ഗോളടിച്ചത് തുഷാറോ? നയതന്ത്ര കള്ളക്കടത്തിൽ ചർച്ചയാകുന്ന പ്രതികാര കഥ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി