Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം ചാരത്തിൽ നിന്ന് ഒരു പക്ഷിയും ഉയിർകൊള്ളില്ല; ഒരു പക്ഷിയും വെള്ളത്തിൽ നിന്ന് പാൽ വേർതിരിക്കില്ല; മിത്തിക്കലോ പുരാണസംബന്ധിയോ ആയ കഥാപാത്രങ്ങളോട് രൂപസാദൃശ്യമോ ധർമ്മ സാദൃശ്യമോ ഉള്ള രൂപങ്ങൾ നമ്മുടെ ലോകത്ത് കണ്ടേക്കാം; അവയെ യഥാർത്ഥമെന്ന് വിളിക്കുന്നത് ഒരുതരം കാൽപ്പനികഭ്രമം മാത്രമാണെന്നും സി രവിചന്ദ്രൻ

സ്വന്തം ചാരത്തിൽ നിന്ന് ഒരു പക്ഷിയും ഉയിർകൊള്ളില്ല; ഒരു പക്ഷിയും വെള്ളത്തിൽ നിന്ന് പാൽ വേർതിരിക്കില്ല; മിത്തിക്കലോ പുരാണസംബന്ധിയോ ആയ കഥാപാത്രങ്ങളോട് രൂപസാദൃശ്യമോ ധർമ്മ സാദൃശ്യമോ ഉള്ള രൂപങ്ങൾ നമ്മുടെ ലോകത്ത് കണ്ടേക്കാം; അവയെ യഥാർത്ഥമെന്ന് വിളിക്കുന്നത് ഒരുതരം കാൽപ്പനികഭ്രമം മാത്രമാണെന്നും സി രവിചന്ദ്രൻ

സി രവിചന്ദ്രൻ

അരയന്നവും ഫീനിക്സും

(1) അരയന്നങ്ങളെക്കുറിച്ച് മാതൃഭൂമി പത്രത്തിൽ ഇന്ന് ലേഖനം വന്നു എന്ന് മെസേജുകൾ ലഭിച്ചിരുന്നു. അരയന്നം എന്നൊരു പക്ഷി ഇല്ല എന്നു സംവാദത്തിൽ പറഞ്ഞിട്ട് ഇപ്പോൾ പത്രത്തിൽ പക്ഷിയുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചല്ലോ എന്നാണ് പലരുടേയും സംസശയം. പത്രം എങ്ങനെയാണ് ഈ പക്ഷിയെ കണ്ടെത്തിയത്. ഈ ലേഖനം എഴുതിയ വ്യക്തി താൻ കണ്ട പക്ഷിയെ 'അരയന്നം' എന്നു വിളിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്? അരയന്നം എന്നത് ഒരു മിത്തിക്കൽ പക്ഷി തന്നെയാണ്. അത് കവിഭാവനയാണ്.

അതിന് അത്ഭുതശേഷിയുണ്ട്. അത് മനസരോവർ തടാകത്തിൽ ജീവിച്ചു വെള്ളത്തിൽ നിന്നും പാല് വേർതിരിച്ചു കുടിക്കുന്ന പക്ഷിയാണ്. വെള്ളത്തിലെ ചില ചെടികളുടെ തണ്ടുകൾ കൊക്കുകൊണ്ട് കുത്തിപൊട്ടിച്ച് അതിനുള്ളിലെ വെളുത്ത കറ (പാൽ) കുടിക്കുന്നു എന്ന അർത്ഥത്തിലാണ് വെള്ളത്തിൽ നിന്ന് പാൽ വേർതിരിക്കുന്ന പക്ഷി എന്ന് കവി നിരൂപിക്കുന്നത്. ഇതൊന്നും നടന്നതോ നടക്കുന്നതോ ആയ സംഭവങ്ങളല്ല. പുരാണമാണ്, മിത്താണ്, സാഹിത്യമാണ്.

ആ പക്ഷിയുടെ ഫോട്ടോയാണ് പത്രത്തിലും വികിപീഡിയയിലും കാണുന്നത് എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല. മിത്തിക്കലും പുരാണസംബന്ധിയുമായ കഥാപാത്രങ്ങളും ജീവികളും അയഥാർത്ഥങ്ങളാണ്. അവയുടെ വിവരണവുമായി ഒത്തുപോകുന്ന ജീവികളെയും പക്ഷികളെയുമൊക്കെ കാണുമ്പോൾ അതാണ് ഇതെന്നൊക്കെ പലരും കൽപ്പിക്കാറുണ്ട് എന്നു മാത്രം. വേറൊരു ദേശത്ത് അതേ പക്ഷിക്ക് മറ്റൊരു പേരും പശ്ചാത്തല കഥയുമായിരിക്കും ഉള്ളത്.

(2) നല്ല പൂഞ്ഞുള്ള ഒരു കാളയെ കാണിച്ചിട്ട് ഇതാണ് നന്ദികേശൻ എന്നു പറഞ്ഞാൽ അംഗീകരിക്കുമോ? ഹനുമാനെക്കാണിച്ചിട്ട് അത് വാലുള്ള ആൾക്കുരങ്ങാണ് എന്ന് പറഞ്ഞാൽ എന്താണ് മറുപടി? അമേരിക്കൻ ഈഗിളിനെ കാണിച്ചിട്ട് ഇതാണ് ഹിന്ദുപുരാണത്തിലെ ഗരുഡൻ എന്നു പറഞ്ഞാലോ? സീത കുളിച്ച തോടാണിത് എന്ന് പറഞ്ഞ് ഒരു തോട് പരിചയപ്പെടുത്തിയാൽ അത് സീതത്തോട് ആകുമോ? അതോ സീതയുടെ കഥ വായിച്ചിട്ട് വായിൽ തോന്നുന്നത് പോലെ കണ്ണിൽ കണ്ട ഒരു തോടിന് പേരിട്ടതായി മനസ്സിലാക്കുമോ? മിത്തിക്കൽ പക്ഷി എന്നാൽ ഭാവനാസൃഷ്ടി എന്നർത്ഥം. അത്തരമൊരു പക്ഷിയാണ് അരയന്നം.

(3) ആ പേരെടുത്ത് ഇന്നു കാണുന്ന പക്ഷികൾക്കിട്ടിട്ട് ഇതാ അരയന്നം എന്നു പറഞ്ഞാൽ എന്തു പറയണം? ചില Swan എന്ന പക്ഷിയാണ് അരയന്നം എന്നു പറയാറുണ്ട്. Swan ഇന്നത്തെ ലോകത്ത് പരിണമിച്ചുണ്ടായ ജീവിയാണ്. അത് അരയന്നമല്ല. There are other large white birds that may be confused with swans. For eg- Snow Goose, American White Pelican, and Great Egret. ഗ്രീക്ക് മിത്തോളജിയിൽ Swan ന്റെ പേര് സിഗ്‌നസ് (Cygnsu) എന്നാണ്. സിഗ്നസ് വടക്കെ ആകാശത്ത് കാണപ്പെടുന്ന ഒരു നക്ഷത്രസമൂഹത്തിന്റെ പേര് കൂടിയാണ്. Its name means 'the swan' in Latin(the Swan constellation). Cygnus സ്യൂസിന്റെയും ലെഡയുടെയും മിത്തിക്കൽ കഥയുമായി ബന്ധപെട്ട ജീവിയാണ്.

(4) മിത്തിക്കൽ പക്ഷികളെ ഇന്നത്തെ പക്ഷികളുമായി താരതമ്യപെടുത്തി അതാണ് ഇതാണ് എന്നൊക്കെ പറയുന്നത് എത്ര രസകരമാണ്! അരയന്നത്തെ ആരും കണ്ടിട്ടില്ല. ഇന്നുകാണുന്ന പക്ഷികളെ അരയന്നം എന്നൊക്കെ വിളിക്കുന്നത് ഒരുതരം കാൽപ്പനികഭ്രമം മാത്രമാണ്. ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫിനീക്സ് ഗ്രീക്ക് മിത്തോളജിക്കൽ പക്ഷിയാണ്. പക്ഷെ ഇന്നത്തെ ലോകത്ത് ഫീനിക്സിനെ കണ്ടെത്താൻ പ്രയാസമില്ല.കണ്ണിൽ കാണുന്ന പക്ഷിക്ക് ആ പേരിട്ട് കൊടുത്താൽ മതിയാകും.

ഇപ്പോൾതന്നെ ഗോൾഡൻ ഫേസന്റിന്‌(*in pic) the little phoenix, golden phoenix എന്നൊക്കെ പേരുണ്ട്. അരയന്നം, ഫീനിക്സ്, നന്ദികേശൻ..... ഇവയൊക്കെ മിത്തിക്കലോ പുരണസംബന്ധിയായോ ആയ കഥാപാത്രങ്ങളാണ്. അവയോട് രൂപസാൃശ്യമോ ധർമ്മ സാദൃശ്യമോ ഉള്ള രൂപങ്ങൾ നമ്മുടെ ലോകത്ത് കണ്ടേക്കാം. ഗോൾഡൻ ഫീനിക്‌സിനു മിത്തിക്കൽ ഫിനീക്‌സുമായി ബന്ധമില്ല. ലിറ്റിൽ ഫീനീക്‌സ് വളർന്നാൽ, അങ്ങനെ പേരിട്ട് വിളിക്കുന്നതുകൊണ്ട് ഫീനിക്‌സ് ആകുമോ? അങ്ങനെ ആയാലും അത് ഫീനിക്‌സ് എന്ന മിത്തിക്കൽ പക്ഷി അല്ല. അതൊരു കവി ഭാവന ആണ്. സ്വന്തം ചാരത്തിൽ നിന്ന് ഒരു പക്ഷിയും ഉയിർകൊള്ളില്ല. ഒരു പക്ഷിയും വെള്ളത്തിൽ നിന്ന് പാൽ വേർതിരിക്കില്ല.

പള്ളി വേറെ, പള്ളിക്കൂടംവേറെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP