Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യനെ ചാക്കിൽ കയറ്റുന്നത് വ്യക്തിശുദ്ധിയോ ശാസ്ത്രയുക്തിയോ അല്ല; അത് വ്യക്തിത്വത്തിന്റെ നിഷേധമാണ്, അടിമത്തമാണ്; അന്യരോടുള്ള സംശയവും അനാദരവുമാണ്; വെട്ടിക്കീറുന്നത് സർജറിയോ കുത്തിതുളയ്ക്കുന്നത് ഇൻജക്ഷനോ അല്ലെന്നറിയണം; ജീവിതം പകർച്ചവ്യാധിയല്ല; സി രവിചന്ദ്രൻ എഴുതുന്നു

മനുഷ്യനെ ചാക്കിൽ കയറ്റുന്നത് വ്യക്തിശുദ്ധിയോ ശാസ്ത്രയുക്തിയോ അല്ല; അത് വ്യക്തിത്വത്തിന്റെ നിഷേധമാണ്, അടിമത്തമാണ്; അന്യരോടുള്ള സംശയവും അനാദരവുമാണ്; വെട്ടിക്കീറുന്നത് സർജറിയോ കുത്തിതുളയ്ക്കുന്നത് ഇൻജക്ഷനോ അല്ലെന്നറിയണം; ജീവിതം പകർച്ചവ്യാധിയല്ല; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

ജീവിതം പകർച്ച വ്യാധിയല്ല

അടിയന്തരഘട്ടങ്ങളിൽ അടിയന്തരപരിഹാരം അനിവാര്യമാകും. രോഗിയുടെ ജീവിതമല്ല ആരോഗ്യമുള്ള ജീവിതം നയിക്കുന്നവരുടേത്. ശവസംസ്‌കാരത്തിന് ചുടുകാട്ടിൽ പോകും. രോഗം മൂർച്ഛിച്ചാൽ ആഹാരം ഉപേക്ഷിച്ചെന്നുവരാം. യുദ്ധകാലത്തും ജീവിതക്രമം അട്ടിമറിക്കപ്പെടും. പകർച്ചവ്യാധി കാലത്ത് മനുഷ്യരെല്ലാം മുഖാവരണം ധരിക്കണം, പരസ്പരം അകലം പാലിക്കണം. രണ്ടും മനുഷ്യനാഗരികതയ്ക്ക് വിരുദ്ധമാണ്. കലർന്നും സമ്പർക്കം പുലർത്തിയുമാണ് നാം മുന്നേറിയതും. ജാതിഅയിത്തം സാമൂഹിക അകലം പാലിക്കൽ അല്ല, സാമൂഹികരോഗമാണ്. അയിത്തം കത്തി നിന്ന കാലത്തും പകർച്ചവ്യാധികൾ തിമിർത്താടിയിരുന്നു.

മനുഷ്യനെ ചാക്കിൽ കയറ്റുന്നത് വ്യക്തിശുദ്ധിയോ ശാസ്ത്രയുക്തിയോ അല്ല. അത് വ്യക്തിത്വത്തിന്റെ നിഷേധമാണ്, അടിമത്തമാണ്. അന്യരോടുള്ള സംശയവും അനാദരവുമാണ്. വെട്ടിക്കീറുന്നത് സർജറിയോ കുത്തിതുളയ്ക്കുന്നത് ഇൻജക്ഷനോ അല്ലെന്നറിയണം. പ്രാകൃതവേഷം പകർച്ചവ്യാധി നേരിടാൻ സഹായിച്ചേക്കും. ശവക്കച്ചയിൽ പൊതിഞ്ഞാൽ അതിലും നന്നാവും. പക്ഷെ അത് മരിച്ചവരോട് ചെയ്യുന്ന കാര്യമാണ്. കോവിഡ് കാലത്ത് മുഖാവരണവും കയ്യുറയും ധരിച്ചു ജീവിക്കുന്നവർക്ക് അവ നീക്കംചെയ്യുമ്പോഴുള്ള ആശ്വാസവും സ്വാതന്ത്ര്യവും മനസ്സിലാകുമെങ്കിൽ നിത്യജീവിതത്തിലും കോവിഡ് ജീവിതം നയിക്കുന്നവരുടെ പ്രയാസം തിരിച്ചറിയാനാവും. അറിയുക, ജീവിതം പകർച്ചവ്യാധിയല്ല. It is a sexually transmitting disease only.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP