Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബാർബർഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കിൽ ആരാധനാലയങ്ങളും അങ്ങനെ തന്നെയാണ്; പക്ഷേ ചില ഗവർണ്ണർമാർ അങ്ങനെ ചിന്തിക്കുന്നില്ല; അവരത് ചെയ്തില്ലെങ്കിൽ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ തീരുമാനം നടപ്പിലാക്കും'; അവസാനം തനിക്കറിയാവുന്ന തറ നമ്പർ ട്രംപ് പുറത്തടുത്തിരിക്കുകയാണ്; പച്ചയായ മതപ്രീണനം; സി രവിചന്ദ്രൻ എഴുതുന്നു

'ബാർബർഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കിൽ ആരാധനാലയങ്ങളും അങ്ങനെ തന്നെയാണ്; പക്ഷേ ചില ഗവർണ്ണർമാർ അങ്ങനെ ചിന്തിക്കുന്നില്ല; അവരത് ചെയ്തില്ലെങ്കിൽ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ തീരുമാനം നടപ്പിലാക്കും'; അവസാനം തനിക്കറിയാവുന്ന തറ നമ്പർ ട്രംപ് പുറത്തടുത്തിരിക്കുകയാണ്; പച്ചയായ മതപ്രീണനം; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

"രാധനാലയങ്ങളൊക്കെ പെട്ടെന്ന് തുറക്കണം. അമേരിക്കയിൽ നമുക്ക് പ്രാർത്ഥന ഏറെ ആവശ്യമുണ്ട്. അതിൽ കുറവ് പാടില്ല. ബാർബർ ഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കിൽ ആരാധനാലയങ്ങളും അവശ്യ സേവനം തന്നെയാണ്. പക്ഷെ ചില ഗവർണ്ണമാർ അങ്ങനെ ചിന്തിക്കുന്നില്ല. ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക. ഞാനവർക്ക് അന്തിമ നിർദ്ദേശം നൽകുകയാണ്. ചെയ്തില്ലെങ്കിൽ പ്രസിഡന്റ് എന്ന നിലയിൽ ഞാനവരെ മറികടന്ന് ആ തീരുമാനം നടപ്പിലാക്കും....''-ഡൊണൾഡ് ട്രംപ്.

കുറെ നാളായി അമേരിക്ക മുഴുവൻ തുറക്കണം, ലോക്ക്ഡൗണിൽ കാര്യമായ ഇളവ് വരുത്തണം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ട്രംപ് വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നില്ല. ഡമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണ്ണമാർ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ വിസമ്മതിച്ചു. ചിലർ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. അവസാനം, അവരെ കീഴ്‌പെടുത്താനായി തനിക്കറിയാവുന്ന തറ നമ്പർ ട്രംപ് പുറത്തടുത്തിരിക്കുകയാണ്- പച്ചയായ മതപ്രീണനം! തന്നെ താറടിക്കുന്നതുപോലെ എളുപ്പത്തിൽ മതത്തെ മെരുക്കാൻ ഡമോക്രാറ്റുകൾക്ക് സാധിക്കില്ലെന്ന് ട്രംപ് വിശ്വസിക്കുന്നു. സ്വന്തമായി വിജയിക്കാൻ കഴിയില്ലെന്നും മതങ്ങളുടെയും വിശ്വാസികളുടെയും അനുഗ്രഹാശിസ്സുകൾ ഇല്ലെങ്കിൽ നിലനിൽപ്പില്ലെന്നും വിശ്വസിക്കുന്ന ഭരണാധികാരികൾ മതേതര സമൂഹങ്ങളെ ബഹുദൂരം പിന്നോട്ടടിക്കും. ട്രംപിന്റെ പച്ചയായ മതരാഷ്ടീയപ്രഖ്യാപനത്തെ ഡമോക്രാറ്റുകൾ എങ്ങനെ നേരിടും എന്നാണ് ലോകമെമ്പാടുമുള്ള ജനാധിപത്യസമൂഹങ്ങൾ ഉറ്റുനോക്കുന്നത്.

മദ്യശാലയും ബ്യൂട്ടി പാർലറും ബാർബർ ഷോപ്പും തുറക്കാമെങ്കിൽ പിന്നെയെന്തുകൊണ്ട് ആരാധാനലയങ്ങൾ തുറന്നുകൂടാ? ഉത്തരം ലളിതം: മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലെല്ലാം മനുഷ്യന് ആവശ്യമുള്ള ഏതെങ്കിലും സാധനമോ സേവനമോ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ആ പ്രവൃത്തിയിലൂടെ സർക്കാരിന് നികുതി ലഭിക്കുന്നു, തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നു, സമ്പദ് വ്യവസ്ഥയുടെ ചാലകശക്തിയായി മാറുന്നു. ആരാധനാലയങ്ങളിൽ അടഞ്ഞുകിടക്കുന്നതുകൊണ്ട് സമൂഹത്തിന് നഷ്ടമില്ലെന്ന് വമ്പൻ നേട്ടമുണ്ടുതാനും. മതം നികുതി കൊടുക്കുന്നില്ല, സർക്കാരിൽ നിന്ന് പലരൂപത്തിൽ സഹായം വാങ്ങുകയും ചെയ്യുന്നു. അദ്ധ്വാനിക്കാതെ, ഉദ്പാദനം നടത്താതെ സമൂഹത്തെ നിർദ്ദയം ചൂഷണം ചെയ്താണ് മതം എന്ന പരാദസ്ഥാപനം അതിജീവിക്കുന്നത്. അന്ധതയും അശാസ്ത്രീയതയും പരത്തി മനുഷ്യരുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നു എന്നതാണ് അവർ ചെയ്യുന്ന ഏറ്റവും വലിയ സേവനം. മതം കൈമാറുന്ന സാങ്കൽപ്പിക ഉത്പന്നം മതലഹരിയാണ്. അതാകട്ടെ വ്യക്തിയുടെ അധ:പതനം മാത്രമല്ല സാമൂഹികവിഭജനവും മതസംഘർഷവും സൃഷ്ടിക്കുന്നതിൽ മാത്രം വിജയിക്കുന്നു.

മതസ്ഥാപനങ്ങൾ തുറക്കാത്തത് മൂലം പലർക്കും മാനസികസമ്മർദ്ദവും പിരിമുറുക്കവും വർദ്ധിച്ചു എന്ന് മൂത്തതിരുമേനി പറയുമ്പോൾ ലോക്ക്ഡൗൺ കാലത്ത് അത്തരം പിരി എങ്ങനെ വിജയകരമായി അയക്കാം എന്ന് ഇളയ തിരുമേനിമാർ തെളിയിച്ചിട്ടും മതശാഠ്യങ്ങൾക്ക് വഴങ്ങുന്നത് അനാവശ്യമാണ്. മതം സമൂഹത്തിൽ അഴിച്ചുവിടുന്ന അതിക്രമങ്ങൾക്ക് ചെറിയ തോതിൽ ശമനം ഉണ്ടായി എന്നതാണ് കോവിഡ് ലോക്ക്ഡൗൺകൊണ്ട് ഉണ്ടായ പ്രധാന നേട്ടങ്ങളിലൊന്ന്. ലോക്ക്ഡൗൺ മൂലം ഏത് സ്ഥാപനം അടഞ്ഞുകിടന്നാലും അത് സമൂഹത്തെ ദോഷകരമായി ബാധിക്കും. നേർവിപരീതമാണ് മതത്തിന്റെ കാര്യം. പകർച്ചവ്യാധി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏതൊരിടത്തും വിജയകരമായി അടിച്ചിടാവുന്ന സ്ഥാപനങ്ങളാണ് ആരാധനാലയങ്ങൾ. മറ്റൊന്ന് മാഫിയസംഘങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP