കോവിഡ് രോഗം സോഡാക്കുപ്പി പൊട്ടിത്തെറിക്കുന്നത് പോലെ സംഭവിക്കുന്ന ഒന്നല്ല; പുകവലി പോലെ മദ്യപാനം പോലെ എല്ലാ ലോക്ക്ഡൗണും അത്യന്തികമായി അയച്ചുവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും; അടി കാര്യമായി നടക്കുന്നുണ്ട്, വടി ഒടിഞ്ഞു തുടങ്ങി, പാമ്പിന് കൊള്ളുന്നില്ല: സി.രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ
ഒടിയുന്ന വടി?
(1) കോവിഡിനൊപ്പം ജീവിക്കാൻ ഇന്ത്യക്കാർ പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പത്തുദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം മറികടക്കുമെന്ന പ്രവചനങ്ങൾ വരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗൺ പുരോഗമിക്കവെ 'ലോക്ക്ഡൗൺ അല്ലാതെ വേറെ മാർഗ്ഗമില്ല' എന്ന നിലപാടിൽ നിന്നും പലരും പിറകോട്ടടിക്കുകയാണ്. ലോക്ക്ഡൗൺ രോഗവ്യാപന നിയന്ത്രണത്തിന് സഹായകരമെങ്കിലും അതിലൂടെ രോഗനിർമ്മാർജ്ജനം സാധ്യമല്ല. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണനിരക്ക് കാണിക്കുന്നവയിൽ മഹാഭൂരിപക്ഷവും(ബൽജിയം, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, യു.കെ, ന്യൂയോർക്ക്) ലോക്ക്ഡൗൺ ചെയ്ത സമൂഹങ്ങളാണ്. മികച്ച പ്രകടനം കാഴ്ചവെച്ചവയിൽ പലതും ലോക്ക്ഡൗൺ ഇല്ലാത്തവയോ ഭാഗികമായി നടപ്പിലാക്കിയവയോ ആണ്. ഉദാ-ദ.കൊറിയ, തയ്വാൻ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്. ലോക്ക്ഡൗൺ നേട്ടം അനാകർഷകമാകുകയും അതിന്റെ ചെലവ് അസഹനീയമാകുകയും ചെയ്യുമ്പോൾ ലോകം ബദൽസാധ്യതകൾ ആരായുക സ്വാഭാവികമാണ്. ക്രമേണയുള്ള അയവുകൾ മുതൽ പൂർണ്ണ അൺലോക്കിങ് വരെ അവിടെ തെളിയുന്നു.
(2) രോഗവ്യാപനത്തിന്റെ ഏതൊരു ഘട്ടത്തിലും 'ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഇതിലും എത്രയോ ഭീകരമായേനെ' എന്ന ആശ്വാസയുക്തി (consolation logic) സാധ്യമാണ്. ഇതൊരു സാധ്യതയാണ്. എങ്കിലും കൃത്യമായ തെളിവ് ലഭിക്കേണ്ടിയിരുന്നു. ലോക്ക്ഡൗണില്ലാതെ സ്വീഡിഷ് മാതൃക പിന്തുടർന്ന ബ്രിട്ടൺ പിന്നീട് ലോക്ക്ഡൗൺ നടപ്പിലാക്കി മൂന്നാഴ്ച പിന്നിട്ടപ്പോൾ വ്യാപനനിരക്കും മരണനിരക്കും കുതിച്ചുയർന്നു. ഇപ്പോഴും ഈ രണ്ടു കാര്യങ്ങളിലും സ്വീഡനെക്കാൾ മുന്നിലാണവർ. ബ്രിട്ടൺ നേരത്തെ ലോക്ക്ഡൗൺ തുടങ്ങിയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എന്ന മറ്റൊരു ആശ്വാസയുക്തി ബാക്കിയുണ്ട്.
(3) ലോക്ക്ഡൗൺ പ്രാരംഭഘട്ടത്തിൽ വ്യാപനനിരക്കും മരണനിരക്കും കുറവായിരിക്കും. നീളുന്നതനുസരിച്ച് മിക്കപ്പോഴും രോഗവ്യാപനതോത് ഉയരുന്നത് കാണാം. ഉദാ-ഇന്ത്യ, പാക്കിസ്ഥാൻ, യൂറോപൻ രാജ്യങ്ങൾ. ലോക്ക് ഡൗണിന്റെ നേട്ടം യഥാർത്ഥത്തിൽ പ്രതിഫലിക്കേണ്ടത് പകർച്ചവ്യാധിയെ നേരിടുന്നതിൽ സമൂഹം കൈവരിക്കുന്ന തയ്യാറെടുപ്പ് വിലയിരുത്തിയിട്ടാണ്. സാമൂഹികവ്യാപനം രൂക്ഷമാകുമ്പോഴാവും ലോക്ക്ഡൗൺ കാലത്തെ തയ്യാറെടുപ്പുകൾ ശരിക്കും വിലയിരുത്തപെടുക. ടെന്നീസ് ബോളിൽ കളിക്കുമ്പോൾ മാത്രം സെഞ്ച്വറിയടിച്ചിട്ട് കാര്യമില്ല.
(4) മിക്കരാജ്യങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് മുമ്പ് ഉണ്ടായിരുന്ന വ്യാപനനിരക്കിനെക്കാൾ(rate of spread) വളരെ കൂടുതലാണ് ശേഷം കാണാനാവുന്നത്. ഉദാഹരണമായി ഇന്ത്യയിൽ ആദ്യ കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത 2020 ജനുവരി 30 മുതൽ ജനതാ കർഫ്യു ഏർപ്പെടുത്തിയ മാർച്ച് 22 വരെയുള്ള 51 ദിവസങ്ങളിൽ 369 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ രാജ്യം സമ്പൂർണ്ണമായി അടച്ചിട്ട 48 ദിവസങ്ങളിൽ 59300 കേസുകൾ ഉണ്ടായി. ഒരുപക്ഷെ ജനുവരി 30 നും മാർച്ച് 22 നും ഇടയ്ക്കാണ് രാജ്യം അടിച്ചിട്ടിരുന്നതെങ്കിൽ അപ്പോഴുണ്ടായിരുന്ന 369 കേസുകളിൽ കുറച്ചേ ഉണ്ടാകുമായിരുന്നുള്ളൂ എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതുകൊണ്ടെന്ത് നേട്ടം?ലോക്ക്ഡൗൺ കാലത്ത് വ്യാപനവും മരണനിരക്കും കൂടുന്നത് അതിന് മുന്നെയുള്ള ഘട്ടത്തിലെ നിസ്സംഗതയുടെ ഫലമായാണ് എന്നു വാദിക്കാം. അതും ഒരു ആശ്വാസയുക്തിയാണ്.
(5) പുകവലിപോലെ മദ്യപാനം പോലെ എല്ലാ ലോക്ക്ഡൗണും അത്യന്തികമായി അയച്ചുവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും. It is a question of sooner or later. അടച്ചിടുന്നതുപോലെ എളുപ്പമല്ല പുറത്തുവരുന്നത്. സാമൂഹികവ്യാപനം ഉണ്ടാകാത്ത സമൂഹങ്ങളിൽ കണ്ടെയിന്മെന്റ് (containment) തന്ത്രങ്ങളിലൂടെ വ്യാപനം നിയന്ത്രിക്കാനാവും. ഉദാ-ദക്ഷിണകൊറിയ, തയ്വാൻ, വിയറ്റ്നാം, കേരളം. അത്തരം സമൂഹങ്ങളിൽ ലോക്ക്ഡൗൺ വന്നാൽ നേട്ടം നിലനിറുത്താനും സാധിക്കും(ഉദാ-കേരളം). പക്ഷെ സാമൂഹികവ്യാപനം ഇല്ലാത്ത അവസ്ഥയിൽനിന്ന് വ്യാപനത്തിലേക്ക് വഴുതിവീഴാതിരിക്കാൻ രോഗപ്രതിരോധരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്(ഉദാ-കേരളം, ഒഡീഷ്സ). ജാഗ്രത കുറഞ്ഞാൽ ലോക്ക്ഡൗൺ അപ്രസക്തമാകും(ഉദാ-മുംബൈ, ഉജ്ജെയിൻ, അഹമ്മദാബാദ്, ചെന്നൈ). പൗരാവകാശ നിഷേധവും പൊലീസ് ബലപ്രയോഗവും മാത്രം ഉപയോഗിച്ച് രോഗപ്രതിരോധം സാധ്യമല്ലെന്ന് സാരം.
(6) ജീവിതം നശിപ്പിച്ചായാലും ജീവൻ രക്ഷിക്കുന്നു എന്നാണ് ലോക്ക്ഡൗണിന്റെ നേട്ടമായി പറയപ്പെടുന്ന പ്രധാനകാര്യം. ലോക്ക്ഡൗൺ ജീവനുകൾ രക്ഷിക്കുന്നു എന്നത് ശരിയാണോ എന്നറിയാൻ കാലംപിടിക്കും. പകർച്ചവ്യാധികളുടെ ഉള്ളടക്കവും ചരിത്രവും വ്യക്തമാക്കുന്നത് അതാണ്. തുടർതരംഗങ്ങളും പുതുവരവുകളും നാശംവിതച്ച അനുഭവം അപൂർവമല്ല. ലോക്ക്ഡൗണിലൂടെ ഉണ്ടാകുന്ന നഷ്ടം സാങ്കൽപ്പികമല്ല. 9 ട്രില്യൺ ഡോളറിന് തുല്യമായ നഷ്ടം ഇതിനകം ഉണ്ടായിട്ടുണ്ടാവും എന്നാണ് IMF ന്റെ അനുമാനം. ജർമ്മനിയുടെയുംജപ്പാന്റെയും മൊത്തം GDP ക്ക് ഏതാണ്ട് തുല്യമായ തുകയാണിതെന്ന് ഓർക്കുക.
(7) രോഗവ്യാപനനിരക്കും മരണനിരക്കും സമാന്തരസംഭവങ്ങൾ (parallel events) ആണെങ്കിലും പ്രധാനമായും രോഗവ്യാപന നിരക്ക് കുറച്ചുകൊണ്ടു വരികയാണ് ലോക്ക്ഡൗണിലൂടെ ഉദ്ദേശിക്കുന്നത്. മരണനിരക്ക് കുറയ്ക്കുന്നതിൽ ചികിത്സാസൗകര്യങ്ങളും ഔഷധപ്രയോഗവും നിർണ്ണായകമാകുന്നു. ലോക്ക്ഡൗൺ ചെയ്ത പല രാജ്യങ്ങളിലും വ്യാപനത്തോത് കുതിച്ചുയരുമ്പോഴും മരണനിരക്ക് കുറവാണ്. ഉദാഹരണം-ജർമ്മനി, റഷ്യ, തുർക്കി. ഇത് ചികിത്സയുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മികവാണ്. ലോക്ക്ഡൗൺ കാലത്തെ ചികിത്സ തുറന്നതും ചലനാത്മകവുമായ സമൂഹത്തിലും സാധ്യമാണ്.
(8) അമേരിക്കയും ബ്രിട്ടണുമൊക്കെ ലോക്ക്ഡൗൺ ചെയ്യാൻ വൈകിയതാണ് അവിടങ്ങളിൽ വൻ കെടുതിയുണ്ടാക്കിയത് എന്ന വാദം ഒറ്റ നോട്ടത്തിൽ സ്വീകാര്യമായി തോന്നുമെങ്കിലും കണക്കുകൾ പറയുന്നത് മറ്റൊന്നാണ്. ഈ രണ്ട് രാജ്യങ്ങളിലും ലോക്ക്ഡൗൺ വന്നത് സാമൂഹികവ്യാപനം തുടങ്ങുന്നതിന് മുമ്പാണ്. ആദ്യഘട്ടത്തിൽ വ്യാപനനിരക്കും മരണനിരക്കും കുറവായിരുന്നു. ലോക്കഡൗണിന്റെ മൂന്നാമത്തെ ആഴ്ചയിലെത്തിയപ്പോൾ വ്യാപനം വർദ്ധിച്ചു. ഇതിനകം മൊത്തം 86 ലക്ഷം ടെസ്റ്റുകൾ നടത്തിയ അമേരിക്ക ഈ ആഴ്ച ദിനംപ്രതി 2.64 ലക്ഷം ടെസ്റ്റുകൾ നടത്തി. പക്ഷെ രോഗവ്യാപനം തടയാനാവുന്നില്ല. 3.40 ലക്ഷംരോഗികളും 26500 മരണങ്ങളും റിപ്പോർട്ട് ചെയ്യപെട്ട ന്യൂയോർക്കിന് ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റിങ് നിരക്ക് (57693/one million) ആണുള്ളത്. ഇന്ത്യയുടേത് 630/one million ആണെന്ന് ഓർക്കുക. 2020 മെയ് 15 ന് ന്യൂയോർക്ക് മെല്ലെ തുറക്കാൻ ഗവർണ്ണർ ആൻഡ്രു കുമോ തീരുമാനിക്കുമ്പോഴും ദിവസവും 300-500 പേർ അവിടെ മരിക്കുന്നു. കൃത്യസമയത്ത് തന്നെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയെന്ന് വാദിക്കുന്ന മിക്ക രാജ്യങ്ങളിലും രോഗവ്യാപനനിരക്ക് വർദ്ധിക്കുകയാണ്(കാനഡ, തുർക്കി, റഷ്യ...). ഒരുപക്ഷെ എല്ലായിടത്തും ജനുവരിയിൽ ലോക്ക്ഡൗൺ ചെയ്തിരുന്നെങ്കിൽ വുഹാനിലെപ്പോലെ മികച്ചഫലം(?) ലഭിച്ചേനെ. പക്ഷെ ആ സമയത്ത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണെന്ന കാര്യത്തിൽപോലും ലോകസമൂഹത്തിന് തീർച്ചയുണ്ടായിരുന്നില്ല. വുഹാനിലേതുപൊലൊരു ലോക്കഡൗൺ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അചിന്ത്യവും.
(9) രോഗവ്യാപനം മിക്ക രാജ്യങ്ങളും ന്യൂനീകരിച്ച് കാണിക്കുന്നു(under reporting) എന്ന് പകൽപോലെ വ്യക്തമാണ്. അതവരുടെ കുറ്റമല്ല, മറിച്ച് അതേ സാധ്യമാകൂ. രോഗവ്യാപനം വർദ്ധിക്കുന്നു എന്ന നിഗമനത്തിലെത്തുന്നത് സാമ്പിൾ ടെസ്റ്റിങ് ഫലത്തിന്റെ അടിസ്ഥാനത്തിലാണ്. Sample testing results well can be the tip of the ice berg. അരി വെന്തോ എന്നറിയാൻ ഒന്നോ രണ്ട് വറ്റ് എടുത്തു നോക്കിയാൽ മതിയാകും. There, the data is somewhat homogeneous and representative in character. കോവിഡ്രോഗം സംബന്ധിച്ച് അത്തരത്തിൽ ഏക താനതയുള്ള ഡേറ്റ ലഭിക്കാൻ സാധ്യതയില്ല. ഇന്ത്യയിൽ ICMR നിരീക്ഷണം അനുസരിച്ച് രോഗബാധിതരിൽ 69-80% പേർക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ല. ഒരു ദിവസം ആയിരംപേർക്ക് രോഗം വന്നു പറയുമ്പോൾ അതിനർത്ഥം ചെറിയൊരു സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയ ഫലമാണ്. അതിന്റെ 7 മുതൽ നൂറ് ഇരട്ടിവരെ കോവിഡ് രോഗികൾ സമൂഹത്തിലുണ്ടാവാം. വന്നുപോയവരും വന്നിട്ടറിയാത്തവരും നിരവധിയുണ്ടാകാം. 'കോവിഡ് വിമുക്തം' എന്നൊക്കെ പറയുന്നതിലും ഇത്രയും ആധികാരികത കണ്ടാൽ മതിയാകും.
(10) രോഗവ്യാപനത്തോത് ന്യൂനീകരിച്ച് കാണിക്കുമ്പോൾ(under reporting) മറുവശത്ത് മരണനിരക്ക് പെരുപ്പിച്ച് കാണിക്കുന്നു(over reporting). ഒരുലക്ഷം രോഗികളിൽ 5000 പേർ മരിച്ചാൽ മരണനിരക്ക് 5% ആണ്. പക്ഷെ രോഗികളുടെ യഥാർത്ഥ് കണക്ക് ഒരു കോടിയാണെങ്കിലോ? അപ്പോഴും മരണം 5000 മാത്രം! കോവിഡ് മരണങ്ങളിൽ നല്ലൊരു ശതമാനവും കോവിഡ് രോഗംമൂലം ഉണ്ടായവ അല്ല. മരിച്ചവർ കോവിഡ് പോസിറ്റീവായിരുന്നു എന്നുമാത്രം. കേരളത്തിലെ നാല് മരണങ്ങൾതന്നെ ഉദാഹരണം. പലരിലും കോവിഡ് ഒരു പ്രകോപനം(trigger) മാത്രമായിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കാത്തവരെയും സംശയത്തിന്റെ പേരിൽ കോവിഡ് മരണപട്ടികയിൽ പെടുത്തുകയാണ് മിക്ക യൂറോപ്യൻരാജ്യങ്ങളും ചെയ്യുന്നത്. രോഗം രൂക്ഷമായ അമേരിക്കയിൽപോലും വെന്റിലേറ്ററുകൾ അധികപ്പറ്റായി കിടക്കുന്നു. ഏപ്രിൽ മധ്യംവരെ മൊത്തംകോവിഡ് മരണങ്ങളുടെ 14 ശതമാനത്തിന് മാത്രമാണ് ഇറ്റലിയിൽ കോവിഡ് മരണമൂലം എന്ന സർട്ടിഫിക്കറ്റ് കൊടുത്തത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് മരണനിരക്ക് കാണിക്കുന്ന ബൽജിയത്തിലാകട്ടെ, കെയർഹോമുകളിലുണ്ടായ 3500 'കോവിഡ് മരണങ്ങൾ' പ്രാരംഭ ടെസ്റ്റിംഗുംപോലും നടത്തി സ്ഥിരീകരിച്ചവയല്ല. കേവല അനുമാനത്തിന്റെ അടിസ്ഥാനത്തിൽ അവരെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് അവിടെ മരണനിരക്ക് ഇത്രയുമധികം (16%) ഉയരാൻ കാരണം. ഇതിനെതിരെ ബൽജിയത്തിനുള്ളിൽതന്നെ പ്രതിഷേധമുണ്ട്. ഈ അനാവശ്യ സുതാര്യത അന്തർദേശീയ തലത്തിൽ രാജ്യത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്നാണ് വാദം.
(11) കൂട്ടപ്രതിരോധം(herd immunity) സംബന്ധിച്ച് നടത്തുന്ന പല പ്രവചനമാതൃകകളിലും നിഗമനങ്ങളിലും ഇത്തരം സാമ്പിൾ സർവെ ഫലങ്ങളാണ് ആധാരമാക്കിയിട്ടുള്ളത്. സമൂഹത്തിലെ രോഗവ്യാപനനിരക്ക് വൻതോതിൽ ന്യൂനീകരിക്കുകയും മരണനിരക്ക് പെരുപ്പിക്കുകയും ചെയ്യുമ്പോൾ അത്തരം കണക്കുകൾ മാനദണ്ഡമാക്കി ഉണ്ടാക്കുന്ന പ്രവചന മാതൃകകൾക്കും ഇതേ സ്വാഭാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഉദാഹരണമായി 3.5% മരണനിരക്കുമായി 56000 പേർക്ക് രോഗം ബാധിച്ച ഇന്ത്യയിൽ 60-70% പേർക്ക് രോഗബാധയുണ്ടായി കൂട്ടപ്രതിരോധം ലഭിക്കണമെങ്കിൽ എത്രപേർ മരിക്കും എന്നൊക്കെ കണക്കുകൂട്ടുന്നത് യാഥാർത്ഥ്യപരമല്ല. മിക്കപ്പോഴും അവ നൽകുന്നത് ഒരു ഭീതിവ്യാപാരകണക്ക് (fear mongering figures) ആയിരിക്കും. ഇനിയും നമുക്ക് അറിയാനാവാത്ത പല ഘടകങ്ങളും(unknown factors) ഈ പകർച്ചവ്യാധിക്കുണ്ട്. നീണ്ടകാലം കാത്തിരുന്ന് വിധി പറയുന്നതാവും ഉചിതം.
(12) ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതുമൂലം രോഗം പടർന്നു എന്നൊക്കെയുള്ള വാർത്തകൾ യുക്തിസഹമല്ല. ഏപ്രിൽ 24 ന് ഇളവുകൾ വന്ന കോട്ടയം ജില്ലയിൽ തുടർന്നുള്ള മൂന്നുനാല് ദിവസം കേസുകൾ വന്നത് ഇളവുകൾ മൂലമാണെന്ന വാദം ഉയർന്നിരുന്നു. കോവിഡ് രോഗം സോഡാക്കുപ്പി പൊട്ടിത്തെറിക്കുന്നത് പോലെ സംഭവിക്കുന്ന ഒന്നല്ല. ഇൻകുബേഷൻ ഘട്ടം 5 മുതൽ 14 ദിവസം വരെയാണ്. ലോക്ക്ഡൗണിൽ ഇളവുകൾ വന്ന് തൊട്ടടുത്ത ദിവസങ്ങളിൽ പോസിറ്റീവാകുന്ന കേസുകൾ ലോക്ക്ഡൗൺകാലത്തുള്ള രോഗം തന്നെയാണ് എന്ന കരുതുന്നതാണ് കൂടുതൽ യുക്തിസഹം. പോസിറ്റീവ് കേസുകളുടെ എണ്ണം ടെസ്റ്റിങ് നടത്തുന്നതനുസരിച്ച് വർദ്ധിക്കും.
(13) കോവിഡ് ജീവൻ അപഹരിക്കുമ്പോൾ ലോക്ക്ഡൗണിന് കൊടുക്കേണ്ടി വരുന്ന വില ജീവനുകൾ മാത്രമല്ല. സമൂഹത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഉപരിവർഗ്ഗത്തിന് ലോക്ക്ഡൗൺ ഒരു വിഷയമല്ല. ലോക്ക്ഡൗൺമൂലം ജീവിതം വഴിമുട്ടിയ ഭൂരിപക്ഷത്തിന്റെയും വികാരവിചാരങ്ങൾ ന്യൂസ് റൂമുകളിലും പത്രത്താളുകളിലും ഭരണത്താവളങ്ങളിലും നിർദ്ദയം ചവിട്ടിമെതിക്കപെടുകയാണ്. പ്രഖ്യാപിത മനുഷ്യസ്നേഹികളും നന്മമരങ്ങളും സംവിധാനംചെയ്യുന്ന ഒളിയുദ്ധവും തെറിവിളിയും വിദ്വേഷപ്രകടനവും ഭയന്ന് മിണ്ടാതിരിക്കാൻ മിക്കവരും ശീലിച്ചു തുടങ്ങിയിരിക്കുന്നു. സ്വദേശത്ത് തിരിച്ചെത്താനായി നൂറ് കണക്കിന് കിലോമീറ്ററുകൾ നടന്ന് തളർന്ന് റോഡിൽ വീണു മരിച്ചവരും വീടെത്താനുള്ള പാച്ചിലിൽ തീവണ്ടി ചതച്ചരച്ചവരും അടച്ചിട്ട ഫാക്ടറിയിൽ നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ജീവൻ വെടിഞ്ഞവരും മാത്രമല്ല ലോക്ക്ഡൗണിന്റെ ഇരകൾ. ജീവിക്കാനുള്ള അവകാശം നിഷേധിക്കപെട്ട് ഇഞ്ചിഞ്ചായി നിസ്സാരവൽക്കരിക്കപെടുന്ന രാജ്യത്തെ മഹാഭൂരിപക്ഷവും അതിന്റെ നേർസാക്ഷ്യപത്രമാണ്. അടി കാര്യമായി നടക്കുന്നുണ്ട്, വടി ഒടിഞ്ഞു തുടങ്ങി, പാമ്പിന് കൊള്ളുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- 'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്