അനിൽ എന്ന സംവിധായകൻ 'അവർണ്ണ'ജാതിയിൽ പെട്ടയാളായിരുന്നെങ്കിൽ ഈ സംഭവത്തിന് സാധ്യതയുണ്ടോ; ബീനീഷ് 'സവർണ്ണ'ജാതിയിൽ പെട്ട ആളായിരുന്നെങ്കിൽ സാധ്യതയുണ്ടോ; ബിനീഷിന്റെ സ്ഥാനത്ത് കുറെക്കൂടി സ്റ്റാർഡം ഉണ്ടായിരുന്ന 'സവർണ്ണേതര'നായിരുന്നുവെങ്കിൽ ഈ സംഭവത്തിന് സാധ്യതയുണ്ടോ; ജാതിയുണ്ടെന്ന് സ്ഥാപിച്ചാലേ ജാതിവെറിയർക്ക് ജാതിജിഹാദ് നടത്താനാവൂ; ഈ സമൂഹത്തിന് ഒരവസരം നൽകുമോ? സി. രവിചന്ദ്രൻ എഴുതുന്നു
സി.രവിചന്ദ്രൻ
ഈ സമൂഹത്തിന് ഒരവസരം നൽകുമോ?
(Will You Give This Society A Chance?)
(1) കുറഞ്ഞ തോതിലെങ്കിലും ജാതിയനുഭവങ്ങളും ജാതിസംഭവങ്ങളും കേരളത്തിലും അരങ്ങേറുന്നുണ്ട്. സൂക്ഷ്മപരിശോധന നടത്തിയാൽ കുറെക്കൂടി തപ്പിയെടുക്കാം. ജാതിസ്കാനറും വ്യാഖ്യാനഫാക്ടറിയും കൈവശമുണ്ടെങ്കിൽ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാണ്. പക്ഷെ വ്യാജനിർമ്മിതികൾ അരുത്. കുറെയേറെ രോഗവിമുക്തി നേടിയ സമൂഹമാണിതെന്ന കാര്യം മറക്കരുത്. കഷ്ടപെട്ട് സമ്പാദിച്ച നേട്ടമാണിത്. സ്വന്തം കാര്യലാഭത്തിനായി എല്ലാം വെള്ളത്തിലെറിയരുത്. കേരളസമൂഹത്തെ വീണ്ടും ഇരുട്ടിലാഴ്ത്തരുത്. അനിൽ-ബീനീഷ് (സംവിധായകന്-നടൻ) സിനിമാറ്റിക് വിഷയം സംബന്ധിച്ച് രണ്ടു ദിവസമായി വന്ന ചർച്ചയിൽ പങ്കെടുത്ത് എഴുതിയ കാര്യങ്ങൾ താഴെകൊടുക്കുന്നു.
(2) സംഭവത്തിലെ നടനെയും സംവിധായകനേയും അറിയില്ല, സിനിമകളും കണ്ടിട്ടില്ല. പതിവുപോലെ ഈ വിഷയവും ഒരു വ്യാജ 'ജാത്യാനുഭവനിർമ്മിതി' (caste incident/experience) ആണെന്ന് തെളിഞ്ഞതിൽ അത്ഭുതമൊന്നുമില്ല. ഇമ്മാതിരി പലതരം ജാതിയനുഭവങ്ങളുടെ ഒപ്പിച്ചെടുക്കലും ചീറ്റലും കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി കേരളത്തിൽ നാം കാണുന്നുണ്ട്. 'അനുഭവവും കെട്ടുകഥകളും' എന്ന പ്രഭാഷണത്തിൽ ഇത്തരം ചില നിർമ്മിതികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കുറെ തെറ്റിദ്ധാരണകൾ, ഷോമാൻഷിപ്പ്, പരദൂഷണം, ജാതി മദനിമാരുടെ സൈബർ പൊങ്കാല ഇത്യാദി ഐറ്റങ്ങളാണ് അറിഞ്ഞിടത്തോളം ഇവിടെയും ചേരുവകൾ.
(3) ആദ്യത്തെ വാദം നോക്കൂ, ഇപ്പോഴും ജാതിവിവേചനം കേരളത്തിൽ ശക്തമാണ്-അതുകൊണ്ട് ജാതിസംവരണം തുടരണം, മറിച്ച് പറയുന്നവരെ പച്ചയ്ക്കിടണം എന്ന വാദമാണ്. ജാതി വിവേചനം ഉണ്ടെങ്കിൽ അത് ജാതി സംവരണത്തെ സാധൂകരിക്കുന്നത് എങ്ങനെയാണ്? 84 വർഷമായി കേരളത്തിൽ ജാതിസംവരണം ആചരിക്കുന്നു. എന്നിട്ടും ജാതിവിവേചനത്തിന് കുറവില്ല എങ്കിൽ ജാതിസംവരണം ജാതിബോധം നിലനിർത്തുന്നു അല്ലെങ്കിൽ വർദ്ധിപ്പിക്കുന്നു എന്നല്ലേ അർത്ഥം? കാരണം ഈ കാലഘട്ടത്തിൽ മറ്റുള്ള ഒട്ടുമിക്ക സാമൂഹികവിവേചനങ്ങളും പൂർണ്ണമായി അവസാനിക്കുകയോ കാര്യമായി ദുർബലപെടുകയോ ചെയ്തിട്ടുണ്ട്. അവയൊന്നും സംവരണം നൽകി സംരക്ഷിക്കപ്പെട്ടിരുന്നില്ല. ജാതി അങ്ങനെയല്ല, അത് സംവരണം നൽകി സംരക്ഷിക്കപ്പെട്ടു-അതുകൊണ്ട് വർദ്ധിച്ചു നിലനിൽക്കുന്നു എന്നല്ലേ ഈ വാദത്തിൽ നിന്ന് തെളിയുന്നത്? എത്രവലിയ സെൽഫ് ട്രോളാണിത്.
(4) ജാതിസംവരണം പ്രാതിനിധ്യമാണെന്ന് പറഞ്ഞു നിൽക്കുക-കണക്കെടുക്കെടുപ്പോ പുനഃപരിശോധനോ അനുവദിക്കാതിരിക്കുക- ജാതിസംവരണം ജാതിവിവേചനവുമായി ബന്ധപെട്ടതല്ലെന്ന് പരസ്യമായി വാദിക്കുക- അതേസമയം ജാതിയനുഭവങ്ങൾ പടച്ചുണ്ടാക്കി അത് ജാതിസംവരണത്തിന് സാധൂകരണമായി പ്രസരിപ്പിക്കുക. എല്ലാ ജാതികൾക്കും സംവരണമായതോടെ സർവ ജാതിടീമുകൾക്കും ആകെ കിളിപോയ അവസ്ഥയാണ്. സാമ്പത്തിക സംവരണപ്രേമികളായ വൈരുദ്ധ്യാത്മക പ്രഭുക്കന്മാരായാലും കട്ടജാതിസംവരണസ്നഹികളായ ജാതിവെറി ടീമുകളായാലും.. എന്തിനെയാണ് അനുകൂലിക്കാൻ ശ്രമിക്കുന്നത്-എന്തിനെയാണ് എതിർക്കാൻ ശ്രമിക്കുന്നത് എന്നുംപോലും തിരിച്ചറിയാനാവാത്ത ശോച്യാവസ്ഥ. ജാതി ഇല്ലെന്നു പറഞ്ഞാൽ ജാതി ഇല്ലാതാകുമോ.. കുക്കുക്കു.. കക്കക്ക തുടങ്ങി പ്ലേ സ്കൂൾ നിലവാരമുള്ള ചോദ്യങ്ങളുന്നയിച്ച് അതിന് സാങ്കൽപ്പിക ഉത്തരങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നവർ കേരളസമൂഹത്തിന് ഏൽപ്പിക്കുന്ന പരിക്കുകളെ കുറിച്ച് തിരിച്ചറിയുമ്പോഴേക്കും ഒരു സമൂഹം എന്ന നിലയിൽ നാം ഏറെ പിന്നോട്ടടിക്കപ്പെട്ടിരിക്കും.
(5) വിവേചനം ഉള്ളതുകൊണ്ട് പ്രാതിനിധ്യം ഇല്ലെന്നോ പ്രാതിനിധ്യം ഉള്ളതുകൊണ്ട് വിവേചനം ഇല്ലെന്നോ തെളിയുന്നില്ല എന്ന ലളിതസത്യം പോലും അംഗീകരിക്കാൻ കഴിയാത്തവരുണ്ടോ? ജാതിസംവരണം പ്രാതിനിധ്യമാണെന്ന് പറയുക-കണക്കെടുക്കാൻ അനുവദിക്കാതിരിക്കുക. ജാതിസംവരണം ജാതിവിവേചനവുമായി ബന്ധപെട്ടതല്ലെന്ന് പരസ്യമായി വാദിക്കുക-അതേസമയം ജാതിയനുഭവങ്ങൾ പടച്ചുണ്ടാക്കി അത് ജാതിസംവരണത്തിന് സാധൂകരണമായി പ്രസരിപ്പിക്കുക. എല്ലാ ജാതികൾക്കും സംവരണമായതോടെ സർവ ടീമുകൾക്കും ആകെ കിളിപോയ അവസ്ഥയാണ്. സാമ്പത്തിക സംവരണപ്രേമികളായ ഇടതു പ്രഭുക്കന്മാരായാലും കട്ടജാതിസംവരണസ്നഹികളായ ജാതിവെറി ടീമുകളായാലും.. എന്തിനെയാണ് അനുകൂലിക്കാൻ ശ്രമിക്കുന്നത്-എന്തിനെയാണ് എതിർക്കാൻ ശ്രമിക്കുന്നത് എന്നുംപോലും തിരിച്ചറിയാനാവാത്ത ശോച്യാവസ്ഥ. ജാതി ഇല്ലെന്നു പറഞ്ഞാൽ ജാതി ഇല്ലാതാകുമോ.. കുക്കുക്കു.. കക്കക്ക തുടങ്ങി പ്ലേസ്കൂൾ നിലവാരമുള്ള ചോദ്യങ്ങളുന്നയിച്ച് അതിന് സാങ്കൽപ്പിക ഉത്തരങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നവർ കേരളസമൂഹത്തിന് ഏൽപ്പിക്കുന്ന പരിക്കുകളെ കുറിച്ച് തിരിച്ചറിയുമ്പോഴേക്കും ഒരു സമൂഹം എന്ന നിലയിൽ നാം ഏറെ പിന്നോട്ടടിക്കപ്പെട്ടിരിക്കും.
(6) ഏതൊരു സാമൂഹികവിഷയവും ഏകദേശ കൃത്യതയോടെ വിലയിരുത്താനാവും. അതിന് ഏറ്റവുമധികം സഹായിക്കുന്നത് സയൻസിന്റെ രീതി ശാസ്ത്രവും സാമാന്യ യുക്തിയുടെ പ്രയോഗവമാണ്. പൂർണ്ണ കൃത്യത സയൻസിൽ പോലും സാധ്യമല്ലല്ലോ. സാമാന്യമായ റിഡക്ഷനിഷം തന്നെ നോക്കാം. ഏതൊരു സംഭവത്തിന്റെയും കാര്യകാരണബന്ധം ( cause and effect) വിലയിരുത്താനായി അതിന്റെ നിർമ്മിതിസാഹചര്യവും നിർമ്മിതി ഘടകങ്ങളും കണ്ടെത്തണം. എന്തൊക്കെ ചേർന്നാണ് ഒരു സംഭവം ഉണ്ടായിരിക്കുന്നത് എന്നതാണ് ചോദ്യം. നിർമ്മിതിഘടകങ്ങളിൽ ഏതെല്ലാം മാറ്റിയാലാണ് നിർമ്മാണം/സംഭവ്യത (construction/eventuality) ദുർബലപ്പെടുന്നത് എന്നു പരിശോധിക്കുക. നിർമ്മിതിയെ ഏറ്റവുമധികം ദുർബലപ്പെടുത്തുന്ന അഭാവങ്ങളായിരിക്കും മുഖ്യ കാരണങ്ങൾ. ഏക കാരണം (single cause) ഉണ്ടാവില്ല. പക്ഷെ മുഖ്യകാരണങ്ങൾ ഉണ്ടാവും. ഈ വിഷയത്തിൽ ജാതിയാണോ മുഖ്യഘടകം എന്നറിയാൻ വകുപ്പുണ്ട്. ഈ സംഭവത്തിലെ നിർമ്മിതിസാഹചര്യങ്ങളിൽ ഓരോന്നായി സാങ്കൽപ്പികമായി നീക്കംചെയ്യുക. ഏത് നീക്കുമ്പോഴാണ് സംഭവം അസാധ്യമാകുന്നത്? ആ സാഹചര്യം/ഘടകം ആയിരിക്കും ആ സംഭവത്തിന്റെ നിർമ്മിതികാരണങ്ങളിൽ പ്രധാനം.
(7) സഹായകരമായ ഒരു ചിന്താപരീക്ഷണം: രണ്ടു കൂട്ടരും പറയുന്നത് വിശ്വസിക്കേണ്ടതില്ല. പകരം ചോദിക്കുക-അനിൽ എന്ന സംവിധായകൻ 'അവർണ്ണ'ജാതിയിൽ പെട്ടയാളായിരുന്നെങ്കിൽ ഈ സംഭവത്തിന് സാധ്യതയുണ്ടോ? ബീനീഷ് 'സവർണ്ണ'ജാതിയിൽ പെട്ട ആളായിരുന്നെങ്കിൽ സാധ്യതയുണ്ടോ?
ബിനീഷിന്റെ സ്ഥാനത്ത് കുറെക്കൂടി സ്റ്റാർഡം ഉണ്ടായിരുന്ന'സവർണ്ണേതര'നായിരുന്നുവെങ്കിൽ (ഉദാ-മമ്മൂട്ടി, ഫഹദ്, മുകേഷ് etc) ഈ സംഭവത്തിന് സാധ്യതയുണ്ടോ? കോളജ് യൂണിയൻ ടീം സൂപ്പർ പരദൂഷണ-തമ്മിലടി മേക്കേഴ്സ് അല്ലെങ്കിൽ സാധ്യതയുണ്ടോ?....ഉത്തരങ്ങൾ സമാഹരിക്കുക. പ്രശ്നത്തിന്റെ ശരിയായ കാരണങ്ങൾ മുൻഗണനാക്രമത്തിൽ പുറത്തുവരും. ജാതി അപ്രസക്തമായാലും ഏത് ജാതിയിൽ പെട്ടവരാണ് കഥാപാത്രങ്ങളെങ്കിലും ഈ സംഭവത്തിന് സാധ്യതയുണ്ട് എന്നു വ്യക്തമാകും. പക്ഷെ ജാതിയുണ്ടെന്ന് സ്ഥാപിച്ചാലേ ജാതിവെറിയർക്ക് ജാതിജിഹാദ് നടത്താനാവൂ എന്നു മാത്രം. തങ്ങൾക്ക് വളരാനാവില്ല എന്ന പിടിവാശിയല്ല സമൂഹത്തെ ഒരുതരത്തിലും രോഗവിമുക്തിനേടാൻ സമ്മതിക്കില്ലെന്ന ദുശാഠ്യമാണ് ഈക്കൂട്ടരെ കേരളത്തിൽ ഒരു സ്വതന്ത്രസമൂഹ നിർമ്മിതിക്ക് മുമ്പിലുള്ള വമ്പൻ ഭീഷണികളിലൊന്നായി മാറ്റുന്നത്. ആതുരതകൾ ആസുരമായി ആഘോഷിക്കരുത്. Kindly give this society a chance.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍