Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് വാക്‌സിൻ പൂനയിലെ സിറം ഇൻസ്റ്റിട്യൂട്ടിൽ വെച്ച് പൂജിച്ചിട്ടാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതത്രെ; ഹലാൽ ഇറച്ചിക്കെതിരെയും മറ്റും മതപരമായി പ്രതിഷേധിക്കുന്നവർ ഈ പൂജയെക്കുറിച്ച് എന്തുപറയുന്നു? സി രവിചന്ദ്രൻ എഴുതുന്നു

കോവിഡ് വാക്‌സിൻ പൂനയിലെ സിറം ഇൻസ്റ്റിട്യൂട്ടിൽ വെച്ച് പൂജിച്ചിട്ടാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതത്രെ; ഹലാൽ ഇറച്ചിക്കെതിരെയും മറ്റും മതപരമായി പ്രതിഷേധിക്കുന്നവർ ഈ പൂജയെക്കുറിച്ച് എന്തുപറയുന്നു? സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

 വാക്‌സിൻ മമ്മൂഞ്ഞിസം

ക്‌സഫോഡിൽ നിന്ന് ഇറക്കുമതി ചെയ്ത കോവിഡ് വാക്‌സിൻ പൂനയിലെ സിറം ഇൻസ്റ്റിട്യൂട്ടിൽ വെച്ച് പൂജിച്ചിട്ടാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതത്രെ. What the dash- ഈ പൂജിച്ച വാക്‌സിനാണ് അവിശ്വാസികളും അന്യമതവിശ്വാസികളും സ്വീകരിക്കേണ്ടത്! എന്നാ നിർബന്ധം! എന്നാ കരുതൽ! ഇത്തരം മതകോപ്രായങ്ങളിൽ വിശ്വസിക്കാത്തവർ വാക്‌സിൻ ഉപയോഗിക്കും, ഉപയോഗിക്കണം. അതവരുടെ വകതിരിവ്. ഇമ്മാതിരി മമ്മൂഞ്ഞ് കോപ്രായങ്ങൾ കാട്ടിക്കൂട്ടിയതുകൊണ്ട് വാക്‌സിന്റെ ഗുണനിലവാരമോ സുരക്ഷയേയോ ഒരു വിധത്തിലും ഹനിക്കപെടുന്നില്ല എന്നവർക്കറിയാം.

ഹലാൽ ഇറച്ചിക്കെതിരെയും ഹലാൽ മന്ത്രത്തിനെതിരെയും മതപരമായി പ്രതിഷേധിക്കുന്നവർ ഈ പൂജയെക്കുറിച്ച് എന്തുപറയുന്നു? ഇത് ചക്കര, മറ്റേത് മാലിന്യം എന്നാണോ? നിങ്ങളുടെ അന്ധവിശ്വാസങ്ങളും പൂജമന്ത്രാദികളും കഴിഞ്ഞേ വാക്‌സിൻപോലും എല്ലാവരും ഉപയോഗിക്കാവൂ എന്ന മതശാഠ്യം ചപലമാണ്. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് ഹലാൽ മന്ത്രത്തെയും ബിസ്മിയേയും അപഹസിക്കാൻ എന്തവകാശം? മതവിശ്വാസികളുടെ ഇത്തരം ദുർവാശികളും ശാഠ്യങ്ങളും ഉപേക്ഷിക്കണം.

എന്തിനെയും കയറിയങ്ങ് പൂജിച്ചുകളയും എന്ന നിർബന്ധം ശരിയല്ല. തറ പരിപാടിയാണത്. വാക്‌സിൻ എടുക്കാൻപോകുന്നതിന് മുമ്പ് വേണമെങ്കിൽ വ്രതമെടുക്കുകയോ തലകുത്തി പ്രാർത്ഥിക്കുകയോ പാലുംപൂവും ഒഴുക്കി പൂജിക്കുകയോ ചെയ്തുകൊള്ളൂ. മനോവിഹ്വലതയെങ്കിലും അത് നിങ്ങളുടെ ഭരണഘടനാപരമായ അവകാശം. പക്ഷെ പൊതുഇടങ്ങളിലേക്ക് ഇത്തരം മതകോപ്രായങ്ങൾ വലിച്ചിഴയ്ക്കരുത്, എല്ലാവരിലും നിർബന്ധപൂർവം അടിച്ചേൽപ്പിക്കരുത്. അത് അങ്ങേയറ്റം പരിഹാസ്യവും ഭരണഘടനാവിരുദ്ധവുമായ കാര്യമാണ്. This is a secular country. പൂജിക്കാത്ത വാക്‌സിൻ ഉണ്ടോ? ഉണ്ടെങ്കിൽ രണ്ട് ഡോസ് പോരട്ടെ എന്നു മറ്റുള്ളവരെകൊണ്ട് പറയിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP