Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമുദ്രാന്തർഭാഗത്ത് മുഴുവൻ ഇരുട്ടാണോ? ഉത്തരം എപ്പോൾ എവിടെ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു; ഇരുട്ട് മാത്രം എന്ന് വാദിച്ചാൽ അത് 110% തെറ്റാണ്; ആഴക്കടലിലെ വെളിച്ചവും ജീവിതവും: സി രവിചന്ദ്രൻ എഴുതുന്നു

സമുദ്രാന്തർഭാഗത്ത് മുഴുവൻ ഇരുട്ടാണോ? ഉത്തരം എപ്പോൾ എവിടെ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു; ഇരുട്ട് മാത്രം എന്ന് വാദിച്ചാൽ അത് 110% തെറ്റാണ്; ആഴക്കടലിലെ വെളിച്ചവും ജീവിതവും: സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

(1) സമുദ്രാന്തർഭാഗത്ത് മുഴുവൻ ഇരുട്ടാണോ? ഉത്തരം എപ്പോൾ എവിടെ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു. ചന്ദ്രികാരഹിതമായ രാത്രിയിൽ കടലിന്റെ ഉപരിതലത്തിൽപോലും ഇരുട്ടായിരിക്കും. അപ്പോൾ അടിത്തട്ടിൽ എന്തായിരിക്കും എന്നൂഹിക്കാം. പകൽസമയത്ത് സമുദ്രത്തിന്റെ അടിത്തട്ടിൽ 'ഇരുട്ടിന് മേൽ ഇരുട്ടാ'ണോ? അല്ലെന്നും പറയാം ആണെന്നും പറയാം. പല സമുദ്രഭാഗങ്ങളിലും അടിത്തട്ടിന്റെ ആഴം വ്യത്യാസപെട്ടിരിക്കും. അടിത്തട്ട് തന്നെ പുറത്തുനിന്ന് കാണാവുന്ന സമുദ്രഭാഗങ്ങളുണ്ടാവും. അടിത്തട്ടിലേക്ക് പോകുമ്പോൾ ഇരുണ്ട് പോവുക സ്വാഭാവികമാണ്. കാരണം ഈ പ്രപഞ്ചത്തിന്റെ സ്ഥായിയ ഭാവം ഇരുട്ടും തണുപ്പുമാണ്(dark n' cold). ചൂടാക്കാനും പ്രകാശംവിതറാനും സ്രോതസ്സുകൾ ഇല്ലെങ്കിൽ എല്ലായിടത്തും ഇരുട്ടും തണുപ്പും മാത്രമേ ഉണ്ടാവൂ. ie പ്രകാശസ്രോതസ്സുകളുടെ (eg-the Sun) അഭാവത്തിൽ കടലിന്നകത്തും പുറത്തും ഇരുട്ടായിരിക്കും.

(2) സമുദ്രത്തിന്റെ അടിത്തട്ടിനെ കുറിച്ച് പറയുമ്പോൾ അവിടെയുണ്ടാകാനിടയുള്ള ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും കാര്യം പറയണം. ഇരുട്ട് മാത്രം എന്ന് വാദിച്ചാൽ അത് 110% തെറ്റാണ്. ആധുനികലോകത്ത് അങ്ങനെയാരും പറയുമെന്നു തോന്നുന്നില്ല. That is false information. കടലിന്റെ അടിത്തട്ടിൽ ആകെ ഇരുട്ടാണെന്നൊക്കെ തട്ടിവിടുന്ന മത നുണകൾ ഡീബങ്ക് ചെയ്യുന്ന വീഡിയോകൾ യു-ട്യൂബിലുണ്ട്. മിറക്കുള എന്ന സീരീസ് (Miracula 2) അവതരിപ്പിക്കുന്ന സമയത്ത് ഇതുസംബന്ധിച്ച് കുറെ സ്‌ളൈഡുകൾ ഉണ്ടാക്കിയിരുന്നെങ്കിലും അവതരണത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു. ഒറ്റനോട്ടത്തിൽ തികച്ചും ബാലിശമെന്ന് ആർക്കും ബോധ്യപെടുന്ന ഒരു അവകാശവാദം ഗൗരവബുദ്ധിയുള്ള ആരും കാര്യമായി എടുക്കില്ലെന്ന് കരുതി. മതനുണകളുടെ ഭാഗമായി വിശ്വാസി സമൂഹത്തെ കബളിപ്പിക്കാനായി സ്ഥിരമായി ഉന്നയിക്കപെടുന്ന ഒട്ടും പുതുമയില്ലാത്ത, ദുർബലമായ ഒരു 'മിറക്കിൾവാദം' മാത്രമാണിത്.

(3) സമുദ്രത്തിൽ അന്തർ ജലപ്രവാഹങ്ങൾ (under water currents) ഉണ്ടെന്ന കാര്യം നാം ചെറിയ ക്ലാസുകളിൽ പഠിക്കുന്നുണ്ട്. ജലത്തിന്റെ മർദ്ദം, ഊഷ്മാവ്, പ്രതലത്തിന്റെ നിമ്‌നോന്നതി, ടെക്ടോണിക് ശക്തികൾ....എന്നിവ ഈ ജലപ്രവാഹങ്ങളുടെ ഹേതുവാകും. യൂറോപ്പിന്റെ പുതപ്പ് (The Blanket of Europe) എന്നറിയപ്പെടുന്ന ഗൾഫ് സ്ട്രീം (Gulf stream) ഉഷ്ടജലപ്രവാഹം, ലാബ്രഡോർ (Labrador) എന്ന ശീതജലപ്രവാഹം.. ഒക്കെ ഉദാഹരണങ്ങൾ. ഇവയൊക്കെ സമുദ്രത്തിന് അടിത്തട്ടിലുള്ള കൂറ്റൻ ജലപ്രവാഹങ്ങളാണ്. സമുദ്രത്തിന്റെ ഉപരിതലത്തിൽ ഉണ്ടാകുന്ന തിരമാലകളുടെ ആകൃതിയും ആവൃത്തിയും തന്നെ അന്തർജല പ്രവാഹങ്ങൾക്കും ഉണ്ടാകണമെന്നില്ല. ജൈവപ്രകാശദീപ്തി (Bio-luminescence) ജീവികൾ സമുദ്രത്തിന്റെ അടിത്തട്ടിൽ ഇരപിടിക്കുന്നതും രക്ഷപെടുന്നതുമൊക്കെ പ്രകാശം ഉപയോഗിച്ചാണ്. അതായത് വെളിച്ചം ഉപയോഗിച്ചാണ് അവിടെ ജീവിതം മുന്നോട്ടുപോകുന്നത്.

(4) സമുദ്രാന്തർഭാഗത്ത് അഗ്നിപർവത സ്‌ഫോടനങ്ങൾ ഉണ്ടാകാറുണ്ടെന്ന് നമുക്കറിയാം. കരഭാഗത്തുണ്ടാകുന്നതിലും എത്രയോ ഇരട്ടി! തിളച്ചുമറിയുന്ന ഉരുകിയ ലാവയുടെ പുറത്തേക്കുള്ള ചീറ്റൽ ഉണ്ടാക്കുന്ന പ്രകാശവും പ്രഹരശേഷിയും ഊഹിക്കാവുന്നതേയുള്ളൂ. സുനാമിയുടെ ഒരു പ്രധാനകാരണം തന്നെ ഇത്തരം സ്‌ഫോടനങ്ങളാണല്ലോ. ആറ്റങ്ങൾക്കുള്ളിലെ ന്യൂക്ലിയർ റേഡിയേഷൻ പ്രവർത്തനങ്ങളും സമുദ്രാന്തർഭാഗത്ത് പ്രകാശം വിതയ്ക്കാറുണ്ട്. പൊട്ടാസ്യം ഐസോടോപ്പ് (K-40) ന്യൂക്ലിയസിന്റെ ക്ഷയം ഉണ്ടാക്കുന്ന പ്രകാശ ഉൽസർജനം അതിലൊന്നാണ്. സെറൻകോവ് റേഡിയേഷൻ (Cerenkov radiation) എന്നാണിത് അറിയപ്പെടുന്നത്. കോസ്മിക് രശ്മികൾ (cosmic rays) സൃഷ്ടിക്കുന്ന പ്രകാശമാണ് മറ്റൊരു സ്രോതസ്സ്. വളരെ അസാധാരമായ മറ്റൊരു ദീപ്തിയാണ് ഹൈഡ്രോതെർമൽ ദ്വാരങ്ങൾ(hydrothermal vents)സൃഷ്ടിക്കുന്നത്. ഈ ദ്വാരമുഖങ്ങളിൽ താപനില പലപ്പോഴും 250-400 ഡിഗ്രി വരെ ഉണ്ടാവും. ചുരുക്കത്തിൽ സമുദ്രാന്തർഭാഗത്ത് വെളിച്ചവും ഇരുട്ടും ജീവിതവും ഒക്കെ കണ്ടെത്താനാവും. ഏത് രാത്രിയിലും അതാണവസ്ഥ.

For further reading: 1. https://agupubs.onlinelibrary.wiley.com/.../1999RG000071
2. https://earthobservatory.nasa.gov/.../waves-above-and...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP