Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറ്റവും നല്ല കോവിഡ് പാക്കേജ് അവതരിപ്പിച്ചത് ബംഗ്ലാദേശാണ്; കേരളവും ഇന്ത്യയും പിന്തുടരേണ്ട മാതൃക ഇതാണ്; അല്ലാതെ ഉടായിപ്പ് മൊറട്ടോറിയം അല്ല....ആരോട് പറയാൻ ..ആര് കേൾക്കാൻ: ബൈജു സ്വാമി എഴുതുന്നു

ഏറ്റവും നല്ല കോവിഡ് പാക്കേജ് അവതരിപ്പിച്ചത് ബംഗ്ലാദേശാണ്; കേരളവും ഇന്ത്യയും പിന്തുടരേണ്ട മാതൃക ഇതാണ്; അല്ലാതെ ഉടായിപ്പ് മൊറട്ടോറിയം അല്ല....ആരോട് പറയാൻ ..ആര് കേൾക്കാൻ: ബൈജു സ്വാമി എഴുതുന്നു

ബൈജു സ്വാമി

 ഏറ്റവും നല്ല കോവിഡ് പാക്കേജ് ലോകത്ത് തന്നെ അവതരിപ്പിച്ചത് ബംഗ്‌ളദേശ് എന്ന 'പട്ടിണി 'രാജ്യമാണ്.

അവരുടെ garment export യൂണിറ്റുകൾ ഒട്ടു മുക്കാലും അടഞ്ഞു പോകുന്നതും ഫാക്ടറി ഉടമകൾ പാപ്പരാകുന്നതും തൊഴിലാളികൾ വഴിയാധാരമാകുന്നതും പ്രധാന മന്ത്രി ഷെയ്ഖ് ഹസീന മുൻകൂട്ടി കണ്ടു.അതുകൊണ്ട് അവർ എല്ലാ തൊഴിലാളികൾക്കും ഫാക്ടറി ഉടമകൾക്കുമായി രണ്ട് പ്രത്യേക പാക്കേജ് കൊടുത്തു.

ആദ്യ പാക്കേജിൽ എല്ലാ തൊഴിലാളികൾക്കും 3 മാസത്തെ ശമ്പളം മുൻകൂർ നൽകാൻ വെറും 2% പലിശക്ക് കടം കൊടുത്തു. ഇങ്ങനെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച ഡാറ്റാ കൊടുക്കുമ്പോൾ forbearance ആയി സർക്കാർ ഗ്യാരന്റി ബാങ്കിന് കൊടുക്കും. ഫാക്ടറി ഉടമകൾ ഇങ്ങനെ തൊഴിലാളികൾക്കു കൊടുക്കുന്ന ശമ്പളം ആറു മാസത്തിനു ശേഷം ഒരു കൊല്ലം കൊണ്ട് തവണകൾ ആയി അടച്ചു തീർത്താൽ മതി. കൂടാതെ ഈ കാലയളവിൽ തൊഴിലാളികളുടെ ശമ്പളം വെട്ടികുറക്കൽ, പിരിച്ചു വിടൽ എന്നിവ ക്രിമിനൽ കുറ്റം ആക്കി.

ഫാക്ടറി ഉടമകളുടെ ഈ കാലയളവിൽ ഉള്ള statutory ആയ എല്ലാ ചിലവുകളും ഹസീന സർക്കാർ ഒഴിവാക്കി. കൂടാതെ എല്ലാ വായ്പകളും പരിധി ഇല്ലാതെ 6 മാസം മൊറട്ടോറിയം പ്രഖ്യാപിച്ചു.അസംഘടിത തൊഴിലാളി, കൃഷിക്കാർ ഇവർക്കുള്ള സഹായം എങ്ങനെ വേണമെന്ന് തീരുമാനം എടുക്കാൻ സെൻട്രൽ ബാങ്ക്, പ്രധാന മന്ത്രി എന്നിവരുൾപ്പെടുന്ന ഒരു വിശാല സമിതിക്കു രൂപം കൊടുത്തു. മരുന്ന്, ചികിത്സ, ഭക്ഷണം എന്നിവ 3 മാസം പൂർണമായും സർക്കാരിന്റെ ചുമതല ആക്കി.

കേരളവും ഇന്ത്യയും പിന്തുടരേണ്ട മാതൃക ഇതാണ്. അല്ലാതെ ഉടായിപ്പ് മൊറട്ടോറിയം അല്ല. ആരോട് പറയാൻ ആര് കേൾക്കാൻ.

അടിക്കുറിപ്പ് - ബംഗ്ലാദേശ് ടീമുകൾക്ക് ഗൾഫിൽ പോലും വിസ കൊടുക്കാറില്ല, കഴുത്ത് മുറിച്ചു കൊല്ലുന്ന ആളുകൾ ആണ്, അവർ വൃത്തികെട്ട ജന്തുക്കൾ ആണ് എന്ന തരം കമന്റ് ഇടുന്ന ഊളകളെ മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകളുടെ ഉദ്ദേശം അറിവ് വ്യക്തികളുടെ മതം, ഭാഷ ഒന്നും പരാമർശിക്കാതെ എഴുതുക മാത്രമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP