Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ബാനറുകൾ, സ്റ്റിക്കറുകൾ, ടീഷർട്ടുകൾ, ബലൂണുകൾ എന്നിവയ്ക്കായിരിക്കും വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വലിയ വിപണി; അതിന്റെ നിർമ്മാണം ചൈന തുടങ്ങി കഴിഞ്ഞെന്നു ഒരു സംസാരമുണ്ട്! ഏതു തരത്തിലുള്ള വ്യാപാര ബഹിഷ്‌കരണവും നേരിട്ട് ബാധിക്കുക ചൈനീസ് കമ്പനികളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ; കയറ്റുമതി, ഇറക്കുമതി കണക്കുകൾ പരിശോധിച്ചാലും തിരിച്ചടി ഇന്ത്യക്കായിരിക്കും

ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ബാനറുകൾ, സ്റ്റിക്കറുകൾ, ടീഷർട്ടുകൾ, ബലൂണുകൾ എന്നിവയ്ക്കായിരിക്കും വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വലിയ വിപണി; അതിന്റെ നിർമ്മാണം ചൈന തുടങ്ങി കഴിഞ്ഞെന്നു ഒരു സംസാരമുണ്ട്! ഏതു തരത്തിലുള്ള വ്യാപാര ബഹിഷ്‌കരണവും നേരിട്ട് ബാധിക്കുക ചൈനീസ് കമ്പനികളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ; കയറ്റുമതി, ഇറക്കുമതി കണക്കുകൾ പരിശോധിച്ചാലും തിരിച്ചടി ഇന്ത്യക്കായിരിക്കും

ഡോ. സന്തോഷ് മാത്യു

ചൈനീസ് ഉത്പന്ന ബഹിഷ്‌കരണം എന്നടിച്ച ബാനറുകൾ,സ്റ്റിക്കറുകൾ,ടിഷർട്ടുകൾ ,ബലൂണുകൾ എന്നിവയ്ക്കായിരിക്കും വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വലിയ വിപണി എന്ന് കണ്ടു അതിന്റെ നിർമ്മാണം ചൈന തുടങ്ങി കഴിഞ്ഞെന്നു ഒരു സംസാരമുണ്ട്! പാതി തമാശയാണെങ്കിലും കഥയിൽ കാര്യമില്ലാതെയും ഇല്ല.അത്രമേൽ ചൈനീസ് ഉത്പന്ന വിപണി നമ്മളെ കീഴടക്കിയിരിക്കുന്നു. ഉദാഹരണത്തിന് മൊബൈൽ ഫോൺ വിപണിയിലെ താരങ്ങളായ ഷവോമി,വിവോ,റിയൽമി,ഓപ്പോ എന്നീ നാലു ചൈന കമ്പനികളാണ് ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയുടെ 76 ശതമാനവും കൈയടക്കിയിരിക്കുന്നത്.

സിനിമാ-ക്രിക്കറ്റ് താരങ്ങളോട് ചൈനീസ് ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന ആവശ്യവുമായി രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടന. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്‌സ് (സിഎഐടി) ആണ് ഇനിമുതൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനിറങ്ങരുതെന്ന് താരങ്ങൾക്ക് നിർദ്ദേശം നൽകിയത്. എന്നാൽ വലിയ ക്രിക്കറ്റ് മത്സരങ്ങളുടെ സ്പോൺസർമാർ ചൈനീസ് കമ്പനികളാണെന്നുള്ള വൈരുധ്യവും ഉണ്ട്. ചൈന ബഹിഷ്‌കരണം പറയുന്ന വാർത്ത ചാനലുകളുടെ വാർത്ത പരിപാടികൾ സ്‌പോൺസർ ചെയ്യുന്നതും ഷവോമി,വിവോ,റിയൽമി,ഒപോ പോലുള്ള ചൈനീസ് കമ്പനികളാണെന്നുള്ളതാണ് വസ്തുത!.

അതിർത്തി ംഘർഷങ്ങൾക്കുപിന്നാലെ, ചൈനീസ് കമ്പനിയുമായി ഉണ്ടാക്കിയ കരാർ റെയിൽവേ റദ്ധാക്കിയത് വലിയ പ്രതിയാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.പഞ്ചാബ് മുതൽ ജാർഖണ്ഡ് വരെയുള്ള ചരക്കുഗതാഗത ഇടനാഴി പദ്ധതിയിൽ നിന്നാണ് പ്രമുഖ ചൈനീസ് കമ്പനിയായ ചൈനാ റെയിൽവേ സിഗ്‌നൽസ് ആൻഡ് കമ്യൂണിക്കേഷൻസിനെ (സിആർഎസ്സി) ഒഴിവാക്കുന്നത്.ഇതിനുള്ള നടപടി തുടങ്ങിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശിലെ ഭാവ്പുരിൽനിന്ന് മുഗൾസരായ് വരെ 413 കിലോമീറ്ററിൽ ടെലികമ്യൂണിക്കേഷൻസ്, സിഗ്‌നലിങ് ജോലികൾക്ക് 500 കോടിയുടെ കരാറാണ് സിആർഎസ്സിയുമായി ഉള്ളത്.പല ഇന്ത്യൻ കമ്പനികൾക്കും ചൈനയിൽ ഫാക്ടറികളുണ്ട്.

ചൈനയിൽ അസംസ്‌കൃത വസ്തുക്കളുടെ മേൽ വില നിയന്ത്രണമുണ്ട്. തൊഴിൽ നിയമങ്ങൾക്കു വലിയ വിലയില്ലാത്ത ചൈനയിൽ പന്ത്രണ്ടു മണിക്കൂർ ജോലിസമയം സാധാരണമാണ്. ഫലമോ മികച്ച ഉത്പന്നം വിലക്കുറവിൽ വിപണിയിൽ എത്തിക്കാൻ അവർക്കു സാധിക്കുന്നു. ഇന്ത്യൻ കമ്പനികളെല്ലാം അടച്ചുപൂട്ടാൻ ചൈന പറയുകയാണെങ്കിൽ നമ്മക്കുണ്ടാകുന്ന നഷ്ടം വിവരണാതീതമാണ്. ചൈനീസ് ഉത്പന്നങ്ങളുടെ വിലക്കുറവ് തന്നെയാണ് ഇന്ത്യക്കാരായ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ മാർക്കറ്റായ മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ 50 ശതമാനം വാഴുന്നത് ചൈനീസ് ഉത്പന്നങ്ങളാണ്. ലാപ്ടോപ്, സ്റ്റൈബിലൈസർ, ഡയോഡ് ഇതെല്ലാം വരുന്നത് ചൈനയിൽ നിന്നാണ്. ഇന്ത്യയിലെ ഇലക്ട്രോണിക്സ് വിപണി ചൈനയുടെ കൈയിലാണെന്നുതന്നെ പറയാം.ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രധാനമായും ഇരുമ്പയിര്,കോട്ടൺ നൂൽ എന്നിവയാണ്.

സാധാരണക്കാർ ഇന്ത്യൻ ഉത്പന്നങ്ങളെന്ന് കരുതുന്ന പലതും നിർമ്മിക്കുന്നത് ചൈനയിലാണെന്നതാണ് യാഥാർത്ഥ്യം.നാം ഇന്ത്യൻ നിർമ്മിതമെന്ന കരുതുന്ന കുടകൾ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ചൈന ഇന്ത്യയെ കാണുന്നത് തങ്ങളുടെ വൻ വിപണിയായാണ്. 2018 ലെ കണക്കനുസരിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് 96 ബില്യൺ യു എസ് ഡോളറാണ്. ഇന്ത്യൻ വിപണിയിലെത്തിക്കുന്ന തങ്ങളുടെ ഉത്പന്നങ്ങളിലൂടെ ഒരു വർഷം 77 ബില്യൺ യുഎസ് ഡോളറാണ് ചൈന നേടുന്നത്. ബാക്കി 19 ബില്യൺ യുഎസ് ഡോളറാണ് ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വരുമാനം.ഇന്ത്യൻ വിപണിയിൽ നിന്ന് ചൈനയെ വിലക്കുന്നത് രണ്ട് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യക്കു മുൻപിലുള്ള ഏറ്റവും സുരക്ഷിതമായ വഴി ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുക,ചൈനീസ് ഉൽപ്പന്നത്തിന് പകരം ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുക. ഇന്ത്യൻ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ എന്നിവയൊക്കെയാണ്. ചൈനീസ് ഇതര രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക മറ്റൊരു മാർഗമാണ്. ഇത് ഒരു നീണ്ട പ്രക്രിയയാണ്. സ്വയം പര്യാപ്തമായ ഇന്ത്യയാകാൻ സമയമെടുക്കും. നിർമ്മാണ വിപ്ലവം ആരംഭിക്കാം. അത് മാത്രമാണ് ചൈനീസ് വ്യാപാര അധിനിവേശം ചെറുക്കാനുള്ള പോംവഴി.

മറ്റൊരു പ്രധാന തടസം ചൈനയിൽ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെയും ചൈനീസ് കമ്പനികളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെയും കാര്യമാണ്. ഏതു തരത്തിലുള്ള വ്യാപാര ബഹിഷ്‌കരണവും ഇവരെ നേരിട്ട് ബാധിക്കും. സാമ്പത്തികമായും സൈനികമായും ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ് ലോകത്തെ ഇന്ന് നയിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി കണക്കുകൾ പരിശോധിച്ചാൽ ബഹിഷ്‌കരണം ഇന്ത്യക്കായിരിക്കും കൂടുതൽ തിരിച്ചടിയാകുകയെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ചൈനാ ബഹിഷ്‌കരണം പ്രായോഗിക തലത്തിൽ അത്ര എളുപ്പമല്ലെന്ന് നയതന്ത്ര വിദഗ്ദ്ധർ കൂടെ കൂടെ പറയുന്നതിനും നിരവധി കാരണങ്ങളുണ്ട്.

ഉൽപന്ന നിർമ്മാണത്തിൽ ചൈനയോടു മത്സരിക്കാവുന്ന സ്ഥിതി ഉണ്ടാക്കിയെടുക്കാതെ വ്യാപാര വിലക്കുകൊണ്ടോ, താരിഫ് വർധന കൊണ്ടോ ചൈനയെ നേരിടുകയെന്ന രീതി പ്രായോഗികമല്ല. അതിർത്തി സംഘർഷം വ്യാപാരയുദ്ധമാക്കി മാറ്റരുത്. ആവശ്യാനുസരണമുള്ള ഇന്ത്യൻ ഉൽപന്നങ്ങളുടെ ലഭ്യതയും അതിന്റ സ്വീകാര്യതയും വഴിയുള്ള മറുനാടൻ ഉൽപന്ന ബഹഷ്‌കരണമാണ് ഉണ്ടാകേണ്ടത്. ശേഷിയുള്ളവരുടെ ശേഷിപ്പ് എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം രാജ്യങ്ങളുടെ ബലാബലത്തിലും പരമാർത്ഥമാണെന്ന് പറയാതിരിക്കാനാവില്ല, വ്യാപാരത്തിൽ പ്രതിയേകിച്ചും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP