Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉത്തരവ് കത്തിച്ച ജീവനക്കാരേ നിങ്ങൾ ഓർക്കണം, ഈ മഹാമാരി കാരണം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്; ഇപ്പോൾ ആറ് ദിവസത്തെ ശമ്പളമേ നിങ്ങൾക്ക് കിട്ടാത്തതുള്ളൂ; സ്ഥിതിഗതികൾ ഇതിലും രൂക്ഷമായി മുന്നോട്ട് പോകുന്ന പക്ഷം ശമ്പളം തന്നെ കിട്ടാതാകുന്ന അവസ്ഥ വന്നേക്കും; അപ്പോൾ നിങ്ങൾ എന്തെടുത്ത് കത്തിക്കും; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

മുഖ്യമന്ത്രി ഇന്ന് പറഞ്ഞതിലെ ഏറ്റവും വൈകാരികമായ വിഷയം ജീവനക്കാരുടെ ഒരു മാസത്തിലെ ആറ് ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടതിനെക്കുറിച്ചാണ്. അതിന്റെ ഉത്തരവ് പരസ്യമായി കത്തിക്കുന്ന അദ്ധ്യാപകന്മാരടക്കമുള്ള നിരവധി പേരുടെ ചിത്രങ്ങൾ കണ്ട കാര്യം അദ്ദേഹം വിഷമത്തോടെ സൂചിപ്പിച്ചു..

ആലോചിച്ചു നോക്കൂ.. എന്തൊരു അഹങ്കാരവും സമൂഹത്തോടുള്ള ധിക്കാരവുമാണ് ഇവന്മാർക്കെന്ന്.

ഉത്തരവ് കത്തിച്ച ജീവനക്കാരേ നിങ്ങൾ ഓർക്കണം, ഈ മഹാമാരി കാരണം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്, കൂലി വേലക്കാരുണ്ട്, തൊഴിലാളികളുണ്ട്.. അന്നന്ന് ജോലി ചെയ്തത് കുടുംബം പുലർത്തുന്ന പട്ടിണിപ്പാവങ്ങളുണ്ട്.. സർക്കാരിന്റെ റേഷൻ കൊണ്ട് മാത്രം മരിക്കാതെ ജീവിച്ചു പോകുന്നവരാണവർ..

അമ്പതിനായിരവും എഴുപതിനായിരവും അതിന് മുകളിലും ശമ്പളം വാങ്ങിക്കുന്ന നിങ്ങൾക്ക് വീട്ടിൽ കുത്തിയിരുന്നാലും ശമ്പളം കിട്ടും.. ഒരു ലോക്ക് ഡൗണും നിങ്ങളുടെ ശമ്പളം കുറക്കുന്നില്ല.. ഈ പട്ടിണി പാവങ്ങൾ കൂടി കൊടുക്കുന്ന നികുതിയിൽ നിന്നാണ് ആ ശമ്പളം നിങ്ങൾക്ക് നൽകുന്നത്.. രാജ്യം ഒരു വല്ലാത്ത തകർച്ചയിലേക്കും ദുരന്തത്തിലേക്കും കൂപ്പ് കുത്താൻ പോകുമ്പോൾ ഒരു മാസത്തിലെ വെറും ആറ് ദിവസത്തെ ശമ്പളമാണ് നിങ്ങളിൽ നിന്ന് ആവശ്യപ്പെട്ടത്.. അതിന്റെ ഉത്തരവാണ് നിങ്ങളിൽ ചിലർ കത്തിച്ചത്..

ഇപ്പോൾ വലിയ ദുരിതങ്ങളിലൂടെയും രോഗത്തിലൂടെയും കടന്നു പോകുന്ന പ്രവാസികളായ ലക്ഷക്കണക്കിന് മനുഷ്യരുണ്ട്, അവരിൽ പലർക്കും ഈ മാസം ശമ്പളം ലഭിക്കാനിടയില്ല.. ലഭിക്കുന്നവർക്ക് തന്നെ വലിയ ശതമാനം ശമ്പളത്തിൽ കുറവുണ്ടാകും.. സർക്കാരുകളുടെ അനുവാദത്തോടെയാണ് കമ്പനികൾ ഇതൊക്കെ നടപ്പിലാക്കാൻ പോകുന്നത്.. ഭക്ഷണത്തിനും മരുന്നിനും പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യർ പ്രവാസ ലോകത്തുണ്ട്..

അത്തരം മനുഷ്യരുടെ മുഖത്തേക്കും കേരളത്തിലെ തന്നെ കൂലിത്തൊഴിലാളികളുടെയും പട്ടിണിപ്പാവങ്ങളുടേയും ദൈന്യമായ ജീവിത സാഹചര്യത്തിലേക്കുമാണ് സാലറി ചാലഞ്ചിന്റെ ഉത്തരവ് കത്തിച്ചു കൊണ്ടുള്ള നിങ്ങളുടെ ധിക്കാരം.

ഒരു കാര്യം നിങ്ങൾ ഓർക്കണം, ഇപ്പോൾ ആറ് ദിവസത്തെ ശമ്പളമേ നിങ്ങൾക്ക് കിട്ടാത്തതുള്ളൂ.. സ്ഥിതിഗതികൾ ഇതിലും രൂക്ഷമായി മുന്നോട്ട് പോകുന്ന പക്ഷം ശമ്പളം തന്നെ കിട്ടാതാകുന്ന അവസ്ഥ വന്നേക്കും..

അപ്പോൾ നിങ്ങൾ എന്തെടുത്ത് കത്തിക്കും?..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP