Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രിയ രാഹുൽ, താങ്കൾ തോറ്റിട്ടില്ല, തോറ്റത് ഇന്ത്യൻ ജനതയാണ്; അവർ ഇനിയും തോൽക്കാതിരിക്കാൻ ആത്മവിശ്വാസം ഒട്ടും ചോർന്ന് പോകാതെ താങ്കളും പ്രിയങ്കയും പിടിച്ചു നിൽക്കേണ്ടതുണ്ട്; ഇന്ത്യയെ നാം തിരിച്ചു പിടിക്കുന്നൊരു ദിവസം വരും, വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് വിളവ് കൊയ്തെങ്കിൽ സ്‌നേഹത്തിന്റെ രാഷ്ട്രീയം വിളവ് കൊയ്യുന്ന ഒരു ദിവസം വരും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

പ്രിയ രാഹുൽ, താങ്കൾ തോറ്റിട്ടില്ല, തോറ്റത് ഇന്ത്യൻ ജനതയാണ്; അവർ ഇനിയും തോൽക്കാതിരിക്കാൻ ആത്മവിശ്വാസം ഒട്ടും ചോർന്ന് പോകാതെ താങ്കളും പ്രിയങ്കയും പിടിച്ചു നിൽക്കേണ്ടതുണ്ട്; ഇന്ത്യയെ നാം തിരിച്ചു പിടിക്കുന്നൊരു ദിവസം വരും, വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് വിളവ് കൊയ്തെങ്കിൽ സ്‌നേഹത്തിന്റെ രാഷ്ട്രീയം വിളവ് കൊയ്യുന്ന ഒരു ദിവസം വരും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

പ്രിയ രാഹുൽ, ആത്യന്തികമായി താങ്കൾ തോറ്റിട്ടില്ല തോറ്റിട്ടുണ്ട്, ഒരു പാർട്ടി എന്ന നിലയിൽ അതിന്റെ മെഷിനറി ഫലപ്രദമായി ചലിക്കുന്നതിൽ തോറ്റിട്ടുണ്ട്. ഫലപ്രദമായ സംഖ്യങ്ങൾക്ക് വേണ്ടി ഏറെ വിട്ടുവീഴ്‌ച്ചകൾക്ക് താങ്കൾ സന്നദ്ധമായപ്പോഴും പാർട്ടിക്കുള്ളിലെ കടൽക്കിഴവന്മാരും കിഴവികളും താങ്കളെ പരാജയപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു, അവർക്ക് ഇന്ത്യയെന്ന സങ്കല്പത്തേക്കാൾ പ്രിയങ്കരം അവരുടെ ഈഗോകളായിരുന്നു,

താങ്കളും പ്രിയങ്കയും ഇന്ത്യ മുഴുവൻ സഞ്ചരിച്ചു ജനാധിപത്യ വിശ്വാസികൾക്ക് ആവേശം പകർന്നു, പക്ഷേ പാർട്ടിയുടെ അടിത്തട്ടിൽ താങ്കളെ പിന്തുണക്കാൻ ഒരു കേഡർ സംവിധാനം പ്രവർത്തിച്ചില്ല.

ഇന്ത്യ അതിവേഗം ഭ്രാന്തമായ ഒരു മതരാഷ്ട്രമായി മാറാൻ പോവുകയാണ്, ഒരു മതേതര ഇന്ത്യയിൽ പ്രതീക്ഷയർപ്പിക്കുന്ന വലിയവിഭാഗം ജനങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തായി ചിതറിക്കിടക്കുന്നുണ്ട്, വോട്ട് ചെയ്തവരിൽ അമ്പത്തിയഞ്ച് ശതമാനത്തിലധികം വരും അവർ, നാല്പത്തിയഞ്ച് ശതമാനം വോട്ടാണ് ബിജെപി സഖ്യം നേടിയിട്ടുള്ളത്, ജനാധിപത്യ മതേതര ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്ത ഒരു ഭൂരിപക്ഷ ജനതയെ ഏകോപിപ്പിക്കുന്നതിൽ ഇനിയും പരാജയപ്പെട്ടാൽ ഒരു തിരിച്ചു പോക്ക് അസാധ്യമാകും വിധം ഈ നാട് നശിച്ചുപോകും.

വലിയ ശ്രദ്ധയോടെ, കൃത്യമായ പ്ലാനിങ്ങോടെ, കോൺഗ്രസ്സിനെ അടിമുടി അഴിച്ചു പണിത്, എല്ലാ കടൽ കിഴവന്മാരെയും നാടുകളിലേക്ക് തിരിച്ചയച്ചു ഒരു പുതിയ ടീം താങ്കൾ ഉണ്ടാക്കേണ്ടതുണ്ട്, പ്രതിപക്ഷ നിരയിലുള്ള എല്ലാ ഘടക കക്ഷികളേയും ഏകോപിപ്പിക്കേണ്ടതുണ്ട്,

അടുത്ത ഇലക്ഷൻ വരെ കാത്തിരിക്കാൻ പാടില്ല, ബഹുജന സമരങ്ങളും മുന്നേറ്റങ്ങളും നാളെ മുതൽ തന്നെ തുടങ്ങേണ്ടതുണ്ട്, അതിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും സഹകരണം ഉറപ്പ് വരുത്തേണ്ടതുണ്ട്.

താങ്കൾ തോറ്റിട്ടില്ല, തോറ്റത് ഇന്ത്യൻ ജനതയാണ്,

അവർ ഇനിയും തോൽക്കാതിരിക്കാൻ ആത്മവിശ്വാസം ഒട്ടും ചോർന്ന് പോകാതെ താങ്കളും പ്രിയങ്കയും പിടിച്ചു നിൽക്കേണ്ടതുണ്ട്,

ഇന്ത്യയെ നാം തിരിച്ചു പിടിക്കുന്നൊരു ദിവസം വരും, വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് വിളവ് കൊയ്തെങ്കിൽ സ്‌നേഹത്തിന്റെ രാഷ്ട്രീയം വിളവ് കൊയ്യുന്ന ഒരു ദിവസം വരും.

ചരിത്രം ഇവിടെ അവസാനിക്കുന്നില്ല,
കരുത്തോടെ മുന്നിൽ നടക്കൂ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP