Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീസസും മോസസും ചർച്ചും മാർപാപ്പയും കാർട്ടൂണുകൾക്ക് വിഷയമാകുന്നുവെങ്കിൽ മുഹമ്മദ് നബിയും പള്ളിയും മൗലവിയും കാർട്ടൂണുകൾക്ക് വിഷയമാകും; മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള അവകാശവും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ജീസസും മോസസും ചർച്ചും മാർപാപ്പയും കാർട്ടൂണുകൾക്ക് വിഷയമാകുന്നുവെങ്കിൽ മുഹമ്മദ് നബിയും പള്ളിയും മൗലവിയും കാർട്ടൂണുകൾക്ക് വിഷയമാകും; മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള അവകാശവും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

പ്രവാചകന്റെ കാർട്ടൂൺ ക്ലാസ് റൂമിൽ പ്രദർശിപ്പിച്ച ഫ്രാൻസിലെ അദ്ധ്യാപകന്റെ തലയറുത്ത സംഭവം വലിയ പ്രതിഷേധങ്ങൾ ലോകത്ത് ഉയർത്തുന്നുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരാണ് ഫ്രാൻസിലെ തെരുവുകളിൽ ഇന്നലെ പ്രതിഷേധവുമായി എത്തിയത്.ഭ്രാന്തമായ മതവൈകാരികതയുടെ തനിയാവർത്തനങ്ങൾ എന്നല്ലാതെ മറ്റെന്ത് പറയാൻ.

പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിൽ അഞ്ച് വർഷം മുമ്പ് ഫ്രാൻസിൽ ഷാർളി എബ്ദോ വാരികയുടെ ഓഫീസിൽ നടന്ന കൂട്ടക്കൊലയുടെ മറ്റൊരു ആവർത്തനം.. അന്നത് നടത്തിയത് ഒരു കൂട്ടം ആക്രമികൾ ഒന്നിച്ചായിരുന്നുവെങ്കിൽ ഇപ്പോഴത്തേത് ഒരു വ്യക്തിയാണ് നടത്തിയത് എന്ന വ്യത്യാസമേയുള്ളൂ. അന്ന് പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു, ഇപ്പോൾ കൊല്ലപ്പെട്ടത് സാമുവൽ പാറ്റി എന്ന നാല്പത്തിയേഴുകാരൻ.. I am charlie എന്ന പ്ലക്കാർഡുമായാണ് (Je suis Charlie) അന്ന് ജനങ്ങൾ തെരുവിൽ പ്രതിഷേധിച്ചത്.. ഇപ്പോഴത് Je suis Samuel എന്നായി എന്ന് മാത്രം.
എന്തെഴുതാനാണ്?.. 'പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്' എന്ന ടൈറ്റിലിൽ അന്നെഴുതിയ ബ്ലോഗിലെ ഏതാനും വരികൾ ഇവിടെ പകർത്താം.

ജീസസും മോസസും ചർച്ചും മാർപാപ്പയും കാർട്ടൂണുകൾക്ക് വിഷയമാകുന്നുവെങ്കിൽ മുഹമ്മദ് നബിയും പള്ളിയും മൗലവിയും കാർട്ടൂണുകൾക്ക് വിഷയമാകും. അത് കാണുമ്പോഴേക്ക് ഹാലിളകി പേപ്പട്ടിയെപ്പോലെ തേറ്റ നീട്ടി കുതിച്ചു ചാടേണ്ടവരല്ല വിശാസികൾ. മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള അവകാശവും. ഒരു കാർട്ടൂൺ കൊണ്ട് തകരുന്ന മതവും വിശ്വാസവുമാണ് തങ്ങളുടേതെന്ന് കരുതുന്നവരേക്കാൾ മതത്തെ അപമാനിക്കുന്നവർ മറ്റാരുമില്ല. അത് തിരിച്ചറിയുന്നിടത്താണ് വിശ്വാസി സമൂഹം വിജയിക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP