Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുലിനെ പൊലൊരു പത്രസമ്മേളനം നടത്താൻ മോദി പത്തുജന്മമെടുത്താലും കഴിയില്ല; എത്ര അന്തസോടെയും മനോഹരവുമായാണ് മറുപടികൾ പറഞ്ഞത്; രാഷ്ട്രീയ പ്രതികരണങ്ങളിലെ വ്യത്യസ്തതയെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു

രാഹുലിനെ പൊലൊരു പത്രസമ്മേളനം നടത്താൻ മോദി പത്തുജന്മമെടുത്താലും കഴിയില്ല; എത്ര അന്തസോടെയും മനോഹരവുമായാണ് മറുപടികൾ പറഞ്ഞത്; രാഷ്ട്രീയ പ്രതികരണങ്ങളിലെ വ്യത്യസ്തതയെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

രാഹുൽ ഗാന്ധി ഇന്ന് നടത്തിയ പത്രസമ്മേളനം പോലൊരു പത്രസമ്മേളനം നടത്താൻ മോദിയെപ്പോലൊരു ഭീരു പത്ത് ജന്മമെടുത്താലും കഴിയില്ല.

എത്ര അന്തസ്സോടെയാണ് രാഹുൽ ചോദ്യങ്ങളെ നേരിട്ടത്.. എത്ര മനോഹരമായാണ് മറുപടികൾ പറഞ്ഞത്.. ചില ചോദ്യങ്ങളും ഉത്തരങ്ങളും ചുരുക്കി എഴുതാം.

ചോദ്യം. റേപ്പിനെയും ദളിത് പീഡനങ്ങളെയും കോൺഗ്രസ്സ് രാഷ്ട്രീയവത്കരിക്കുന്നു എന്ന് മോദിജി പറയുന്നത് ശരിയല്ലേ?

സ്ത്രീകൾ റേപ്പ് ചെയ്യപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും രാജ്യം ചർച്ച ചെയ്യേണ്ട രാഷ്ട്രീയമാണ്. Rape is a political issue. അതിനേക്കാൾ പ്രധാനമായ രാഷ്ട്രീയം വേറെയില്ല. ദളിതുകൾ പീഡിപ്പിക്കപ്പെടുന്നത് രാജ്യം ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയമാണ്. രാഷ്ട്രീയയാമെന്നാൽ ബുള്ളറ്റ് ട്രെയിനുകളും സീ പ്ലെയിനുകളും മാത്രം ചർച്ച ചെയ്യപ്പെടേണ്ട വേദിയല്ല.

ചോദ്യം: താങ്കളെക്കുറിച്ചും താങ്കളുടെ പ്രധാനമന്ത്രി മോഹത്തെക്കുറിച്ചും മോദിജി ഉയർത്തിയ ആരോപണങ്ങളോട് എന്ത് മറുപടിയുണ്ട്?.

കർണാടക ഇലക്ഷനിലെ പ്രധാന വിഷയം രാഹുൽ ഗാന്ധി എന്ന വ്യക്തിയല്ല, കർണാടകയുടെ ഭാവിയെക്കുറിച്ച ചർച്ചയാണ്. അത്‌കൊണ്ട് തന്നെ എനിക്കെതിരെയുള്ള വ്യക്തിപരമായ അവഹേളനങ്ങൾക്ക് മറുപടി പറഞ്ഞു ഈ രാജ്യം അഭിമുഖീകരിക്കുന്ന ജീവത് പ്രശ്‌നങ്ങളിൽ നിന്ന് ചർച്ച വഴി തിരിച്ചു വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

ചോദ്യം: അമ്പലങ്ങളും പള്ളികളും താങ്കൾ സന്ദർശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചല്ലേ?

സ്‌നേഹവും സമാധാനവും പ്രസരിപ്പിക്കുന്ന ഏതിടവും ഞാൻ സന്ദർശിക്കും. പകയും വിദ്വേഷവും ജനിപ്പിക്കുന്ന ഇടങ്ങൾ ഞാൻ സന്ദർശിക്കില്ല.

ചോദ്യം: താങ്കളുടെ അമ്മ ഇറ്റലിക്കാരിയാണെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് എന്ത് പറയുന്നു.

(ഉത്തരം പറയുന്നതിൽ നിന്ന് ഒഴിഞ്ഞു മാറി.. നിർബന്ധിച്ചു ചോദിച്ചപ്പോൾ ഇത്രയും പറഞ്ഞു)

എന്റെ 'അമ്മ ഇറ്റലിക്കാരിയാണ്. അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം അവർ ജീവിച്ചത് ഇന്ത്യയിലാണ്. ഇന്ത്യക്ക് വേണ്ടി അവർ പലതും ത്യജിച്ചിട്ടുണ്ട്.. ഞാൻ കണ്ട പല ഇന്ത്യക്കാരേക്കാളും നല്ല ഇന്ത്യക്കാരിയാണ് എന്റെ അമ്മ. അവരെ നിരന്തരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് വഴി പ്രധാനമന്ത്രിക്ക് ആത്മസംതൃപ്തി ലഭിക്കുമെങ്കിൽ അതദ്ദേഹം തുടരട്ടെ. ഇനി അതല്ല, പ്രധാനമന്ത്രിക്ക് താനല്ലാത്ത മറ്റെല്ലാവരോടുമുള്ള അമർഷമാണ് ഇത്തരം പരാമർശങ്ങൾക്ക് പിന്നിലെങ്കിൽ, അതദ്ദേഹത്തിന്റെ പ്രശ്‌നമാണ്.. that is his problem, not mine.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP