ക്യാമറ വാങ്ങാൻ ഫണ്ട് ഉടൻ കിട്ടാൻ നിവൃത്തിയില്ല; ' പൂവാലന്മാർ സൂക്ഷിക്കുക, ക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ട് ' എന്ന പത്രവാർത്ത ഏർപ്പാടാക്കിയ ഓണക്കാലം; കാശ്മീരിന് മാത്രം സ്വന്തമായിരുന്ന ഹൗസ് ബോട്ടും കേരളത്തിൽ എത്തി; നർമ്മത്തിന്റെ മർമ്മം അറിഞ്ഞ ബ്യൂറോക്രാറ്റ്; ഡി ബാബുപോളിന് ഓർമ്മകൾക്ക് നാലു വയസ്സ്; എബി ആന്റണി എഴുതുന്നു

എബി ആന്റണി
'എനിക്ക് ഒരു സ്വപ്നമുണ്ട്. ഒരു ചങ്ങാടം . അതിന്മേലോരു പർണകുടിരം . അകത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങൾ. ആ നൗകയിൽ ടൂറിസ്റ്റുകൾ പൗർണമി രാത്രികളിൽ നമ്മുടെ കായൽ പരപ്പുകളിലൂടെ മന്ദം മന്ദം ഒഴുകി നീങ്ങും ' പല്ലനയിൽ നടന്ന ചടങ്ങിൽ ടൂറിസം സെക്രട്ടറിയായ ബാബുപോൾ സ്വാഗതപ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി നായനാർ ' ഓനല്ലെങ്കിലും കവിയാ' എന്ന് അദ്ധ്യക്ഷനായ ടൂറിസം മന്ത്രി പി.എസ്. ശ്രീനിവാസനോട് പറഞ്ഞു. കേരളത്തിന്റെ കായൽ പരപ്പുകളിൽ ഹൗസ് ബോട്ടുകൾ ഒഴുകി നീങ്ങാൻ ആ സ്വാഗത പ്രസംഗത്തിന് സാധിച്ചു എന്നത് പിന്നിട് ചരിത്രം.
ഹൗസ് ബോട്ടുകൾ എന്ന ആശയം എൺപതുകളിൽ ചില ചർച്ചകളിൽ ബാബു പോൾ അവതരിപ്പിച്ചപ്പോൾ അത് കാശ്മിരിന് സ്വന്തം എന്നായിരുന്നു പ്രമുഖരുടെ പ്രതികരണം. കൊച്ചിയിലെ യോട്ടുകളിൽ വന്ന് പാർത്ത് പോകുന്നവരെ കണ്ടിട്ടാണ് കൊച്ചിയിലും കോട്ടപ്പുറം കായലിലും ഹൗസ് ബോട്ടുകൾ ഏർപ്പെടുത്താം എന്ന ആശയം ബാബു പോളിന് തോന്നിയത്. അത് നായനാരുടെ സാന്നിദ്ധ്യത്തിൽ നാടകീയമായി സ്വാഗത പ്രസംഗത്തിൽ സന്നിവേശിപ്പിക്കുകയായിരുന്നു സംസ്ഥാനത്തെ ആദ്യ ടൂറിസം സെക്രട്ടറി കൂടിയായ ബാബുപോൾ . അതുവരെ പൊതുഭരണത്തിന്റെ ഭാഗമായിരുന്നു ടൂറിസം. അക്കാലത്ത് കോവളത്ത് നടന്ന നവവൽ സര ആഘോഷത്തിൽ ഒരു മദാമ്മ വെള്ളത്തിൽ ചാടി. മുങ്ങി പോയ മദാമ്മയെ ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു. മദാമ്മ മുങ്ങിയത് വിവാദമായതോടെ ഭാവിയിൽ എന്ത് ചെയ്യണം എന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബാബു പോളിനെ ഏകാംഗ കമ്മീഷനാക്കി.
ടൂറിസ്റ്റ് പൊലീസ് എന്ന നിർദ്ദേശം ബാബുപോൾ നിർദ്ദേശിച്ചു. അടുത്ത വർഷം നവവൽസരം വീക്ഷിക്കാൻ കളക്റായിരുന്ന നളിനി നെറ്റോയെ ബാബു പോൾ പറഞ്ഞ് വിട്ടു മദാമ്മ മുങ്ങിയില്ല. ടൂറിസ്റ്റ് പൊലീസ് എന്ന ആശയം ചുവപ്പ് നാടയിൽ കുരുങ്ങി. വളരെ കാലം കഴിഞ്ഞാണ് ടൂറിസ്റ്റ് പൊലീസ് എന്ന ആശയം നടപ്പിലായത്. ഓണക്കാലത്ത് പൂവാല ശല്യം നിയന്ത്രിക്കാൻ ക്യാമറ വയ്ക്കണമെന്നൊരു നിർദ്ദേശം അന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ബെഹ്റ ബാബു പോളിന് സമർപ്പിച്ചു. ക്യാമറ വാങ്ങാൻ ഫണ്ട് ഉടൻ കിട്ടാൻ നിവൃത്തിയില്ല. ' പൂവാലന്മാർ സൂക്ഷിക്കുക, ക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ട് ' എന്ന പത്രവാർത്ത ഏർപ്പാടാക്കി ബാബുപോൾ. പത്രം വായിച്ച് ആദ്യം ഓടിയെത്തിയത് ബെഹ്റയായിരുന്നു. ക്യാമറയില്ല സർ എന്ന് ബെഹ്റ. ബാബു പോൾ ചിരിച്ചു.
പൂവാല ശല്യം കുറവായിരുന്നു എന്ന് പിറ്റേ ആഴ്ച ബാബു പോളിനെ കണ്ടപ്പോൾ ബെഹ്റ പറഞ്ഞു. അനന്തരം ബാബു പോൾ പ്രതിവചിച്ചു ' കാണുന്ന ക്യാമറയെക്കാൾ ശക്തമാണ് കാണാത്ത ക്യാമറ ' . അക്കാലത്ത് ടൂറിസത്തിന്റെ ലഘുലേഖകൾ അടിച്ചിരുന്നത് ഗസറ്റടിക്കുന്ന കടലാസിലായിരുന്നു. പരസ്യത്തിന് കൊള്ളാവുന്ന ഏജൻസിയെ ഏർപ്പെടുത്തി. ' ദൈവത്തിന്റെ സ്വന്തം നാട്' എന്ന പരസ്യ വാചകം ബാബു പോൾ തെരഞ്ഞെടുത്തു. മുദ്ര എന്ന പരസ്യ കമ്പനിയിലെ മെൻഡസ് എന്ന കോപ്പിറൈറ്ററാണ് അത് സൃഷ്ടിച്ചത്. പിൻ കാലത്ത് പലരും ആ പേരിന്റെ പിതൃത്വം ഏറ്റെടുക്കാൻ മുന്നിട്ട് വന്നപ്പോൾ ബാബു പോൾ പറഞ്ഞു ' മെൻഡസിനുള്ളത് മെൻഡസിന് കൊടുക്കുക ' .
സ്വകാര്യ മേഖലയുടെ പങ്കാളിത്തം,ഗജമേള, പ്രിപെയ്ഡ് ടാക്സി, ചാർട്ടർ വിമാനങ്ങൾ, കേറ്ററിങ് കോളേജ്, അന്തർദേശീയ ഫെയറിലെ സാന്നിദ്ധ്യം തുടങ്ങി ടൂറിസം രംഗത്തെ കേരളത്തിന്റെ വളർച്ചയുടെ അടിസ്ഥാനമിട്ടത് അക്കാലത്തായിരുന്നു.സാംസ്കാരിക രംഗത്ത് ഇന്ന് കാണുന്ന നിരവധി പുരസ്കാരങ്ങൾ ആരംഭിച്ചത് ബാബു പോൾ സാംസ്കാരിക വകുപ്പിന്റെ തലപ്പത്ത് വന്നപ്പോഴാണ്.എഴുത്തച്ഛൻ പുരസ്കാരത്തിന്റെ മാതൃകയിലായിരുന്നു സ്വാതി പുരസ്കാരം. ശെമ്മാങ്കുടിക്ക് ആയിരുന്നു ആദ്യ സ്വാതി പുരസ്കാരം. 50,000 രൂപയായിരുന്നു പുരസ്കാരം. സംഗീത വിശാരദൻ പ്രൊഫ. ഗോപാലരാമൻ സരസ്വതി ശ്ലോകം ഉദ്ധരിച്ച് ബാബു പോളിനെ ശകാരിച്ചു.
തെറ്റ് മനസിലായ ബാബുപോൾ എഴുത്തച്ഛൻ പുരസ്കാരത്തിന് കൊടുക്കുന്നതു പോലെ സ്വാതി പുരസ്കാരത്തിനും 1 ലക്ഷം ആക്കാൻ തീരുമാനിച്ചു. ഫയൽ എഴുതി മുഖ്യമന്ത്രിയായിരുന്ന നായനാർക്ക് സമർപ്പിച്ചു. ബിസ്മില്ലാഖാന് കൊടുക്കാൻ തീരുമാനിച്ചപ്പോഴാണോ ബുദ്ധി ഉദിച്ചത് എന്ന കൊറിയുമായി നായനാർ ഫയൽ മടക്കി . സംഗീതവും സാഹിത്യവും തമ്മിൽ സരസ്വതിക്ക് ഭേദമില്ല. രണ്ടും ഒരേ സ്ഥൂലത പുലർത്തുന്നതാണ് നയനാഭിരാമവും എന്നെഴുതി ബാബു പോൾ ഫയൽ വീണ്ടും മുഖ്യമന്ത്രിക്ക് നൽകി. നായനാർ വിട്ടില്ല. ' സംഗീതമപി സാഹിത്യം സരസ്വത്യാ : സ്തനദ്വയ ഏകമാപാതമധുരം അന്യദാലോചനാമൃതം ' എന്ന പ്രമാണമൊക്കെ എനിക്കും അറിവുള്ളതാണ്. കഴിഞ്ഞ കൊല്ലം തോന്നാത്ത ബുദ്ധി ഇക്കൊല്ലം വന്നതെങ്ങനെ എന്നാണ് എനിക്കറിയേണ്ടത് '.
സഹൃദയം പ്രതികരണം മാത്രമാണ് കാരണം എന്നും ശെമ്മാങ്കുടിക്കും അരലക്ഷം കൂടെ കൊടുക്കുമെന്നും ബാബു പോൾ എഴുതിയതോടെ നായനാർ അംഗീകാരം നൽകി.ബാബു പോൾ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്നപ്പോൾ കൊച്ചി സന്ദർശിച്ച മദർ തെരേസ ബാബു പോളിന്റെ വീട്ടിൽ വന്നു. എറണാകുളത്തെ മഠത്തിൽ എത്തി ചെയർമാന്റെ ഡെറോത്തി എന്ന ബോട്ടിൽ മദറിനെ ബാബു പോൾ വീട്ടിൽ കൊണ്ടുവന്നു. മദറിനെ കുറിച്ച് ബാബു പോൾ എഴുതിയത് ഇങ്ങനെ ' അന്ന് മദർ ഇരുന്ന കസേര ഞാൻ മാറ്റിയിട്ടു. എനിക്കറിയാമായിരുന്നു അവർ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമെന്ന്. തിരുവനന്തപുരത്തെ വസതിയിൽ ഇന്ന് അത് ഒരു പ്രതിഷ്ടയാണ്. കസേരയിൽ മദറിന്റെ ചിത്രവും പാത്രിയർക്കീസ് ബാവ തന്ന ഒരു കുരിശും മുന്നിൽ നിലവിളക്ക്. എന്നും വെളുപ്പിന് ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്ന ഞാൻ മൂന്നര മണിക്ക് ആ അൾത്താരയുടെ മുന്നിൽ കൈ കൂപ്പുന്നു. ദൈവത്തിന്റെ ആ മണവാട്ടി അപേക്ഷകൾ ഉപേക്ഷിക്കാത്തവളാണ് എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. ഇത് അനുഭവിച്ചവന്റെ സാക്ഷ്യമാണ്. ഈ സാക്ഷ്യം വിശ്വാസ്യമാണ് ' .
നർമ്മത്തിന്റെ മർമ്മം അറിഞ്ഞ ബ്യൂറോക്രാറ്റ് , ഫയലുകളിൽ കാൽപനികതയുടെ ചാരുതകൾ നിറച്ച എഴുത്ത്, മികച്ച വാഗ്മി വിശേഷണങ്ങൾ നിരവധിയാണ് ബാബുപോളിന് . ആ മഹാപ്രതിഭാശാലി വിട വാങ്ങിയിട്ട് ഇന്ന് (ഏപ്രിൽ 12 ) നാല് വർഷം . മലയാളി ഏറെ സ്നേഹിച്ച പ്രിയപ്പെട്ട ബാബു പോൾ സാറിന്റെ ഓർമ്മക്കൾക്ക് മുന്നിൽ ഞാൻ ദണ്ഡനമസ്കാരം ചെയ്യുന്നു. ശുഭമസ്തു.
- TODAY
- LAST WEEK
- LAST MONTH
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- കരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വം
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ചക്കിടെ ഏറ്റുമുട്ടൽ; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- അയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും; ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ; കേരള ബാങ്ക് പ്രസിഡന്റിനെതിരെ സന്ദീപ് വാര്യർ
- കൊച്ചിയിൽ നിന്നും പറന്നുയരേണ്ട ഗാട്വിക് എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തിരികെ വിളിച്ചു; ചിറകിൽ വിള്ളൽ കണ്ടെത്തിയത് പൈലറ്റ്; യാത്രക്കാർ വിമാനത്തിൽ തന്നെ; വിമാനം എൻജിനിയർമാർ പരിശോധിക്കുന്നു; പറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- ബലുചിസ്ഥാൻ പ്രവശ്യയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍