Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവിശുദ്ധ കൂട്ടുകെട്ടുകളെ ആശീർവദിക്കുമ്പോൾ

അവിശുദ്ധ കൂട്ടുകെട്ടുകളെ ആശീർവദിക്കുമ്പോൾ

ജോണി ജെ. പ്ലാത്തോട്ടം

എം. മുകുന്ദൻ രാഷ്ട്രീയക്കാർക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയല്ല ഇപ്പോൾ അദ്ദേഹം രാഷ്ട്രീയം പറയുന്നത് എഴുത്തുകാരും ബുദ്ധി ജീവികളും എല്ലാ കലാകാരന്മാരും ജനങ്ങളുടെ പക്ഷത്തു നിന്നും വേണം സംസാരിക്കാൻ.

കോൺഗ്രസ്സ് ഇടതുപക്ഷ ഐക്യ വേണമെന്നും മുകുന്ദൻ പറയുമ്പോൾ താൻ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹം അറിയുന്നില്ല. ഇടതുപക്ഷം എന്നു പറയുമ്പോൾ സിപിഎമ്മിനെ തന്നെയാണല്ലോ ഉദ്ദേശിക്കുന്നത്. ഈ രണ്ടു കക്ഷികളെയും ഇന്ത്യയിലെ ജനങ്ങൾ - കേരളത്തിലെയും ഒരു പാടു സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശ്വാസത്തെയും സ്‌നേഹത്തെയും ഒരു പാടു കാലമായി വഞ്ചിച്ചു വരികയായിരുന്നു. അതിന്റെ ഫലമായി ഈ രണ്ടു കക്ഷികളെയും ജനങ്ങൾ പുറത്തു നിർത്തിയിരിക്കുകയാണ്. എന്നാൽ അധികാരത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്നു എന്നല്ലാതെ ഇവർ ചെയ്ത തിന്മകൾക്ക് ഒരു ശിക്ഷയും ഇതുവരെ ഇവർ അനുവദിച്ചിട്ടില്ല.

രാജ്യം ഞെട്ടിപ്പോയെ അത്രയും വലിയ അഴിമതികളാണ് അവർ നടത്തിയത്. ഒന്നേ മുക്കാൽ ലക്ഷം കോടിയുടെ ടൂജി സ്‌പെക്ട്രം കേസ് രണ്ടു ലക്ഷം കോടിയിലധികം വരുമെന്നും കണക്കാക്കപ്പെട്ടിട്ടുള്ള കരിമണൽ ഖനി, കുംഭകോണം ഇവ കൂടാതെ, എത്രയോ അഴിമതികളും മറ്റു രാഷ്ട്രീയ തിന്മകളും ഇവരുടെ മേൽ സംശയിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ പ്രധാനപ്പെട്ട ഒരു അഴിമതിക്കേസിന്റെ പോലും വിചാരത്തെയോ അന്തിമ വിധിയോ ഉണ്ടായിട്ടില്ല. കോൺഗ്രസ്സ് നേതൃത്വം ജനങ്ങളോട് എന്തെങ്കിലും തെറ്റ് ഏറ്റു പറയുകയോ മാപ്പു ചോദിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, ഈ ആരോപണങ്ങളിലൊക്കെ കക്ഷികളായ ഏതെങ്കിലും നേതാക്കളെ മാറ്റിയിട്ടില്ല. പഴയ അതേ ടീം തന്നെ! ഈ സാഹചര്യത്തിൽ ജനങ്ങൾ തോൽപ്പിച്ചു പുറത്തു നിർത്തിയിരിക്കുന്ന ഒരപു പാർട്ടി പുതിയ രാഷ്യട്രീയ സഖ്യങ്ങളുണ്ടാക്കി, എന്നു വച്ചാൽ വളഞ്ഞ വഴികളിലൂടെ അധികാരത്തിൽ വരാൻ ശ്രമിക്കുന്നത് തന്നെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതായത് കോൺഗ്രസ്സ് സ്വയം നന്നാകുകയോ ശിക്ഷയനുഭവിക്കുകയോ ചെയ്യാതെ, തങ്ങളെ പുറത്താക്കിയ ജന വിഭാഗത്തിന്റെ കണ്ണിൽ പൊടിയിട്ടു അധികാരത്തിൽ വീണ്ടും വരിക എന്നു വച്ചാൽ അത് ജനാധിപത്യ രാഷ്യട്രീയത്തിനും രാജ്യത്തിനും വലിയ അപകടമാണ്. ഇതുവരെ ചെയ്ത തങ്ങളുടെ തെറ്റുകളെല്ലാം ജനങ്ങൾ ക്ഷമിക്കുകയോ മറക്കുകയോ ചെയ്തു എന്നാണതിനർത്ഥം. തങ്ങൾ അഗ്നി ശുദ്ധി വരുത്തി അധികാരത്തിൽ വന്നിരിക്കുന്നു എന്നാണ് അപ്പോൾ അവർ അവകാശപ്പെടാൻ പോകുന്നത്.

ഇനി സിപിഎമ്മിന്റെ അഥവാ ഇടതു പക്ഷത്തിന്റെ കാര്യമോ? മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണത്തിനൊടുവിൽ അവരുടെ തറവാടായ ബംഗാളിൽ സിപിഎമ്മിനെ ജനങ്ങൾ വെറുത്തും ഭയന്നും തൂത്തെറിയുകയാണല്ലോ ഉണ്ടായത്. കോൺഗ്രസിനെ പോലെ തന്നെ തെറ്റുകൾ സമ്മതിക്കാനോ തിന്മകൾ ചെയ്ത നേതാക്കളെ പുറത്താക്കാനോ സ്ഥാനത്തു നിന്നു മാറ്റാമോ തയ്യാറായിട്ടില്ല. കേരളത്തിലെ കാര്യമോ? സിപിഐ(എം) ഇത്രയെങ്കിലും ബാക്കി നിൽക്കുന്നു എന്നേയുള്ളൂ. എങ്കിലും പരമ്പരാഗത വോട്ടുകൾ നഷ്ടമാകുന്നു എന്നും കാലിനടിയിലെ മണ്ണു ചോർന്നു പോകുന്നു എന്നുമൊക്കെ അവർ തന്നെ ഇപ്പോൾ സമ്മതിക്കുന്നുണ്ടല്ലോ.

ഈ രണ്ടു പാർട്ടികളും കുറച്ചധികം കാലം അധികാരത്തിനു പുറത്തു നിൽക്കണം. സ്വയം നന്നാകുകയോ നശിച്ചു പോകുകയോ ചെയ്യട്ടെ. ഇന്നത്തെ നിലയിൽ നിശിച്ചു പോയാൽ നാടിന് ഒരു നഷ്ടവും വരാനില്ല. നേതാക്കന്മാരുടെ പേരിലുള്ള കേസുകളുടെ വിധിയുണ്ടാകുകയും കുറ്റക്കാരുണ്ടെങ്കിൽ ജയിലേക്കോ പാർട്ടിക്കു പുറത്തേയ്‌ക്കോ വിടുകയും ചെയ്യണം. പിന്നീട് പാർട്ടി ജനങ്ങളുടെ വിശ്വാസം നേടിയിട്ടുവണം അധികാരത്തിൽ വരാൻ. അങ്ങനെ കുറ്റം ചെയ്ത ദുർഭരണം നടത്തിയ പാർട്ടികളെ അവർ നന്നാക്കുന്നത് വരെ പുറത്തു നിർത്താനുള്ള ഒരു ഉത്തരവാദിത്വം കൂടി പാർട്ടിയെ സ്‌നേഹിക്കന്ന പൗരന്മാർക്കുണ്ട്, സമൂഹത്തിനുണ്ട്.

പരമ്പരാഗത ശത്രുക്കളായിരുന്നു കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു പാർട്ടിയും ഇപ്പോൾ ഐക്യപ്പെട്ടാൽ ആ പാർട്ടികളിലെ കുറ്റാരോപിതരായ നേതാക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. നാടിനോ ജനങ്ങൾക്കോ ജനാധിപത്യത്തിനോ ഒര ഗുണവും ഉണ്ടാകാൻ പോകുന്നില്ല.

നെഹൃവിന്റെ കാലത്തെങ്ങാനും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒന്നിച്ചു നിന്നിരുന്നെങ്കിൽ അത് ജനങ്ങൾക്ക് പ്രയോജനം ചെയ്യുമായിരുന്നു. ഒരു പ്രാവശ്യം കോൺഗ്രസ്സുമായി അവർ ഇത്രയും ചീത്തയാകുന്നതിന് മുൻപ് കൂട്ടു കൂടിയതിന് സിപിഎയ്ക്കു ഭ്രഷ്ട കൽപ്പിച്ചവരാണ് സിപിഐ(എം)ഐയെ ചീത്തവിളിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നവരാണ് ഇപ്പോൾ കോൺഗ്രസ്സുമായി കൂട്ടുകൂടാൻ കളമൊരുക്കുന്നത് എന്ന കാര്യം നല്ലൊരു വിരോധാഭാസമാണ്.

തെറ്റു തിരുത്താനും സ്വയം നന്നാകാനും മനസ്സില്ലാത്തതുകൊണ്ടാണ് ഫാസിസത്തിന്റെയും വർഗ്ഗീയതയുടെയും അസഹിഷ്ണുതയുടെയുമൊക്കെ പേര് പറഞ്ഞ് ഇപ്പോഴത്തെ ഗവൺമെന്റിനെതിരെ ഈ രണ്ടു കൂട്ടരും ബഹളം വയ്ക്കുന്നത്. കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റിന്റെ കാലാവധി വരെ ഭരിക്കാൻ സമ്മതിക്കുമോ അതോ, പണ്ടു കേരളത്തിൽ ചെയ്തത് പോലെ വിവേചന സമരം നടത്തി പുറത്താക്കണമോ എന്ന ഒരു ചിന്തയേ ഇവർക്കുള്ളൂ. അന്നു വിവേചന സമരം നടത്തിയ കോൺഗ്രസ്സും സമരത്തിന്റെ ദൂഷ്യ ഫലം അനുഭവിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ് ഇപ്പോൾ ഒന്നിക്കുന്നത്. ഇവർ പറയുന്നത് അതേ പടി വിശ്വസിക്കാതെ ഇവരിൽ ഏറ്റവും ഫാസിസ്റ്റുകൾ ആരൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഓരോരുത്തരുടെയും അക്കൗണ്ടിലുള്ളത് നോക്കാം. കോൺഗ്രസ്സിന്റെ ഫാസിസം ഇന്ദിരാഗാന്ധിയുടെ സ്ഥാനാരോഹണത്തോടെ ശക്തമാകുന്നു. അടിയന്തരാവസ്ഥ ഫാസിസമല്ലെന്ന് ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. അടിയന്തിരാവസ്ഥയിൽ സഞ്ജയ് ഗാന്ധി മാൻ ഗേറ്റിലും മറ്റും നടത്തിയ അതിക്രമങ്ങളും മോശമല്ലാത്ത ഫാസിസമാണല്ലോ അക്കാലത്തും വീണ്ടും അധികാരത്തിൽ വന്നപ്പോഴും ഇന്ദിരാഗാന്ധി ഇന്ത്യൻ കോടതിയുടെ മേലും കൈ വച്ചു എന്നോർക്കണം. ഇന്ത്യൻ പ്രസിഡന്റിന്റെ പദവിയെപ്പോലും അവർ തൊട്ടുകളിച്ചു. ഇതൊക്കെ സൂപ്പർ ഫാസിസമാണല്ലോ. ഭന്ദ്രൻ വാലാ എന്ന ഭീകരനെ വളർത്തി കൊണ്ടു വന്നതും അതിന്റെ പരിണിത ഫലമായി സുവർണ്ണ ക്ഷേത്രത്തിൽ സൈനികാക്രമണം നടത്തേണ്ടി വന്നതും ഇന്ദിരാഗാന്ധിക്ക് ഒഴിവാക്കാവുന്ന കാര്യങ്ങളായിരുന്നു.

ഇന്ദിര വെടിയെറ്റു മരിച്ചപ്പോൾ കണ്ണിൽ കണ്ട സിക്കുകാരെയെല്ലാം ജീവനോടെ ചു
ട്ടുകരിച്ചതും ഫാസിസമായി എണ്ണാമല്ലോ അല്ലേ? ഇന്ദിരാ വധത്തിൽ പങ്കെടുത്തവരെയോ അവരുടെ ബന്ധുക്കളെയോ ആയിരുന്നില്ല കോൺഗ്രസ്സുകാർ വേട്ടയാടിയത്. ആ വംശത്തിൽ പെട്ടവരെ എല്ലാമായിരുന്നു. അതായത് ലഹളക്കാർക്ക് വേണ്ടി ഒരു ദിവസം മുഴുവൻ അനുവദിച്ചു കൊടുത്തു. 'വന്മരം വീഴുമ്പോൾ' കുറെ ചെറു മരങ്ങളും പുല്ലുമൊക്കെ ചത്തു നശിക്കുമെന്ന സൂക്തവും പുറപ്പെടുവിക്കുകയുണ്ടായി. അതിന്റെ അർത്ഥമറിയാത്തവരൊന്നുമല്ല നമ്മൾ.

സ്വാതന്ത്ര്യ സമരത്തിന്റെയും മഹാത്മാഗാന്ധിയടെയും നെഹൃവിന്റെയും ഒക്കെ പാരരമ്പര്യവും പൈതൃകവും കോൺഗ്രസ്സ് പാർട്ടിയെ നെഹൃ കുടുംബത്തിന്റെ സ്വകാര്യ സ്വത്ത് പോലെയാക്കി വച്ചിരിക്കുന്നതും കോൺഗ്രസ്സ് ഒരു ജനാധിപത്യ മതേതര പാർട്ടിയാണന്നല്ലേ അവകാശവാദം. ഫാസിസമല്ലെങ്കിൽ പിന്നെ എന്താണ്. രാജീവ് ഗാന്ധി മരിച്ചപ്പോൾ മുതൽ പാർട്ടിയെ കൈയടക്കി വച്ചിരിക്കുന്ന സോണി ഗാന്ധിയാണെങ്കിൽ നെഹൃവിന്റെ രക്തത്തിൽ പിറന്ന് ആളു പോലുമല്ല.

കോൺഗ്രസ്സ് പാർട്ടിക്ക് കുറെ അന്തർ ദേശീയ ബന്ധങ്ങളുമുണ്ട്. ഗാന്ധിജിയുടെ കാലത്തെ കോൺഗ്രസ്സിനെ പോലെ അന്യ രാജ്യങ്ങളിലെ പാവപ്പെട്ടവരുടെയും കറുത്ത വർഗ്ഗാക്കാരുടെയിടയിലുമുള്ള സ്വാധീനത്തെ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നെഹൃവിന്റെ ഭരണകാലത്തെ ചേരിചേരാ നയം കൊണ്ടു നടന്ന പാർട്ടി എന്ന നിലയിലുള്ള ബന്ധവുമല്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും മറ്റും റഷ്യൻ ഭരണാധികാരികളുമായി കടുയാലോചിച്ചതായി വിശ്വസിനീയമായ കേട്ടറിവുണ്ട്. ഇപ്പോളത്തെ കോൺഗ്രസ്സ് നേതൃത്വത്തിന് ആണവക്കരാറിന്റെയും മറ്റും പേരിൽ അമേരിക്കൻ ഭരണകൂടവുമായി വഴിവിട്ട അടുപ്പമുണ്ട്. സോണിയാ ഗാന്ധി വഴി ഇറ്റലിയുമായും മാഫിയത്തലവനായ കാത്വറോച്ചി മുതൽ പേരുമായും രാജീവ് ഗാന്ധിയുടെ കാലം മുതൽ ബന്ധമുണ്ട്. പ്രധാനമമ്ത്രിയായിര്‌നുന രാജീവ് ഗാന്ധിയുടെ മേലുണ്ടായ ബോഫോഴ്‌സ് അഴിമതി കേസ് കുപ്രസിദ്ധമാണല്ലോ.

ഒറ്റപ്പെട്ട അഴിമതിയെ കരുവായി കൂട്ടിയാൽ മതി. എന്നാൽ അഴിമതി തുടർച്ചയാകുകയും ശരിയായ വിചാരണയും ശിക്ഷയും ഉണ്ടാകാതെ പോകുകയും ചെയ്യുമ്പോൾ അത് ഫാസിസ്റ്റ് ഭരണം തന്നെയായി മാറുന്നു. ജപ്പാൻ, ജർമ്മനി തുടങ്ങിയ ലോക രാജ്യങ്ങളുടെ ഉന്നതരായ ഭരണാധിപന്മാർ അഴിമതിക്കേസിൽ കുടുങ്ങുകയും കൈയോടെ ജയിലിൽ പോകുകയും ചെയ്തിട്ടുള്ള കാര്യം നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ കോൺഗ്രസ്സ് ഗവൺമെന്റുകളുടെ മേൽ ഉയർന്നിട്ടുള്ള ഒരു കേസിൽ ശരിയായ അന്വേഷണമോ സുതാര്യമോയ അന്തിമ വിധിയോ ഉണ്ടായിട്ടില്ല.

ഇനി ബിജെപിയുടെ അക്കൗണ്ടുകൾ പരിശോധിക്കാം. ബിജെപിയുടെ മുൻ ജന്മാമായ ജന സംഘത്തെയും ആർഎസ്എസിനെയും കൂടി ഇതിൽ ഉൾപ്പെടുത്തണം. ആർഎസ്എസിന്റെ മേലുള്ള ഗാന്ധിജി വധം മുതൽ കണക്കിലെടുക്കുകയും ചെയ്യണം. പിന്നീടുണ്ടായ വലിയ വർഗ്ഗീയ ഫാസിസ്റ്റ് നടപടിയാണ് ബാബറി മസ്ജിദ് എന്ന മുസ്ലിം പള്ളി പൊളിക്കൽ. ഇനിയുമുണ്ട് ഒന്നിലധികം വർഗ്ഗീയ കലാപങ്ങൾ. നൂറു കണക്കിനാളുകൾ കൊല്ലപ്പെട്ട, വംശ ഹത്യ ലക്ഷ്യമിട്ടുള്ള കലാപങ്ങളായിരുന്നു അവ. ജീവന് വേണ്ടി കൈകൂപ്പി കരഞ്ഞു കൊണ്ടു യാചിക്കുന്ന ഒരു മനുഷ്യന്റെ ചിത്രവും ഗർഭിണിയുടെ വയറു പിളർന്ന് ഭ്രൂണം പുറത്തെടുത്തു നശിപ്പിച്ച കാര്യവും ഈ ലഹളകളുടെ ഭയാനകത ഓർമ്മിപ്പിച്ചു കൊണ്ട് ജന മനസ്സുകളിൽ തെളിഞ്ഞു നിൽക്കുന്നു.

ഇവിടെ ഒരു കാര്യം ഓർമ്മിക്കണം. ആയിരക്കണക്കിന് സർദാർദിമാരെ ജീവനോടെ പെട്രോളൊഴിച്ചു തീവച്ചു കൊന്ന ഡൽഹി കലാപത്തിനിടയിലും ഇതിനോട് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. ഈ കൂട്ടക്കൊലയിൽ പങ്കെടുക്കുകയോ നേതൃത്വം കൊടുക്കുകയെ ചെയ്തവരിൽ പലരും കോൺഗ്രസ്സ് പാർട്ടിയിലെ വിവിധ നേതൃ സ്ഥാനങ്ങളിൽ ഇപ്പോഴും വിരാജിക്കുന്നുണ്ടെന്നുള്ള യാഥാർത്ഥ്യവും എല്ലാവർക്കും അറിവുള്ളതാണ്. എന്നിട്ടും കോൺഗ്രസ്സ് നടത്തിയ സിക്കു കൂട്ടക്കൊലയ്ക്ക് ഒരു മയം ഉള്ളതായി മനുഷ്യ മാംസത്തിൽ കത്തിക്കയറി. പെട്രോൾ തീയക്ക് ഒരു ചൂടു ഉള്ളതായി പൊതുവെ ഇതെഴുതുന്ന എനിക്ക് പോലും ഒരു മനോഭാവുണ്ട്. അതിന്റെ കാരണവും അറിയാം. എന്തൊക്കെ ആയാലും കോൺഗ്രസ്സ് ഗാന്ധിജിയുടെ പാർട്ടിയാണ് നെഹൃവിന്റെ പാർട്ടിയാണ് സ്വാതന്ത്ര്യ സമരം നടത്തിയ പാർട്ടിയാണ്. അക്രമരാഹിത്യവും സത്യാഗ്രവും ഖാദിയും മുഖ മുദ്രകളായിട്ടുള്ള പാർട്ടിയാണ്. കോൺഗ്രസിനോട് നമ്മൾ മൃദു സമീപനം സ്വീകരിക്കാൻ ഇതൊക്കെ ആയിരിക്കണം കാരണം. ഇവിടെയാണ് ചരിത്രപരമായ ഒരു വലിയ ചതി നടക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ കോൺഗ്രസ്സ് സംഘടനയുടെ ലക്ഷ്യം നേടിയതോടെ ന്യാമായും കോൺഗ്രസ്സ് പിരിച്ചു വിടണമെന് ഗാന്ധിജി ആവശ്യപ്പെട്ടതാണ്. എന്നാൽ അതുണ്ടായില്ല. പിരിച്ചിവിട്ടിരുന്നെങ്കിൽ തീർച്ചയായും നെഹൃവിനും ഒരു പങ്കുണ്ടായിരിക്കണം. കാരണം കോൺഗ്രസ്സ് സംഘടന പിരിച്ചു വിടാതിരുന്നതിന്റെ ഉടനടിയുള്ള നേട്ടം മുഴുവൻ കിട്ടുന്നത് നെഹൃവിനായിരുന്നല്ലോ.

സ്വാതന്ത്ര്യ സമരം നടത്തിയത് എല്ലാ ജാതി മത ലിംഗ പ്രത്യയശാത്ര വിഭാഗങ്ങളും ചേർന്നായിരുന്നല്ലോ. അവരുടെയെല്ലാം ത്യാഗത്തിലൂടെ കോൺഗ്രസ്സ് സംഘടനയ്ക്കുണ്ടായ സൽപ്പേരും പ്രതിച്ഛായകളും മുഴുവനായും നെഹൃവിനുള്ള വോട്ടായി മാറിയ ഇതേ കോൺഗ്രസ്സ് സംഘടനയെ ആണ് അതോടൊപ്പം ഗാന്ധി എന്ന പേരും ഇന്ദിരാ ഗാന്ധിക്ക് കൈമാറിക്കിടിടിയത്. നിർദ്ദയമായിപ്പോയി ഇത്. ഇന്ദിരാ ഫിറോസ് ഗാന്ധി എന്നെങ്കിലും ഇന്ദിര അറിയപ്പെട്ടിരുന്നെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. (ഫിറോസ് ഒഴിവാക്കപ്പെട്ടത് ബോധുപൂർവ്വമല്ലെന്നു പറയാൻ കഴിയില്ല) വടക്കേ ഇന്ത്യയിൻ ഗ്രാമങ്ങളിൽ ഇന്ദിരാ ഗാന്ധിയുടെ മക്കളാണെന്നു കരുതന്ന ഗ്രാമീണർ ഇന്നും ഉണ്ടായിരിക്കണം. അവർക്കെലലാം വോട്ടും ഉണ്ടല്ലോ.)

സ്വാതന്ത്ര്യ ലബ്ദി യോടെ കോൺഗ്രസ്സ് സംഘടന പിരിച്ചു വിടാതിരുന്നത് അന്യായമാണ്. ആ സംഘടനയോടും സ്വാതന്ത്ര്യ സമരത്തോടും രാജ്യത്തെ ജനതയോടും കാട്ടിയ നീതികേടാണ് ചരിത്രപരമായ ചതിയാണ്. ഇതും ഒരു വലിയ ഫാസിസ്റ്റ് തന്ത്രം തന്നെയല്ലേ?

എന്തായാലവും അടിയന്തരാവസ്ഥക്കാലത്ത് നടന്ന അതിക്രമങ്ങൾ തുടങ്ങി മാൻ ഗേറ്റ് സംഭവവും ഒരു പ്രത്യക മതവിഭാഗക്കാരെ വന്ധിയകരിച്ചചും ഒക്കെ കൃത്യമായി അറിയാവുന്ന ആളാണ് എം. മുകുന്ദൻ. സിക്കു കൂട്ടക്കൊലയുടെ സാക്ഷികൂടിയാണദ്ദേഹം. അനേകം ലേഖനങ്ങളും പ്രഭാഷണങ്ങലും അദ്ദേഹം ഈ വിഷയത്തിൽ ചെയ്തിട്ടുണ്ട്. അതിലുപരി ഡൽഹി ഗാഥകൾ പോലുള്ളതടിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവയുടെ അനേകം പതിപ്പുകൾ വിറ്റു പോകുന്നുണ്ട്. അതിന്റെയൊക്കെ പണവും അദ്ദേഹം മേടിക്കുന്നുണ്ടാകണം. ഇതേ മുകുന്ദനാണ് കോൺഗ്രസ്സ് പാർട്ടി ഇടതു പക്ഷവുമായി സഖ്യമുണ്ടാക്കി അധികാരത്തിൽ വരുമെന്ന് ആഗ്രഹിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത്.

സിപിഐ(എം)മ്മിന്റെ ഫാസിസത്തെയും അസഹിഷ്ണുതയെയും കുറിച്ചും അറിയാത്തയാളണല്ലോ മുകുന്ദൻ. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പകുതി ഉത്തരവാദിത്വമെങ്കിലും സിപിഎമ്മിന് ഉണ്ടാകുമല്ലോ. അവിടുത്തെ വലിയ ശക്തി അവർ തന്നെയാണ് താനും. ബംഗാളിലെ ഭരണ കാലത്ത് ജനങ്ങളെ ഏറ്റവുമധികെ വെറുപ്പിച്ച കാര്യങ്ങളിലൊന്ന് സിംഗൂർ പദ്ധതിയാണല്ലോ. ഇനിയും ഭരണം കിട്ടിയാൽ ആ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് ബംഗാളിലെ സിപിഎ നേതാവ് അടുത്തയിടെ പ്രഖ്യാപിച്ചിട്ടുണ്ട്.

മോദിയുടെ ഭരണത്തെ എതിർക്കാനുള്ള അവകാശം ആർക്കുമുണ്ട് എന്നാൽ ബിജെപിയോളമോ അധിലധികമോ ഫാസിസവും അഴിമതിയും എണ്ണമറ്റ മറ്റു രാഷ്ട്രീയ തിന്മകളും കൈമുതലുള്ള കോൺഗ്രസ്സിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത് ഒട്ടും ശരിയല്ല. ഈ രണ്ടു കൂട്ടരേയും തന്നെ ഫാസിസ്റ്റുകളും അസഹിഷ്ണുക്കളും ആയ മാക്‌സിസം തന്നെ ഒരു അടവ് മാത്രമായി കൊണ്ടു നടക്കുന്ന സിപിഎമ്മിനെ പുകഴ്‌ത്തുന്നതും തെറ്റാണ്. ഈ രണ്ടു കക്ഷികളും ഒന്നിക്കുന്നത് ഏറ്റവും വലിയ തിന്മയാണ്. ജനാധിപത്യ വ്യവസ്ഥിതി അനുസരിച്ചു കുറ്റകരമാണ്. കാരണം ഇത്രയും കാലം രണ്ടും മൂന്നു തലമുറകളായി ജനങ്ങളോട് ഇവർ പരസ്പരം ശത്രുത പറഞ്ഞ് വിശ്വസിപ്പിച്ചവരും അതിലൂടെ കാര്യം കണ്ടവരുമാണ്.

നല്ല പ്രായത്തിലെല്ലാം ഏറ്റവും മോശമായി ജീവിച്ച് സമൂഹത്തിൽ വെറുക്കപ്പെട്ട് വാർദ്ധക്യത്തിലെത്തിയ രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന് ഇട പറയം പോലെ പരിഹാസ്യമാണ് കോൺഗ്രസ്സ് കമ്മ്യൂണിസ്റ്റ് സഖ്യത്തിന് വേണ്ടി വാദിക്കുന്നത്. എം. മുകുന്ദനാകട്ടെ മലയാളത്തിലെ എഴുത്തുകാരിൽ വച്ച് ഏറ്റവും ജന സ്വാധീനമുള്ള ആളും. ഇക്കാരണങ്ങൾ കൊണ്ടാണ് മറുനാടൻ മലയാളിയിൽ കഴിഞ്ഞൊരു ദിവസം വന്ന അദ്ദേഹത്തിന്റെ കുറിപ്പു വായിച്ചപ്പോൾ ഖേദവും നിരാശയും തോന്നിയത്. നിലവിലുള്ളവ ജീർണ്ണിക്കുമ്പോൾ പുതിയ പ്രാസ്ഥാനങ്ങൾക്കും ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടിയുള്ള ഉണർവ്വാണ് മുകുന്ദനെ പോലുള്ള ഒരാളിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP