Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശാസ്ത്ര പ്രഭാഷകർക്കിടയിൽ പുത്തൻ താരോദയമായി പത്തുവയസ്സുകാരൻ അർജുൻ സൂരജ്; പിഎച്ച്ഡി എടുത്തവർ പോലും തങ്ങളുടെ ജീവിതത്തിലെ ശാപം 'ചൊവ്വ'യാണ് എന്ന് വിശ്വസിക്കയും വിവാഹം മുടക്കാൻ വരെ 'ചൊവ്വ'യ്ക്ക് കഴിയും എന്ന അന്ധവിശ്വാസം പുലർത്തുകയും ചെയ്യുന്ന നാട്ടിലാണ് ഈ കുട്ടി വ്യത്യസ്തനാവുന്നത്; ശരിക്കും ഇതല്ലേ അത്ഭുത ബാലൻ; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

ശാസ്ത്ര പ്രഭാഷകർക്കിടയിൽ പുത്തൻ താരോദയമായി പത്തുവയസ്സുകാരൻ അർജുൻ സൂരജ്; പിഎച്ച്ഡി എടുത്തവർ പോലും തങ്ങളുടെ ജീവിതത്തിലെ ശാപം 'ചൊവ്വ'യാണ് എന്ന് വിശ്വസിക്കയും വിവാഹം മുടക്കാൻ വരെ 'ചൊവ്വ'യ്ക്ക് കഴിയും എന്ന അന്ധവിശ്വാസം പുലർത്തുകയും ചെയ്യുന്ന  നാട്ടിലാണ് ഈ കുട്ടി വ്യത്യസ്തനാവുന്നത്; ശരിക്കും ഇതല്ലേ അത്ഭുത ബാലൻ; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

ശ്രീലേഖ ചന്ദ്രശേഖർ

ശാസ്ത്രവും മാനവികതയും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കാനായി രൂപപ്പെടുത്തിയിട്ടുള്ള പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ തിരുവനന്തപുരം യൂണിറ്റ് മെയ് 19 നു പ്രസ് ക്ലബ്ബിൽ വച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. വിജ്ഞാനദായകമായ ശാസ്ത്ര വിഷയങ്ങളിൽ വ്യത്യസ്തമായ അവതരണങ്ങളുമായി ഒട്ടേറെ പ്രഭാഷകർ പങ്കെടുത്തു. സെമിനാറിൽ ഉണ്ടായ എടുത്തുപറയത്തക്ക കാര്യം ഒരു പുതിയ പ്രതിഭയെ വെളിച്ചത്തു കൊണ്ടുവരാനായി എന്നതാണ്. പത്തു വയസ് മാത്രം പ്രായമുള്ള അർജുൻ സൂരജ് എന്ന കുട്ടി ചൊവ്വ ഗ്രഹത്തെപ്പറ്റിയുള്ള ഗഹനമായ അറിവോടെ സദസ്സിൽ ഉണ്ടായിരുന്നവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു.

'ചൊവ്വയെക്കുറിച്ചാണ് ഞാൻ സംസാരിച്ചതെങ്കിലും അസ്ട്രോണോമിയിൽ എന്ത് സംശയവും ചോദിക്കാം'' എന്നുള്ള അർജുന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ ശ്രോതാക്കളെ അമ്പരപ്പിച്ചു. 'സീക്രട്ട് ഓഫ് മാർസ്' എന്ന വിഷയത്തിൽ അർജുൻ വിശദമായി പ്രഭാഷണം നടത്തുകയും ചെയ്തു.അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും കഴുത്തറ്റം മുങ്ങി ജീവിക്കുന്ന ഒരു സമൂഹത്തിലാണ് ശാസ്ത്ര അവബോധത്തോടെയും വ്യക്തമായ ജീവിതലക്ഷ്യത്തോടെയും ഇങ്ങനെ ഒരു കുട്ടിയെ വളർന്നു വരുന്നത് എന്നറിയുമ്പോൾ അഭിമാനം തോന്നുന്നു.

തിരുവനന്തപുരം സ്വദേശിയായ സൂരജ് വിജയന്റെയും നിഷയുടെയും ഏകമകനാണ് അർജുൻ സൂരജ്. ശ്രീകാര്യം Le'cole Chempaka സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അർജുൻ. ഏഴ് വയസ്സുള്ളപ്പോൾ Stephen Hawking sâ ' A brief history of time' എന്ന ബുക്ക് വായിച്ചാണ് അർജുൻ ശാസ്ത്ര ലോകത്തേക്ക് പിച്ചവച്ചു കേറിയത്. ആ ബുക്കിൽ താല്പര്യം തോന്നിയ അർജുൻ അത് വീണ്ടും വീണ്ടും വായിച്ചു, പിന്നെ അച്ഛനോട് Stephen Hawking എഴുതിയ മറ്റു ബുക്കുകൾ ആവശ്യപ്പെടാൻ തുടങ്ങി. ഇത്ര കുഞ്ഞു പ്രായത്തിലുള്ള മകന്റെ ശാസ്ത്രകൗതുകം മനസ്സിലാക്കിയ സൂരജ് അവൻ ചോദിച്ചതെല്ലാം വാങ്ങിക്കൊടുത്തു പ്രോത്സാഹിപ്പിച്ചു. അതെല്ലാം വളരെ മനസ്സിരുത്തി വായിച്ചു ഈ കുഞ്ഞു മിടുക്കൻ. പിന്നീട് Astronomy യിൽ മറ്റു പല ബുക്കുകളും വായിച്ചു. അത് അവനു ഹരമായി മാറി.

അച്ഛൻ അർജുനെ തിരുവനന്തപുരത്തുള്ള പ്ലാനറ്റേറിയം സന്ദർശിക്കാൻ കൊണ്ട് പോയി, പിന്നെ അർജുൻ അവിടെ സ്ഥിരസന്ദര്ശകനായി മാറി. ഇതിനിടയിൽ പാഠ്യ വിഷയങ്ങളിലും അർജുൻ മികവ് പുലർത്തുന്നുണ്ടായിരുന്നു. Astronomy യിലെ വിദഗ്ധരുടെ കൂട്ടായ്മയായ AASTRO Club നെ കുറിച്ച് അറിയാൻ ഇടയാക്കുകയും അതിൽ മെമ്പർഷിപ് എടുക്കുകയും ചെയ്തു. AASTRO Club നടത്തുന്ന monthly lecture ൽ എല്ലാം സജീവ സാന്നിധ്യമാണ് അർജുൻ. NIT Kozhikode നടത്തുന്ന സെമിനാറിലൊക്കെ അർജുൻ പങ്കെടുക്കാറുണ്ട്. പഠിക്കുന്ന സ്‌കൂളിലും മറ്റു കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കാൻ അർജുൻ presentations നടത്താറുണ്ട്.

സ്വന്തം വീട്ടിൽ അച്ഛൻ ക്രമീകരിച്ചു കൊടുത്ത ചെറിയ observatory യിൽ Celestron Astromaster 130 EQ എന്ന ടെലിസ്‌കോപ്പിലൂടെ ഈ മഹാപ്രപഞ്ചത്തിലേക്കുള്ള എത്തിനോട്ടമാണ് അർജുന്റെ ഹോബി. വീണുകിട്ടുന്ന സമയങ്ങളിൽ എല്ലാം astronomy യെ കുറിച്ചുള്ള ബുക്ക്സ് വായിക്കുക, വീഡിയോ കാണുക എന്നുള്ളത് മറ്റു വിനോദങ്ങൾ. മറ്റുകുട്ടികൾ വീഡിയോ ഗെയിമും കമ്പ്യൂട്ടർ ഗെയിമും കളിച്ചു സമയം കൊല്ലുമ്പോൾ ശാസ്ത്രം അല്ലാതെ മറ്റൊന്നും ഈ കുരുന്നിനെ ഭ്രമിപ്പിക്കുന്നില്ല. Astro physicist ആകണമെന്നുള്ള തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് അർജുൻ. Space X ൽ ജോലി ചെയ്യണമെന്നുള്ളത് അർജുന്റെ സ്വപ്നവും. ഈ ചെറുപ്രായത്തിൽ അർജുൻ എഴുതി പൂർത്തിയാക്കിയ 'A Peek Into The Universe ' എന്ന പുസ്തകം പബ്ലിഷിംഗിനു തയ്യാറാകുന്നു.

വലിയ ഡിഗ്രിയും പിച്ച്ഡിയും ഒക്കെ എടുത്തവർ പോലും തങ്ങളുടെ ജീവിതത്തിലെ ശാപം ചൊവ്വയാണ് എന്ന് വിശ്വസിച്ചു ജീവിക്കുകയും വിവാഹം മുടക്കാൻ വരെ ചൊവ്വയ്ക്ക് കഴിയും എന്ന അന്ധവിശ്വാസം വച്ച് പുലർത്തുകയും ചെയ്യുന്ന ഒരു നാട്ടിലാണ് ഈ പത്തു വയസുകാരൻ ചൊവ്വഗ്രഹത്തെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കി പഠിച്ചിരുന്നതു. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ തലച്ചോറിൽ പോലും മതമെന്ന വിഷവും അന്ധവിശ്വാസങ്ങളും കുത്തിനിറയ്ക്കുന്ന കേരളീയ സമൂഹത്തിൽ സൂരജ് എന്ന അച്ഛനും അർജുൻ എന്ന മകനും വ്യത്യസ്തരാകുന്നു. ഇങ്ങനെയുള്ള കുട്ടികളെയായിരിക്കണം നാം വാർത്തെടുക്കേണ്ടത്. നമ്മുടെ ഭാവി ഇവരാണ്. വരും തലമുറയിലെ കുഞ്ഞുങ്ങൾ കൂടുതൽ കൂടുതൽ ശാസ്ത്ര അഭിരുചി ഉള്ളവരായിരിക്കും എന്നും അവർ പുതിയ ഒരു ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുമെന്നും നമുക്ക് പ്രത്യാശിക്കാം. നാളെ അർജുൻ സൂരജിന്റെ നാട്ടുകാർ എന്ന് നാം അറിയപ്പെടും എന്ന് തന്നെ കരുതാം. അർജുന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നു ഒപ്പം അർജുന്റെ അച്ഛന് ഒരു ബിഗ് സല്യൂട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP