Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ മരണത്തെ പ്രതി ഇവിടെ ഒറ്റ ബുദ്ധിജീവി സാംസ്‌കാരിക നാറികളും പ്രതികരിക്കാൻ മുതിരില്ല; കാരണം കൊന്നവർ സി പി എം ഗുണ്ടകൾ ആയതിനാൽ; ഇങ്ങനൊക്കെയാണ് അവർ മനുഷ്യർ ആവണം എന്ന് പാടി രാക്ഷസൻ ആവുന്നത്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഈ മരണത്തെ പ്രതി ഇവിടെ ഒറ്റ ബുദ്ധിജീവി സാംസ്‌കാരിക നാറികളും പ്രതികരിക്കാൻ മുതിരില്ല; കാരണം കൊന്നവർ സി പി എം ഗുണ്ടകൾ ആയതിനാൽ; ഇങ്ങനൊക്കെയാണ് അവർ മനുഷ്യർ ആവണം എന്ന് പാടി രാക്ഷസൻ ആവുന്നത്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

മരണത്തെ പ്രതി ഹാഷ് ടാഗ് മെഴുകുതിരി പ്രതിഷേധങ്ങളോ തെരുവ് നാടകങ്ങളോ ഒന്നും ഉണ്ടാവില്ല. കാരണം ഇത് നടന്നത് യോഗിയുടെ ഉത്തർ പ്രദേശിൽ അല്ല. ഈ മരണത്തെ പ്രതി ഇവിടെ ഒറ്റ ബുദ്ധിജീവി സാംസ്‌കാരിക നാറികളും പ്രതികരിക്കാൻ മുതിരില്ല. കാരണം കൊന്നവർ സി പി എം ഗുണ്ടകൾ ആയതിനാൽ. മരണപ്പെട്ടവന്റെ ദളിത് സ്വത്വം വച്ച് വിലപേശാൻ ഒറ്റ എണ്ണം മുതിരില്ല. കാരണം പ്രതികളുടെ പേരുകൾക്ക് പൊന്നിന്റെ വിലയുണ്ട് ഇവിടുത്തെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ.

ഇത്രമേൽ നെറികെട്ട ഒരു ഭരണവും സംസ്ഥാനവും ഒരു പക്ഷേ ഇന്ത്യാ മഹാരാജ്യത്ത് ഇവിടെ മാത്രമേ കാണൂ. സി പി എം എന്ന കിരാത പാർട്ടിയുടെ നരനായാട്ടിൽ ഒരു ജീവൻ കൂടി ഇല്ലാതെയായി. ഇങ്ങനെ കൊല്ലപ്പെടാൻ ആ യുവാവ് ചെയ്ത തെറ്റ് എന്തെന്ന് അറിയണ്ടേ? ജനാധിപത്യരാജ്യമായ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കേരളത്തിൽ ജനാധിപത്യം ഉണ്ടെന്ന് കരുതി ജനാധിപത്യ രീതിയിൽ ഒന്ന് പ്രതിഷേധിച്ചു. അതും പതിനഞ്ച് മിനിറ്റ് നേരം സ്വന്തം വീട്ടിൽ ആർക്കും ശല്യമാവാത്ത രീതിയിൽ. ഇവിടെ അതൊക്കെ വലിയ തെറ്റ് തന്നെയല്ലേ?

ഇവിടെ ഈ നമ്പർ 1 കേരളത്തിൽ എന്ത് വൃത്തികേടും ചെയ്ത് നിയമത്തെ അനുസരിക്കാതെ ജീവനിൽ ഭയമില്ലാതെ കഴിയണമെങ്കിൽ സി പി എം പാർട്ടിയുടെ മെമ്പർ ഷിപ്പ് എടുക്കണം. എന്നിട്ട് ഇഷ്ടാനുസരണം ബോംബ് ഉണ്ടാക്കാനും കൈവശം വയ്ക്കാനും മിടുക്ക് ഉണ്ടാവണം.ചെറിയ വാക്കു തർക്കത്തിന്റെ പേരിൽ കല്യാണത്തിനു പോയി ബോംബ് ഇടാനും ഒരാളെ കൈവിറയ്ക്കാതെ കൊല്ലാനും കഴിയണം. ഇതര രാഷ്ട്രീയ പ്രവർത്തകരെ ഇരുട്ടിന്റെ മറവിൽ തീർക്കാൻ കഴിയണം. ഇതൊന്നും ആ പാവം പയ്യന് വശ മില്ലായിരുന്നു. ആകെ അറിയുന്നത് മാനം മര്യാദയ്ക്ക് ജീവിച്ച് കുടുംബം നോക്കി പോകാൻ മാത്രമായിരുന്നു. അതിന് പകരം കിട്ടിയതുകൊടിയ മർദ്ദനവും മരണവും.

ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്വന്തം വീട്ടിൽ വിളക്കണച്ച് പ്രതിഷേധിച്ചതാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ സി.കെ.ദീപു എന്ന മുപ്പത്തിയെട്ട് വയസ്സുള്ള യുവാവ്. ഇത് കണ്ട് വിറളി പിടിച്ച സിപിഎം പ്രവർത്തകരായ ഒരുപറ്റം ആളുകൾ ദീപുവിനെ മർദിച്ചു. അവശനിലയിലായ ഇയാളെ വാർഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്. ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികൾ, ദീപുവിനു ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു രക്തം ഛർദിക്കുകയും അത്യാസന നിലയിലാകുകയും ചെയ്തു. പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയ യുവാവിന് ആന്തരിക രക്തസ്രാവം കാരണം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

ഇങ്ങനെ ഒക്കെയാണ് നമ്പർ 1 കേരളത്തിന്റെ ജനാധിപത്യമര്യാദ. ഇത്തരത്തിലാണ് ഇതര രാഷ്ടീയ പ്രവർത്തകരോടുള്ള നവോത്ഥാന സഖാക്കളുടെ സഹിഷ്ണുത. ഇങ്ങനൊക്കെയാണ് അവർ മനുഷ്യർ ആവണം എന്ന് പാടി രാക്ഷസൻ ആവുന്നത്. ഇതാണ് ദളിത് മനുഷ്യരോടുള്ള ഇവരുടെ കരുതൽ.One more cold blooded political murder by the most terror party in Devil's own country.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP