Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഗ്‌ബോസ് ഹൗസിലെ മൂന്നാംകിട ഗൂഢതന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പാഷാണം ഷാജി ക്യാപ്റ്റൻ സ്ഥാനത്തിനു അനർഹൻ! നിന്ദ്യമായ പെരുമാറ്റത്തിലൂടെ തനിക്ക് ഓട്ടകാലണയുടെ മൂല്യം പോലുമില്ലെന്ന് സ്വയം തെളിയിച്ച പാഷാണം ഷാജി യഥാർത്ഥ കലാകാരന്മാർക്ക് അപമാനം; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

ബിഗ്‌ബോസ് ഹൗസിലെ മൂന്നാംകിട ഗൂഢതന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പാഷാണം ഷാജി ക്യാപ്റ്റൻ സ്ഥാനത്തിനു അനർഹൻ! നിന്ദ്യമായ പെരുമാറ്റത്തിലൂടെ തനിക്ക് ഓട്ടകാലണയുടെ മൂല്യം പോലുമില്ലെന്ന് സ്വയം തെളിയിച്ച പാഷാണം ഷാജി യഥാർത്ഥ കലാകാരന്മാർക്ക് അപമാനം; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

ബിഗ് ബോസ് സീസൺ 2വിൽ ഇതുവരെ കണ്ട എപ്പിസോഡുകളിൽ വച്ചേറ്റവും നിന്ദ്യവും നീതിരഹിതവുമായ എപ്പിസോഡായിരുന്നു ഇന്നലെത്തേത്.ഈ നീതിക്കേടുകൾക്കൊക്കെയും ചുക്കാൻ പിടിച്ചതോ ക്യാപ്റ്റൻ ആയ പാഷാണം ഷാജിയും. പേരിൽ മാത്രമല്ല തന്റെ ശരീരമാസകലം കാളകൂടവിഷമുണ്ടെന്ന് പ്രവൃത്തിയിലൂടെയും ശരീരഭാഷയിലൂടെയും സംസാരത്തിലൂടെയും ബിഗ്‌ബോസ് ഹൗസിലെ പ്രകടനത്തിലൂടെ ഇതിനോടകം പ്രേക്ഷകരോട് വെളിപ്പെടുത്തിയ ഏറ്റവും നെറികെട്ട മത്സരാർത്ഥിയാണ് സാജുവെന്ന പാഷാണം ഷാജി.ഇന്നലെത്തെ എപ്പിസോഡിലെ ഷാജിയുടെ തരം താണ രണ്ട് പരാമർശങ്ങളിലൂടെയും ഇതരമത്സരാർത്ഥികൾക്കൊപ്പം ചേർന്ന് രജിത് സാറിനും പവനുമെതിരെ നടത്തിയ ഗൂഢാലോചനയിലൂടെയും പുറത്ത് വന്നത് അയാളുടെ ഉള്ളിലെ അപകർഷതാബോധവും കുടിലതയും കൂടിയാണ്.ഇതാണോ ഒരു ക്യാപ്റ്റന്റെ നിഷ്പക്ഷത? ഈ ഷോ ഒരു വിനോദപരിപാടിയെന്നതിൽ നിന്നും മാറി തീർത്തുമൊരു വൃത്തികെട്ടതും കുടുംബത്തോടൊപ്പം കാണാൻ കഴിയാത്തതുമായ നിലയിലേയ്ക്ക് കൂപ്പുകുത്തുന്നത് ഷാജിയും ജെസ്ല,മഞ്ജു,ആര്യ,വീണ തുടങ്ങിയവരുടെ സംസ്‌കാരശൂന്യമായ ഇടപെടലുകളിലൂടെയുമാണ്.ഷാജിയുടെ ക്യാപ്റ്റൻസി ഏറ്റവും മോശമായ പ്രവണതകൾക്കുള്ള കുടചൂടൽ കൂടിയാവുന്നുണ്ട്.

ഷാജിയെന്ന നെറികെട്ട കലാകാരാ,നിങ്ങൾ ഇന്നലെ പന്നിക്കൂട്ടത്തിൽ നിന്നും വന്നവനെന്നു വിളിച്ച ആ മനുഷ്യന്റെ മഹത്വം അറിയണമെങ്കിൽ പുറമെയ്‌ക്കുള്ള മനുഷ്യന്റെ രൂപം ഉണ്ടായാൽ മാത്രം പോരാ! ഉള്ളുക്കൊണ്ട് മനുഷ്യനാവണം.മനുഷ്യത്വമെന്തെന്നും സഹജീവിസ്‌നേഹമെന്തെന്നും ഹൃദയവിശാലതയെന്തെന്നും ഉള്ളറിഞ്ഞ് മനസ്സിലാക്കണം.അതിനു നിങ്ങളുടെ ഈ ഒരു ജന്മം മതിയാകില്ല .നിങ്ങളുടെ ഭാഷയിലെ ആ പട്ടികാഷ്ഠത്തിനു സാംസ്‌കാരികകേരളം കല്പിച്ചിരിക്കുന്ന വിലയെന്തെന്നറിയുമോ? ഉറ്റവരും ഉടയവരുമില്ലാത്ത എത്രയോ ജീവിതങ്ങൾക്ക് കൺകെട്ട ദൈവമാണ് ആ പന്നിക്കൂട്ടിൽ നിന്നു വന്നുവെന്നു നിങ്ങൾ അപമാനിച്ച മനുഷ്യനെന്നറിയുമോ?എത്രയോ അമ്മമാരുടെ കണ്ണുനീർ തുടയ്ക്കുന്ന മകനാണ് ആ മനുഷ്യൻ. അദ്ദേഹം ഒന്നരലക്ഷത്തിലേറെ ശബളം വാങ്ങുന്നത് കോപ്രായങ്ങളും ഗോഷ്ഠിയും കാണിച്ചല്ല,മറിച്ച് കഷ്ടപ്പെട്ട് പഠിച്ചു നേടിയ അറിവിന്റെ അക്ഷയഖനി മാന്യമായി വരുംതലമുറയ്ക്ക് പകർന്നുനല്കിയാണ്.ആ ശമ്പളം കൊണ്ട് അദ്ദേഹത്തിനു വേണമെങ്കിൽ മറ്റാരെക്കാളും ധൂർത്തിന്റെയും ആഡംബരത്തിന്റെയും വർണ്ണകൊത്തളങ്ങളിൽ കഴിയാം. പക്ഷേ ഓരോ നാണയവും സൂക്ഷിച്ച് ചെലവാക്കുന്നതും മിച്ചംപിടിക്കുന്നതും ഒരുപാട് ജീവിതങ്ങൾക്ക് നിറം പകരാനാണ്. അദ്ദേഹം വില കുറഞ്ഞ നൂറുരൂപയുടെ ഷർട്ട് ധരിക്കുമ്പോൾ അതുവഴി മിച്ചം പിടിക്കുന്ന തുക നൂറിലേറെ പേർക്ക് അന്നത്തിനുള്ള വകയാകുന്നുണ്ട്.

അഗ്രഗണ്യനായ പ്രഭാഷകൻ എന്നതിലുപരി ലബ്ധപ്രതിഷ്ഠനായ ഒരു അദ്ധ്യാപകൻ കൂടിയാണ് അദ്ദേഹം. വെറുമൊരു സാധാരണ അദ്ധ്യാപകനല്ല അദ്ദേഹം.മറിച്ച് സാമൂഹ്യപ്രതിബദ്ധതയുള്ള അദ്ധ്യാപകൻ.പണം മാത്രം ലാക്കാക്കി മറ്റുള്ളവരെ അനുകരിച്ച് ഏതുതരം കോമാളിത്തരവും കാട്ടിക്കൂട്ടുന്ന നിങ്ങൾക്ക് പാവപ്പെട്ട 25,000ൽപരം കുട്ടികൾക്ക് ലാഭേച്ഛ നോക്കാതെ പ്രതിഫലം വാങ്ങാതെ എൻട്രൻസ് പരിശീലനം നടത്തുന്ന അദ്ദേഹത്തെ മനസ്സിലാവണമെങ്കിൽ സെൻസ് ഉണ്ടാവണം.അറിവിന്റെയും ജീവിതമൂല്യത്തിന്റെയും വെളിച്ചം പകരുന്ന നൂറുകണക്കിനു ബോധവൽക്കരണക്ലാസ്സുകളിൽ അദ്ദേഹത്തെ ശ്രവിച്ചത് മുക്കാൽ ലക്ഷത്തോളം വിദ്യാർത്ഥികളും കാൽ ലക്ഷത്തോളം അദ്ധ്യാപകരുമാണെന്ന് തിരിച്ചറിയണമെങ്കിൽ തനിക്ക് സെൻസിബിലിറ്റിയുണ്ടാവണം.അതിനു മുഖത്ത് ചായം പുരട്ടി കോപ്രായങ്ങൾ കാട്ടിയാൽ മതിയാവില്ല.പരാധീനതകളുടെ നടുവിൽ ഗവൺമെന്റ് സ്‌കൂളിൽ പഠിച്ച് ഉന്നതവിജയം നേടി ശേഷം തിരുവനന്തപുരം നഗരത്തിലെ ഉന്നതകലാലയമായ മാർ ഇവാനിയോസിൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡുനേടിയത് പന്നിക്കൂട്ടിൽ നിന്നും പഠിച്ചായിരുന്നില്ല.ങടഇക്ക് കേരള സർവ്വകലാശാലയുടെ ഫസ്റ്റ് റാങ്കും ഗോൾഡ് മെഡലും നേടിയത് തലയിൽ നായകാഷ്ഠം നിറച്ചതുകൊണ്ടായിരുന്നില്ല.എം.ഫിലും മൈക്രോബയോളജിയിൽ ഡോക്ടറേറ്റും നേടിയത് സരസ്വതീകടാക്ഷത്തിനൊപ്പം കഠിനാദ്ധ്വാനവും കൈമുതലായിട്ടുള്ളതിനാലാണ്.അതൊക്കെ മനസ്സിലാവണമെങ്കിൽ സെൻസിറ്റിവിറ്റി ഉണ്ടാവണം. സാമൂഹ്യരംഗത്തെ മികവിനും അദ്ധ്യാപനമികവിനും പ്രഭാഷണമികവിനും ഉന്നതശ്രേണികളിൽ നിന്നും അദ്ദേഹം വാരികൂട്ടിയ അവാർഡുകളുടെ ഏഴയലത്തു വരില്ല താൻ ഇതുവരെ അഭിനയിച്ചുകാട്ടിയ തന്റെ പ്രതിഭ.

ഒരിക്കൽ തീന്മേശയിൽ അന്നത്തിനു മുന്നിൽ വച്ച് നിങ്ങളടക്കം രജിത് സാറിനെ അപമാനിച്ചപ്പോൾ ഒരക്ഷരം ഉരിയാടാതെ ഭക്ഷണം മുഴുവൻ കഴിച്ചത് സാറിന്റെ സംസ്‌കാരവും മാന്യതയും.ഓരോ തരി വറ്റിന്റെയും മഹത്വമെന്തെന്ന് അദ്ദേഹത്തിനറിയാം.കാരണം വിശക്കുന്ന എത്രയോ വയറുകൾക്ക് അന്നമൂട്ടുന്നുണ്ട് അദ്ദേഹം.ഇന്നലെ ഭക്ഷണം വിളമ്പിത്തരാമെന്നു പറഞ്ഞതിനു ഭക്ഷണം വലിച്ചെറിഞ്ഞിട്ടു പോയവളുടെ പിന്നാലെ ആസനം താങ്ങി നടന്നുപോയത് നിങ്ങളുടെ സംസ്‌കാരം. ഇന്നലെ മനഃപൂർവ്വം ഒരു പ്രശ്‌നമുണ്ടാക്കാനാണ് ജസ്ല അടുക്കളയിലെത്തിയതെന്ന് അവരുടെ ശരീരഭാഷ വിളിച്ചോതിയിട്ടും ഒന്നും മനസ്സിലാവാത്തതുപോലെ നിങ്ങൾ മിഴിച്ചുനിന്നത് പൊട്ടത്തരം കൊണ്ടായിരുന്നില്ല,മറിച്ച് എഴുതി തയ്യാറാക്കിയ തിരക്കഥ അരങ്ങത്തുവരുന്നതിലെ സന്തോഷം കൊണ്ടായിരുന്നു.പവൻ എന്ന യുവതുർക്കിയുടെ സാറിനോടുള്ള മതിപ്പ് കണ്ട് അസൂയ പൂണ്ട നിങ്ങൾ ഏതുവിധേനയും അവനെ അടുത്ത ക്യാപ്റ്റൻ ആക്കാതിരിക്കാനുള്ള ശകുനിതന്ത്രം പുറത്തെടുത്തപ്പോൾ അപമാനിക്കപ്പെട്ടത് ക്യാപ്റ്റൻസി എന്ന സാരഥ്യത്തിന്റെ നേരും നെറിയുമാണ്.അതിന് സഹമന്ഥരകളുമായി ഗൂഢതന്ത്രം മെനഞ്ഞപ്പോൾ നഷ്ടമായത് ആ പദവിയുടെ നിഷ്പക്ഷതയാണ്.

അനുകരണകലയിലൂടെ കലാകേരളത്തിന്റെ ഭാഗമാകാൻ ഭാഗ്യം സിദ്ധിച്ച എത്രയോ കലാകാരന്മാർ വന്ന വഴിയിലെ കൊടുംതെറ്റാണ് തന്നെ പോലെയുള്ള പാഷാണത്തിൽ കൃമികൾ.പ്രതിഭാധനരായ സലിംകുമാറും സുരാജും സഞ്ചരിച്ച അതേ ചാനൽ വഴിയിലൂടെ തന്നെയാണു താനും സിനിമാക്കാരനായത്.അന്ന് ചാനലിലെ തന്റെ പ്രകടനങ്ങൾക്ക് ഞങ്ങൾ പ്രേക്ഷകർ മാർക്കിട്ടതുക്കൊണ്ടാണ് താൻ ബിഗ്‌സ്‌ക്രീനിലെത്തിയത്.വന്ന വഴി മറക്കുന്നവർക്കൊക്കെ കാലം തിരിച്ചടി കാത്തുവയ്ക്കാറുണ്ട്.നവോദയ സാജു എന്ന യുവാവു മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിനു ശേഷം പാഷാണം ഷാജിയായത് ചിരിയുടെ ട്രാക്കിലൂടെയാണെങ്കിൽ ഇന്നിതാ മറ്റൊരു ചാനലിലെ ബിഗ്‌ഷോയിലൂടെ അയാളുടെ പേരിലെ പാഷാണം അയാൾക്ക് എത്രമാത്രം അനുയോജ്യമാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നത് നിന്ദ്യമായ പെരുമാറ്റത്തിന്റെ ട്രാക്കിലൂടെയും. മഴവിൽമനോരമയിൽ വന്ന കോമഡിസ്‌ക്കിറ്റിലെ തന്റെ കഥാപാത്രം പാഷാണം ഹിറ്റായത് പത്തുമാസം കൊണ്ടാണെങ്കിൽ ബിഗ്‌ബോസ് ഹൗസിലെ ആദ്യദിന പ്രകടനത്തിലൂടെ തന്നെ മെഗാ സ്റ്റാറായ താരമാണ് രജിത്കുമാറെന്ന് പുറത്തിറങ്ങുമ്പോൾ ഷാജി മനസ്സിലാക്കും! പക്ഷേ അപ്പോഴേക്കും പ്രേക്ഷകരുടെ മനസ്സിൽ താങ്കൾക്കുള്ള മൂല്യം വെറുമൊരു ഓട്ടകാലണയുടേതു മാത്രമായിരിക്കും. പുറത്തുവരുമ്പോൾ വേറേ ലെവലിലുള്ള കളികൾ എന്താണെന്ന് മലയാളിസമൂഹം താങ്കൾക്ക് കാണിച്ചുതന്നിരിക്കും!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP