Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തരേന്ത്യയിൽ ഒരു ഇലയനങ്ങിയാൽ പോലും ഇളകിമറിയുന്ന സോഷ്യൽമീഡിയ ഈവയെന്ന പതിനേഴുകാരിയുടെ കൊലപാതകത്തിൽ മിണ്ടാത്തത് എന്തേ? ക്രിസ്ത്യൻ പെൺകുട്ടിയെ താലിബാൻ മോഡലിൽ കഴുത്തറത്തു കൊന്ന മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും സഭാ നേതൃത്വം കണ്ടഭാവം നടിക്കാത്തത് എന്തേ? അഫ്ഗാൻ ജയിലിൽ കിടക്കുന്ന ഏഴ് മലയാളി യുവതികളിൽ രണ്ട് പേർ ക്രിസ്ത്യാനികലും ഒരാൾ ഹിന്ദുവും ആണെന്നത് ഓർക്കണ്ടേ; ഇനിയും പറയുമോ ലൗ ദിഹാദ് ഇല്ലെന്ന്? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

ഉത്തരേന്ത്യയിൽ ഒരു ഇലയനങ്ങിയാൽ പോലും ഇളകിമറിയുന്ന സോഷ്യൽമീഡിയ ഈവയെന്ന പതിനേഴുകാരിയുടെ കൊലപാതകത്തിൽ മിണ്ടാത്തത് എന്തേ? ക്രിസ്ത്യൻ പെൺകുട്ടിയെ താലിബാൻ മോഡലിൽ കഴുത്തറത്തു കൊന്ന മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും സഭാ നേതൃത്വം കണ്ടഭാവം നടിക്കാത്തത് എന്തേ? അഫ്ഗാൻ ജയിലിൽ കിടക്കുന്ന ഏഴ് മലയാളി യുവതികളിൽ രണ്ട് പേർ ക്രിസ്ത്യാനികലും ഒരാൾ ഹിന്ദുവും ആണെന്നത് ഓർക്കണ്ടേ; ഇനിയും പറയുമോ ലൗ ദിഹാദ് ഇല്ലെന്ന്? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

വ്ജിഹാദ് എന്നത് കേവലമൊരു സങ്കല്പമാണെന്നും ഒരു രാഷ്ട്രീയപാർട്ടിയുടെ വർഗ്ഗീയപ്രചാരണമാണെന്നും നാഴികയ്ക്ക് നാൽപതുവട്ടം പറഞ്ഞിരുന്ന കേരളത്തിലെ രാഷ്ട്രീയക്കാരും അസഹിഷ്ണുതയുടെ കൂരമ്പേറ്റുപിടഞ്ഞപ്പോൾ അവാർഡുകൾ തിരികെ നല്കി സഹിഷ്ണുതയുടെ വക്താക്കളായ സാംസ്‌കാരികനായകരും അറിഞ്ഞില്ലേ ഇന്നലെ തൃശൂർ മലക്കപ്പാറയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ഈവയെന്ന പതിനേഴുകാരിയുടെ കൊലപാതകം. ഈവയുടെ മരണത്തിൽ ഹൃദയം നുറുങ്ങി അച്ഛൻ ആന്റണി ഏഷ്യാനെറ്റിനോടും മനോരമന്യൂസിനോടും നടത്തിയ വെളിപ്പെടുത്തലുകൾ കേട്ടതായി ഭാവിക്കുന്നതേയില്ല സാംസ്‌കാരിക കേരളം.

ഉത്തരേന്ത്യയിൽ ഒരു ഇലയനങ്ങിയാൽ പോലും ഇളകിമറിയുന്ന സോഷ്യൽമീഡിയയിൽ പോലും ഈ ക്രൂരമായ കൊലപാതകം വാർത്തയാവുന്നില്ല.ജസ്റ്റീസ് ഫോർ ഇവ' ഹാഷ്ടാഗ് ക്യാമ്പയിനുകളോ പതിവുള്ള മെഴുകുതിരികത്തിക്കലോ ഒന്നും കാണുന്നില്ല. പ്രണയം നിഷേധിച്ച ക്രിസ്ത്യൻ പെൺകുട്ടിയെ താലിബാൻ മോഡലിൽ കഴുത്തറത്തു കൊന്ന മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു .എന്നിട്ടും സഭയോ സഭാ നേതൃത്വമോ കണ്ട ഭാവം പോലും കാണിക്കുന്നുമില്ല. കർദ്ദിനാൾ ആലഞ്ചരിയും ബിഷപ്പ് സൂസാപാക്യവും റവ.വിൻസെന്റ് കുണ്ടുകുളവും മകൾ നഷ്ടപ്പെട്ട ഈ പിതാവിന്റെ കണ്ണീരിനു മറുപടി പറയുമോ? കോഴിക്കോട് ജ്യൂസിൽ മയക്കമരുന്നു കലക്കി മുസ്ലിം യുവാവ് ക്രിസ്ത്യൻ പെണ്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാർത്ത വളരെ വേഗം മറന്ന ഒരു സമൂഹമാണ് നമ്മുക്ക് ചുറ്റുമുള്ളത്. ഒപ്പം ഇന്നലത്തെ നാഷണൽ മാധ്യമങ്ങളിൽ കണ്ട മറ്റൊരു വാർത്തയും കണ്ടില്ലെന്നു നടിക്കരുത്. അഫ്ഗാൻ ജയിലിൽ കിടക്കുന്ന ഏഴ് മലയാളി യുവതികളിൽ രണ്ട് പേർ കൃസ്ത്യാനികളും ഒരാൾ ഹിന്ദുവാണെന്നുമുള്ള വാർത്ത. മെറിൻ ജേക്കബ് പാലത്ത്. സോണിയ സെബാസ്റ്റ്യൻ, നിമിഷയെന്നിവരാണവർ.

ചൊവ്വാഴ്ച സ്‌കൂൾ വിട്ട ശേഷം കൂട്ടുകാരികളോടൊപ്പം മകൾ തിരികെ എത്തിയില്ല. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോകുമെന്ന് പറഞ്ഞിരുന്നതിനാൽ ആദ്യമന്വേഷിച്ചില്ലെന്നും ആന്റണിയെന്ന ആ അച്ഛൻ പറയുന്നുണ്ട്. ജനിച്ചാൽ കൈയും കാലുമുണ്ടാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞിടത്ത് നിന്നാണ് 17 വയസ് വരെ മകളെ വളർത്തിക്കൊണ്ട് വന്നതെന്ന് പറഞ്ഞാണ് അച്ഛൻ ആന്റണി വിതുമ്പുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സഫർ ഈവയെ സ്‌കൂളിൽ നിന്ന് കാറിൽ കയറ്റി കൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം വാൽപാറക്കടുത്തുള്ള തേയിലത്തോട്ടത്തിൽ മൃതദേഹം ഉപേക്ഷിച്ചത്.

മരട് സ്വദേശിയായ ഗോപിക (ഈവ) യെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും പെൺകുട്ടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോൾ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്റെ നമ്പറും പൊലീസിന് ലഭിച്ചു. സർവീസ് ചെയ്യാനെത്തിച്ച കാർ മോഷണം പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മരട് പൊലീസിൽ പരാതി നൽകിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിനിടെ, സഫറിന്റെ മൊബൈൽ ലൊക്കേഷൻ പൊലീസ് തിരഞ്ഞു.

അതേ സമയം തന്നെയാണ് ഗോപികയുടെ പിതാവ് ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.പക്ഷേ, പരാതിയിൽ സഫറിന്റെ കാര്യം പരാമർശിച്ചിരുന്നില്ല. സെൻട്രൽ പൊലീസ് അപ്പോൾ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു. മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്‌പോസ്റ്റ് കടന്നു തമിഴ്‌നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് 7 മണിയോടെ വിവരം ലഭിച്ചു. സഫറിന്റെ മൊബൈൽ ലൊക്കേഷൻ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്‌നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്‌പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി.
വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ, 8 മണിയോടെ, വാട്ടർഫാൾ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല. കാറിൽ രക്തക്കറ കണ്ടെത്തിയതോടെ അവർ സഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലക്കപ്പാറയിൽ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്. കേരള അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ തോട്ടം.

സഫർ നിരന്തരം തന്റെ മകളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛൻ ആന്റണി പറയുന്നുണ്ട്. പല തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ആ അച്ഛൻ പറയുന്നു. താക്കീത് ചെയ്തപ്പോൾ ശല്യം ചെയ്യില്ലെന്ന് സഫർ ഉറപ്പ് നൽകിയതാണ് എന്നും അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചതുമാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും പതിനാറിലേറെപ്പേർ സ്വർഗ്ഗരാജ്യം തേടി മോക്ഷപ്രാപ്തിയിലെത്തിയ കാര്യം നമ്മൾ എന്നേ അറിഞ്ഞിരുന്നു. അന്ന് കേവലം നാലുവോട്ടിനു വേണ്ടി മാത്രം മതേതരം പ്രസംഗിക്കുകയും പക്ഷേ ബോധമനസ്സിൽ ശക്തമായ മതത്തിന്റെ വേലിക്കെട്ടുകൾ തീർത്തുകൊണ്ട് അഞ്ചാം മന്ത്രിക്കുവേണ്ടിയും സഭയുടെ പ്രാതിനിധ്യത്തിനുവേണ്ടിയും സംഘടനാശക്തിക്കുവേണ്ടിയും പരസ്യമായി കടിപിടികൂടുകയും ചെയ്യുന്ന 'മതേതറകൾ' പരസ്യമായി തള്ളിപ്പറഞ്ഞ 'ലവ്ജിഹാദ്' എന്ന തീവ്രവാദക്കുരുക്കിൽ അകപ്പെട്ടു ദേശദ്രോഹികളായി മാറിയ പെൺകുട്ടികളാണ് ഇന്ന് അഫ്ഗാൻ ജയിലിൽ കിടക്കുന്നത്.

അതേ,ഭീകരവാദത്തിന്റെ ചിലന്തിവലകൾ ഈ കൊച്ചുകേരളത്തിൽ എന്നേ വലയൊരുക്കികഴിഞ്ഞതാണ്. പ്രണയത്തിന്റെ മധുരിക്കുന്ന കുരുക്കുമായി അന്യമതസ്തരായ പെൺകുട്ടികളെ നോട്ടമിട്ടുക്കൊണ്ട് കഴുകൻകണ്ണുമായി മതതീവ്രവാദികൾ കേരളത്തിലെ ക്യാമ്പസ്സുകളെ ലക്ഷ്യമിട്ടുകഴിഞ്ഞത് നമ്മൾ എന്നേ അറിഞ്ഞതുമാണ്. ലവ്ജിഹാദ് എന്നത് ഒരു യാഥാർത്ഥ്യമാണ്.നേരത്തേ മഹാരാജാസ് കോളേജിലെ അനുജയെന്ന പെൺകുട്ടിയുടെ ദാരുണമരണത്തെ എത്ര നിസ്സാരമായി, ഒരു ആത്മഹത്യയാക്കി മാറ്റാൻ നമ്മുടെ രാഷ്ട്രീയക്കാർക്ക് കഴിഞ്ഞിരുന്നു. പരസ്യചുംബനത്തിനുള്ള അവകാശത്തിനായി സമരം സംഘടിപ്പിച്ച സമരനായകർ,ആർത്തവരക്തത്തെയും ആനപിണ്ഡത്തെയും സിംബോളിക് ആക്കി സമരം നയിച്ചവർ, ശബരിമല വിഷയത്തിൽ കച്ചക്കെട്ടിയിറങ്ങി സ്ത്രീപ്രവേശനത്തിനായി വാദിച്ച സ്ത്രീപക്ഷവാദികൾ,ഇവർക്കൊന്നും ലവ്ജിഹാദിന്റെ കെണിയിലകപ്പെട്ട പെൺകുട്ടികൾ ഒരു വിഷയമേയായിരുന്നില്ല ഒരിക്കലും.

അനുജയെന്ന ഹിന്ദുപെൺകുട്ടി ഒരു ഇസ്ലാമിനെ പ്രണയിച്ചത് തെറ്റൊന്നുമല്ല. യഥാർത്ഥ പ്രണയത്തിനു മതവും ജാതിയും പണവുമൊന്നും മതിൽക്കെട്ടുകൾ തീർക്കാറില്ല. വീട്ടുകാരെയെതിർത്തുക്കൊണ്ട് അനുജ അവൾ സ്‌നേഹിച്ച മുസ്ലിം യുവാവിനോടൊപ്പം ജീവിക്കാൻ തീരുമാനിച്ചത് പുരോഗമനാത്മകമായ സ്ത്രീസ്വാതന്ത്ര്യം. അവനു ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞുക്കൊണ്ട് അയാളോടൊപ്പം ജീവിക്കാൻ തീരുമാനിച്ച പെൺകുട്ടി ധൈര്യവതി തന്നെ.ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ ഇന്നിന്റെ പ്രതിനിധിയായ തന്റേടി പെൺകുട്ടി. പക്ഷേ ഖാലിമെന്ന അവളുടെ കാമുകന് അവളേക്കാൾ പ്രണയം അയാളുടെ മതത്തിനോടായിരുന്നു. അവിടെയായിരുന്നു അവൾക്കു തെറ്റുപറ്റിയത്. അതിനു കൊടുക്കേണ്ടി വന്ന വില അവളുടെ ജീവനും. ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട അനുജയുടെ മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് കീഴിൽ മുടി ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു. ജനൽപ്പടിയിൽ ഷേവിങ് റേസറും കത്രികയും കണ്ടെത്തിയിരുന്നു. അനുജ ആവശ്യപ്പെട്ടതനുസരിച്ച് താൻ മുടി മുഴുവൻ മുറിക്കുകയായിരുന്നുവെന്നാണ് ഖാലിം പൊലീസിനോട് പറഞ്ഞത്. ഇതിന് ശേഷം വൈകിട്ട് ആറരയോടെ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ അവളെ കണ്ടതെന്നും ഖാലിം പറഞ്ഞിരുന്നു. എന്നാൽ തല മൊട്ടയടിക്കാനുണ്ടായ കാരണം മാത്രം ഇയാൾ വെളിപ്പെടുത്തിയിരുന്നില്ല.നീണ്ട മുടിയുണ്ടായിരുന്ന അനുജ കോളേജിലെ മറ്റൊരു പെൺകുട്ടിയോടൊപ്പം കാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ചിരുന്നു.പക്ഷേ മരിച്ചപ്പോൾ മുടി പറ്റെ മുറിച്ചിരുന്നു. കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഭർത്താവിനെ കൊണ്ട് തല മൊട്ടയടിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇന്നും അജ്ഞാതം.ഇവിടെ അനുജ കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോയെന്നതു ഉത്തരമില്ലാത്ത ചോദ്യം മാത്രമായി അവശേഷിക്കുന്നു..ഇനിയതൊരു ആത്മഹത്യയായിരുന്നുവെങ്കിൽ തന്നെ സ്വർഗ്ഗതുല്യമായ ഒരു ദാമ്പത്യം ആയിരുന്നില്ല അവളുടേത് എന്നതാണ് സത്യം.

ആറ്റുകാൽ സ്വദേശിനിയായ നിമിഷ ഫാത്തിമയായതും തമ്മനം സ്വദേശിനിയായ മെറിൻ മറിയയായതും പ്രണയസാക്ഷാത്ക്കാരത്തിനു വേണ്ടി മാത്രം. ഇവരുടെ ഭർത്താക്കന്മാരായ പാലക്കാട് സ്വദേശികളായ സഹോദരങ്ങൾ ക്രിസ്ത്യൻ മതത്തിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ട് ഇസ്ലാമായവരാണ്.ക്രിസ്ത്യന്മതത്തിലും ഏകദൈവവിശ്വാസമാണല്ലോ..അങ്ങനെയുള്ളവർ എന്തിനുവേണ്ടി മറ്റൊരു ഏകദൈവവിശ്വാസമുള്ള മതത്തിൽ ചേരണം? നമ്മുടെ രാജ്യത്ത് മതസ്വാതന്ത്ര്യം ഏതൊരു പൗരന്റെയും അവകാശമാണ്. അപ്പോൾ ഒരാൾ പരിവർത്തനം ചെയ്യപ്പെട്ടു മറ്റൊരു മതത്തിൽ ചേരുന്നതിനെ ചോദ്യം ചെയ്തുകൂടാ. പക്ഷേ പ്രണയത്തിൽ കുരുക്കി ഒരു ലക്ഷ്യത്തിനു വേണ്ടി ഒരാളെ മതപരിവർത്തനം ചെയ്യിക്കുന്നത് തെറ്റ് തന്നെയാണ്. പ്രണയത്തിന്റെ വലയിൽ കുരുങ്ങുന്ന പെൺകുട്ടികൾ വിവാഹമെന്ന ലക്ഷ്യത്തിനു വേണ്ടിമാത്രം അവർ അതുവരെ വിശ്വസിച്ചിരുന്ന മതത്തെയും വിശ്വാസത്തെയും മാറികടന്നുക്കൊണ്ട് അതുവരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ മറന്നുകൊണ്ട്,മറ്റൊരാളുടെ വിശ്വാസത്തെയും മതത്തെയും സ്വീകരിക്കുന്നു. അങ്ങനെ പ്രണയസാഫല്യം നേടുന്ന പെൺകുട്ടികൾ ചെന്നുചേരുന്നത് സ്വർഗ്ഗതുല്യമായ ദാമ്പത്യജീവിതത്തിലേക്കല്ല .മറിച്ചു ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത വലിയൊരു കുരുക്കിലേക്കാണ്.

പ്രണയം വിശുദ്ധമാണ്. മനുഷ്യരാശിയോളം പഴക്കമുള്ളതാണ് പ്രണയവും. ഉപാധികളില്ലാതെ ഒരാളെ സ്‌നേഹിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതാണ് പ്രണയം. അവിടെ മതത്തിന്റെയോ മതഗ്രന്ഥങ്ങളുടെയോ നീതിസാരങ്ങൾ വിലങ്ങുതടിയാവില്ല.ഭക്ഷണങ്ങളിലെ വൈരുദ്ധ്യം പ്രശ്‌നങ്ങൾ സൃഷ്ടിക്കില്ല. മാംസാഹാരം കഴിക്കുന്നവനും പച്ചക്കറികൾ കഴിക്കുന്നവൾക്കും ഒരുമിച്ചു ഒരേ പാത്രത്തിൽനിന്നും ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ടെങ്കിൽ,ഒരേ കൂരയിൽ പാർക്കാനും കഴിയും.ശരീരം മറയ്ക്കണമെന്നും തല മറയ്ക്കണമെന്നും ഇന്നലെ വരെ നിങ്ങളെ സ്‌നേഹിച്ചവൻ നിങ്ങളെ നിർബന്ധിക്കുന്നുവെങ്കിൽ ഓർക്കുക അവനിലുള്ളത് നിങ്ങളോടുള്ള പ്രണയമല്ല,മറിച്ച് അവന്റെ മതത്തിനോടുള്ള അടങ്ങാത്ത പ്രണയം മാത്രമാണ്..നിങ്ങളെ അവന്റെ മതത്തിലേക്ക് ചേർക്കുക വഴി അവനു വന്നുചേരുമെന്ന് മൂഡമായി സ്വപ്നം കാണുന്നത് നിങ്ങളെയല്ല മറിച്ച് സ്വർഗ്ഗരാജ്യവും ഹൂറികളെയുമാണ്.

ചില സംഭവങ്ങളിൽ വസ്തുനിഷ്ഠമായ നിലപാട് എടുക്കുന്നവരെ വർഗ്ഗീയവാദിയെന്നോ സംഘിയെന്നോ ആക്ഷേപിക്കുന്നത് ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്നതിന് തുല്യമാണ്. ഭീകരവാദത്തെ ഭീകരവാദമെന്ന് വിശേഷിപ്പിക്കാൻ ഒരു മതത്തിന്റെയും അടിമയാകേണ്ടതില്ല..വെറും മനുഷ്യൻ ആയാൽ മതി.. ഈ ഭൂമിയിൽ നിഷ്‌കളങ്കരായി തന്നെയാണ് ഓരോ കുഞ്ഞും ജനിക്കുന്നത് .അതിനു ശേഷം മുതിർന്നവർ അവരിൽ മതപരമായി കുത്തിവയ്ക്കുന്ന വിഷമാണ് ഓരോരുത്തരെയും മതതീവ്രവാദികളും ഭീകരവാദികളുമാക്കുന്നത്..നാം വിശ്വസിക്കുന്ന ദൈവമാണ് യഥാർത്ഥമെന്നും ഇതര മതങ്ങൾ 'ഹറാ'മെന്നും പഠിപ്പിക്കുന്ന മതപണ്ഡിതന്മാരും മതസ്ഥാപനങ്ങളുമാണ് യഥാർത്ഥത്തിൽ തീവ്രവാദത്തിന്റെ വിത്തുക്കൾ പാകുന്നവർ. അത്തരക്കാരെ ഒറ്റക്കെട്ടായി തുരത്തിയോടിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. അതു പോലെ തന്നെ ഒറ്റപ്പെടുത്തേണ്ടവരാണ് ലൗ ജിഹാദ് എന്നത് ഒരു യാഥാർത്ഥ്യമാണെന്ന് പൊതുസമൂഹത്തോട് തുറന്നുപറയാൻ മടിക്കുന്നവരേയും .\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP