Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈന തായ്വാനെ പറ്റി പറഞ്ഞപ്പോൾ സഖാക്കൾക്ക് ജനാധിപത്യം മരിച്ചില്ല; പക്ഷേ കശ്മീരിൽ മോദിയും ഷായും ചേർന്ന് ജനാധിപത്യത്തെ കൊന്നു; ഇത് ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ യഥാർത്ഥ ജനാധിപത്യവിശ്വാസിയും നെഞ്ചോട് ചേർക്കുന്ന തീരുമാനം! ഇത് മതമെന്ന വിഷം പടർത്തുന്ന യഥാർത്ഥ വിഘടനാവാദത്തിന്റെ കരണത്തിനേറ്റ അടി! ഇനി കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത! നമുക്ക് ഒരേയൊരു ഭരണഘടന ഒരൊറ്റ പതാക! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

ചൈന തായ്വാനെ പറ്റി പറഞ്ഞപ്പോൾ സഖാക്കൾക്ക് ജനാധിപത്യം മരിച്ചില്ല; പക്ഷേ കശ്മീരിൽ മോദിയും ഷായും ചേർന്ന് ജനാധിപത്യത്തെ കൊന്നു; ഇത് ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ യഥാർത്ഥ ജനാധിപത്യവിശ്വാസിയും നെഞ്ചോട് ചേർക്കുന്ന തീരുമാനം! ഇത് മതമെന്ന വിഷം പടർത്തുന്ന യഥാർത്ഥ വിഘടനാവാദത്തിന്റെ കരണത്തിനേറ്റ അടി! ഇനി കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത! നമുക്ക് ഒരേയൊരു ഭരണഘടന ഒരൊറ്റ പതാക! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

തായ്‌വാൻ ചൈനയുടെ ഭാഗമാണ് ആ വസ്തുത മാറ്റിമറിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. സ്വതന്ത്ര രാജ്യമാകാമെന്നു തായ്വാൻ ഒരിക്കലുംമോഹിക്കുകയും വേണ്ട; ചൈനയുമായി തായ്‌വാാനെ കൂട്ടിച്ചേർക്കുകതന്നെ ചെയ്യും; അതിനുവേണ്ടി ബലപ്രയോഗം നടത്തേണ്ടിവരികയാണെങ്കിൽഅതിനും മടിക്കില്ല-' ഇതായിരുന്നു 2019 ജനുവരി രണ്ടിനു ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ചെയ്ത പ്രസംഗത്തിന്റെ ചുരുക്കം.രാജ്യം ചൈനയായതുക്കൊണ്ട് തായ്ാനിൽ ജനാധിപത്യം മരിച്ചില്ല! പ്രസിഡന്റ് ഷി ചിൻപിങ്ങ് ആയതുക്കൊണ്ട് ജനാധിപത്യത്തെ കൊന്നുവെന്നു സഖാക്കൾ കരയുന്നുമില്ല!

എന്നാൽ ഇവിടെ ജനാധിപത്യ ഇന്ത്യയിൽ ഇന്നലെ മുതൽ ജനാധിപത്യം മരിച്ചത്രേ! ചുമ്മാ മരിച്ചതല്ല,അമിത്ഷായും മോദിയും കൂടി കൊന്നു പോലും! കഷ്ടം! 70 വർഷമായി സവിശേഷ അധികാരം കൊടുത്തു ഇന്ത്യ കൂടെ നിർത്തിയ സംസ്ഥാനമാണ് ജമ്മു കാശ്മീർ.എന്നിട്ട് അവിടെ ഇക്കാലമത്രയും എന്താണ് സംഭവിച്ചിരുന്നത്? ഈ 370 വകുപ്പിന്റെയും ആർട്ടിക്കിൾ 35 അ യുടെയും പിൻബലത്തിലാണ് ഇന്ത്യയിൽ തീവ്രവാദം തഴച്ചത് .അത് നിഷേധിക്കാൻ കഴിയാത്ത യാഥാർത്ഥ്യം.ഇന്നലെ വരെ ദേശീയപതാകയിൽ പൊതിഞ്ഞ് നമ്മൾ ഏറ്റുവാങ്ങിയ വിറങ്ങലിച്ച ശരീരങ്ങൾ കാശ്മീരിൽ പൊരുതി വീണവരായിരുന്നു.ഈ ചരിത്രപരമായ തിരുമാനം ആ പൊരുതിവീണ ആത്മാക്കൾക്കും കൂടിയാണ്.

മഹർഷി കശ്യപൻ തപസ്സു ചെയ്തതുകൊണ്ട് കാശ്മീരം എന്ന് പേര് ലഭിച്ച ഈ മനോഹരഭൂപ്രദേശത്ത് ,1988 കളിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്‌ഐയുടെ സഹായത്തോടെ വിഘടനവാദികളും ഭീകരരും ശക്തി പ്രാപിക്കുംവരെ ശാന്തി വിളയാടിയിരുന്നു.നാനാജാതി മതസ്ഥരും സർവ്വധർമ്മ സമഭാവനയോടെ സ്വന്തം ആചാരവിശ്വാസങ്ങൾക്കനുസരിച്ച് കഴിയുന്ന ഭാരതത്തിൽ മതം ഏതെങ്കിലും ഒരു സംസ്ഥാനത്തെ ജീവിക്കാനുള്ള അവകാശവുമായി ഒരിക്കലും കൂട്ടിയോജിക്കപ്പെട്ടിരുന്നില്ല. എന്നാൽ പാക് അധീന കാശ്മീരിൽനിന്ന് എത്തിയ ഭീകരരോടൊപ്പം കാശ്മീരിലെ മുസ്ലിം ഭീകരർ നടത്തിയ ആക്രമണങ്ങളിലാണ് സഹസ്രാബ്ദങ്ങളായി അവിടെ താമസിച്ചിരുന്ന കാശ്മീരി പണ്ഡിറ്റുകൾക്ക് അവിടം വിട്ടൊഴിയേണ്ടിവന്നതെന്ന യാഥാർത്ഥ്യം ഇന്ന് കാശ്മീരിനുവേണ്ടി വാദിക്കുന്നവർ എന്നെങ്കിലും ഉൾക്കൊണ്ടിരുന്നോ?

ഇന്ന് ജമ്മുവിലും ഡൽഹിയിലുമായി ഏതാണ്ട് പത്തുലക്ഷത്തിനടുത്ത് കാശ്മീരി പണ്ഡിറ്റുകളാണ് അഭയാർത്ഥിക്യാമ്പുകളിൽ ഉള്ളത്. 20 മുറികൾവരെ ഉണ്ടായിരുന്ന വലിയ വീടുകളിൽ താമസിച്ചിരുന്ന, ഏക്കർകണക്കിന് ആപ്പിളും വാൽനട്ടും തോട്ടങ്ങളുണ്ടായിരുന്ന പണ്ഡിറ്റുകൾ ഇപ്പോൾ ഒരുമുറിയും അടുക്കളയുമുള്ള ക്യാമ്പുകളിലാണ് താമസിക്കുന്നത്. അത് എന്തുകൊണ്ട്? അവർക്ക് എന്തുക്കൊണ്ട് 35 അ യുടെ പരിരക്ഷ ലഭിച്ചില്ല? അവിടെയാണ് മതമെന്ന വിഷം പടർത്തിയ യഥാർത്ഥ വിഘടനാവാദം സംഭവിച്ചിരിക്കുന്നത്.

തുടക്കം മുതലേ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പണ്ഡിറ്റുകളുടെ കാശ്മീരിലെ പുനഃരധിവാസം. അതിനുവേണ്ടി ബജറ്റിൽ 500 കോടി രൂപ മാറ്റിവെച്ചിട്ടുമുണ്ടായിരുന്നു. ഈ തുക ഉപയോഗിച്ച് പണ്ഡിറ്റുകൾക്ക് താമസത്തിനായി പ്രത്യേക കോളനികൾ ഒരുക്കുമെന്നാണ് അന്ന് കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞിരുന്നതും.പക്ഷേ, ആ പ്രസ്താവന മണിക്കൂറുകൾക്കകം പിൻവലിക്കേണ്ടിവന്നു. മുഫ്തി മുഹമ്മദിന് പിന്തുണ നൽകിയിരുന്ന കാശ്മീരിലെ വിഘടനവാദി ഭീകരപ്രസ്ഥാനങ്ങൾ ഈ നീക്കത്തിനെതിരെ രംഗത്തുവന്നതുക്കൊണ്ടായിരുന്നു. പിറന്നമണ്ണിൽ കാശ്മീരി പണ്ഡിറ്റുകൾക്ക് പുനഃരധിവാസം ഒരുക്കുന്നത് മുസ്ലിം താല്പര്യത്തിന് എതിരാണെന്നായിരുന്നു അവരുടെ പക്ഷം.

സയ്യിദ് ഗിലാനി അടക്കമുള്ള മുസ്ലിം ഭീകരർ ഇക്കാര്യം തുറന്നടിക്കുക തന്നെ ചെയ്തു. ഹിന്ദു ഭൂരിപക്ഷമുണ്ടായിരുന്ന ഒരു നാട്ടിൽ മതപരിവർത്തനംകൊണ്ട് മുസ്ലിം ഭൂരിപക്ഷമായാൽ പിന്നെ ഹിന്ദുക്കൾ അവിടെ താമസിക്കുന്നത് തങ്ങളുടെ താല്പര്യത്തിന് എതിരാണെന്ന് മുസ്ലീങ്ങൾ പറയുന്നതാണോ ഭാരതത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വം? കാശ്മീരിൽ ഹിന്ദുക്കൾ താമസിക്കാൻ അനുവദിക്കില്ല, അത് മുസ്ലിം താല്പര്യത്തിന് എതിരാണ് എന്ന് കാശ്മീർ വിഘടനവാദികളായ മുസ്ലിം ഭീകരർ പറയുമ്പോൾ അതിനെ അപലപിക്കാൻ, അതിനെതിരെ ജനവികാരം ഉണർത്താൻ എത്ര രാഷ്ട്രീയനേതാക്കന്മാർ അഥവാ മതേതരവാദികൾ ശ്രമിച്ചിട്ടുണ്ട്?


എന്നും കാശ്മീരിലെ ഭീകരർ ഭാരതത്തിലെ മുഴുവൻ മുസ്ലീങ്ങൾക്കും അശാന്തിയുടെ ദിനരാത്രങ്ങൾക്കുള്ള വിത്തുകളാണ് എറിഞ്ഞിരുന്നത്. കാശ്മീരിൽ ആയിരക്കണക്കിന് വർഷങ്ങളായി താമസിച്ചുവന്നിരുന്ന പണ്ഡിറ്റുകൾ ക്രൂരമായ കൊള്ളയും കൊലപാതകവും ബലാൽസംഗവും കാരണമാണ് അഭയാർത്ഥിക്യാമ്പുകളിൽ എത്തപ്പെട്ടത്. അവരെ മടക്കിക്കൊണ്ടു വരാനും പുനഃരധിവസിപ്പിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ മതത്തിന്റെ പേരിലായാലും ജിഹാദിന്റെ പേരിലായാലും രംഗത്തുവരുന്നത് ,അതിനെ ചെറുക്കാൻ സംസ്ഥാനസർക്കാരിനു കഴിയാതെപ്പോയത് എല്ലാം 370ന്റെ പിൻബലത്താൽ മാത്രമാണ്.

പ്രത്യേക ഉത്തരവിലൂടെ ആയിരുന്നു 1954 ൽ അന്നത്തെ രാഷ്ട്രപതി ആർട്ടിക്കിൾ 35 എ ഭരണഘടനയുടെ ഭാഗമാക്കിയത്. പാർലമെന്റിൽ ചർച്ച ചെയ്യുക പോലും ചെയ്യാതെ ആയിരുന്നു അന്നത് ചെയ്തതും. ഇത്തരത്തിൽ ഒരു ഭരണഘടന ഭേദഗതി വരുത്തുന്നതിന് രാഷ്ട്രപതിക്ക് അധികാരമുണ്ടോ എന്ന ചോദ്യം അന്നുണ്ടായില്ല.. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നാണ് ഭരണഘടനയിലെ 368(ഐ) ആർട്ടിക്കിളിൽ വ്യക്തമായി പറയുന്നത് അന്നാരും കണ്ടതുമില്ല.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ലെ സെക്ഷൻ 3, എപ്പോൾ വേണമെങ്കിലും സംസഥാനത്തിന്റെ പ്രത്യേക പദവി പ്രവർത്തനരഹിതമാക്കിയതായി പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്നുണ്ട്.ഈ വ്യവസ്ഥ ഉപയോഗിച്ചാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട ഉത്തരവ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. അതിനാൽ തന്നെ ഇത് ഭരണഘടനയിൽ വ്യവസ്ഥചെയ്തിട്ടുള്ള തീരുമാനം കൂടിയാണ്.എന്നിട്ടും ഇന്നത് ഭരണാഘടനാവിരുദ്ധമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിൽ അശാന്തിയുടെ വേരുകൾ ആഴത്തിൽ പടർത്തി ,തീവ്രവാദത്തിന്റെ കരിനിഴലുമായി കാശ്മീർ നിലക്കൊള്ളണമെന്നു ആഗ്രഹിക്കുന്നവർ നമുക്കിടയിലുണ്ടെന്നു മാത്രമാണ് വെളിപ്പെടുത്തുന്നത്.

ഇന്ത്യയുടെ ഏകത്വത്തെ ചോദ്യം ചെയ്യുന്നതാണ് ആർട്ടിക്കിൽ 35 എ .ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാർക്ക് (പെർമനന്റ് റെസിഡന്റ്സ്) പ്രത്യേക അവകാശങ്ങൾ പതിച്ചു നൽകുന്നതാണ് ആർട്ടിക്കിൾ 35 എ. 1954 ൽ ജവഹർലാൽ നെഹ്റ മന്ത്രിസഭയുടെ ഉപദേശ പ്രകാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ആണ് ആർട്ടിക്കിൾ 370 ന്ററെ കൂടെ ആർട്ടിക്കിൾ 35 എ ചേർക്കുന്നത്.ജമ്മു കശ്മീരിൽ ഭൂമി സ്വന്തമാക്കാൻ കശ്മീരിലെ പെർമനന്റ് റെസിഡൻസിന് മാത്രമേ സാധിക്കൂ എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. മറ്റുള്ളവർക്ക് ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനോ, സർക്കാർ സ്‌കോളർഷിപ്പുകൾ നേടാനോ ഇത് വിലക്കുന്നുണ്ട്. ജമ്മു കശ്മീർ സർക്കാരിന് കീഴിൽ ജോലി ചെയ്യാനും കശ്മീർ സ്വദേശികൾക്ക് മാത്രമേ അനുമതിയുള്ളു.

ജമ്മു കശ്മീരിൽ ഭൂമി വാങ്ങാനോ അവിടെ സർക്കാർ ജോലിയിൽ പ്രവേശിക്കാനോ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അനുമതിയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണ് . ഒരു കശ്മീരി സ്ത്രീ, കശ്മീരിന് പുറത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ അവർക്ക് കശ്മീരിലെ ഭൂമിയിൽ ഉള്ള അവകാശം ഇല്ലാതാവും. സുനന്ദ പുഷ്‌കർ കേസിലും ഇത് ഏറെ ചർച്ചയായിരുന്നു.സ്വന്തം ഭരണഘടനയും സ്വന്തം പതാകയുമായി ഇന്ത്യൻ അതിർത്തിക്കകത്തുള്ള ഏക സംസ്ഥാനമായി ജമ്മുകശ്മീർ ഇതുവരെ നിലനിന്നതുതന്നെ സമത്വസുന്ദരഭാരതത്തിലെ ഏകത്വമെന്ന ആശയത്തെ വെല്ലുവിളിച്ചുതന്നെയായിരുന്നു.കന്യാകുമാരി മുതൽ കാശ്മീർ വരെ നമ്മളൊന്നാണെങ്കിൽ ,ഒരേ ഒരിന്ത്യ ഒരൊറ്റ ജനതയാണ് നമ്മളെങ്കിൽ ഒരു ഭരണഘടനയും ഒരു പതാകയും മാത്രമുള്ള ജനാധിപത്യരാജ്യമായിരിക്കണം ഇന്ത്യ!

തലയെടുപ്പോടെ നില്ക്കുന്ന നമ്മുടെ രാജ്യത്തിന്റെ തലപ്പാവായ ഭൂമിയിലെ സ്വർഗ്ഗം ഇനി മുതൽ ഓരോ ഭാരതീയന്റെയും കൂടി സ്വന്തം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP