Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

മുഖ്യമന്ത്രി സ്വന്തം നാട്ടിലെ ഒരു പെൺകുട്ടി ഇസ്രയേലിൽ മരിച്ചപ്പോൾ അവരുടെ വീട്ടിൽ ചെന്നില്ല; ആ മൃതദേഹം ഏറ്റുവാങ്ങാൻ ഒരു സർക്കാർ പ്രതിനിധിയെ പോലും അയച്ചില്ല; ഉത്തരം ഒന്നു മാത്രമാണ്: മത പ്രീണനം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

മുഖ്യമന്ത്രി സ്വന്തം നാട്ടിലെ ഒരു പെൺകുട്ടി ഇസ്രയേലിൽ മരിച്ചപ്പോൾ അവരുടെ വീട്ടിൽ ചെന്നില്ല; ആ മൃതദേഹം ഏറ്റുവാങ്ങാൻ ഒരു സർക്കാർ പ്രതിനിധിയെ പോലും അയച്ചില്ല; ഉത്തരം ഒന്നു മാത്രമാണ്: മത പ്രീണനം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

പെറ്റമ്മയ്ക്ക് പകരം വയ്ക്കാൻ പോറ്റമ്മയ്ക്കാവില്ലെന്നും പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ലെന്നുമൊക്കെയുള്ള നമ്മുടെ സ്ഥിരം ക്ലീഷേകളെ ഒരു നിമിഷം കൊണ്ട് കാറ്റിൽപ്പറത്തിയ ഒരു രാജ്യം - അതാണ് ഇസ്രയേൽ എന്ന ലോകത്തിലെ ഒരേയൊരു യഹൂദ രാജ്യം. ശത്രുക്കളുടെ റോക്കറ്റാക്രമണത്തിൽ തങ്ങൾ അഭയം നല്കിയ ഒരുവൾ പിടഞ്ഞൊടുങ്ങിയപ്പോൾ അവൾക്കായി ഒരു രാജ്യം മുഴുവൻ കരഞ്ഞു. പക്ഷേ പിറന്ന നാട്ടിലെയും വളർന്ന മണ്ണിലെയും ചിലർ അവളെ ഇല്ലാതാക്കിയ തീവ്രവാദപക്ഷം ചേർന്നുനിന്നുകൊണ്ട് , അവർക്കായി ജയഭേരി മുഴക്കികൊണ്ട് അവളെ തോല്പിച്ചു കളഞ്ഞു.

സൗമ്യയുടെ പെറ്റമ്മയായ മലയാളനാട് അവൾക്കായി ഒഴുക്കിയ കണ്ണീരിനേക്കാൾ മഹത്വമുണ്ട് ഇസ്രയേൽ എന്ന പോറ്റമ്മ അവൾക്കായി നല്കിയ യാത്രയയപ്പിനു. അവളുടെ മൃതദേഹം കേരളത്തിലെത്തിയപ്പോൾ ഏറ്റുവാങ്ങാൻ സർക്കാരിന്റെ പ്രതിനിധിയായി ആരും ഉണ്ടായിരുന്നില്ലെന്നതിലുണ്ട് നമ്മൾ അവൾക്കായി കരഞ്ഞതിലെ നാട്യം. കോൺഗ്രസ്സിൽ നിന്നും പി.ടി.തോമസും ഇടുക്കി എംപി. ഡീൻ കുര്യാക്കോസും ഉണ്ടായിരുന്നുവെങ്കിൽ ബിജെപിയിൽ നിന്നും ഉണ്ടായിരുന്നു ചില നേതാക്കന്മാർ. പക്ഷേ പേരിനു പോലും ഭരണപക്ഷത്തു നിന്നും ആരും ഉണ്ടായില്ലെന്നതു അതീവ നിർഭാഗ്യകരം. ഒപ്പം ലജ്ജാകരവും.

അഭയം നല്കിയ രാജ്യത്തിന്റെ പ്രതിനിധിയായ കോൺസുൽ ജനറൽ ജോനാഥൻ സാദ്ക മഹാമാരി വകവയ്ക്കാതെ സൗമ്യയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഇസ്രയേൽ എന്ന കൊച്ചു രാജ്യത്തിനു മുന്നിൽ തോറ്റു പോയത് പ്രബുദ്ധരെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഒരു ജനതയാണ്. സൗമ്യയുടെ കുഞ്ഞുമകനെയും കുടുംബാംഗങ്ങളെയും ചേർത്തു നിറുത്തി സമാശ്വസിപ്പിച്ചപ്പോൾ തകർന്നു വീണത് കരുതലിന്റെ മഹാസാമ്രാജ്യമെന്ന പി.ആർ. വർക്കുകളുടെ ചീട്ടുകൊട്ടാരമായിരുന്നു.

ട്രെയിനിലെ സീറ്റ് തർക്കത്തിൽ കൊല്ലപ്പെട്ട ഇതരസംസ്ഥാനത്തിലെ ജുനൈദിന്റെ വീട്ടിൽ പോയി കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും പത്ത് ലക്ഷം രൂപ സഹായവും നൽകിയ മുഖ്യമന്ത്രി സ്വന്തം നാട്ടിലെ ഒരു പെൺകുട്ടി മരിച്ചപ്പോൾ അവരുടെ വീട്ടിൽ ചെന്നില്ല എന്നതു മാത്രമല്ല മറിച്ച് ആ മൃതദേഹം ഏറ്റുവാങ്ങാൻ ഒരു സർക്കാർ പ്രതിനിധിയെ പോലും അയച്ചില്ലായെങ്കിൽ അതിന്റെ ഉത്തരം ഒന്നു മാത്രമാണ്- മത പ്രീണനം . ഹമാസ് എന്ന സംഘടനയെ കുറിച്ച് പറയാതെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് പറയണമെങ്കിൽ അതിന്റെ പേരും ഒന്നു മാത്രമാണ് - മത പ്രീണനം. ശരിക്കും ഈ പ്രീണനം വഴി നിങ്ങൾ നേടുന്നത് കുറച്ച് വോട്ടുകളാണെങ്കിൽ സമൂഹത്തിൽ നിങ്ങൾ പരത്തുന്നതുകൊടിയ വർഗ്ഗീയതയാണ്. ഇത്തരം പ്രീണനം കണ്ടുമടുത്ത് ഇവിടുത്തെ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അറിയാതെയെങ്കിലും എതിർപക്ഷത്ത് കാണുന്നത് ഒരു സമുദായത്തെ മൊത്തത്തിലാണ്. അതിൽ തീവ്രവാദത്തെ നഖശിഖാന്തം എതിർക്കുന്ന ദേശീയവാദികളായ ഇസ്ലാം സഹോദരങ്ങളും ഉൾപ്പെടുന്നുവെന്നതാണ് സങ്കടകരം.

മത തീവ്രവാദികൾക്ക് ഷൂ പോളിഷ് ചെയ്തു കൊടുക്കുന്ന ഫേക്ക് മതേതരർ തിരിച്ചറിയുക തീവ്രവാദത്തിനു കേരളമെന്നോ കാബൂൾ എന്നോ വേർതിരിവുകളില്ലെന്ന യാഥാർത്ഥ്യം. തലച്ചോറിൽ മതം മാത്രം തിരുകി കയറ്റിയവർക്ക് വിശുദ്ധ കിതാബിൽ വിശ്വസിക്കാത്ത ഏവരും ശത്രുക്കളാണ്. അവർക്ക് സഖാവെന്നോ സംഘിയെന്നോ ഖദറുധാരിയെന്നോ വേർതിരിവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP