Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

എന്തൊക്കെ പറഞ്ഞാലും അനിൽ നമ്പ്യാരെന്ന മാധ്യമപ്രവർത്തകൻ തന്നെയാണ് നിലവിൽ ദ ട്രൂ ഹീറോ; ഒരു ചോദ്യം ചെയ്യലിന്റെ പേരിൽ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനിൽ നമ്പ്യാർക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ ജലീലിനു തലതാഴ്‌ത്തി ഇരിക്കാനേ അവകാശമുള്ളൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

എന്തൊക്കെ പറഞ്ഞാലും അനിൽ നമ്പ്യാരെന്ന മാധ്യമപ്രവർത്തകൻ തന്നെയാണ് നിലവിൽ ദ ട്രൂ ഹീറോ; ഒരു ചോദ്യം ചെയ്യലിന്റെ പേരിൽ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനിൽ നമ്പ്യാർക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ ജലീലിനു തലതാഴ്‌ത്തി ഇരിക്കാനേ അവകാശമുള്ളൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീ

 എന്തൊക്കെ പറഞ്ഞാലും ശ്രീ. അനിൽ നമ്പ്യാരെന്ന മാധ്യമപ്രവർത്തകൻ തന്നെയാണ് നിലവിൽ ദ ട്രൂ ഹീറോ. തനിക്ക് നേരെ സംശയത്തിന്റെ വാൾ നീണ്ടുവന്നപ്പോൾ അത് മുൻനിറുത്തി കാര്യങ്ങൾ വിശദമാക്കി പോസ്റ്റിലൂടെ പൊതുസമൂഹത്തോട് വ്യക്തമായി സംവദിച്ച ജനാധിപത്യബോധ്യത്തിനു ആദ്യ കൈയടി. പിന്നീട് താനെന്ന മാധ്യമപ്രവർത്തകൻ തൊഴിലെടുക്കുന്ന തൊഴിലിടത്തിനു കുറ്റപ്പെടുത്തലിന്റെയും സംശയത്തിന്റെയും ആനുകൂല്യം നല്കാതെ സ്വമേധയാ മാറി നില്ക്കുവാൻ തീരുമാനിച്ച ധാർമ്മിക ബോധത്തിനു നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ കാര്യങ്ങളിൽ അനിൽ നമ്പ്യാരോട് തികഞ്ഞ ആദരവ് തോന്നുന്നുണ്ട്.

രാജ്യദ്രോഹക്കുറ്റത്തിലുൾപ്പെട്ട സ്വപ്നയുമായി ഒരൊറ്റ ഫോൾകോൾ ബന്ധം മാത്രമുള്ള ( ഫോൺ കോൾ ചെയ്യുന്ന സമയം സ്വപ്ന കുറ്റവാളിയാണെന്ന് ആരോപിക്കപ്പെട്ടിട്ടില്ല.) നമ്പ്യാരെ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അയാൾ നെഞ്ചു വിരിച്ച് പൊതുസമൂഹത്തിനു മുന്നിലൂടെ, മാധ്യമങ്ങൾക്കു മുന്നിലൂടെ ഹാജരായി. അനിൽ നമ്പ്യാർ ഒരു ജനപ്രതിനിധി അല്ല, ജനങ്ങൾ ഏൽപ്പിച്ചു നൽകിയ സർക്കാർ ഉത്തരവാദിത്വം വഹിക്കുന്ന ആളല്ല.. വെറും ഒരു ജേർണലിസ്റ്റ് മാത്രം. എന്നിട്ടും അയാൾ ജനാധിപത്യമര്യാദയെന്ന് കാണിച്ചു തന്നു.

എന്നാൽ മറുവശത്തോ? സ്വപ്നയെന്ന രാജ്യദ്രോഹക്കേസിലെ കുറ്റവാളിയുമായി അടുത്തിടപഴകിയ, നിരന്തരം കോൾ ചെയ്ത ജലീൽ എന്ന മന്ത്രിപുംഗവനും , ജനങ്ങളോട് കടമകൾ നിർവഹിക്കേണ്ട, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവരുമായ ഉന്നതർ ഇത്രയും വലിയ ആരോപണങ്ങളും അഴിമതികളും തെളിവ് സഹിതം പുറത്ത് വന്നിട്ടും ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന് കസേരയിൽ മുറുകെ പിടിച്ചിരിക്കുന്നു. മന്ത്രിപുത്രന്മാർക്കും പാർട്ടിയിലെ ഉന്നതരുടെ മക്കൾക്കും അന്താരാഷ്ട്രസ്വർണ്ണക്കടത്തിലും മയക്കുമരുന്ന് കേസിലുമൊക്കെ പങ്കുണ്ടെന്ന സംശയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേയ്ക്ക് ചോദ്യം ചെയ്യാൻ വിളിക്കപ്പെട്ടിട്ടും കമാന്നൊരക്ഷരം ഉരിയാടാതിരിക്കുന്നു സംസ്ഥാനഭരണകൂടം. മാധ്യമങ്ങൾക്ക് പിടി കൊടുക്കാതെ ഒളിച്ച് സ്വകാര്യവാഹനത്തിൽ പോയ, പൊതുസമൂഹത്തോട് അതേ കുറിച്ച് ഒരക്ഷരം മിണ്ടാത്ത ജലീലിനെന്ത് ജനാധിപത്യമര്യാദ?കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ എത്തി രാവിലെ മുതൽ ഉച്ചവരെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി യാതൊരു ഉളുപ്പുമില്ലാതെ അധികാരത്തിൽ തുടരാൻ ശ്രമിക്കുമ്പോൾ അതിനു ധാർമ്മികപിന്തുണ മുഖ്യമന്ത്രി നല്കുന്നത്.

അവരെയൊക്കെ വച്ച് താരതമ്യം ചെയ്യുമ്പോൾ നമ്പ്യാരുടെ തട്ട് ഒരു പടി മേലേ തന്നെയാണ്. ഒരു പക്ഷേ അനിൽ നമ്പ്യാരും കുറ്റക്കാരനാണെന്ന് നാളെ തെളിഞ്ഞേക്കാം. നിരപരാധിത്വം തെളിയും വരെയും അങ്ങനെ തന്നെയാണെന്ന് ഞാനും വിശ്വസിച്ചേക്കാം. പക്ഷെ അത് പത്ത് വട്ടം പറഞ്ഞു ആത്മരോഷം ഉരുക്കഴിച്ചാൽ പോലും ജലീലിനോളമോ ക്രിമിനലുകളായ മക്കളുള്ള പാർട്ടിസെക്രട്ടറിയോളമോ ഇതിനെല്ലാം പിന്തുണ നല്കുന്ന മുഖ്യനോളമോ ജനാധിപത്യമര്യാദയും ധാർമ്മികതയും കുറഞ്ഞയാളല്ല നമ്പ്യാരെന്ന് നൂറിരട്ടി ശക്തമായി പറയുക തന്നെ ചെയ്യും. അധികാരത്തിൽ തുടരാൻ യാതൊരവകാശവുമില്ലാത്ത മന്ത്രി ജലീൽ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുമ്പോൾ ഒരു ചോദ്യം ചെയ്യലിന്റെ പേരിൽ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനിൽ നമ്പ്യാർക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ പൊതുസമൂഹത്തിനു മുന്നിൽ അനിൽ നമ്പ്യാർക്ക് തല ഉയർത്തിനില്ക്കുമ്പോൾ ജലീലിനു തലതാഴ്‌ത്തി ഇരിക്കാനേ അവകാശമുള്ളൂ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP