Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അക്ഷരങ്ങളിലും മുഖ്യന്റെ പ്രഖ്യാപനങ്ങളിലും മാത്രം വ്യവസായ സൗഹൃദസംസ്ഥാനമായ നമ്പർ 1 കേരളത്തിലെ തൊഴിലാളിയൂണിയനുകളുടെ തൊഴിലാളിവിരുദ്ധസമരങ്ങളൂടെ നേർസാക്ഷ്യം! ഇതോ വർഗ്ഗീയത വേണ്ട ജോലി മതി എന്നു മുദ്രാവാക്യം വിളിക്കുന്നവരുടെ ഇരട്ടത്താപ്പ്? മുത്തൂറ്റ് സമരം ന്യായമോ? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അക്ഷരങ്ങളിലും മുഖ്യന്റെ പ്രഖ്യാപനങ്ങളിലും മാത്രം വ്യവസായ സൗഹൃദസംസ്ഥാനമായ നമ്പർ 1 കേരളത്തിലെ തൊഴിലാളിയൂണിയനുകളുടെ തൊഴിലാളിവിരുദ്ധസമരങ്ങളൂടെ നേർസാക്ഷ്യം! ഇതോ വർഗ്ഗീയത വേണ്ട ജോലി മതി എന്നു മുദ്രാവാക്യം വിളിക്കുന്നവരുടെ ഇരട്ടത്താപ്പ്? മുത്തൂറ്റ് സമരം ന്യായമോ? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്‌

കേരളത്തിന് ഏറ്റവും നികുതി നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് ഗ്രൂപ്പ്. ഒരുവിധം തെറ്റില്ലാത്ത ശമ്പളം പണിയെടുക്കുന്നവർക്കും ബിസിനസ്സ് നന്നായി ചെയ്യുന്നവർക്ക് സമാന മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയും നൽകാത്ത ഇൻസെന്റീവുകളും ഈ സ്ഥാപനം നല്കുന്നുണ്ടെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിയമപരമായി നൽകേണ്ട ഇഎസ്‌ഐ, പി എഫ്, ഇൻഷുറൻസ്, ഗ്രാറ്റുവിറ്റി കൃത്യമായി നൽകുന്ന സ്ഥാപനത്തോട് തൊണ്ണൂറ് ശതമാനത്തോളം ജീവനക്കാർക്കും കൂറും ആത്മാർത്ഥതയുമുണ്ട് താനും. ഓണക്കാലങ്ങളിൽ ഗവ ജീവനക്കാർക്ക് കിട്ടുന്നതിലും കൂടുതൽ ബോണസ് ജീവനകാർക്ക് നൽകിയിരുന്ന സ്ഥാപനത്തിനെതിരെ അതുക്കൊണ്ട് തന്നെ നിലവിൽ സമരം ചെയ്യാൻ ജീവനക്കാർ താല്പര്യപ്പെടുന്നില്ല. വർഗ്ഗീയത വേണ്ട ജോലി മതി എന്നു മുദ്രാവാക്യം വിളിക്കുന്നവരുടെ സമരം മൂലം തൊഴിൽ നഷ്ടപ്പെടാൻ പോകുന്നത് ആയിരങ്ങൾക്കാണ്.

സിഐ.ടു.യുവിന്റെ ചുമട്ട് തൊഴിലാളികൾ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫിസുകൾക്ക് മുന്നിൽ കാവൽ നിന്ന് ജീവനക്കാരെ ആരെയും ഓഫീസിനുള്ളിലേയ്ക്ക് കയറ്റിവിടാതെ നടത്തുന്ന സമരത്തിന്റെ നേർദൃശ്യങ്ങൾ മുത്തൂറ്റിലെ ജീവനക്കാരാണ് സമരം നടത്താൻ മുൻപന്തിയില്ലെന്ന ആരോപണങ്ങൾക്കുനേരെ കൊഞ്ഞനംകുത്തുന്നുണ്ട്. എന്നിട്ടും കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകൾ പൂട്ടുന്നതിന്റെ കാരണം യൂണിയന്റെ സമരം മൂലമല്ലെന്നും സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നും യാതൊരു ഉളുപ്പുമില്ലാതെ പറയാൻ സിഐ.ടി.യു നേതാവായ രതീഷിനു എങ്ങനെ കഴിയുന്നുവെന്ന് ചോദിക്കുകയാണ് ഒരു കൂട്ടം മുത്തൂറ്റിലെ ജീവനക്കാർ. അതുപോലെ തന്നെ രതീഷ് ആരോപിക്കുന്ന 140 സ്ത്രീജീവനക്കാരെ ഇതരസംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയ കണക്ക് എവിടുന്ന് കിട്ടിയെന്നും അവർ ചോദിക്കുന്നു. ഇങ്ങനെ സ്ഥലം മാറ്റിയ ഒരാളെയെങ്കിലും സമരത്തിനു മുന്നിൽനിറുത്താൻ ധൈര്യമുണ്ടോയെന്നും അവർ ചോദിക്കുന്നു. മുത്തൂറ്റ് പൂട്ടിയാൽ ജോലി നഷ്ടപ്പെടാൻ CITU നേതാവ് രതീഷിനെ പ്പോലുള്ളവർ മുത്തൂറ്റിൽ ജോലി ചെയ്യുന്നില്ല. ഇത്തരകാർക്ക്
ആകെയുള്ള ജോലി സമരം നടത്തലും പിരിക്കലും മാത്രമാണ്. യാതൊരു കുഴപ്പവുമില്ലാതെ, സന്തോഷത്തോടെ ജോലി ചെയ്തിരുന്ന കുറേ പാവങ്ങളെ പറഞ്ഞു പ്രലോഭിപ്പിച്ച് യൂണിയനുണ്ടാക്കിച്ചിട്ട്, ഇപ്പോൾ ഉണ്ടായിരുന്ന ജോലികൂടി ഇല്ലാതാക്കിയ രതീഷ് ആട്ടിന്മുട്ടന്മാരെ തമ്മിൽ ഇടികൂടിച്ച് നടുക്കുനിന്ന് ചോരകുടിച്ച ചെന്നായയ്ക്ക് സമമെന്നാണ് മുത്തൂറ്റ് വെൽഫെയർ സൊസൈറ്റി പറയുന്നത്.

ഇന്നലെ വരെ 2000 കോടി ലാഭമുള്ള കമ്പനി, ജീവനക്കാർക്ക് ശമ്പളം കൂട്ടുന്നില്ല എന്ന് പറഞ്ഞു സമരം നടത്തിയവർ ഇന്ന് പറയുന്നു കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബ്രാഞ്ചുകൾ പൂട്ടുന്നതെന്ന്. അങ്ങനെയെങ്കിൽ ശമ്പളം കൂട്ടണമെന്നും പറഞ്ഞു നടത്തുന്ന ഈ സമരം ന്യായീകരിക്കുന്നതെങ്ങനെയാണ്.? അങ്ങനെ മുത്തൂറ്റിന്റെ കാര്യത്തിലും എല്ലാം ശരിയാക്കികൊടുത്തു! CITU യൂണിയനിടപെടലുകൾ കാരണമല്ല കേരളത്തിലെ മുത്തൂറ്റ് ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനിച്ചതെന്നു വരുത്തിതീർക്കാൻ ആ സ്ഥാപനത്തിനില്ലാത്ത സാമ്പത്തിക പ്രതിസന്ധി ആരോപിക്കുന്നവർ പിന്നെന്ത് തേങ്ങയ്ക്കാണ് സമരം ചെയ്യുന്നതെന്നു ചോദിച്ചാൽ ഉത്തരം മാങ്ങാത്തൊലി! അങ്ങനെയെങ്കിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സ്ഥാപനത്തിനെതിരെ ജീവനക്കാരുടെ ശമ്പളവർദ്ധനവിനായി സമരം ചെയ്യുന്നത് ഏത് ഉട്ട്യോപ്യൻ ആശയമാണ്?

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉറക്കെ പ്രഖ്യാപിച്ചതിനു നേരെ വിപരീതമായാണ് സിഐടിയുവിന്റെ യൂണിയൻ പ്രവർത്തനമെന്നു കേരളത്തിനു കാട്ടിക്കൊടുക്കുന്നുണ്ട് മുത്തൂറ്റിലെ സമരം. സംസ്ഥാനത്തെ തൊഴിലാളി വിരുദ്ധ തൊഴിലാളി യൂണിയനുകളുടെ സമര ചരിത്രത്തിൽ ഏറ്റവും ഒടുവിലത്തെ അദ്ധ്യായമാണ് ഇപ്പോൾ മുത്തൂറ്റ് ഗ്രൂപ്പിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഒപ്പം എത്രമാത്രം വ്യവസായ വിരുദ്ധരാണ് കേരളത്തിലെ തൊഴിലാളികൾ എന്നത് അടിവരയിട്ടു കാട്ടുന്നുമുണ്ട് ഈ സമരം.

മുത്തൂറ്റിന്റെ പട്ടം ശാഖയുടെ സ്ഥിരം കസ്റ്റമറുകളിലൊരാളാണ് എന്റെ അമ്മയും ഞാനുമൊക്കെ.അത്യാവശ്യസന്ദർഭങ്ങളിൽ ഗോൾഡുമായി ലോണിനു അവരെ സമീപിക്കുന്നത് അവരിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ്.ഈ വിശ്വാസ്യത ഒന്നുകൊണ്ടുതന്നെയാണ് ആ സ്ഥാപനം ഇത്രമേൽ വളർന്നു പന്തലിച്ചതും.പലിശയുടെ കാര്യമൊക്കെ കൃത്യമായി മനസ്സിലാക്കിതന്നെയാണ് ലോൺ എടുക്കുന്നതും എടുപ്പിക്കുന്നതും.
മാസാമാസം കൃത്യമായി അടപ്പിക്കാൻ മെസേജുകൾ വഴി സ്റ്റാഫുകൾ ഓർമ്മിപ്പിക്കാറുമുണ്ട്.

ഈ പ്രതിസന്ധികൾക്കിടയിൽ ഇപ്പോൾ മുത്തൂറ്റിനെ കൊള്ളസ്ഥാപനമായി ചിത്രീകരിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ? വീടുവീടാന്തരം കയറിയിറങ്ങിയല്ലല്ലോ മുത്തൂറ്റ് സ്വർണവായ്പയും തൊഴിലും നൽകുന്നത്. രണ്ടും അത് അന്വേഷിച്ചു അങ്ങോട്ട് പോകുന്നവർക്കല്ലേ നൽകുന്നത്? സ്വർണം ഗ്രാമിനു 3000 രൂപ ഉള്ളപ്പോൾ 2900 രൂപ വരെ ആവശ്യങ്ങളും ആവലാതികളും നിരത്തി പണയതുകയായി വാങ്ങിയിട്ട് ചിരിച്ചുകൊണ്ട് പോകും. പിന്നീട് പലിശ കൃത്യമായി അടയ്ക്കാതെ തുക ഇരട്ടിക്കുമ്പോൾ മുത്തൂറ്റിനെ മൊത്തത്തിൽ ഊറ്റായി ചിത്രീകരിച്ച് ,തെറിവിളിച്ച് ആത്മരതി അടയും. ചൂഷണം ചെയ്യുന്നു എന്നുറപ്പുണ്ടെങ്കിൽ അതിനുവേണ്ടി അവരുടെയടുത്തു പോവാതിരിക്കുക
കഞ്ചാവ് വാങ്ങി വലിക്കുകയും വേണം, ഒടുവിൽ തലയ്ക്ക് പിടിക്കുമ്പോൾ തെറിവിളി കഞ്ചാവിനു കൊടുക്കുന്നതുപോലെയാണ് നിങ്ങളുടെ ഇപ്പോഴത്തെ അവസരവാദമെന്നു മറക്കാതിരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP