സ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാൻ മുന്നിട്ടിറങ്ങിയ യൂണിയൻ തൊഴിലാളികൾ 1500 ലധികം സർവീസ് വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ഇവിടം നിന്നും നിർത്തിയകാര്യം അറിഞ്ഞില്ല; രണ്ട് വർഷമായി ഡ്യൂട്ടി ഫ്രീ അടച്ചു പൂട്ടിയിട്ടും പരിഗണനയില്ല; മാലിദ്വീപിൽ നിന്ന് എത്തുന്ന സന്ദർശകരും കുറഞ്ഞു; കേരളത്തിലെ ഏറ്റവും ചെറിയ എയർപോർട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് തോന്നുന്നു; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്
ഒരു കാലത്ത് അറബിപ്പൊന്ന് സ്വപ്നം കണ്ട് മരുഭൂമിയിലേയ്ക്ക് പ്രയാണം നടത്തിയിരുന്ന പ്രവാസി മലയാളികളെ സ്വപ്നസാക്ഷാത്ക്കാരത്തിലെത്തിച്ചിരുന്ന വിമാനത്താവളമായിരുന്നു തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം. തെക്കനെന്നോ വടക്കനെന്നോ ഉള്ള കിന്നരിയില്ലാതെ ഗൾഫുക്കാരൻ മലയാളിയെന്ന ഒറ്റ ലേബലിൽ പൊന്നുവാരാൻ കൊതിക്കുന്ന കാസർകോഡുകാരനെ മുതൽ പാറശ്ശാലക്കാരനെ വരെ സ്വപ്നഭൂമികയിലെത്തിച്ച ഇടം
അവഗണനയുടെ തീരാക്കടലിൽ മുങ്ങിത്താഴുന്നതിന് കഴിഞ്ഞ കുറേ നാളുകളായി സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1932 ൽ തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിച്ച വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളം ഒരുക്കാലത്ത് കേരളത്തിന്റെ പ്രതാപത്തിന്റെയും പ്രൗഢിയുടെയും അടയാളമായിരുന്നു. നൂറ്റാണ്ടു മുമ്പ് തിരുവിതാംകൂർ രാജകുടുംബം ദാനം നൽകിയ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ കേരളത്തിലെ ആദ്യ വിമാനത്താവളവും പിന്നീട് ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാകുകയും ചെയ്തു. IATA യുടെ അംഗീകാരമായ TRV എന്ന ലോഗോ നേടുന്ന ആദ്യത്തെ ഇന്ത്യൻ വിമാനത്താവളവും ലോകത്തിലെ തന്നെ രണ്ടാമത്തെ വിമാനത്താവളവുമാണ് തിരുവനന്തപുരം വിമാനത്താവളം. IATAയുടെ ലോഗോ സ്വന്തമാക്കിയ ആദൃത്തെ വിമാനത്താവളം ലോസ് ഏഞ്ചൽസ് ആണ്.
ഇത്തരത്തിൽ ഓരോ തിരുവനന്തപുരത്തുക്കാരന്റേയും സ്വകാര്യ അഹങ്കാരമായിരുന്ന എയർപോർട്ടിന്റെ മോശം അവസ്ഥയ്ക്കു പിന്നിൽ സർക്കാരിന്റെ പിടിപ്പുക്കേടും അനാവശൃ യൂണിയൻ ഇടപെടലുകളും ഒത്തുക്കളി രാഷ്ട്രീയവും മാത്രമാണ് ഉണ്ടായിരുന്നത്.
യാത്രക്കാർ കുറഞ്ഞതും ശക്തമായ എമിഗ്രേഷൻ നിയമങ്ങളുമാണ് തിരുവനന്തപുരം വിമാനത്താവളത്തെ പിന്നിലേക്കാക്കിയതെന്നാണ് ഉയരുന്ന ആരോപണം. പക്ഷെ അങ്ങനെ ചെയ്തത് ആര്? തിരുവനന്തപുരത്തുകാരിയായ പ്രവാസിയെന്ന നിലയിൽ മാലദ്വീപിലും മലേഷ്യയിലും ഒമാനിലും പലകുറി യാത്ര ചെയ്ത ഒരാളെന്ന നിലയിലും ഞാൻ അനുഭവിച്ചതും അറിഞ്ഞതുമായ പലതുമുണ്ട്.
അനുഭവങ്ങളുടെ തുടക്കം മാലദ്വീപിൽ നിന്നു തന്നെയാകട്ടെ .ചികിത്സയുമായും വിദ്യാഭ്യാസപരമായും എന്തിന് മികച്ച ഷോപ്പിങ് അനുഭവത്തിനായും മാലദ്വീപുവാസികൾ ഏറെ ആശ്രയിച്ചിരുന്ന നഗരമായിരുന്നു തിരുവനന്തപുരം. മാലെ സിറ്റിയിൽ നിന്നും ഇന്ത്യയിലെത്താൻ ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് തിരുവനന്തപുരം. അതിനായി അവർ ഏറെ ആശ്രയിച്ചിരുന്നത് എയർ ഇന്ത്യയും മാൽദീവിയൻ എയർലൈൻസുമായിരുന്നു. എന്നാൽ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സ്പൈസ് ജെറ്റ് മാലെ -കൊച്ചി സർവ്വീസ് ആരംഭിച്ചപ്പോൾ മാലദ്വീപുകാർ തിരുവനന്തപുരം കൈവിട്ട് കൊച്ചിയിലേയ്ക്ക് തിരിച്ചു.കൊച്ചിയിലെ ലുലുമാളും അമൃത-ലേക്ക്ഷോർ ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങളും ഒപ്പം കുറഞ്ഞ ഫ്ളൈറ്റ് ടിക്കറ്റും അവരെ കൊച്ചിയിലേയ്ക്കാകർഷിച്ചു.അതുപോലെ തന്നെയാണ് മാലദ്വീപിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരും ആരോഗ്യരംഗത്തുള്ളവരും ടൂറിസം രംഗത്തുള്ളവരുമായ മലയാളികളും! ഇന്ന് അവരും തിരുവനന്തപുരത്തേക്കാൾ കൂടുതലും സ്പൈസ് ജെറ്റിനെ ആശ്രയിച്ച് കൊച്ചിയിലേയ്ക്ക് യാത്രചെയ്യുന്നു.
നഷ്ടം തിരുവനന്തപുരത്തിനു മാത്രം.
ഇപ്പോൾ തന്നെ പ്രമുഖ എയർലൈൻ കമ്പനികൾ അവരുടെ തിരുവനന്തപുരം ഓഫീസുകൾ അടച്ചു പുട്ടി തുടങ്ങി . സിംഗപ്പൂരിലേയ്ക്കുള്ള
സിൽക്ക് എയർ സർവ്വീസ് നിറുത്തലാക്കിയതിനു പുറമേ മലേഷ്യൻ എയർലൈനായ മലിൻഡോ നിറുത്തലാക്കിയിരുന്നു. മലേഷ്യയിലേയ്ക്കും ആസ്ട്രേലിയയിലേയ്ക്കും ന്യൂസിലണ്ടിലേയ്ക്കും തായ്ലാണ്ടിലേയ്ക്കുമുള്ള യാത്രികർക്ക് തീർത്തും അനുഗൃഹമായിരുന്നു മെലിൻഡോ സർവ്വീസ്.ടൂറിസ്റ്റുകൾക്കും തമിഴ്നാട്ടിൽ നിന്നും മലേഷ്യയിലേയ്ക്കുള്ള സ്ഥിരം യാത്രികരും ഏറെ ആശ്രയിക്കുന്ന ഒരു സർവ്വീസാണ് മലിൻഡോ.അന്താരാഷ്ട്ര കമ്പനികൾ മിക്കതും അവരുടെ ക്ലയൻസിനും ജീവനക്കാർക്കുമുള്ള ടിക്കറ്റുകൾ കൂടുതലും നല്കുന്നത് കുറേ നാളുകളായി കൊച്ചിയിലേയ്ക്കാണ്.
മറ്റൊന്ന്, തിരുവനന്തപുരത്ത് നിന്നുള്ള എമിറേറ്റ്സിന്റെ അഞ്ചോളം സർവീസുകളാണ് നിർത്തലാക്കിയതാണ്. എമിറേറ്റ്സ് തിരുവനന്തപുരം വിട്ട് ബാംഗ്ലൂർ-ദുബായ് സെക്ടറിൽ കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തി. ഫ്ലൈറ്റ് ദുബായ് തിരുവനന്തപുരത്തേക്കുള്ള സർവ്വീസ് അവസാനിപ്പിച്ചു. സൗദി എയർലൈൻസും തിരുവനന്തപുരത്തെ വിട്ട മട്ടാണ്. ഇവരെല്ലാം കൊച്ചിയിലേക്കും കണ്ണൂരിലേക്കും പോയി. കുവൈറ്റിലേയ്ക്കും ദമാമിലേയ്ക്കുമുള്ള ഡയറക്ട് ഫ്ളൈറ്റുകൾ ഇല്ലാതെയായി.
തിരുവനന്തപുരം എയർപോർട്ടിൽ എമിഗ്രേഷന്റെ നൂലാമാലകൾ പറഞ്ഞ് പല യാത്രക്കാരുടെയും യാത്ര തടയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ പലപ്പോഴും അതിനു സാക്ഷിയായിട്ടുമുണ്ട്.
എമിഗ്രേഷൻ നിയമങ്ങളിലെ യാത്രികർക്കുള്ള അറിവില്ലായ്മയെ അപമാനിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
എമിഗ്രേഷനിലുള്ളവരുടെ ഇത്തരം സമീപനങ്ങൾ യാത്രക്കാരെ മറ്റ് എയർപോർട്ടുകൾ വഴി യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇവിടെ നിന്നും ഓഫ്ലോഡ് ആകുന്ന (എമിഗ്രേഷൻ ക്ലിയറൻസ്) യാത്രക്കാരൻ കൊച്ചിയിൽ നിന്നോ, കോഴിക്കോട് നിന്നോ സുഖമായി യാത്ര ചെയ്യുന്നു. ഇന്ത്യയിൽ എല്ലായിടത്തും എമിഗ്രേഷൻ നിയമങ്ങൾ ഒന്നെന്നിരിക്കേ തിരുവനന്തപുരത്ത് നിന്ന് മാത്രം യാത്രക്കാർക്ക് പോകാൻ കഴിയാത്തതിനു പിന്നിൽ ഒത്തുക്കളിയുണ്ട്. ഈ എയർപോർട്ടിനെ മനഃപൂർവ്വം പ്രശ്നങ്ങളിലേയ്ക്ക് തള്ളിവിടുന്നതിനുപിന്നിൽ വൻകളികളുണ്ടെന്ന് സാരം.
തിരുവനന്തപുരം എയർപോർട്ടിൽ ഡ്യൂട്ടിഫ്രീഷോപ്പ് നിർത്തലാക്കിയിട്ട് രണ്ടിലേറേ വർഷങ്ങളായി.അതുപോലെ തന്നെ കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് ഇവിടെ വന്നിറങ്ങുന്ന സ്ത്രീകൾക്കും ഇവിടെ നിന്നും യാത്രചെയ്യേണ്ട സ്ത്രീകൾക്കും പോർട്ടർ സർവ്വീസ് ലഭിക്കുന്നില്ല.ലഗേജും കൈക്കുഞ്ഞുങ്ങളുമായി വന്നിറങ്ങുന്നവർ ശരിക്കും പെടാപ്പാട് പെടുന്നു.വിമാനത്താവള വികസനം ലോകോത്തര നിലവാരത്തിൽ നടന്നില്ല, കാർഗോ പൂട്ടി.റൺവേയുടെ ലൈസൻസ് തന്നെ താൽക്കാലികമാണ് നമുക്ക്.
നിലവിൽ കേരളത്തിലെ ഏറ്റവും ചെറിയ എയർപോർട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് തോന്നുന്നു. ഒരു സംസ്ഥാന തലസ്ഥാനം എന്ന പരിഗണന കൂടി ഇല്ലാതെ എയർപോർട്ടിന് വേണ്ടി തമ്മിൽ തല്ലുന്നു ഇവിടുത്തെ ഭരണപക്ഷം. സ്വകാര്യവല്ക്കരണത്തിനു വിടില്ലായെന്നു പറഞ്ഞു കോടതിയിൽ പോയി. ഇത്രയും വർഷമായി വികസനം ഇല്ലാതെ കിടന്ന ഈ എയർപോർട്ട് കേരള സർക്കാരിന്റെ കയ്യിൽ കിട്ടി എന്ത് വികസനമാണ് കാണിക്കാൻ പോകുന്നതെന്ന് പൊതുജനത്തിനു പ്രത്യേകിച്ച് ഓരോ തിരുവനന്തപുരത്തുക്കാരനും അറിയാം.
എയർപോർട്ട് വികസനത്തിന്റെ പേരിൽ 2008ൽ തുടങ്ങിയ സ്ഥലമെടുപ്പ് 2020 ലും നീക്കുപോക്കാവാതെ നില്ക്കുന്നത് നമ്മൾ കാണുന്നതല്ലേ. പഴയ പഠനം നിലനിർത്തി 18 ഏക്കർ കഥയും പറഞ്ഞു സർക്കാർ ഇരിക്കുന്നതല്ലാതെ സ്ഥലം ഏറ്റെടുക്കലോ എന്തിന് വിജ്ഞാപനം പുറപ്പെടുവിക്കലെങ്കിലും നടത്താൻ കഴിഞ്ഞോ? കേരളത്തിലെ ആദ്യത്തെ വിമാനത്താവളമിന്ന് വാർത്തകളിൽ നിറയുന്നത് കള്ളക്കടത്തിന്റെയും സ്വർണ്ണക്കടത്തിന്റെയും പ്രധാനതാവളമായി മാത്രമല്ലേ?
സ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാൻ മുന്നിട്ടിറങ്ങിയ യൂണിയൻ തൊഴിലാളികൾ 1500 ലധികം സർവീസ് വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ഇവിടം നിന്നും നിറുത്തിയകാര്യം അറിഞ്ഞതായി ഭാവിച്ചതുമില്ല,പ്രതികരിച്ചുമില്ല. വിമാനത്താവളത്തിലെ ഉപഭോക്താക്കൾ യാത്രക്കാരാണ്. അവരുടെ സൗകര്യത്തിനും ആവശ്യങൾക്കുമാവണം സർക്കാർ പ്രഥമപരിഗണന നല്കേണ്ടതും നോക്കേണ്ടതും. സംസ്ഥാനം 600 കോടിയുടെ വികസനം വിമാനത്താവളത്തിന് പ്രഖ്യാപിച്ചപ്പോൾ ഇതേ എയർപോർട്ടിന്റെ വികസനം ഏറ്റെടുക്കാൻ നടക്കുന്ന അദാനി ഗ്രൂപ്പ് 1500 കോടിയുടെ വികസനം പ്രഖ്യാപിക്കുന്നു. സ്വാഭാവികമായി എയർപോർട്ട് ഉപയോഗിക്കുന്നവരായ ഞങ്ങൾ യാത്രക്കാർ അദാനിക്കൊപ്പമേ നില്ക്കൂ. കാരണം അത്യാധുനികസംവിധാനത്തോടെയുള്ള എയർപോർട്ട് ഏതൊരു യാത്രക്കാരന്റെയും ചോയ്സാണ്.ഇവിടെ ഞങ്ങൾ യാത്രികർ
രാഷ്ട്രീയം അല്ല വികസനം മാത്രം ആണ് ചിന്തിക്കേണ്ടത്.സ്വന്തം നാട്ടിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടായിട്ടും മറ്റുള്ള വിമാനത്താവളത്തെ ആശ്രയിച്ചു പ്രവാസ ജീവിതത്തിലേക്ക് പോകുന്നവരുടെയും തിരിച്ചുമുള്ള അവസ്ഥ മനസിലാക്കേണ്ടത് സംസ്ഥാനസർക്കാരാണ് . കേന്ദ്രമല്ല. കുറച്ച് വർഷങ്ങൾക്ക് ഉള്ളിൽ തൊട്ടടുത്ത് കന്യാകുമാരി ജില്ലയിൽ ഒരു വൻ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറാകുന്നുമുണ്ട്. അതുകൂടി ആയാൽ തിരുവനന്തപുരം വിമാനത്താവളം അടച്ചു പൂട്ടൽ ഭീഷണി നേരിടും. എയർപോർട്ടിലെ ജോലിയിൽ പോലും രാഷ്ട്രീയം കാണുന്ന ചില യൂണിയൻ തൊഴിലാളികൾക്ക് വേണ്ടി നമ്മുടെ എയർപോർട്ട് നാശത്തിൽ എത്തിക്കരുത്.
എന്തിനാണ് അദാനിക്ക് തന്നെ എയർപോർട്ട് വികസനം കൊടുക്കുന്നത് എന്ന് ചോദിക്കുന്നവർ മറന്നുപ്പോകുന്ന അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന ചിലത് കൂടി പറയട്ടെ.
നമ്മുടെ രാജ്യത്ത് ഒരു ലേലം വിളി നടക്കുമ്പോൾ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് വരുന്ന വ്യക്തിക്ക്/കമ്പനിക്ക് ആണ് കരാർ കൈമാറുന്നത്, അല്ലാതെ രണ്ടാം സ്ഥാനത്ത് വന്നവർക്ക് അല്ല. വിമാനത്താവളത്തിന്റെ ലേലത്തിൽ അദാനിയുടെ കമ്പനി ഒന്നാം സ്ഥാനത്ത് വന്നു. അതുകൊണ്ട് കരാർ ആ കമ്പനിക്ക് നൽകാൻ തീരുമാനിച്ചു.അതിലെന്തിന് സർക്കാർ കോടതിയിൽ പോകണം?
അദാനിയുടെ 5 വിമാനത്താവളങ്ങൾ കൂട്ടിയിണക്കിയുള്ള സർവീസുകളുണ്ടായാൽ തിരുവനന്തപുരത്തിന് കുതിപ്പുണ്ടാകും.മാത്രമോ സ്വകാര്യ പങ്കാളിയുണ്ടായാൽ അടിസ്ഥാന സൗകര്യ വികസനകുതിപ്പും ലോകോത്തര സൗകര്യങ്ങളുമുണ്ടാവും.കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസുകൾ തുടങ്ങാം, കണക്ഷൻ സർവീസുകളും കൂടും. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ വിമാനത്താവളത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. സഞ്ചാരികളുടെ വരവിന്റെ ഒഴുക്കിനനുസരിച്ച് ടിക്കറ്റ് ഇളവുകൾ പ്രഖ്യാപിക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാകും ഇതു കാരണം കേരള ടൂറിസത്തിന് സംഭവിക്കാൻ പോകുന്ന നേട്ടം സ്വപ്നം കാണുന്നതിനുപ്പുറമാവും .തിരുവനന്തപുരം ജനതയും പ്രവാസികളും ഒന്നടങ്കം വിമാനത്താവളം അദാനി ഗ്രൂപ്പിൽ സ്വകാര്യവൽക്കരണം നടത്താൻ കൂടുതൽ ആഗ്രഹിക്കുന്നു അതിന് ഒരുമിച്ചു നിൽക്കുന്നു.കേരള സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് ഒരു കമ്പനി രൂപീകരിച്ചു എയർപോർട്ട് ഏറ്റെടുത്താൽ കൂടുതൽ നന്നാവുകയും ചെയ്യും.
ഇന്ത്യയിലെ ആദ്യത്തെ പിപിപി മോഡൽ സ്റ്റേഡിയം വന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ട് നഷ്ടമാണോ ലാഭമാണോ നമുക്കുണ്ടായത്?
പിപിപി മോഡൽ നഗര റോഡ് ഇന്ത്യയിൽ ആദ്യമായി വന്നത് തിരുവനന്തപുരം നഗരത്തിൽ ആണ്. അത് വിജയമായതുകൊണ്ടല്ലേ കോഴിക്കോട് നടപ്പിലാക്കുന്നത്. ?
വിഴിഞ്ഞം തുറമുഖം കഴിഞ്ഞ 25 വർഷമായി മുടങ്ങി കിടന്ന പദ്ധതിയാണ്. കേരളത്തിലെ പ്രശ്നങ്ങൾ അതിജീവിച്ചു ആ പദ്ധതി യാഥാർഥ്യം ആകുകയാണ്.വിഴിഞ്ഞത്ത് പണികൾ അതിവേഗം പുരോഗമിക്കുന്നത് നമ്മൾ കാണുന്നതല്ലേ? അതുപോലെ തന്നെയാവും ഇതുമെന്നു നൂറ്റൊന്നുശതമാനം ഉറപ്പുള്ളതുക്കൊണ്ടാണ് ഓരോ തിരുവനന്തപുരത്തുക്കാരനും അദാനിഗ്രൂപ്പിന്റെ ഏറ്റെടുക്കൽ ആഗ്രഹിക്കുന്നത്; അംഗീകരിക്കുന്നത്.
Stories you may Like
- തിരുവനന്തപുരം വിമാനത്താവള പ്രശ്നം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
- തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് ലീസിന് നൽകും
- കരിപ്പൂർ വിമാനത്താവളം നിശ്ചലമാക്കാൻ ശ്രമങ്ങൾ സജീവമെന്ന് ആരോപണം
- അദാനിയെ എതിർക്കുന്നതിന് പിന്നിൽ എന്ത്?
- തിരുവനന്തപുരം വിമാനത്താവളം: നാല് വോട്ടിനായി നിലപാട് മാറ്റില്ലെന്ന് തരൂർ
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- 'ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ട്'; സാഹചര്യം അറിയാവുന്നവരും കുറ്റപ്പെടുത്തി; 'ഭർത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതും സമൂഹമാണ്'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
- ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെ പിന്നാലെ ഭാര്യയും മരിച്ചു; നാടിനാകെ നടുക്കമായി ദമ്പതികളുടെ വിയോഗം
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- 18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വെള്ളിത്തിരയിൽ കണ്ട വിൻസന്റ് ഗോമസും സാഗർ ഏലിയാസ് ജാക്കിയും ഒന്നുമല്ല! അറബി വേഷം കെട്ടി ജയിലിൽ എത്തിയ ഫായിസ് മുതൽ ഉന്നതരുടെ അറബിക് പരിഭാഷകയായ സ്വപ്ന വരെ കണ്ണി; ഒടുവിൽ ചൂണ്ടയിൽ മുഖ്യമന്ത്രിയെയും കോർത്ത കനക മാഫിയ കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുമ്പോൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്