Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

ആറ് വയസ്സുള്ള പിഞ്ച് കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ച ക്രൂരന്റെ ചെയ്തിയെ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു നികേഷ് കുമാറിന്റെ 'റിപ്പോർട്ടർ'; എന്റെ വക ഇരിക്കട്ടെ ജയ ജയ ജയ ഹേ ജയഭാരതി മോഡൽ അടിനാഭിക്കിട്ട് ഒരു ചവിട്ട്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ആറ് വയസ്സുള്ള പിഞ്ച് കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ച ക്രൂരന്റെ ചെയ്തിയെ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു നികേഷ് കുമാറിന്റെ 'റിപ്പോർട്ടർ'; എന്റെ വക ഇരിക്കട്ടെ ജയ ജയ ജയ ഹേ ജയഭാരതി മോഡൽ അടിനാഭിക്കിട്ട് ഒരു ചവിട്ട്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

റിപ്പോർട്ടർ ലൈവിലെ ആ വെളുപ്പിക്കൽ വീഡിയോയും പോസ്റ്റും കണ്ടതോടെ ഒരു കാര്യം ഉറപ്പായി. ഈ നാട്ടിൽ ഏത് തരം വൃത്തിക്കേടും ക്രൂരതയും നടന്നാലും അത് ചെയ്യുന്നവന്റെ കൈയിൽ പണവും പ്രിവിലേജും ഉണ്ടെങ്കിൽ നല്ല പോലെ വൈറ്റ് സിമന്റ് അടിച്ച് വെളുപ്പിക്കാൻ ആളുണ്ടാവും. തലശ്ശേരിയിൽ ആറ് വയസ്സുകാരൻ കുഞ്ഞിനോട് ചെയ്ത കൊടുംപാതകത്തിനെ വെളുപ്പിക്കുന്ന വാർത്ത കണ്ടതിനെ കുറിച്ചാണ് പറയുന്നത് . ജനിപ്പിച്ച സ്വന്തം അച്ഛനോട് കൂറ് കാണിക്കാത്തവനിൽ നിന്നും എന്ത് മാന്യതയും മാധ്യമധർമ്മവുമാണ് പ്രതീക്ഷിക്കാനുള്ളത്? ആറ് വയസ്സുള്ള പിഞ്ച് കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ച ക്രൂരന്റെ ചെയ്തിയെ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന നികേഷ് കുമാറിന്റെ 'റിപ്പോർട്ടർ ' എന്ന അമേദ്യത്തെയൊക്കെ എന്നേ കെട്ടുകെട്ടിക്കേണ്ടതായിരുന്നു.

CCTV വഴി മലയാളി സമൂഹം ഒന്നടങ്കം കടന്ന നിഷ്ഠൂരതയെ വെളുപ്പിക്കാൻ കച്ചക്കെട്ടിയിരിക്കുന്ന മാധ്യമ അമേദൃമേ, ഈ വാർത്ത ഈ രീതിയിൽ റിപ്പോർട്ട് ചെയ്യുക വഴി താൻ ആ കുഞ്ഞിന്റെ ആത്മാഭിമാനത്തെയാണ് വീണ്ടും ആഞ്ഞ് തൊഴിച്ചിരിക്കുന്നത്. ഷെഹ് ഷാദ് എന്ന നിഷ്ഠൂരൻ ആ കൊച്ചിനെ ചവിട്ടി വീഴ്‌ത്തിയപ്പോൾ കാറിന്റെയുള്ളിൽ ആ കാഴ്ച കണ്ട് രസിച്ച പെണ്ണൊരുത്തി പറഞ്ഞ പെരുംനുണ ഏറ്റുപ്പാടാൻ നാണമാവുന്നില്ലേ നികേഷേ? കാറിനുള്ളിലെ കുഞ്ഞിനെ കടിക്കാനും മാന്താനും ഗണേശ് ശ്രമിച്ചപ്പോൾ തന്റെ മകൻ ഇടപ്പെട്ടുവെന്ന് പറയുന്ന തള്ളയോട് - അതിന്റെ CCTV ദൃശ്യങ്ങൾ എന്തേ കാറ്റത്ത് പറന്നുപോയോ സ്ത്രീയേ? അഥവാ ആ കൊച്ച് കുഞ്ഞ് അങ്ങനെ ചെയ്തുവെങ്കിൽ തന്നെ ഒരു ഇരുപതുകാരൻ യുവാവ് ഇറങ്ങി ആ കൊച്ചിന്റെ നെഞ്ചത്ത് ചവിട്ടുന്നതാണോ പരിഹാരം? നിങ്ങളുടെ കൂടെയുള്ള കൊച്ചുങ്ങൾ പരസ്പരം അടിച്ചാലോ മാന്തിയാലോ മൂത്ത മോനെ കൊണ്ട് ഇതുപോലെ നെഞ്ചത്ത് ചവിട്ടിക്കുമോ?

ചവിട്ടിയ ചെറുക്കനേക്കാൾ വലിയ വിഷമാണ് ആ തള്ള. സ്വന്തം മോൻ ചെയ്ത നിഷ്ഠൂരതയെ പഴിക്കുന്നതിന് പകരം വെളുപ്പിക്കാൻ ശ്രമിക്കുന്ന പാഴ് മാതൃത്വം. ആ ചെറുക്കൻ വെറുതെയല്ല ഇങ്ങനെ ആയത്. നാല് നേരം ബിരിയാണീം ആടിന്റെ കരളും വച്ച് ഊട്ടിയാൽ മാത്രം പോര, സഹജീവികളോട് എങ്ങനെ ദയാവായ്‌പോടെ പെരുമാറണമെന്ന് കൂടി പഠിപ്പിക്കണമായിരുന്നു. ചൊല്ലുവിളിയില്ലാതെ വളർത്തി കയറൂരി വിട്ടതുകൊണ്ടാണ് അവൻ എല്ലിന്റെയിടയിൽ കുത്തിയ നെയ്യ് ആ കൊച്ചുകുഞ്ഞിന്റെ നേരെ കാട്ടിയത്.

നികേഷ് കുമാർ എന്ന ഇരയ്‌ക്കൊപ്പം എന്ന വ്യാജേന വേട്ടനായയ്‌ക്കൊപ്പം ഓടുന്ന, ചാടുന്ന, കുരയ്ക്കുന്ന മാധ്യമ അമേദ്യത്തിന് എന്റെ വക ഇരിക്കട്ടെ ജയ ജയ ജയ ഹേ ജയഭാരതി മോഡൽ അടിനാഭിക്കിട്ട് ഒരു ചവിട്ട്! കൂടെ ഒരെണ്ണം ആ തള്ളയുടെ മോന്തയ്ക്കിട്ടും.

ബൈ ദു ബൈ ഗ്രീഷ്മയെന്ന കുറ്റവാളി പെണ്ണിനെ പൊലീസ് ഉന്നത ഉദ്യോഗസ്ഥ വെളുപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച മൊട്ട അരുൺ ഈ വെളുപ്പിക്കലിനെതിരെ നിലവിൽ ഒന്നും മൊഴിഞ്ഞതായി കണ്ടില്ല എന്നത് കൂടി ഓർമ്മിപ്പിക്കുന്നു.

#JusticeforGanesh

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP