Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

ഓ..യാ..എന്നതിനെ അശ്ലീലമായി കാണുന്നവരാണ് മന്ത്രി ശശീന്ദ്രന്റെ പൂച്ചക്കുട്ടിയേ എന്ന മൃദു മന്ത്രണത്തെ വാത്സല്യമായി ചിത്രീകരിച്ചത്; അന്ന് സഖാക്കന്മാർക്ക് തോന്നാത്ത മോറൽ ഇഷ്യൂസ് ഇന്ന് തോന്നുന്നെങ്കിൽ അതിന്റെ പേരാണ് കമ്മ്യൂണിസ്റ്റ് അടിമത്വം; ഇമോജി വിവാദത്തിൽ കളക്ടർ ബ്രോയ്ക്ക് പിന്തുണ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഓ..യാ..എന്നതിനെ അശ്ലീലമായി കാണുന്നവരാണ് മന്ത്രി ശശീന്ദ്രന്റെ പൂച്ചക്കുട്ടിയേ എന്ന മൃദു മന്ത്രണത്തെ വാത്സല്യമായി ചിത്രീകരിച്ചത്; അന്ന് സഖാക്കന്മാർക്ക് തോന്നാത്ത മോറൽ ഇഷ്യൂസ് ഇന്ന് തോന്നുന്നെങ്കിൽ അതിന്റെ പേരാണ് കമ്മ്യൂണിസ്റ്റ് അടിമത്വം; ഇമോജി വിവാദത്തിൽ കളക്ടർ ബ്രോയ്ക്ക് പിന്തുണ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

 മാധ്യമപ്രവർത്തനത്തിനും മാധ്യമ പ്രവർത്തകർക്കും സമൂഹത്തിൽ നിലയും വിലയും കല്പിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അന്ന് മാധ്യമധർമ്മം എന്നൊരു സാധനം കളയാതെ സൂക്ഷിച്ചിരുന്നു മാധ്യമങ്ങൾ . എന്നാൽ Presstitute കൾ മുഖ്യധാരാമാധ്യമങ്ങളിൽ കയറികൂടി മാധ്യമവ്യഭിചാരം ചെയ്യാൻ തുടങ്ങിയപ്പോൾ ഫോർത്ത് എസ്റ്റേറ്റ് എന്നത് വെറുമൊരു മാർക്കറ്റിങ്ങ് സ്ട്രാറ്റജി മാത്രമായി. ഇന്നൊക്കെ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ കണ്ണടച്ചു വിശ്വസിക്കാൻ കഴിയില്ല. വാർത്തകളെ തരാതരം മയിലെണ്ണ തേച്ച പോലെ വളച്ചൊടിച്ചു കുപ്പിയിലാക്കുന്ന ലാട വിദ്യയായി അത് അധ:പ്പതിച്ചിരിക്കുന്നു.

ഈ ലാടവൈദ്യന്മാരുടെ കുരുട്ടുബുദ്ധി വ്യക്തമായി മനസ്സിലാക്കിയ കളക്ടർ ബ്രോയുടെ ( ഇപ്പോൾ അറിയുന്നു ലേഖികയ്ക്ക് മറുപടി നല്കിയത് അദ്ദ്‌ദേഹത്തിന്റെ ഭാര്യയാണെന്ന് ) സർക്കാസ്റ്റിക് കമന്റിനെ വേറെ രീതിയിൽ വളച്ചൊടിക്കുന്ന ഗീബൽസിയൻ വരട്ടുവാദത്തിനു തല്ക്കാലം പൊതുസമൂഹം വില കൊടുക്കില്ല.Oh Yeah എന്നതിനെ അശ്ലീലമായി കാണുന്നവരാണ് പൂച്ചക്കുട്ടിയേ എന്ന മൃദു മന്ത്രണത്തെ വാത്സല്യമായി ചിത്രീകരിച്ചത്. കാലമേ നിന്റെയൊരു കാര്യം !

രാഷ്ട്രീയക്കാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ ഇരയാക്കുന്നത് പണ്ട് മുതൽക്കേ നടപ്പുള്ള ഒരു ആചാരമാണ്. ലാവ്ലിൻ , പാമോയിൽ മുതൽ സ്പ്രിങ്ലർ , ആഴക്കടൽ വരെ അതെത്തി നില്ക്കുന്നു. ഈ ഒരു ആചാരത്തിനു രാഷ്ട്രീയ വകഭേദങ്ങളൊന്നുമില്ല. ഇടതു-വലതു വ്യത്യാസമൊന്നുമില്ല. വിവാദമാവുമ്പോൾ, പിടിക്കപ്പെടുമ്പോൾ സമർത്ഥമായി അത് ബ്യൂറോക്രാറ്റുകളുടെ തലയിലിട്ടു കൊടുക്കുന്ന അതിപുരാതനമായ politricks ന്റെ ഒടുവിലത്തെ ഇര മാത്രമാണ് കളക്ടർ പ്രശാന്ത് . കളക്ടർ എന്ന പദവിക്കൊപ്പം ബ്രോ എന്ന suffix അയാൾ സ്വയം ചേർത്തതല്ല ; മറിച്ച് അതുവരെ കണ്ട bureaucrats ൽ നിന്നും വ്യത്യസ്തനായി ജനസേവനത്തിനു ജനങ്ങൾക്കൊപ്പം ഇറങ്ങിയതിനു പൊതുസമൂഹം സ്‌നേഹപൂർവ്വം നല്കിയ വാക്കാണത്. കേവലമൊരു സ്‌ക്രീൻഷോട്ട് കൊണ്ട് സ്ത്രീ പ്രിവിലേജുകളിൽ നിന്നു കൊണ്ട് അയാളെ ഒരു മോശപ്പെട്ടവനായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കൊപ്പം തല്ക്കാലം നില്ക്കാൻ മനസ്സില്ല,

തേൻകെണി ഒരുക്കി പൂച്ചക്കുട്ടിക്കായ ഒരു മന്ത്രിയെ തീറ്റിച്ച മാധ്യമപ്രവർത്തക കളിച്ച തേർഡ് റേറ്റഡ് ചീപ്പ് ഷോ തള്ളിക്കളഞ്ഞ സാധാരണ മനുഷ്യർക്ക് സുനിൽ സുഖദയുടെയും സീമയുടെയും ഇമേജസ് ഇട്ട സ്‌ക്രീൻ ഷോട്ട് കണ്ടാൽ കഥയുടെ ഗതി മനസ്സിലാക്കാൻ കഴിയും.. മന്ത്രി ശശീന്ദ്രന്റെ ഓഡിയോ ക്ലിപ്പ് കേട്ടപ്പോൾ തോന്നിയ ജാള്യതയൊന്നും ഈ സ്‌ക്രീൻഷോട്ട് കണ്ടാൽ വരില്ല. അന്ന് സഖാക്കന്മാർക്ക് തോന്നാത്ത മോറൽ ഇഷ്യൂസ് ഈ ഒരൊറ്റ സ്‌ക്രീൻ ഷോട്ട് കാണുമ്പോൾ , Oh.Yeah എന്നു വായിക്കുമ്പോൾ തോന്നുന്നുവെങ്കിൽ അതിന്റെ പേരാണ് കമ്മ്യൂണിസ്റ്റ് അടിമത്വം .
#withcollectorbro

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP