Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈവെട്ട് കേസിലെ ശിക്ഷ പൂർത്തിയാക്കി ജയിലിൽ നിന്നിറങ്ങിയ എൻഡിഎഫ് കില്ലർ സ്‌ക്വാഡുകളെ കുറിച്ച് ആദ്യം അന്വേഷിക്കണം; മത തീവ്രവാദ രാഷ്ട്രീയമായി കൊണ്ടു നടക്കുന്ന ഈ വ്യവസ്ഥാപിത ഗുണ്ടാ സംഘത്തെ വെറുതേ വിടരുത്; നാദാപുരം ഡിഫൻസ് ഫോഴ്‌സ് പിന്നെ നാഷണലും സോഷ്യലും ഒക്കെ ചേർന്ന് പരിഷ്‌ക്കരിച്ചെങ്കിലും എൻഡിഎഫ് ഇപ്പോഴും നാദാപുരത്തെ സദാചാര പൊലീസ് മാത്രമാണ്: അനീഷ് ഷംസുദ്ദീൻ എഴുതുന്നു

കൈവെട്ട് കേസിലെ ശിക്ഷ പൂർത്തിയാക്കി ജയിലിൽ നിന്നിറങ്ങിയ എൻഡിഎഫ് കില്ലർ സ്‌ക്വാഡുകളെ കുറിച്ച് ആദ്യം അന്വേഷിക്കണം; മത തീവ്രവാദ രാഷ്ട്രീയമായി കൊണ്ടു നടക്കുന്ന ഈ വ്യവസ്ഥാപിത ഗുണ്ടാ സംഘത്തെ വെറുതേ വിടരുത്; നാദാപുരം ഡിഫൻസ് ഫോഴ്‌സ് പിന്നെ നാഷണലും സോഷ്യലും ഒക്കെ ചേർന്ന് പരിഷ്‌ക്കരിച്ചെങ്കിലും എൻഡിഎഫ് ഇപ്പോഴും നാദാപുരത്തെ സദാചാര പൊലീസ് മാത്രമാണ്: അനീഷ് ഷംസുദ്ദീൻ എഴുതുന്നു

അനീഷ് ഷംസുദ്ദീൻ

ഴിഞ്ഞ മെയ് 26 ആം തീയതി മാധ്യമങ്ങളൊ പൊതുജനങ്ങളൊ അധികം ശ്രദ്ധിക്കാതെ ഒരു സംഭവം നടന്നു . കൈവെട്ട് കേസിലെ NDF കില്ലർ സ്‌ക്വാഡ് ശിക്ഷ പൂർത്തിയാക്കി ജയിലിൽ നിന്നിറങ്ങി. മധ്യകേരളത്തിലെ NDF തീവ്രവാദികളുടെ പ്രധാന ക്രൈമുകളൊക്കെ കൃത്യമായ പ്ലാനോടെ നടപ്പിലാക്കിയിരുന്നത് പരിശീലനം കിട്ടിയ പ്രത്യേക കില്ലർ സ്‌ക്വാഡായിരുന്നു . എന്നാൽ കേസിൽ പ്രതിയായി വന്നിരുന്നതൊക്കെ ഡമ്മി പ്രതികളും . എന്നാൽ കൈവെട്ട് കേസ് വന്നപ്പോൾ കാര്യങ്ങൾ കൈവിട്ട് പോയി . SP മനോജ് എബ്രഹാമിന്റെ പഴുതടച്ച അന്വേഷണത്തിൽ തിരശീലക്ക് പിറകിൽ നിന്ന് ഓപ്പറേഷൻ നയിചിരുന്നവരും , കൊലയാളികളും ഒന്നൊഴിയാതെ പുറത്ത് വന്നു .

( ആ കൊറുവു തീർക്കാൻ മനോജ് എബ്രഹാമിന്റെ കൃസ്തീയ സത്വം തരം കിട്ടുംബോഴൊക്കെ സുഡാപ്പികൾ വിളിച് പറയും )

ദളിത് - മുസ്ലിം ഐക്യം എന്നൊക്കെ പറയുന്നത് മുഖം മൂടി മാത്രമാണ് .
വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഒരു ഗുണ്ടാ സംഘമാണിവർ . മത തീവ്രവാദമാണു ഇവരുടെ രാഷ്ട്രീയം . റിയൽ എസ്റ്റേറ്റ് മേഖലയിൽ നടക്കുന്ന തർക്കങ്ങളിൽ ഇടനിലക്കാരായി നിന്നും , മണൽ , മണ്ണ് , നിലം നികത്തൽ മാഫിയകളിൽ നിന്ന് ഗുണ്ടാപിരിവ് നടത്തിയും കോടികളാണു സംബാദ്യം . അതുകൊണ്ട് തന്നെ ഗുണ്ടാപടകളെ തീറ്റി പോറ്റാൻ ധാരണം പണം കൈവശമുണ്ട് .

നാദാപുരത്ത് നിന്നാണു ഇവർ തുടങ്ങുന്നത് . നാദാപുരത്ത് ആണുങ്ങൾ സ്ഥലത്തില്ലാത്ത ഗൾഫ് കാരുടെ വീടിന് കാവൽ കിടന്ന് സദാചാര സംരക്ഷകരായാണു ഇവർ കേരളത്തിൽ അവതരിക്കുന്നത് .

NDF , നാദാപുരം ഡിഫൻസ് ഫോഴ്സ് എന്നായിരുന്നു ആദ്യത്തെ പേരു . അത് പിന്നെ നാഷണൽ ഡിഫൻസും , അതിലേക്ക് തരാതരം പോലെ ഡെമോക്രസിയും , സോഷ്യലിസവുമൊക്കെ ചേർത്ത് വെചു .

എന്നാൽ അടിസ്ഥാനപരമായി ഇവർ നാദാപുരത്തെ സദാചാര പൊലീസ് മാത്രമാണു .

കൈവെട്ടിനു ശേഷമുണ്ടായ ഡാമേജ് പരിഹരിക്കാനായാണ് ഇവർ ജനകീയ സമരങ്ങൾ നുഴഞ്ഞ് കയറി തുടങ്ങിയത് . കൂട്ടിനായി മാവോയിസ്റ്റുകളും , കുറച് ന്യൂ ജൻ ദളിത് സംഘടനകളും .

ജനകീയ , പരിസ്ഥിതി സമരങ്ങളിലെ നുഴഞ്ഞ് കയറ്റങ്ങൾ കൊണ്ട് കുറച് ലിബറൽസിനെ ചാക്കിലാക്കാൻ ഇവർക്ക് പറ്റിയട്ടുണ്ട് . അതിന്റെ തുടർച്ചയാണു കാംബസുകൾ കയ്യടക്കാനുള്ള ശ്രമങ്ങൾ . മഹാരാജാസ് ഇവരുടെ പരീക്ഷണ പരീക്ഷണ ശാലയാണ് .

മാവോയിസ്റ്റുകളും സുഡാപ്പി തീവ്രവാദികളും കുറച് നാളായി മഹാരാജാസിനെ വട്ടമിടുന്നു . പക്ഷെ മഹാരാജാസിലെ പൊരുതുന്ന യുവത , ക്യാംബസിൽ കാലുറപ്പിക്കാൻ ഇതുവരെ അനുവദിചിട്ടില്ല .

മഹാരാജാസ് SFi യുടെ ഒരു ചുവപ്പ് കോട്ടയായാണ് അറിയപ്പെടുന്നതെങ്കിലും വ്യക്തമായും എല്ലാ ജനാധിപത്യ കക്ഷികൾക്കും പ്രവർത്തന സ്വാതന്ത്രമുള്ള കോളേജാണു .

ജമാഅത് ഇസ്ലാമിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്മന്റ് ഇത്തവണ ജനറൽ സീറ്റിൽ ജയിച് യൂണിയൻ ഭരണത്തിൽ ഭാഗമാണ് . അതിനു മുൻപ് വളരെ വർഷങ്ങൾ SIO മഹാരാജാസിൽ ക്ലാസ് റെപ്പുമാരായി തിരഞ്ഞെടുപ്പിൽ ജയിച് വരുന്നതാണു . KSU , ABVP തുടങ്ങിയ എല്ലാ പ്രതിപക്ഷ കക്ഷികളും നന്നായി പ്രവർത്തനമുള്ള ക്യാംബസാണ് , മഹാരാജാസ്

എന്തിനേറെ പറയുന്നു , വേൾഡ് കപ്പിനോടനുബന്ധിച് കഴിഞ്ഞ ദിവസമാണ് 'KSU മഹാരാജാസ് യൂണിറ്റ് കമ്മറ്റി ' ഷൂട്ടൗട്ട് മൽസരം സംഘടിപ്പിച്ചത് .

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സഖാവ് അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള ടീമാണു ഈ മൽസരത്തിൽ വിജയിയായത്

ഇതര രാഷ്ട്രീയ സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്രമില്ല എന്ന് പ്രചരിപ്പിക്കുന്ന ക്യാംബസിൽ KSU നടത്തുന്ന മൽസരത്തിൽ SFI കാർ പങ്കെടുക്കുകയും , വിജയിക്കുകയും ചെയുന്നത് ക്യാംബസിലെ സൗഹൃദാന്തരീക്ഷം മനസിലാക്കാം

രാഷ്ട്രീയ ഭേദമന്യേ കോളേജിലെ മുഴുവൻ കുട്ടികളോടും സ്‌നേഹവും , സൗഹൃദവും പുലർത്തുന്ന അഭിമന്യുവിനെ കൊല്ലാൻ കരുതി തന്നെയാണു അവർ ആക്രമിച്ചത് . അല്ലാതെ വെറുതെ ഉണ്ടായ ഒരു സംഘർഷമായിരുന്നില്ല അത് .

SFI ബുക്ക് ചെയ്തിട്ടിരുന്ന മതിൽ ഇവർ ബലമായി ചുവരെഴുത്ത് നടത്തി , പ്രകോപനം ഉണ്ടാക്കുവാൻ . സ്വാഭാവികമായും SFI അത് മായിക്കും എന്നറിയാവുന്നതുകൊണ്ട് കില്ലർ സ്‌ക്വാഡിനെ വിളിച് വരുത്തി കാത്തിരുന്നു , അഭിമന്യുവിനെ അടുത്ത് കിട്ടിയപ്പോൾ ഇടനെഞ്ച് നോക്കി കത്തിയിറക്കി .

പൊലീസ് ആദ്യം അന്വേഷിക്കേണ്ടത് കഴിഞ്ഞ മാസം ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഈ കില്ലർ സ്‌ക്വാഡിനെ തന്നെയാണു . കൃത്യമായ ആസൂത്രണത്തോടെ കൊല്ലണം എന്ന് ഉറപ്പിച് അധികം പരിക്കേൽപിക്കാതെ കൃത്യം നിർവ്വഹിക്കുകയായിരുന്നു . ഈ കേസിൽ അറസ്റ്റ് ചെയ്യേണ്ടത് കൈക്കോടലികളെ മാത്രമല്ല , ഇതിനു വേണ്ടി ചരട് വലിച്ചവരും പണമൊഴുക്കിയവരുമായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം . അത് മാത്രമല്ല തീവ്രവാദികളുടെ സാംബത്തിക ശ്രോതസ് മുഴുവൻ അടക്കണം . നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ച് ഈ ഭീകര സംഘടനയെ നിരോധിക്കണം . ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കലും കഴിഞ്ഞെന്ന് വരില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP