Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ ബംഗാളികളെ ബാംഗ്ലൂർ മലയാളികൾ റീപ്ലേസ് ചെയ്യുമോ? ഡോളറിന്റെ വരവ് നിലച്ചാൽ, കേരളം വിയർക്കുമോ? മലയാളികൾ തൂമ്പയുമായി പറമ്പിലേക്കിറങ്ങുന്ന കാലം വിദൂരമാണോ? പനിക്കുന്നത് അമേരിക്കക്കാണെങ്കിൽ വിറയ്ക്കുന്നത് ഇന്ത്യയായിരിക്കും: ന്യൂജേഴ്‌സിയിൽ നിന്ന് അനിൽ പുത്തൻചിറ എഴുതുന്നു

കേരളത്തിലെ ബംഗാളികളെ ബാംഗ്ലൂർ മലയാളികൾ റീപ്ലേസ് ചെയ്യുമോ? ഡോളറിന്റെ വരവ് നിലച്ചാൽ, കേരളം വിയർക്കുമോ? മലയാളികൾ തൂമ്പയുമായി പറമ്പിലേക്കിറങ്ങുന്ന കാലം വിദൂരമാണോ? പനിക്കുന്നത് അമേരിക്കക്കാണെങ്കിൽ വിറയ്ക്കുന്നത് ഇന്ത്യയായിരിക്കും: ന്യൂജേഴ്‌സിയിൽ നിന്ന് അനിൽ പുത്തൻചിറ എഴുതുന്നു

അനിൽ പുത്തൻചിറ

 പനിക്കുന്നത് അമേരിക്കയ്ക്കാണെങ്കിൽ വിറയ്ക്കുന്നത് ഇന്ത്യയായിരിക്കും

ന്ത്യയിൽ നിന്ന് വരുന്ന സന്ദേശങ്ങളിൽ പ്രധാനമായും അവർക്കറിയേണ്ടത്, 'ലോക പൊലീസ് തകർന്നോ? മുതലാളിത്ത രാജ്യത്തിൽ റോഡുകൾ ആശുപത്രികളാക്കേണ്ടി വരുന്നോ? കുത്തക രാജ്യത്തിൽ കൊറോണ ചികിത്സ കിട്ടാതെ രോഗികൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നോ...എന്നൊക്കെയാണ്.

എല്ലാത്തിനും ഉത്തരമുണ്ട്, അതിനുമുൻപേ... Facebookൽ ബിരുദവും WhatsAppൽ ബിരുദാനന്തര ബിരുദവും നേടിയെങ്കിലും, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മണ്ടന്മാരാണോ വിദ്യാഭ്യാസമുണ്ടെങ്കിലും വിവരം അടുത്തുകൂടി പോകാത്ത മലയാളികൾ? കമ്പ്യൂട്ടർ ഫീൽഡിന്റെ കാര്യം തന്നെയെടുക്കാം... ഇന്ത്യയിലെ മൂന്നിൽ രണ്ടു ഭാഗം IT കമ്പനികളുടെയും നിലനിൽപ്പ് അമേരിക്കയെ ആശ്രയിച്ചാണ്. അമേരിക്കയിൽ $10,000 ചെലവ് വരുന്ന ഒരു കമ്പ്യൂട്ടർ റിലേറ്റഡ് പ്രോഡക്ട്, ഇന്ത്യയിൽ അതിന്റെ പത്തിലൊന്ന് ചെലവിൽ ഡെവലപ്പ് ചെയ്യാൻ കഴിയും. ചെലവ് കുറവിന് പുറമേ, തിരഞ്ഞെടുക്കാൻ ധാരാളം കമ്പനികൾ ഉണ്ട്, താൽക്കാലികമോ അല്ലെങ്കിൽ കരാറിലോ ജോലി ചെയ്യാൻ തയ്യാറായ ഇഷ്ടം പോലെ വ്യക്തികളുമുണ്ട്.

ഒരു സുപ്രഭാതത്തിൽ അമേരിക്ക outsourcing അങ്ങ് നിറുത്തിയെന്ന് വിചാരിക്കുക. കേരളം പിന്നെ നിറയാൻ പോകുന്നത് ബംഗാളികളെക്കൊണ്ടായിരിക്കില്ല, ബാംഗ്ലൂർ മാതിരിയുള്ള പട്ടണങ്ങളിൽനിന്ന് ജോലിയില്ലാതെ തിരിച്ചുവരുന്ന, അമേരിക്കൻ clientനെ സപ്പോർട്ട് ചെയ്യാൻ രാത്രി മുഴുവൻ ഉറങ്ങാതെ പണിയെടുത്തിരുന്ന, യുവഎൻജിനീയർമാരെ കൊണ്ടായിരിക്കും!

'അമേരിക്കയില്ലെങ്കിലും ഞങ്ങൾ സുഖമായി ജീവിക്കും, അമേരിക്കയെ സ്വപ്നം കണ്ട് പിറന്നു വീണവരല്ല', മുദ്രാവാക്യങ്ങളിൽ എന്ത് വേണമെങ്കിലും പറയാം.. അതൊക്കെ ഒരു പരിധി വരെ സത്യം തന്നെ. എന്നിരുന്നാലും അതിനുമപ്പുറത്ത് 'യാഥാർത്ഥ്യം' എന്നൊന്നുണ്ടല്ലോ.

അന്തരീക്ഷത്തിൽ ഉയരുന്ന മുഴക്കങ്ങളും മുദ്രാവാക്യങ്ങളും, മുക്കലും മൂളലുമായി മാറി, പതുക്കെ തേങ്ങലും ഞെരക്കങ്ങളുമാകാൻ അധികസമയം വേണ്ട! അമേരിക്ക നിശ്ചലമായാൽ അമേരിക്കയിൽ നിന്നു വരുന്ന ഡോളറിൽ അടിച്ചു പൊളിക്കുന്ന ജീവിതങ്ങളും, അവരെ ആശയിച്ചു മുന്നോട്ടു പോകുന്ന ചെറുകിട വ്യവസായങ്ങളും, അനുബന്ധ തൊഴിലുകളും നിശ്ചലമാകും. ആഘോഷങ്ങളും വിനോദങ്ങളും എന്തിന് പറയുന്നു വാഹന വിപണി തന്നെ നാലിലൊന്നായി ചുരുങ്ങും.

ചുവരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാൻ പറ്റൂ! എത്രയാളുകൾ സാമ്പത്തികസ്ഥിതിയിൽ തന്നേക്കാൾ താഴെയായ Employers ന്റെ അടിയിൽ ജോലി ചെയ്തിട്ടുണ്ട്? വളരെ വളരെ വിരളം! മുതലാളിയുണ്ടെങ്കിലേ തൊഴിലാളിയുള്ളൂ, കമ്പനികൾ ഉണ്ടെങ്കിലേ ജോലിയുള്ളൂ ഇതൊന്നുമില്ലെങ്കിൽ സ്വന്തം പറമ്പിൽ കൂലിപ്പണിയെടുക്കേണ്ടിവരും, അങ്ങനെയാണെകിൽ പിന്നെ കേരളത്തിൽ ഒരൊറ്റ ബംഗാളി പോലും ഉണ്ടാകുകയില്ല.

അപ്പോ... അമേരിക്ക നശിച്ചു കാണാൻ ആഗ്രഹിക്കുന്നതിനു മുൻപ് ഒന്നുക്കൂടി ആലോചിക്കുക. ആങ്ങള മരിച്ചിട്ട് നാത്തൂന്റെ കണ്ണുനീർ കാണുന്നതിലെന്തു കാര്യം?

നിലയ്ക്കാത്ത ചോദ്യങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്, 'ലോകത്തെ മുഴുവൻ ചുട്ടു ചാമ്പലാക്കാൻ വേണ്ട ആയുധശേഖരമുള്ള അമേരിക്കയ്ക്ക്, സ്വന്തം ജനതക്ക് കൊടുക്കാൻ കൈയുറകളോ മാസ്‌ക്കോ എന്തുകൊണ്ടില്ലാതെപോയി?'

ലോകത്തിലെവിടെയും മഹാമാരികളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോൾ, രാജ്യങ്ങളെ പുനരുദ്ധരിക്കാൻ മുന്നിൽ നിന്ന് സഹായഹസ്തം നീട്ടിയിരുന്നത് അമേരിക്കയായിരുന്നു അന്ന് ആ സഹായം കൊടുത്തിരുന്നില്ലെങ്കിൽ, അമേരിക്കയ്ക്ക് ആവശ്യത്തിന്റെ എത്രയോ ഇരട്ടി സാധനങ്ങൾ ഇവിടെത്തന്നെ ഉണ്ടായേനെ! അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, ഒരു പക്ഷേ അമേരിക്ക മാത്രമേ ഉണ്ടാക്കൂ, സ്വയം പര്യാപ്തരല്ലാത്ത പല രാജ്യങ്ങളും തകർന്നടിഞ്ഞേനെ! അതാണ് അവിടുത്തെ ഉത്തരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP