Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചില വണ്ടികളിൽ പ്രക്ഷോഭകാരികൾ അരിവാളും ചുറ്റികയും വരച്ചിരിക്കുന്നു! വെട്ടി നിരത്തലും, തട്ടി തകർക്കലും അല്ലാതെ ജീവിതത്തിൽ എന്തെങ്കിലും വെച്ചു പിടിപ്പിക്കുകയോ നട്ടു വളർത്തുകയോ ചെയ്തിട്ടില്ലാത്ത പാർട്ടികളുടെ കൊടികളോട് സാമ്യമുള്ള അടയാളങ്ങൾ അമേരിക്കയിൽ അധികം കാണാറുള്ളതല്ല; അക്രമം യുഎസിന് കൂനിന്മേൽ കുരുപോലെ പ്രഹരം: അനിൽ പുത്തൻചിറ എഴുതുന്നു

ചില വണ്ടികളിൽ പ്രക്ഷോഭകാരികൾ അരിവാളും ചുറ്റികയും വരച്ചിരിക്കുന്നു! വെട്ടി നിരത്തലും, തട്ടി തകർക്കലും അല്ലാതെ ജീവിതത്തിൽ എന്തെങ്കിലും വെച്ചു പിടിപ്പിക്കുകയോ നട്ടു വളർത്തുകയോ ചെയ്തിട്ടില്ലാത്ത പാർട്ടികളുടെ കൊടികളോട് സാമ്യമുള്ള അടയാളങ്ങൾ  അമേരിക്കയിൽ അധികം കാണാറുള്ളതല്ല; അക്രമം യുഎസിന് കൂനിന്മേൽ കുരുപോലെ പ്രഹരം: അനിൽ പുത്തൻചിറ എഴുതുന്നു

അനിൽ പുത്തൻചിറ

ജോർജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജൻ പൊലീസുകാരന്റെ അമിത ബലപ്രയോഗത്താൽ കൊല്ലപ്പെട്ടു! കൊല്ലപ്പെട്ടയാൾ എണ്ണമില്ലാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ള ആളാണോ അതോ ഒരു നിരപരാധിയാണോ എന്നത് വിഷയമേയല്ല. പൊലീസുകാരന് കൊല്ലാനുള്ള അധികാരമില്ല, അവിടെ ഒരു ചർച്ചയുടേയും ആവശ്യമില്ല! പൊലീസുകാരന് ശിക്ഷ കിട്ടണം, അതിനും രണ്ടഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല

അതേസമയം നിർഭാഗ്യകരമായ ഒരു സംഭവത്തിന്റെ മറ പറ്റി, മുന്നിലുള്ളതെല്ലാം തല്ലി തകർത്ത് അഴിഞ്ഞാടുന്ന സാമൂഹ്യവിരുദ്ധരുടെ വ്യാപകമായ ആക്രമണങ്ങൾ, ദുരിതമല്ലാതെ വേറെന്താണ് സമൂഹത്തിന് നൽകുന്നത്?

അമിത സ്വാതന്ത്ര്യം ആപത്താകുന്ന ദയനീയ കാഴ്ചയാണ് അമേരിക്കയിൽ പല പട്ടണങ്ങളിലും അരങ്ങേറുന്നത്. പകൽ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം വിളിച്ചോതുന്ന വെള്ളരിപ്രാവുകൾ, ഇരുളിന്റെ മറവിൽ ഇതേ മനുഷ്യർ ഇരട്ട മുഖങ്ങളുള്ള കലാപകാരികളാകുന്ന പ്രതിഭാസം അവസരം കിട്ടിയാൽ മനുഷ്യന് മൃഗമാവാൻ അധിക സമയം വേണ്ട!

അക്രമാസക്തരായ ജനക്കൂട്ടം കടകൾ തല്ലിപ്പൊളിക്കുന്നു, മുന്നിൽ കാണുന്നതെല്ലാം തച്ചു തകർക്കുന്നു. നിയമവാഴ്ച ഇല്ലെങ്കിൽ ലോകത്തിൽ എല്ലായിടത്തും ഇതാണ് അവസ്ഥ, ലോക പൊലീസെന്നറിയപ്പെടുന്ന അമേരിക്കയിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല! കൊള്ളമുതലുമായി രക്ഷപ്പെടുന്നവരെ കൊള്ളയടിക്കുന്ന 'ഇലനക്കി പട്ടിയുടെ കിറി നക്കി പട്ടികളായി' വേറൊരു കൂട്ടം!

കോവിഡ് മൂലം അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഭാഗികമായി അടഞ്ഞു തന്നെ കിടക്കുകയാണ്. അക്രമകാരികൾക്ക് അതൊന്നും ബാധകമേയല്ല. ഒരു നേരത്തെ ഭക്ഷണത്തിനോ, അല്ലെങ്കിൽ അവശ്യ സാധങ്ങൾക്കോ വേണ്ടിയുള്ള പോരാട്ടവുമായി പ്രക്ഷോഭകാരികൾക്കു യാതൊരു സാമ്യവുമില്ല, കൊള്ളയടിക്കപ്പെടുന്ന കടകൾ ഷെനാൾ, ഗുച്ചി, ലൂയി വിറ്റോൺ, നൈക്കി തുടങ്ങിയ വിലയേറിയ ഡിസൈനർ സാധനങ്ങൾ മാത്രം

കയ്യൂക്കുള്ളവൻ കാര്യക്കാരൻ, വെട്ടുക്കിളികളെപോലെ കൂട്ടമായി വന്നു ആക്രമിച്ച് മർദ്ദനവും കല്ലെറിഞ്ഞു കൊല്ലലും, ഇതൊക്കെ അവികസിത രാജ്യങ്ങളിൽ മാത്രം കണ്ടു വരുന്ന പ്രാകൃത സമ്പ്രദായങ്ങളാണെന്ന് വിചാരിച്ചവർക്ക് തെറ്റി. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ചില വണ്ടികളിൽ പ്രക്ഷോഭകാരികൾ അരിവാളും ചുറ്റികയും വരച്ചിരിക്കുന്നു! വെട്ടി നിരത്തലും, തട്ടി തകർക്കലും അല്ലാതെ ജീവിതത്തിൽ എന്തെങ്കിലും വെച്ചു പിടിപ്പിക്കുകയോ, നട്ടു വളർത്തുകയോ ചെയ്തിട്ടില്ലാത്ത പാർട്ടികളുടെ കൊടികളോട് സാമ്യമുള്ള അടയാളങ്ങൾ മുതലാളിത്ത രാജ്യമായ അമേരിക്കയിൽ അധികം കാണാറുള്ളതല്ല.

നിയമത്തിനെ അതിന്റെ വഴിക്ക് വിടാതെ, തല്ലി തകർത്ത്, എല്ലാം കൊള്ളയടിച്ച്, അഗ്‌നിക്കിരയാക്കാൻ വരുന്ന അക്രമികളിൽ നിന്ന് ദാക്ഷിണ്യം പ്രതീക്ഷിക്കുന്നത് ബുദ്ധിശൂന്യതയാകും. മലയാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്തും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ രക്ഷിക്കാൻ പൊലീസ് മാത്രമേ കാണൂ ഫേസ്‌ബുക്കിലും WhatsAppലും ഗീർവാണം മുഴക്കുന്നവർ രക്ഷിക്കാൻ ഉണ്ടാകില്ല, അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്നത് പ്രയോഗികവുമല്ല! താമസിക്കുന്നത് എത്ര സുരക്ഷിതമായ സ്ഥലത്താണെങ്കിലും, കാറുകൾ രാത്രി ഗരാജിൽ ഇടുന്ന പോലുള്ള ചെറിയ മുൻ കരുതൽ എപ്പോഴും നല്ലതാണ്.

വെളുത്തവരെല്ലാം വർണ്ണ വെറിയുള്ള വംശീയ വിരോധികളോ, കറുത്തവരെല്ലാം കുറ്റവാളികളോ അല്ല! പൊലീസുകാരനോടുള്ള ദേഷ്യവും മരിച്ചയാളോടുള്ള സഹതാപവും മാറി, പൊതുജനങ്ങൾക്ക് ഈ വ്യാപകമായി അക്രമം നടത്തുന്നവരോട് വെറുപ്പായി, അതാണ് ഈ തീവെട്ടിക്കൊള്ള കൊണ്ട് അക്രമികൾ നേടിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP